ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു
Friday, September 20, 2024 6:52 AM IST
ആലപ്പുഴ: തലവടിയിൽ വീടിനു തീയിട്ടശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. വീടിനു തീ കത്തുന്നതുകണ്ട് കിടപ്പുരോഗിയായ അമ്മയെയും കൊണ്ട് മകൻ പുറത്തേയ്ക്ക് ഇറങ്ങി ഓടിയെങ്കിലും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.
ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.