Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇളയ മകന് നിതീഷ് കുമാറിന്റെ മൃതദേഹം കിട്ടി. മൂത്തമകന് ദിനേശ്കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് ആറിന് മണ്ണിടിഞ്ഞ് പെട്ടിമുടി ദുരന്തഭൂമിയായപ്പോൾ കാണാതായത് 70 പേരെ. 66 മൃതദേഹങ്ങൾ മണ്ണിൽനിന്നെടുത്തു. മകനെ തെരഞ്ഞ് 23 കിലോമീറ്റർ സഞ്ചരിച്ച് എന്നും ഷണ്മുഖൻ മൂന്നാറിൽനിന്നു പെട്ടിമുടിയിലെത്തും. എനിക്ക് അവനെയൊന്നു കാണണം. അല്ലാതെ പറ്റില്ല...
മലയോളം നൊമ്പരം നെഞ്ചിലേറ്റി ഒരച്ഛന് മകനെ തേടുകയാണ്. അകാലത്തില്‍ പൊലിഞ്ഞ സ്വന്തം മകന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കു കാണാന്‍ വേണ്ടിയുള്ള തെരച്ചില്‍. കൂടെ ഇപ്പോള്‍ ആരുമില്ല. തനിച്ചാണ്. മൂന്നാറിന്റെ വേദനയായി പെട്ടിമുടി ദുരന്തമുണ്ടായിട്ടു 44 ദിവസം. ഈ അച്ഛന് എന്നും ഈ മലമുകളിലെത്തും. 23 കിലോമീറ്റര്‍ യാത്ര. മക്കള്‍ കിടന്നുറങ്ങിയ ലയങ്ങളും അതിനു ചുറ്റുമുള്ള കാടും പുഴകളും അരിച്ചുപെറുക്കും. പേര് ചൊല്ലി വിളിച്ചുള്ള ഈ അച്ഛന്റെ കയറിയിറക്കങ്ങൾ കാണുന്നർക്കും വേദനയാണ്. മകന്റെ ശരീരമെങ്കിലും കണ്ടെത്തണം. വീട്ടിൽ ഹൃദയം നുറുങ്ങിയ വേദനയില്‍ കിടക്കുന്ന അവന്റെ അമ്മയെ കാണിക്കണം. ആങ്ങളയ്ക്കുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന സഹോദരിയെ കാണിക്കണം. എന്നാല്‍ ഓരോ ദിനവും കരച്ചിലടക്കി മല തിരിച്ചിറങ്ങേണ്ടിവരുന്ന അവസ്ഥ. കൂടെ സഹായിക്കേണ്ട സഹോദരങ്ങളും അവരുടെ മക്കളും എല്ലാം മണ്ണിനടിയിലായി.
ഇത് മൂന്നാര്‍ മഹാത്മാഗാന്ധി കോളനിയില്‍ താമസിക്കുന്ന ഷണ്മുഖനാഥന്. കേരളബാങ്ക് മറയൂര്‍ ശാഖയിലെ കാഷ്യറാണ്. പെട്ടിമുടി ദുരന്തത്തില്‍ രണ്ട് മക്കളെയും സഹോദരങ്ങളുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 23 പേരെ നഷ്ടപ്പെട്ട മനുഷ്യന്. ഇളയമകന് നിതീഷ് കുമാറിന്റെ മൃതദേഹം കിട്ടി. മൂത്ത മകന് ദിനേശ്കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജന്മദിനം ആഘോഷിക്കാന്‍ പെട്ടിമുടിയിലെ ബന്ധുവീട്ടിലേക്കു പോയതാണ്. പിന്നെ ഒന്നു കാണാന്‍ കഴിഞ്ഞിട്ടില്ല. അന്നു തളര്‍ന്നു വീണതാണ് അവരുടെ അമ്മ. ഇന്നും അവരില്ലെന്ന വിശ്വാസത്തിലേക്കു കടന്നുവരാന്‍ അവള്‍ക്കു കഴിഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി അച്ഛന് മലമുകളില്‍ തെരയുകയാണ്. ജോലിക്കുപോലും പോകുന്നില്ല.
