Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന കാഴ്ചപ്പാടോടെ ഇടുക്കി ജില്ലയിലെ ഉൾഗ്രാമമായ മ്ലാമലയിലെ ഫാത്തിമാ ഹൈസ്കൂൾ മാനേജർ ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഗൃഹപാഠം നൽകി. കുട്ടികൾ ചെയ്ത ആ ഗൃഹപാഠം ഉന്നത നീതിപീഠത്തെപ്പോലും അതിശയിപ്പിച്ചിരിക്കുന്നു. 13-7-2020 കേരള ഹൈക്കോടതി അതിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടാൻപോകുന്ന വിധി കുറിച്ചു. 2018-ലെ മഹാപ്രളയത്തിൽ തകർന്നടിഞ്ഞ ഒരു ഗ്രാമത്തിന് പ്രത്യാശയുടെ വെളിച്ചം ഈ വിധിയിലൂടെ കരഗതമായി. അതിന്റെ ആഘോഷത്തിമിർപ്പിലാണ് ഇന്ന് ഈ ഗ്രാമവും ഗ്രാമവാസികളും.
ഇടുക്കിഡാമിനും കാലപ്പഴക്കംകൊണ്ട് ലോകമുത്തശ്ശിപ്പട്ടം ചൂടി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനും ഇടയിലുള്ള പതിനായിരത്തിലധികം വരുന്ന കൃഷിക്കാരുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരവഴിതേടി മുട്ടാവുന്ന വാതിലുകൾ മുഴുവൻ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് മുതിർന്ന തലമുറ വീണുപോയ വേദനാജനകമായ നിശ്ചലാവസ്ഥയിൽനിന്ന് പുതുതലമുറ നടത്തിയ മുന്നേറ്റമായി ഇതിനെ വിലയിരുത്താം.
പ്രിയപ്പെട്ട ഗാന്ധിജി അറിയാൻ...
മഹാത്മജിയുടെ 150-ാം ജന്മദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്വപ്നങ്ങളും ഉത്കണ്ഠകളും നിഗമനങ്ങളും കത്ത് മുഖേന മഹാത്മജിയുമായി പങ്കുവയ്ക്കുക എന്ന ഗൃഹപാഠം - മഹാത്മജിക്കൊരു കത്ത് - എന്ന പേരിൽ മ്ലാമല ഫാത്തിമമാതാ പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ കുട്ടികൾക്കു നൽകി. കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണി കേന്ദ്രമായി പ്രവർത്തിക്കുന്ന നസ്രാണി റിസേർച്ച് സെന്ററിന്റെ ഗവേഷണവിഭാഗം, ജിജി ളാനിത്തോട്ടത്തിന്റെയും എബി കാളാന്തറയുടെയും നേതൃത്വത്തിൽ കുട്ടികളുടെ ചിതറിയ ആശയങ്ങൾ ക്രോഡീകരിച്ചു. അതിലൂടെ പുതുതലമുറയുടെ ദിശാബോധവും ചുറ്റുമുള്ള സാഹചര്യങ്ങളെ അപഗ്രഥിക്കാനുള്ള കഴിവും എത്ര ആഴമുള്ളതെന്നു തെളിഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ സഹായത്തോടെ നസ്രാണി റിസർച്ച് ടീം അംഗങ്ങൾ ഈ ഗ്രാമത്തെക്കുറിച്ച് പഠനം നടത്തുകയും വിവരശേഖരണം നടത്തുകയും ചെയ്ത് നാടിനുവേണ്ടിയുള്ള ഒരു സമഗ്രവികസന പദ്ധതി തയാറാക്കി കുട്ടികളുടെ കണ്ടെത്തലുകളെ കൂടുതൽ മികവുള്ളതാക്കിമാറ്റി. പഴകിപ്പൊളിഞ്ഞ പഴഞ്ചൻ ശൈലിവിട്ട് അടുക്കും ചിട്ടയോടുംകൂടി ചടുലമായ നീക്കത്തിലൂടെ ഒരു നാടിന്റെതന്നെ വിപ്ലവാത്മകമായ കുതിപ്പിനു വഴിതെളിച്ച കോടതിവിധിക്ക് ആധാരമായ മുന്നേറ്റമായി അതു മാറി.
