Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുര്യന്റെ ലാൻഡിംഗ് കൃഷിയിടത്തിൽ
ശൂന്യതയിൽനിന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാക്കാൻ കഴിയുമോ? നെടുന്പാശേരി എയർപോർട്ടിന്റെ ചരിത്രമറിയുന്നവർ, വി.ജെ. കുര്യൻ എന്ന ഐഎഎസുകാരനെ ചൂണ്ടിക്കാട്ടി പറയും -"കഴിയും'. പണം കണ്ടെത്തലും സ്ഥലമേറ്റടുക്കലും മുതൽ അന്താരാഷ്ട്രതലങ്ങളിലെ ഇടപെടലുകൾ വരെ ഒറ്റയ്ക്കു നടത്തി കുര്യൻ വിമാനത്താവളം കെട്ടിപ്പടുത്തു. വ്യോമയാന മേഖലയിൽ പുതിയ മാതൃകകൾ സൃഷ്ടിച്ചു ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. വിമാനങ്ങളുടെ ഇരന്പലുകൾക്കിടയിൽ കഴിയുന്പോഴും ഈ പാലാക്കാരന് കൂടുതലിഷ്ടം മറ്റൊന്നിനോടായിരുന്നു. മണ്ണിനോട്, കൃഷിയോട്...നീട്ടിക്കിട്ടിയ അഞ്ചു വർഷമടക്കം 38 കൊല്ലം നീണ്ട സിവിൽ സർവീസിൽനിന്നു കഴിഞ്ഞദിവസം വി.ജെ. കുര്യൻ വിരമിച്ചു.
ഐഎഎസുകാരൻ ആയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തിനു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ശിൽപി വി.ജെ. കുര്യന്റെ മറുപടി ജെറ്റ് വേഗത്തിലായിരുന്നു -"ഞാൻ കർഷകൻ ആകുമായിരുന്നു’. നാലു പതിറ്റാണ്ടോളം നീണ്ട സർവീസ് ജീവിതത്തിനുശേഷം കഴിഞ്ഞദിവസം വിരമിച്ച അദ്ദേഹത്തോട് ഇനി എന്താ പരിപാടി എന്ന് ആരാഞ്ഞപ്പോൾ കിട്ടിയ ഉത്തരം ഇങ്ങനെ -"കൃഷി, കൃഷി മാത്രം’
ഒറ്റയ്ക്ക് ഒരു വിമാനത്താവളം കെട്ടിപ്പടുത്ത മനുഷ്യൻ. കൊച്ചിൻ എയർപോർട്ടിന്റ പ്രശസ്തിയുടെയും പ്രത്യേകതകളുടെയും ഏക ഉടയോൻ. വ്യോമയാനമേഖലയിൽ അന്തർദേശീയ തലത്തിൽ ആദരവോടെ ചർച്ച ചെയ്യപ്പെട്ട വ്യക്തിത്വം. ചെറുപ്പത്തിന്റെ ഊർജസ്വലത ഒട്ടും ചോരാത്ത ഈ അറുപത്തിനാലുകാരനു സ്വദേശത്തും വിദേശത്തും തുടർന്നു കിട്ടാവുന്ന പദവികൾ പലത്. പക്ഷേ, പാല ഇടമറ്റം വട്ടവയലിൽ ജോസഫ് മകൻ കുര്യൻ പറയുന്നു -"ഇനി ഒരു ഔദ്യോഗിക ചുമതലയും ഏറ്റെടുക്കില്ല. കൃഷി ചെയ്തു സ്വസ്ഥമായി കഴിയണം’.
കായൽ ഭൂമിയിൽ കൃഷി
ആരും കാണാത്ത ആകാശസ്വപ്നങ്ങൾ കാണുകയും അതിനു ചിറകുകൾ നൽകുകയും ചെയ്യുന്പോഴും കൃഷിയെ ഉള്ളിൽ താലോലിച്ചിരുന്നു കുര്യൻ. തല പെരുപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾക്കിടയിലും തെങ്ങും കൊക്കോയും വാഴയും വലിയതോതിൽ കൃഷി ചെയ്തിരുന്നു ഈ ധനശാസ്ത്ര ബിരുദാനന്തര ബിരുദധാരി. കുടുംബസ്വത്തായി കിട്ടിയ കുമരകത്തും കൈനകരിയിലുമുള്ള കായൽ ഭൂമിയിലാണു കൃഷി. ഒരേസമയം 40,000 വാഴ വരെ നട്ടു വിളവെടുക്കുന്ന വൻകിട കർഷകൻ. പണിക്കാരുടെ ഇഷ്ടത്തിനു വിടാതെ സ്വന്തം ഇഷ്ടമനുസരിച്ചു ശാസ്ത്രീയമായാണു വിളയിറക്കൽ. വിളവിന്റെ ലാഭനഷ്ടങ്ങളിൽ ആകുലപ്പെടാതെ കൃഷിയുടെ ആനന്ദമറിഞ്ഞുള്ള കാർഷികവൃത്തി.
