ഐ​ടി തകരാർ; ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഡ​സ​ൻ ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
ഐ​ടി തകരാർ; ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഡ​സ​ൻ ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Friday, May 26, 2023 5:53 PM IST
ല​ണ്ട​ൻ: ഐ​ടി തകരാർ ചൂ​ണ്ടി​ക്കാ​ട്ടി ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് (ബി​എ) വെ​ള്ളി​യാ​ഴ്ച തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഡ​സ​ൻ ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം കു​റ​ഞ്ഞ​ത് 42 വി​മാ​ന​ങ്ങ​ളെ​ങ്കി​ലും ഇ​ന്ന് റ​ദ്ദാ​ക്കി.

16,000 യാ​ത്ര​ക്കാ​രെ റ​ദ്ദാ​ക്ക​ൽ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച, ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 80 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യാ​ൻ എ​യ​ർ​ലൈ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

വി​മാ​നം റ​ദ്ദാ​യ​വ​ർ​ക്ക് മ​റ്റ് വി​മാ​നം റീ​ബു​ക്ക് ചെ​യ്യാ​നോ റീ​ഫ​ണ്ട് അ​ഭ്യ​ർ​ഥി​ക്കാ​നോ ഉ​ള്ള ഓ​പ്ഷ​ൻ വി​മാ​ന​ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ന്പ് ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​ന്‍റെ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​നും ബി​എ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ബി​എ യാ​ത്ര​ക്കാ​രോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<