ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നത് വിലക്കണം; ഹർജി സുപ്രീംകോടതി തള്ളി
Tuesday, August 6, 2024 1:28 AM IST
ന്യൂഡൽഹി: ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇത്തരം ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യംവച്ചുള്ള ഹർജിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ശരീരഭാഗങ്ങൾ രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പൊതുതാത്പര്യ ഹർജി കോൺഗ്രസിനെ ലക്ഷ്യംവച്ചാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.