സോളാർപ്പാടത്തെ പച്ചക്കറി
1,300 ഏക്കറിൽ വിസ്തരിച്ചു കിടക്കുന്ന, കൊച്ചി വിമാനത്താവളത്തിന്റെ വളപ്പിൽ മറ്റൊരു കാർഷിക കാഴ്ചയുണ്ട്. 45 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സൗരോർജ പ്ലാന്റിനൊപ്പം പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്നു. മത്തൻ, കുന്പളം, വെണ്ട, വെള്ളരി, പയർ തുടങ്ങി പലവിധം. പ്ലാന്റിനു 46,000 ത്തിലധികം സോളാർപാനലുകളുണ്ട്. നിലത്തുനിന്ന് ഒന്നേകാൽ മീറ്റർ വരെയാണ് ഇവയുടെ ഉയരം. ഇതിനിടയിലാണ് പച്ചക്കറി കൃഷി. സോളാർപ്പാടത്തെ ഈ ജൈവക്കൃഷിയിൽ ഒരുവർഷം വിളയുന്നത് 30 ടണ്‍ പച്ചക്കറി.
വൈദ്യുതി വിളയും പാടം
കൈകൾക്കു പകരം തല ഉപയോഗിച്ചു നടത്തുന്ന കൃഷിയാണ് ഇതെന്നു പറയാം. സോളാർ പ്ലാന്റിനുവേണ്ടി കൃഷിയും കൃഷിക്കുവേണ്ടി സോളാർ പ്ലാന്റും എന്ന രീതിയിലാണ് ഇവിടെ സംവിധാനങ്ങൾ. പാനലുകളിൽ പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ കഴുകേണ്ടതുണ്ട്. വെള്ളം ഉപയോഗിച്ചുള്ള ഈ കഴുകൽ പച്ചക്കറികൾക്കുള്ള ജലസേചനം കൂടിയാകുന്നു. പാനലുകൾക്കിടയിൽ വള്ളിച്ചെടികൾ വളരുന്നത് തണുപ്പുണ്ടാക്കുകയും ഇതുവഴി സൂര്യപ്രകാശം കൂടുതലായി ആഗിരണം ചെയ്യപ്പെട്ട് സൗരോർജ ഉത്പാദനം വർധിക്കുകയും ചെയ്യുന്നുവെന്നതു മറ്റൊരു നേട്ടം. സോളാർ പ്ലാന്റിന്റെ സ്ഥാപിതശേഷി 40 മെഗാവാട്ട്. ഒരു ദിവസം ഇവിടെ ഉത്പാദിപ്പിക്കുന്നത് 1.60 ലക്ഷം യൂണിറ്റ് വൈദ്യുതി. ഇതിൽ വിമാനത്താവളത്തിനു വേണ്ടത് 1.30 ലക്ഷം യൂണിറ്റ് വൈദ്യുതി. ബാക്കി വിൽക്കുന്നു. പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണു കൊച്ചി. സ്വയംപര്യാപ്തതയ്ക്ക് ഉത്തമ ദൃഷ്ടാന്തം.
കർഷകമനസിന്റെ നന്മ
നെടുന്പാശേരിയിൽ വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തിൽ ഭൂരിഭാഗവും നെൽവയലുകളും ചതുപ്പുമായിരുന്നു. ഇവിടെ ഇപ്പോൾ പച്ചപിടിച്ചു നിൽക്കുന്ന പച്ചക്കറി കൃഷിയും ഹരിത സംരക്ഷണ സംവിധാനങ്ങളും കൃഷിഭൂമി ഏറ്റെടുത്തതിനുള്ള പ്രായശ്ചിത്തം കൂടിയാകുന്നു. വി.ജെ. കുര്യന്റെ കർഷക മനസിന്റെ നന്മ. ഈ നന്മയ്ക്കു ഐക്യരാഷ്ട്ര സഭ പരമോന്നത പരിസ്ഥിതി സംരക്ഷണ പുരസ്കാരവും നൽകി. എം.കെ.കെ. നായർ അവാർഡും തേടിയെത്തി. കുറച്ചുകാലം സ്പൈസസ് ബോർഡ് ചെയർമാൻ ആയിരുന്നപ്പോഴും കുര്യൻ കർഷകഗുണം കാണിച്ചു. ഇടുക്കി പുറ്റടിയിൽ ഏലവും കുരുമുളകും സംഭരിച്ചു സംസ്കരിച്ചു വിപണനം ചെയ്യുന്നതിനുള്ള സ്പൈസസ് പാർക്ക് സ്ഥാപിച്ചു. കച്ചവടലോബിയിൽനിന്നു കർഷകരെ രക്ഷിക്കാൻ ഇലക്ട്രോണിക് ലേലനടപടിക്കും തുടക്കമിട്ടു.
