ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്പ്; ഒരു വയസുള്ള കുട്ടി മരിച്ചു
Tuesday, February 7, 2023 8:56 PM IST
പാറ്റ്ന: ബിഹാറിലെ നളന്ദ ജില്ലയിൽ ജന്മദിന പാർട്ടിക്കിടെ മദ്യപസംഘം നടത്തിയ വെടിവയ്പ്പിൽ ഒരു വയസുള്ള കുട്ടി മരിച്ചു. മോഹിത് കുമാർ എന്ന കുട്ടിയാണ് മരിച്ചത്.
ദഹാപ്പൂരിലെ പരമാനന്ദ് ഭിഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടിൽ നടന്ന ജന്മദിന പാർട്ടിയിലെ ആഘോഷങ്ങൾക്കിടെ മദ്യപസംഘം കൈവശമുണ്ടായിരുന്ന തോക്കുകൾ ഉയർത്തി നൃത്തം ചെയ്തിരുന്നു. ഇതിനിടെ ഒരു തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് മോഹിത് മരണപ്പെട്ടത്.
നൃത്തത്തിനിടെ മദ്യപസംഘം 15 റൗണ്ട് വെടിയുതിർത്തതായും കേസിൽ പ്രതികളായ ആറ് പേരും ഒളിവിൽ പോയതായും പോലീസ് അറിയിച്ചു.