പെട്ടിമുടിപ്പുഴയും വന്യമൃഗങ്ങൾ നിറഞ്ഞ പൂതക്കുഴിയും അയാൾക്കിപ്പോൾ പ്രശ്നമേയല്ല. കാണാതായ എഴുപതില്‍ 66 പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയതോടെ സര്‍ക്കാരും ജില്ലാ ഭരണകൂടവും പതിനെട്ടുദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനമെല്ലാം പടിയിറങ്ങി. അവരുടെ കണക്കില്‍ രക്ഷാപ്രവര്‍ത്തനം വിജയമാണ്. 96 ശതമാനം വിജയം. 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി കിട്ടാനുള്ളത് നാലു പേരെ മാത്രം. അവര്‍ 18 ദിവസത്തെ ദൗത്യത്തിനു ശേഷം മലയിറങ്ങി. ഓണത്തിനുശേഷം കാണാം എന്ന വാക്കു നല്കി രക്ഷാദൗത്യം വിജയിച്ചതിനുശേഷം സംഘം മടങ്ങി.
ബാക്കിയായ നാലുപേരില്‍ മകനുള്‍പ്പെടെ മൂന്നു പേരും ഷണ്മുഖനാഥന്റെ രക്തമാണ്. ഒരു കുഞ്ഞ് അയല്പക്കത്തെയും. എല്ലാവരും ബന്ധുക്കള്‍.അവരെയെല്ലാം എപ്പോഴത്തേക്ക് പുറത്തെടുക്കാനാകുമെന്നോ എല്ലാവരെയും കണ്ടെത്താനാകുമെന്നോ എന്നൊന്നും യാതൊരു ഉറപ്പുമില്ല. "എന്റെ എല്ലാം പോയി സാറേ, രണ്ടു മക്കളും... അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും?'ഷണ്മുഖനാഥന്റെ കണ്ണീരിന് ആരു മറുപടി നല്‍കും.
എല്ലാവരും മലയിറങ്ങി
രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. അവസാനത്തെ ആളും ഇറങ്ങിപ്പോയി. ഓഗസ്റ്റ് ആറ് വ്യാഴാഴ്ച അര്‍ധരാത്രിക്കു തൊട്ടുമുന്‍പാണ് മൂന്നാറില്‍നിന്ന് 23 കിലോമീറ്ററോളം അകലെയുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. പാതിരാപെയ്ത്തില് മൂന്നാറില്‍ പൊട്ടിയൊഴുകിയത് നിലയ്ക്കാത്ത കണ്ണീരുറവകള്‍. മലയിടിഞ്ഞിറങ്ങിയ ഈ ദുരന്തവും കര്ക്കടകരാവില്തന്നെ. ആദ്യം ചെറിയ വിറയല്‍, തുടര്‍ന്ന് വലിയ ശബ്ദത്തോടെ മലമുകളില്‍നിന്ന് ആര്‍ത്തലച്ചുവന്ന മലവെള്ളം; നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ത്തു.