മണ്ണറിഞ്ഞു വളർത്തി
കുര്യനു കർഷകാഭിമുഖ്യം പൈതൃകമായി കിട്ടിയതാണ്. തിരക്കുള്ള, പേരുകേട്ട വക്കീൽ ആയിരുന്നിട്ടും പിതാവ് വി.ജെ. ജോസഫ് കൃഷിക്കാണ് പ്രാമുഖ്യം നൽകിയിരുന്നത്. 1950 കളിൽ അഞ്ചു പേർക്കൊപ്പം കുമരകത്ത് കായൽ കുത്തിയെടുത്ത 800 ഏക്കറിൽ അദ്ദേഹം നെൽകൃഷിയിറക്കിയിരുന്നു. മലബാറിൽ കണ്ണൂർ തിരുമേനിയിൽ റബർ തോട്ടമുണ്ടായിരുന്നു. നാട്ടിലുമുണ്ടായിരുന്നു കൃഷി. മക്കൾ മണ്ണറിഞ്ഞു വളരണമെന്നു നിർബന്ധമുണ്ടായിരുന്ന ആ പിതാവ്, കുര്യനെയടക്കം ചെറുപ്പത്തിൽതന്നെ റബർ ടാപ്പിംഗ് ഉൾപ്പെടെ പരിശീലിപ്പിച്ചു.
ഐഎഎസ് അപ്പന്റെ വാശി
കൃഷി ഹരമായിരുന്നെങ്കിലും പഠിത്തം കഴിഞ്ഞുമതി മക്കൾക്കു കൃഷി എന്നതായിരുന്നു അപ്പന്റെ പോളിസി. താൻ ഐഎഎസുകാരനാകണമെന്ന് അപ്പനു വാശിയായിരുന്നു. ഒന്‍പതു മക്കളിൽ ഏഴാമനായ കുര്യൻ ഒന്നാം ക്ലാസ് മുതൽ ബോർഡിംഗ് സ്കൂളിലാണു പഠിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോണ്‍വന്റ് സ്കൂളിൽ എൽപി പഠനം. കളമശേരി സെന്റ് ജോസഫ്സ്, മേലുകാവ് നീലൂർ സെന്റ് ജോസഫ്സ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബംഗളൂരു ക്രൈസ്റ്റ്, മദ്രാസ് ലയോള എന്നിവിടങ്ങളിൽ പഠനം തുടർന്ന് ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഇക്കണോമിക്സിൽ എംഎ ബിരുദം നേടി.
ആദ്യശ്രമത്തിൽ ഐഎഎസിനു പകരം ഇന്ത്യൻ റവന്യു സർവീസിൽ (ഐആർഎസ്) ആണു നിയമനം ലഭിച്ചത്. ഐഎഎസ് തന്നെ വേണമെന്ന് അപ്പൻ നിർബന്ധം പിടിച്ചു. രണ്ടാം ശ്രമത്തിൽ ഉയർന്ന റാങ്കോടെ 1983 ബാച്ചുകാരനായി ഐഎഎസ് സ്വന്തമാക്കി. ആദ്യനിയമനം മൂവാറ്റുപുഴ സബ് കളക്ടറായി. പിന്നെ ആലപ്പുഴയിൽ ജില്ലാ കളക്ടർ. എറണാകുളം കളക്ടറായതോടെയാണു വി.ജെ. കുര്യന്റെ തിളങ്ങുന്ന വിജയചരിത്രം തുടങ്ങുന്നത്. അത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രം കൂടിയാണ്.
