ദേ​വി​കു​ള​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം: എം.​വി.​ഗോ​വി​ന്ദ​ൻ
ദേ​വി​കു​ള​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം: എം.​വി.​ഗോ​വി​ന്ദ​ൻ
Saturday, April 1, 2023 9:41 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​മീ​പ​കാ​ല​ത്തു സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ൾ​ക്കു ബ​ലം ന​ൽ​കു​ന്ന​താ​ണു കെ​പി​സി​സി​യു​ടെ നി​ല​പാ​ടെ​ന്നും ഗോ​വി​ന്ദ​ൻ‌ പ​റ​ഞ്ഞു.

ദേ​വി​കു​ളം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം റ​ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ.​രാ​ജ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് സു​ധാ​ക​ര​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നാ​ണോ കെ​പി​സി​സി​യു​ടെ അ​ഭി​പ്രാ​യം എ​ന്ന​റി​ഞ്ഞാ​ൽ​കൊ​ള്ളാ​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<