ആനമുടിമേല് പെയ്തിറങ്ങിയ പേമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് പെട്ടിമുടി താഴ്വാരം. ഏഴെട്ടു മണിക്കൂര്‍ ഒരാള്‍പോലും എത്തിനോക്കാനില്ലാതെ നാലു ലെയ്നുകളിലെ 30 ഓളം വീടുകളില്‍ താമസിച്ചിരുന്ന എണ്‍പതിലേറെ ആളുകള്‍ ചെളിയിലും മണ്ണിലും പുതഞ്ഞു കിടന്നു. കനത്ത മഴയില്‍ തണുപ്പില്‍ കമ്പിളിപ്പുതപ്പില്‍ മൂടിപ്പുതച്ചു ചൂടുപറ്റികിടന്നുറങ്ങിയ കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെ ശ്വാസം കിട്ടാതെ വിറങ്ങലിച്ചു കിടന്നു. സമീപ ലയങ്ങളിലുള്ളവര്‍ അറിഞ്ഞുവന്നപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായി. വീടുകളുള്ള സ്ഥലം കല്ലും മണ്ണും നിറഞ്ഞ ദുരന്തഭൂമിയായി. കടുത്ത കാറ്റും മഴയും തണുപ്പും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍. സൂര്യന് ഉദിച്ചുവരും മുന്‍പ് വിവരമറിഞ്ഞെത്തിയ പ്രദേശവാസികളില്‍ ചിലര്‍, മണ്ണിനുമുകളിലേക്ക് ജീവന്റെ തുടിപ്പുകള്‍ നീട്ടിനിന്ന ചിലരെ പുറത്തെടുത്തു. പിന്നെയും കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറംലോകത്തു നിന്ന് ആളുകളെത്തിത്തുടങ്ങിയത്. കൂട്ടിയും കിഴിച്ചും നോക്കിയാലും ഈ പാവങ്ങള്‍ക്കു നഷ്ടം മാത്രം.
പെട്ടിമുടി പുഴയുടെ അരികില്‍
അവന് പുഴയില്‍ എവിടെയോ ഉണ്ട്. ഈ ഉറച്ച വിശ്വാസം ഷണ്മുഖനാഥനുണ്ട്. നൂറുശതമാനവും ഷണ്മുഖനാഥന് വിശ്വസിക്കുന്നു. അവനെ കിട്ടും. എന്നും ഒരു മണിക്കൂറെങ്കിലും പെട്ടിമുടി പുഴയിലേക്കു നോക്കി നില്ക്കും. മൃതദേഹമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കാട്ടിലും പുഴയിലും തെരച്ചിൽ. വന്യമൃഗങ്ങളുള്ള മേഖല കൂടിയാണിവിടം. ഷണ്‍മുഖനാഥനെ തനിയെ വിടാന്‍ പലര്‍ക്കും ഭയമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരനായ ബന്ധു അനന്തരാജ് പലപ്പോഴും കൂടെയുണ്ട്.
ഇരുവരും ചേര്‍ന്നാണ് പെട്ടിമുടിയില്‍ എത്തുന്നത്. കാട്ടിലും പുഴയിലുമെല്ലാം തെരയും. പിന്നെ തിരിച്ചു പോരും. അവനെ കണ്ടെത്താതെ എനിക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. അത്രമാത്രം ഞാന്‍ സ്നേഹിച്ചു വളര്‍ത്തിയതാണ് എന്റെ മക്കളെ. എന്നും തിരിച്ചു വീട്ടിലെത്തുമ്പോള്‍ പ്രതീക്ഷയോടെ ഭാര്യ മഞ്ജുളയും മകള്‍ വൈഷ്ണവിയും നോക്കിനില്ക്കും. എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ല. ഇപ്പോഴും എല്ലാം നഷ്ടപ്പെട്ടവളെപ്പോലെയാണ് ഭാര്യ. ഒരു ശബ്ദം കേട്ടാല്‍ പോലും പ്രതീക്ഷയോടെ മുറ്റത്തേക്കു നോക്കുന്ന ഭാര്യ. ദിനേശ് കുമാര്‍ പൊള്ളാച്ചി ഡോ മഹാലിഗം എന്‍ജിനിയറിംഗ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയത് ഈ മാര്‍ച്ചിലായിരുന്നു. ഇളയ മകന് നിതീഷ് കുമാര്‍ പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഇരുവരും ഇരട്ടമക്കളാണോ എന്നു നാട്ടുകാര്‍ പോലും ചോദിക്കുമായിരുന്നു. അത്രമാത്രം സ്നേഹത്തിലാണ് ഇരുവരും കഴിഞ്ഞത്. ഒരുമിച്ചു യാത്ര, ഒരുമിച്ച് ഒരു മുറിയിലാണ് ഉറക്കം. ഫുട്ബോളും വോളിബോളും ക്രിക്കറ്റും ഇരുവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ജ്യേഷ്ഠനു പാട്ടിനോടാണ് കമ്പം. അതും പഴയ പാട്ടിനോട്. എന്നാല്‍ ഇളയവനു വാഹനങ്ങളോടാണ് പ്രേമം. അവന് ടൂറിസം ഗൈഡായിട്ടും പോകും. എന്റെ പ്രതീക്ഷകളാണു സാറേ മണ്ണടിഞ്ഞു പോയത്.- ഷണ്മുഖനാഥന്റെ കരച്ചില് ആരെയും തളര്‍ത്തും.
