കോഴിക്കോട് നഗരപരിധിയിൽ 85 ഗുണ്ടകൾ പിടിയിൽ
സ്വന്തം ലേഖകൻ
Sunday, February 5, 2023 12:29 PM IST
കോഴിക്കോട്: കോഴിക്കോട് നഗരപരിധിയിൽ 85 ഗുണ്ടകൾ പിടിയിൽ. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര് വാറന്റ് പ്രതികളാണ്.
സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷൻ ആഗിന്റെ ഭാഗമായാണ് നടപടി. ശനിയാഴ്ച രാത്രിയോടു കൂടിയാണ് കോഴിക്കോട് നഗരത്തിലെ പതിനെട്ടോളം പോലീസ് സ്റ്റേഷന് പരിധികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
പിടിയിലായവർക്കെതിരേ കാപ്പ ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.