പാ​ല​ക്കാ​ട്: എ​റ​ണാം​കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വ് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. വൈ​കീ​ട്ട് ആ​റോ​ടെ ക​ണ്ണൂ​ർ - എ​റ​ണാം​കു​ളം ഇ​ന്‍റ​ർ​സി​റ്റി ട്രെ​യി​ൻ പ​ട്ടാ​മ്പി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ആ​ല​ത്തി​യൂ​ർ സ്വ​ദേ​ശി പു​തു​പ​റ​മ്പി​ൽ അ​ഫ്സ​ൽ സാ​ദി​ഖ് (23) ആ​ണ് മ​രി​ച്ച​ത്.

ട്രെ​യി​നി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​ഫ്സ​ൽ പ​ട്ടാ​മ്പി പു​തി​യ ഗേ​റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ളാ​ണ് വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​നെ ട്രെ​യി​ൻ ചെ​യി​ൻ വ​ലി​ച്ച് നി​ർ​ത്തി.

യു​വാ​വി​നെ പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​ട്ടാ​മ്പി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.