ന്യൂ​ഡ​ൽ​ഹി: റാ​ഞ്ചി‌​യി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ശ​ക്തി​പ്ര​ക​ട​ന റാ​ലി​യി​ൽ സം​ഘ​ർ​ഷം. ആ​ർ​ജെ​ഡി - കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ‌​യി പ​രി​ക്കേ​റ്റു.

ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​താ​ണ് ആ​ര്‍​ജെ​ഡി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. നേ​താ​ക്ക​ള്‍ വേ​ദി​യി​ലി​രി​ക്കു​മ്പോ​ള്‍ ക​സേ​ര​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് തു​ട​ങ്ങി​യ​ർ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

മ​ന​പ്പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ചി​ല​ർ വേ​ദി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ആ​ർ​ജെ​ഡി നേ​താ​വ് കെ.​എ​ൻ. ത്രി​പാ​ഠി ആ​രോ​പി​ച്ചു. ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​രു​ടെ ഐ​ക്യ​മി​ല്ലാ​യ്മ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പ​ര​സ്പ​രം ത​മ്മി​ല​ടി​ച്ച് രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.