മ്ലാനത മാറുന്ന മ്ലാമല
പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനിർനിർമിക്കപ്പെടാനും തോട്ടങ്ങളിലൂടെ കടന്നുപോകുന്ന കിലോമീറ്ററുകൾ നീളുന്ന റോഡുകൾ സമയബന്ധിതമായി നന്നാക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ടവർക്കു കഴിഞ്ഞില്ല. പ്രദേശവാസികളായ രോഗികളുടെ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തരവും പ്രാഥമികവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുവാൻവേണ്ട അടിസ്ഥാന സൗകര്യമില്ലായ്മ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട യാഥാർഥ്യമാണ്.
എന്നാൽ, എല്ലാ അർഥത്തിലും ലോകനിലവാരമുള്ള കാക്കത്തൊള്ളായിരം ഭരണസംവിധാനങ്ങളുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ നാട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയേ പോകൂ എന്ന് ഭരണകർത്താക്കളും രാഷ്ട്രീയ പാർട്ടികളും കരുതി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ "ഇതുക്കും മേലേ' സാധ്യതയുണ്ടെന്നു, പഠിച്ച പാഠങ്ങളിലൂടെ മനസിലാക്കിയ കുട്ടികൾ പുതിയ ഒരു വഴിതെളിച്ചു.
ഇത്, കഴിഞ്ഞ വർഷം ലോകചരിത്രത്തെ പിടിച്ചുകുലുക്കി ചരിത്രത്തിന്റെ ഭാഗമാകുകയും നോബൽ സമ്മാനം നേടുകയും ചെയ്ത സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ് റ്റ്യൂൺ ബെൻഗിന്റെ മിന്നും പ്രകടനത്തോടും യാദവ് പയാംഗ് എന്ന ആസാംകാരനായ 16 വയസുകാരന്റെ 30 വർഷം നീണ്ട നിശ്ചയദാർഢ്യത്തോടെയുള്ള കർമോത്സുക പ്രയ്നത്തിലൂടെ മരുഭൂമി സമാനമായിരുന്ന ബ്രഹ്മപുത്രാ നദിയുടെ തീരത്ത് 1360 ഏക്കർ വനഭൂമി സൃഷ്ടിച്ച് തന്റെ ഓമനപ്പേരായ മൊളായി കൂടി ചേർത്ത് മൊളായി വനം എന്ന് മൊഴിമാറ്റം നടത്തി വരണ്ടുകിടന്ന ബ്രഹ്മപുത്രാനദിയെ പുനർജ്ജീവിപ്പിച്ച നിശബ്ദ വിപ്ലവത്തോടും ചേർത്ത് വായിക്കാവുന്ന നേട്ടമാണ്.
6-7 പതിറ്റാണ്ടുകൾക്കു മുന്‍പ് തങ്ങളുടെപിതാക്കന്മാർ മണ്ണിനോടും മലയോടും കാട്ടുമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി കുറിച്ച ചരിത്രത്തിൽ പുതിയ ഏടുകൾ തങ്ങൾക്കും എഴുതിച്ചേർക്കാനാകുമെന്നും ആ പഴയ തലമുറയുടെ രക്തമാണ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്നതെന്നും ഈ കുട്ടിക്കൂട്ടം ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്നു.
