ദ​ളി​ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച സം​ഭ​വം; ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ് അ​മ്പ​ലം പൂ​ട്ടി മു​ദ്ര​വ​ച്ചു
ദ​ളി​ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച സം​ഭ​വം; ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ് അ​മ്പ​ലം പൂ​ട്ടി മു​ദ്ര​വ​ച്ചു
Wednesday, June 7, 2023 5:50 PM IST
ചെ​ന്നൈ: ദ​ളി​ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം നിഷേധി​ച്ച അ​ന്പ​ലം പൂ​ട്ടി സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ്. വി​ല്ല​പു​രം മേ​ൽ​പാ​തി ധ​ർ​മ​രാ​ജ ദ്രൗ​പ​തി അ​മ്മ​ൻ ക്ഷേ​ത്ര​മാ​ണ് അ​ധി​കൃ​ത​രെ​ത്തി പൂ​ട്ടി​യ​ത്.

ക്ഷേ​ത്രം പൂ​ട്ടി സീ​ൽ ചെ​യ്യാ​ൻ വി​ല്ല​പു​രം ജി​ല്ലാ റ​വ​ന്യു ക​മ്മീ​ഷ​ണ​ർ വേ​ലു​ച​ന്ദ്ര​ൻ ഉ​ത്ത​ര​വി​ട്ടു. ഗ്രാ​മ​ത്തി​ലൊ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും ആ​രാ​ധ​ന ക്ര​മ​സ​മാ​ധ​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചും ജാ​തി വേ​ർ​തി​രി​വു​ക​ൾ സം​ബ​ന്ധി​ച്ചും സ്ഥി​ര​മാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് വി​ല്ലു​പു​രം. ക​ള്ളാ​കു​റി​ച്ചി, വി​ല്ല​പു​രം, ക​ട​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തു​വ​രെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മേ​ൽ​ജാ​തി​ക്കാ​രും ദ​ളി​ത​രും ത​മ്മി​ലു​ള്ള എ​ട്ടു ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<