തെ​ര​ച്ചി​ൽ ഒ​ൻ​പ​താം ദി​നം; അ​മൃ​ത്പാ​ൽ എ​വി​ടെ?
തെ​ര​ച്ചി​ൽ ഒ​ൻ​പ​താം ദി​നം; അ​മൃ​ത്പാ​ൽ എ​വി​ടെ?
Monday, March 27, 2023 6:48 AM IST
ച​ണ്ഡീ​ഗ​ഡ്: ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​നാ​യി തെ​ര​ച്ചി​ൽ ഒ​ൻ​പ​താം ദി​വ​സ​വും തു​ട​രു​ന്നു. അ​മൃ​ത്പാ​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

അ​മൃ​ത്പാ​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സി​ന്‍റെ​യും കേ​ന്ദ്ര​സേ​ന​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, അ​മൃ​ത്പാ​ൽ സിം​ഗി​നും കൂ​ട്ടാ​ളി പാ​പ​ൽ​പ്രീ​ത് സിം​ഗി​നും അ​ഭ​യം ന​ല്കി​യ​തി​നു പ​ട്യാ​ല​യി​ൽ ഒ​രു സ്ത്രീ ​പി​ടി​യി​ലാ​യി. ഹ​ർ​ഗോ​ബി​ന്ദ് ന​ഗ​ർ സ്വ​ദേ​ശി​നി ബ​ൽ​ബീ​ർ കൗ​റി​നെ​യാ​ണ് പ​ഞ്ചാ​ബ് പോ​ലീ​സ് ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ലേ​ക്കു ര​ക്ഷ​പ്പെ​ടും മു​ന്പ് ആ​റു​മ​ണി​ക്കൂ​ർ പോ​ലീ​സി​നെ ക​ണ്ണു​വെ​ട്ടി​ച്ച് സം​ര​ക്ഷി​ച്ചു​വെ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള കു​റ്റം. അ​മൃ​ത്പാ​ലി​നു സം​ര​ക്ഷ​ണം ന​ല്കി​യ​തി​ന് അ​റ​സ്റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ സ്ത്രീ​യാ​ണ് ബ​ൽ​ബീ​ർ കൗ​ർ.


ഷാ​ഹാ​ബാ​ദി​ൽ​നി​ന്ന് ബ​ൽ​ജി​ത് കൗ​ർ എ​ന്ന സ്ത്രീ ​ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. കൂ​ടാ​തെ ഖ​ന്ന​യി​ൽ ബ​ൽ​വ​ന്ത് സിം​ഗ് എ​ന്ന​യാ​ളെ​യും പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​മൃ​ത്പാ​ലി​ന്‍റെ കൂ​ട്ടാ​ളി തേ​ജീ​ന്ദ​ർ സിം​ഗ് ഗി​ല്ലി​ന് അ​ഭ​യം ന​ല്കി​യെ​ന്നാ​ണു ബ​ൽ​വ​ന്തി​നെ​തി​രേ​യു​ള്ള കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<