കേരളത്തിൽ നിന്ന് ബംഗാളിലേക്ക് പോയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങൾ
Wednesday, September 20, 2023 3:04 PM IST
കോൽക്കത്ത: കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോർട്ട്.
ബർധമൻ ജില്ലയിൽ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ ഇയാൾ ചികിത്സയിൽ തുടരുകയാണെന്നും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ ഇയാൾ പനി ബാധിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നാണ് വിവരം.