കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ഴു​ത്തു ഞെ​രി​ച്ച സം​ഭ​വം; ഡി​സി​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ഴു​ത്തു ഞെ​രി​ച്ച സം​ഭ​വം; ഡി​സി​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, November 28, 2023 10:51 PM IST
കോ​ഴി​ക്കോ​ട്: കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ഴു​ത്തു ഞെ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഡി​സി​പി കെ.​ഇ. ബൈ​ജു​വി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ഡി​സി​പി​ക്ക് അ​ടു​ത്ത സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ​മ​ന്‍​സ് അ​യ​ച്ചു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സം​ഭ​വം അ​ന്വേ​ഷി​ച്ച് 14 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​ക്റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ബൈ​ജു നാ​ഥാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ല​ത്ത് ന​വ​കേ​ര​ള സ​ദ​സി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​യ​ല്‍ ആ​ന്‍റ​ണി​യു​ടെ ക​ഴു​ത്തു പി​ടി​ച്ച് ഡി​സി​പി ബൈ​ജു ഞെ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ജോ​യ​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<