"മെഡലുകൾ ഗംഗയിൽ ഒഴുക്കും'; കടുത്ത നിലപാടുമായി ഗുസ്തി താരങ്ങൾ
"മെഡലുകൾ ഗംഗയിൽ ഒഴുക്കും'; കടുത്ത നിലപാടുമായി ഗുസ്തി താരങ്ങൾ
Tuesday, May 30, 2023 7:17 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സ​മ​രം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി ഗു​സ്തി താ​ര​ങ്ങ​ൾ. ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കു​മെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് ഹ​രി​ദ്വാ​റി​ൽ വ​ച്ച് മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കും. ഞ​ങ്ങ​ളു​ടെ ക​ഴു​ത്തി​ൽ അ​ല​ങ്കാ​ര​മാ​യി കി​ട​ക്കു​ന്ന ഈ ​മെ​ഡ​ലു​ക​ൾ​ക്ക് ഇ​നി അ​ർ​ഥ​മി​ല്ല. അ​വ തി​രി​ച്ചു ന​ൽ​കു​ക എ​ന്ന​ത് ചി​ന്തി​ക്കു​ന്ന​തു പോ​ലും എ​ന്നെ കൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.


മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യ​ശേ​ഷം ഇ​ന്ത്യാ​ഗേ​റ്റി​ൽ സ​മ​ര​മി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. വ​നി​ത​യാ​യ പ്ര​സി​ഡ​ന്‍റ്, സ​മ​രം ചെ​യ്യു​ന്ന ഞ​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​പ്പു​റം ഇ​രു​ന്ന് ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ട്. പ​ക്ഷേ, ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്നും സാ​ക്ഷി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<