നാടിനും സർക്കാരിനുമിടയിൽ കോടതി പാലമായപ്പോൾ
ഭരണസംവിധാനത്തെ സമയബന്ധിതമായി എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുവാൻ കോടതിവിധി നിർബന്ധിതമാക്കിയിരിക്കുകയാണ്. 18 മാസമെന്ന കാലപരിധിക്കുള്ളിൽ ഈ കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന നൂറടി (കീരിക്കര)പാലവും ശാന്തിപാലവും കേരള റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനിർനിർമിക്കണം എന്നും റോഡുകളും കലുങ്കുകളും സമയബന്ധിതമായി നിർമിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും കോടതി വിധിച്ചിരിക്കുകയാണ്. ഈ ഉത്തരവാദിത്വത്തിൽനിന്ന് തൊടുന്യായം പറഞ്ഞ് സംസ്ഥാനസർക്കാരിനുൾപ്പെടെ ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി ഓർമ്മപ്പെടുത്തി.
ഫാത്തിമമാതാ പള്ളി വികാരിയായിരുന്ന ഫാ. മാത്യു ചെറുതാനിക്കൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ അന്നത്തെ ഡയറക്ടറും പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനുമായിരുന്ന മാർ മാത്യു അറയ്ക്കലിന്റെ അനുഗ്രഹാശിസുകളോടും ഊറ്റമായ സാന്പത്തിക പിന്തുണയോടുംകൂടി നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ചതാണ് ചെറുതാനിപ്പാലം എന്ന് അറിയപ്പെടുന്ന ശാന്തിപാലം.
അതോടൊപ്പംതന്നെ കോടതി പാലത്തിന്റെ പുനർനിർമാണത്തിനും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുമായി അനുവദിച്ചിരിക്കുന്ന ഈ പതിനെട്ടു മാസക്കാലയളവിൽ ഈ ഗ്രാമത്തിലുള്ള കുട്ടികളും മറ്റുള്ളവരും തകർന്ന പാലങ്ങളും റോഡുകളുംമൂലം ഒരുതരത്തിലുമുള്ള അപകടത്തിലുംപെടാതെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും വിധിയിൽ ഓർമിപ്പിച്ചു. കൂടാതെ ഈ ഗ്രാമത്തിലെ കുട്ടികളുൾപ്പെടെയുള്ളവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾ സൂചിപ്പിച്ച പ്രശ്നങ്ങളിൽ ഇടപെടാൻ ഇടുക്കി ജില്ലാകളക്ടർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ ഈ നവയുഗ മുന്നേറ്റത്തിന് കേരളത്തിലെ ഒട്ടുമിക്ക ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മുന്തിയ പരിഗണനയും പിന്തുണയും നൽകി എന്നത് മാധ്യമ ധാർമികത ചോദ്യംചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലെ മാധ്യമലോകത്തിന്റെ നന്മയുടെ വെള്ളിവെളിച്ചമാണ്. കൂടാതെ കുട്ടികൾ സ്വതസിദ്ധമായ ശൈലിയിലൂടെ കേരള ഹൈക്കോടതിയിലെ 28 ജഡ്ജിമാർക്ക് എഴുതിയ കത്ത് ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാർ മുൻഗണനാടിസ്ഥാനത്തിൽ നടപടിക്കു പരിഗണിച്ചു.
മ്ലാമല കയറിയ കോടതി
മ്ലാമല എന്ന കുഗ്രാമത്തിൽ ഹൈക്കോടതി ജഡ്ജിതന്നെ നേരിട്ടെത്തി നേതൃത്വം കൊടുക്കുന്ന മെഗാ അദാലത്ത് കോടതി വിഭാവനം ചെയ്തു. എന്നാൽ കുട്ടികളുടെ അസൗകര്യംമൂലം സൗകര്യപ്രദമായ മറ്റൊരു ദിവസം ഹൈക്കോടതി പ്രതിനിധികളായ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെംബർ സെക്രട്ടറി ജില്ലാ ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മെംബർ സെക്രട്ടറി സബ്ജഡ്ജി ദിനേശ് എം. പിള്ള എന്നിവരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തപ്പെട്ടു. മ്ലാമലയെന്ന ഗ്രാമത്തിന് ഉത്സവച്ഛായ പകർന്ന് നടന്ന മെഗാ അദാലത്ത് കാര്യങ്ങൾ ഏതാണ്ട് പ്രതീക്ഷാനിർഭരമെന്ന പ്രതീതി ജനിപ്പിച്ചു.
