സാ​ക്ഷി മാ​ലി​ക് തി​രി​കെ ജോ​ലി​ക്ക് ക​യ​റി; സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്ന് താ​രം
സാ​ക്ഷി മാ​ലി​ക് തി​രി​കെ ജോ​ലി​ക്ക് ക​യ​റി; സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്ന് താ​രം
Monday, June 5, 2023 3:07 PM IST
ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലു​ണ്ടായിരുന്ന സാ​ക്ഷി മാ​ലി​ക് തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന സാ​ക്ഷി സ​മ​രം ന​ട​ക്കു​ന്ന സ​മ​യ​ത്തൊ​ന്നും ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നി​ല്ല.

ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ച്ച​തോ​ടെ സാ​ക്ഷി സ​മ​ര​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​താ​യി വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് നി​ഷേ​ധി​ച്ചു​കൊ​ണ്ട് സാ​ക്ഷി രം​ഗ​ത്തെ​ത്തി. ജോ​ലി​ക്ക് ക​യ​റി​യ​ത് ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വ​ഹി​ക്കാ​നാ​ണ്. നീ​തി​ക്കാ​യു​ള​ള പോ​രാ​ട്ട​ത്തി​ല്‍ ആ​രും പി​ന്നോ​ട്ടി​ല്ലെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു.


ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സാ​ക്ഷി മാ​ലി​ക് അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ഷ് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്ല്യ​രാ​ണെ​ന്നും നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് ത​ന്നെ പോ​കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<