മും​ബൈ: താ​നെ​യി​ൽ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റ് ത​ക​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​ൽ​കാ​മി​ലെ നാ​രാ​യ​ണി സ്കൂ​ളി​നു സ​മീ​പ​മു​ള്ള റ​ണ്‍​വാ​ൾ ഐ​റി​ൻ എ​ന്ന 40 നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 6.15ന് ​ആ​യി​രു​ന്നു അ​പ​ക​ടം. 13-ാം നി​ല​യി​ൽ​വ​ച്ചാ​ണ് ലി​ഫ്റ്റ് തകരുന്നത്.

അ​ടു​ത്തി​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ വാ​ട്ട​ർ​പ്രൂ​ഫിം​ഗ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ ലി​ഫ്റ്റി​ന്‍റെ ഇ​രു​ന്പു ക​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.