ഈ ചരിത്രവഴിത്തിരിവിൽ കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ വേദിയിലും പിന്നണിയിലുമുള്ള ചടുലവും സമയബന്ധിതവുമായ നീക്കങ്ങൾ കാര്യങ്ങൾ ഏതാണ്ട് എട്ടുമാസംകൊണ്ട് ഉത്പാദനപരമായ പരിസമാപ്തിയിലെത്തിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗൺ ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും നേരത്തേതന്നെ ഈ ചരിത്രവിധി ഈ കുട്ടിപ്പട്ടാളം നേടിയെടുത്തേനെ.
അങ്ങനെ, പ്രതീക്ഷയുടെ നുറുങ്ങുവെട്ടമല്ല, ഊതിത്തെളിച്ചാൽ അഗ്നിസ്തംഭംതന്നെ ജ്വലിപ്പിക്കാനാവുമെന്ന് മ്ലാമല ഫാത്തിമായിലെ കുട്ടികൾ നാളത്തെ ലോകത്തെ ഓർമ്മിപ്പിക്കുന്നു.
അദാലത്ത് ഗാർഡൻ
തങ്ങളുടെ ആവശ്യങ്ങളോട് അത്യന്തം അനുഭാവത്തോടെ പ്രതികരിക്കുകയും ഏറ്റവും ശ്രേഷ്ഠമായ വിധി പ്രസ്താവിക്കുകയും ചെയ്ത കോടതിയോടുള്ള ആദരസൂചകമായി നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിന്റെ പ്രോജക്ട് ഗ്രീൻ പാരീഷ് എന്ന പദ്ധതിയോടു ചേന്ന് മ്ലാമല ഫാത്തിമാ ഹൈസ്കൂൾ മുറ്റത്തുനിർമിക്കാൻ പോകുന്ന ബയോഡൈവേഴ്സിറ്റി ഗാർഡന് അദാലത്ത് ഗാർഡൻ എന്ന പേരു നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഉപസംഹാരം
ഞങ്ങൾ ജനിച്ചുവളർന്നിടത്ത് ഭയംകൂടാതെ ആത്മവിശ്വാസത്തോടെ വളരുവാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഞങ്ങൾക്കുണ്ടാകണം. ഈ സംസ്ഥാനത്ത് ഞങ്ങളെപ്പോലെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിൽ കഴിയുന്ന വേറെ ആരുമില്ല. കേരളഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാർക്കും മ്ലാമല സെന്റ് ഫാത്തിമ ഹൈസ്കൂളിലെ വിദ്യാർഥികൾ എഴുതിയ കത്തിലെ ഒരു ഭാഗമാണ് ഇത്. ഇപ്പോൾ പൊട്ടും, പൊട്ടില്ല എന്ന നിലയിൽ നൂറ്റാണ്ടുപിന്നിട്ട മുല്ലപ്പെരിയാൻ ഡാമിന്റെ ചുവട്ടിൽ പിറന്നുവീഴുന്പോൾ മുതൽ മരണംവരെ ഭീതി നുണഞ്ഞ്, ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ നെഞ്ചിടിപ്പിന്റെ അലർച്ചയാണിത്. അതിജീവനത്തിന്റെ ഊർജം ഉത്പാദിപ്പിക്കുന്ന ഉറവിടമായി ഒരു വിദ്യാലയം വളർന്നതിന്റെ കഥയാണിത്. ഇവിടുത്തെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജനപ്രതിനിധികൾ എവിടെ എന്ന മുല്ലമൊട്ടുകളുടെ നിലവിളികൾക്ക് ഇനിയെങ്കിലും പ്രതികരണമുണ്ടാകുമോ?
ജോസഫ് ജോൺ
(ഹെഡ്മാസ്റ്റർ, ഫാത്തിമ ഹൈസ്കൂൾ, മ്ലാമല)
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top