ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി ക​നി​ത്ക​ര്‍ എ​ത്തു​ന്നു
ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി ക​നി​ത്ക​ര്‍ എ​ത്തു​ന്നു
Wednesday, December 7, 2022 5:17 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി മു​ന്‍ താരം ഋ​ഷി​കേ​ഷ് ക​നി​ത്ക​റെ നി​യ​മി​ച്ചു. ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ക​നി​ത്ക​ര്‍ സ്ഥാ​ന​മേ​ല്‍​ക്കും.

ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 10,000ല്‍ ​അ​ധി​കം റ​ണ്‍​സ് നേ​ടി​യ താ​രം നേ​ര​ത്തെ​യും പ​രി​ശീ​ല​ക​ റോളിൽ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് ടെ​സ്റ്റും 34 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​ത്തി​ന്‍റെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​സ് ക​പ്പ് ഫൈ​ന​ലി​ലെ പ്ര​ക​ട​നം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ ജ്വ​ലി​ച്ചു നി​ല്‍​ക്കു​ന്ന ഓ​ര്‍​മ​ക​ളി​ലൊ​ന്നാ​ണ്.


അ​വ​സാ​ന ര​ണ്ട് പ​ന്തു​ക​ളി​ല്‍ മൂ​ന്ന് റ​ണ്‍​സ് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രി​ക്കെ അ​ഞ്ചാം പ​ന്ത് ഫോ​റി​ന് പ​റ​ത്തി ഇ​ന്ത്യ​ക്ക് താരം സ്വ​പ്ന​ജ​യം സ​മ്മാ​നി​ച്ചി​രു​ന്നു. ക​നി​ത്ക​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തോ​ടെ ടീ​മി​ന്‍റെ മു​ഖ്യപ​രി​ശീ​ല​ക​നാ​യ ര​മേ​ഷ് പ​വാ​ർ സ്ഥാ​ന​മൊ​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<