കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ്വ​പ്ന സു​രേ​ഷ് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ത​ളി​പ​റ​മ്പ് പോ​ലീ​സ് നോ​ട്ടീ​സ​യ​ച്ച​ത് ചോ​ദ്യം ചെ​യ്ത് സ്വ​പ്ന ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യാ​ല്‍ പ്ര​തി ഹാ​ജ​രാ​ക​ണം. പ്ര​തി​യു​ടെ പി​ന്നാ​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചെ​ല്ലേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക​ണ്ണൂ​രി​ല്‍ പോ​യാ​ല്‍ ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് സ്വ​പ്ന​യു​ടെ വാ​ദം. അ​ങ്ങ​നെ​യു​ണ്ട​ങ്കി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ ഹ​ര്‍​ജി​ക്കാ​രി​ക്ക് ശാ​രീ​ര​ക ഉ​പ​ദ്ര​വ​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ല്‍ സ​മ​യം നി​ശ്ച​യി​ച്ച് പു​തു​ക്കി​യ നോ​ട്ടീ​സ് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.