വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: മ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് 10 ല​ക്ഷം രൂ​പ
വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: മ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് 10 ല​ക്ഷം രൂ​പ
Friday, October 7, 2022 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യ 10 ല​ക്ഷം രൂ​പ വീ​തം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

2014 ലെ ​കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ആ​ക്ട് പ​ദ്ധ​തി​പ്ര​കാ​രം യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കി വ​രു​ന്ന അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ്ര​കാ​ര​മാ​ണ് തു​ക ന​ൽ​കു​ന്ന​ത്. ഇ​തി​ൽ നി​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ തി​ങ്ക​ളാ​ഴ്ച ത​ന്നെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച രോ​ഹി​ത് രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റും. ബാ​ക്കി​യു​ള്ള എ​ട്ടു ല​ക്ഷം രൂ​പ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് ല​ഭ്യ​മാ​ക്കും. മ​റ്റ് മ​ര​ണ​മ​ട​ഞ്ഞ ര​ണ്ടു പേ​രു​ടേ​യും മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് 10 ല​ക്ഷം ന​ൽ​കും.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭ്യ​മാ​കു​ന്ന​തി​നു വേ​ണ്ടി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും വേ​ഗ​ത്തി​ൽ തു​ക ല​ഭ്യ​മാ​കു​ന്ന​ത്.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് കോ ​ലി​മി​റ്റ​ഡ് നി​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<