കാ​ബു​ൾ: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖോ​സ്ത് പ്ര​വി​ശ്യ​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഫോ‌​ട​നം ന​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ള​ട​ക്കം വ​ലി​യ ജ​ന​ക്കൂ​ട്ടം പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കാ​റു​ള്ള ഹോ​ട്ട​ലി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​നോ​ട് അ​നു​ഭാ​വ​മു​ള്ള​വ​രാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ആ​രോ​പി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള തെ​ഹ്‌​രീ​ക് ഇ ​താ​ലി​ബാ​ൻ(​പാ​ക് താ​ലി​ബാ​ൻ) പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​എ​സ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്.