വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്
Friday, December 2, 2022 10:43 AM IST
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ എസ്‌ഐ ലിജോ പി.മണിയുടെ പരാതിയില്‍ പുതിയ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 10പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എസ്‌ഐയുടെ തലയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്താന്‍ നോക്കിയെന്നാണ് എഫ്ഐആറില്‍. സ്റ്റേഷന്‍ ആക്രമിച്ചത് ലത്തീന്‍ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്ഐആറില്‍ പറയുന്നു.

സമരസമിതിക്കെതിരേ രണ്ടുകേസുകള്‍ കൂടി ഇന്നലെ എടുത്തു. രണ്ടുകേസുകളിലുമായി 16 പ്രതികളാണുള്ളത്. കോവളം ഫെറോന വികാരിയും പ്രതിപ്പട്ടികയിലുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<