ജന്മദിനാഘോഷത്തിനായി
ഷണ്മുഖനാഥന്റെ മൂത്തസഹോദരന് അനന്തശിവത്തിന്റെ മകള്‍ റിയയുടെ മകളുടെ പിറന്നാള്‍ നാലാം തീയതിയായിരുന്നു. പെട്ടിമുടിയിലേക്കു പോകുന്നത് ഇരുവര്‍ക്കും ഹരമായിരുന്നു. അതിനു കാരണമുണ്ട്. ഇവരുടെ സമപ്രായക്കാര്‍ ഇവിടെയുണ്ട്. വോളിബോളും ക്രിക്കറ്റും കളിക്കാനും ഇവര്‍ക്കു സാധിക്കും. അതുകൊണ്ടുതന്നെ പെട്ടിമുടിയിലേക്കു പോയാല്‍ രണ്ടു മൂന്നു ദിവസം കഴിയാതെ മക്കള്‍ വരാറില്ല. കേക്കുമായിട്ടാണ് കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കാന്‍ പോയത്. ഷണ്മുഖനാഥന് മാത്രമാണ് ജോലി സംബന്ധമായി മൂന്നാറില്‍ താമസിക്കുന്നത്. ബാക്കിയുള്ള സഹോദരങ്ങളെല്ലാം പെട്ടിമുടിയിലായിരുന്നു.
മക്കളെല്ലാം മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്നതുകൊണ്ടും അവധിക്കു വരുമ്പോഴും ഞായറാഴ്ചകളിലും പെട്ടിമുടിയിലേക്ക് ഒരുയാത്രയുണ്ട്. രണ്ടുമൂന്നു ദിവസമെങ്കിലും അവിടെ കഴിയാതെ തിരിച്ചുവരില്ല. ഇത്തവണ പോയപ്പോള്‍ കൂടെ കൂട്ടുകാരുമായി ചേര്‍ന്ന് വോളിബോള്‍ കളിക്കാനും പദ്ധതിയുണ്ടായിരുന്നു. മൂന്നാറില്‍ നിന്നു ബുള്ളറ്റിലാണ് ഇരുവരും പെട്ടിമുടിയിലേക്കു പോയത്. അനന്തശിവം, മയിലമ്മാള്, മകള്‍ ഭാരതി, റിയ ആറും നാലും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടയുള്ള വീട്ടിലാണ് ദിനേശും നിതീഷും തങ്ങിയിരുന്നത്. ഇനിയൊരു പെരുന്നാള്‍ ആഘോഷിക്കാന്‍ അവരാരുമില്ല. ആദ്യ ദിവസം തന്നെ നിതീഷിന്റെ മൃതദേഹം ഫയര്‍ ആൻഡ് റസ്ക്യൂ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ദിനേശിനെ മാത്രം...
ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു
പെട്ടിമുടി ദുരന്തത്തില്‍ ആരെങ്കിലുംഅവശേഷിക്കുന്നുണ്ടെങ്കില് അവരുടെ ജീവിതം തീര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ സംവിധാനം. എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ഇവര്‍ പറയുന്ന രേഖകളെല്ലാം സംഘടിപ്പിക്കണം. ഇപ്പോള്‍ അതിനുള്ള ഓട്ടത്തിലാണ് ഷണ്മുഖനാഥന്. റേഷന്‍കാര്‍ഡ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, കുടുംബ സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ തരപ്പെടുത്തി എടുക്കാനുള്ള ഓട്ടത്തിലാണ് ഈ മനുഷ്യന്. ഒരെണ്ണം ശരിയാക്കി വരുമ്പോള്‍ അടുത്തത് ആവശ്യപ്പെടുകയാണ്. എന്തുചെയ്യാം. ഇതിനുവേണ്ടി എത്ര ദിവസങ്ങളാണ് ഓരോ ഓഫീസും കയറിയിറങ്ങേണ്ടി വരുന്നത്. സഹായവാഗ്ദാനം നല്കിയവരെല്ലാം പിന്നോട്ടു പോയി. ഒരു സഹായവും ഈ ദുരന്തത്തിനിരയായവര്‍ക്കു ലഭിക്കുമെന്നു തോന്നുന്നില്ലെന്നാണ് ഷണ്മുഖനാഥന് പറയുന്നത്.
പ്രളയപുരധിവാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം നല്‍കുന്നത് രാഷ്ട്രീയപാര്ട്ടികള്ക്കാണെന്നും ആരോപണമുണ്ട്. 70 പേര് മരിച്ച ദുരന്തത്തില്‍ എട്ടു പേരാണ് ലിസ്റ്റിലുള്ളത്. രണ്ടു മക്കള്‍ നഷ്ടപ്പെട്ട ഞാന്‍ ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. പെട്ടിമുടിയിലെ തോട്ടംമേഖലയില്‍ കഴിഞ്ഞവരും ദുരന്തത്തിന്റെ ബാക്കിപത്രമായി നിലകൊള്ളുന്നവരും ലിസ്റ്റിലില്ല.
ദുരന്തമറിയാന് വൈകി
പെട്ടിമുടിയില്‍ കൊളുന്തു നുള്ളി ജീവിതം നയിക്കുന്ന തോട്ടംതൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. 30 മുറികളുള്ള നാല് ലയങ്ങളിലായി 82 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 12 പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തമിഴ് തോട്ടംതൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഒരാഴ്ചയായി തുടരെ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി ബന്ധം നിലച്ചിരുന്നു. മൊബൈല്‍ കവറേജ് കുറവുള്ള മേഖലയായതിനാല്‍ പുറംലോകം അറിയാനും വൈകി. കെഡിഎച്ച്പി നയമക്കാട് എസ്റ്റേറ്റ് പെട്ടിമുടി ഡിവിഷനിലെ ഈ ലയങ്ങളില്‍ ഏതാണ്ട് 25 മുതല്‍ 30 കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപ ലയങ്ങളിലെല്ലാം കൂടി 300ഓളം തോട്ടം തൊഴിലാളികള്‍ താമസിക്കുന്നു. കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വീടുകളിലുണ്ടായിരുന്നു.
രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെയാണ്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ പിന്നെയും വൈകി. മണ്ണിനടിയില്‍ കുടുങ്ങിയ പലരും പുലര്‍ച്ചയോടെയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ കുറച്ച് പേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് റവന്യു സംഘത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അപകടം നടന്നയുടനെ തോട്ടം തൊഴിലാളികള്‍ അധികാരികളെ വിവരമറിയിച്ചിരുന്നു. എന്നാല്‍ വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകി. ഇതില്‍ ആരു കുറ്റക്കാരായാലും നടപടിയെടുക്കണമെന്നാണ് ഷണ്മുഖനാഥന് പറയുന്നത്.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ: നികേഷ് ഐസക് മൂന്നാര്‍
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top