വിമാനത്താവളത്തിലേക്ക്
തൊണ്ണൂറുകളുടെ തുടക്കം. കൊച്ചി നാവികസേനയുടെ വിമാനത്താവളത്തിലാണ് അന്നു യാത്രാവിമാനങ്ങൾ ഇറങ്ങിയിരുന്നത്. വെല്ലിംഗ്ടണ്‍ ദ്വീപിലെ ഈ കൊച്ചു എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ല. രാത്രി ലാൻഡിംഗിനും തടസങ്ങളുണ്ടായിരുന്നു. സ്ഥല ലഭ്യതക്കുറവും നേവിയുടെ താത്പര്യക്കുറവും മൂലം വിപുലീകരണം അസാധ്യമായി. പിന്നെ മുന്നിലുള്ളതു പുതിയ വിമാനത്താവളം. പണം മുടക്കാൻ തയാറല്ലെന്നു കേന്ദ്ര സർക്കാർ ആദ്യമേ അറിയിച്ചു. കണ്ടെത്തേണ്ടത് 200 കോടിയിലധികം രൂപ. അന്നു മുഖ്യമന്ത്രി കെ. കരുണാകരൻ. പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം നിർമിക്കാമെന്ന ആശയം എറണാകുളം കളക്ടറായ വി.ജെ. കുര്യൻ അവതരിപ്പിച്ചു. സീനിയർ ഉദ്യോഗസ്ഥർ മണ്ടൻ ആശയമെന്നു പരിഹസിച്ചെങ്കിലും ദീർഘദർശിയായ കരുണാകരന് അതു മണ്ടത്തരമായി തോന്നിയില്ല. അദ്ദേഹം പച്ചക്കൊടി വീശി.
പണം തേടി അലച്ചിൽ
1993ൽ ഒരു സൊസൈറ്റി രൂപീകരിച്ച് കുര്യൻ പണം തേടിയിറങ്ങി. പണം ഒഴുകിയെത്തുമെന്ന ധാരണ ആദ്യമേ പൊളിഞ്ഞു. ആകെ കിട്ടിയത് ജോസ് മാളിയേക്കൽ എന്ന ജർമൻ മലയാളി നൽകിയ 20,000 രൂപ. സാക്ഷാൽ ലീഡർക്കു വരെ നിരാശ അനുഭവപ്പെട്ടു. കുര്യനു വാശിയായി. ആ ചെറുപ്പക്കാരന്റെ മനസിൽ അപ്പോഴേക്കും വിമാനത്താവളം പൂർണതോതിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സ്പെഷൽ ഓഫീസർ എന്ന നിലയിൽ പലയിടങ്ങളിൽനിന്നായി കംപ്യൂട്ടറുകളും ഫർണിച്ചറുകളും തരപ്പെടുത്തി കൊച്ചിയിൽ ഓഫീസ് തുറന്നു. എത്ര ശ്രമിച്ചിട്ടും സഹകരണസംഘം എന്ന നിലയിൽ ആകെ സമാഹരിക്കാനായതു നാലരക്കോടിയോളം രൂപ. അതോടെ ചുവടൊന്നു മാറ്റി.
1994 മാർച്ച് 30നു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) എന്ന കന്പനി രജിസ്റ്റർ ചെയ്തു. പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പിൽ (പിപിപി) പണിയുന്ന വിമാനത്താവളത്തിന് സർക്കാരിന്റെ ഗാരന്റി കെ. കരുണാകരൻ ഉറപ്പു നൽകി. അത് വലിയ ഉത്തേജനമായി. ജില്ലക്കാരായ മന്ത്രി ടി.എം. ജേക്കബും എംപിയായ കെ.വി. തോമസും കട്ടയ്ക്കു കൂടെനിന്നു. വിദേശ മലയാളികളും നാട്ടുകാരും വൻകിട കന്പനികളും പണം നിക്ഷേപിച്ചു. ബാങ്കുകളും ഹഡ്കോയും വായ്പ നൽകി. വിമാനത്താവളത്തിന്റെ ഭാവി ഉപയോക്താക്കളെ കണ്ടെത്തി പണം ചോദിച്ചു വാങ്ങി. ശരിക്കും കടം വാങ്ങിയുള്ള വിമാനത്താവള നിർമാണം.
മാതൃകകളില്ലാതെ
സ്ഥലമേറ്റെടുക്കലും യമണ്ടൻ പണിയായിരുന്നു. കനത്ത പ്രതിഷേധങ്ങൾ, വീടു നഷ്ടപ്പെട്ട 822 പേരുടെ പുനരധിവാസ പ്രശ്നങ്ങൾ, രണ്ടായിരത്തോളം കേസുകൾ. സുപ്രീംകോടതി വരെ കേസുകളെത്തി. ഇതിനിടെ 1994 ഓഗസ്റ്റ് എട്ടിന് എയർപോർട്ടിനു കല്ലിട്ടു. റണ്‍വേയ്ക്കുള്ള സ്ഥലംപോലും അപ്പോൾ ഏറ്റെടുത്തില്ലായിരുന്നു. ശില പാകിയതോടെ വിമാനത്താവളം വരുമെന്ന പ്രതീതിയായി. പിന്നെ നടപടികൾക്കു വേഗം കൂടി. കരുണാകരനുശേഷം വന്ന മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയും ഇ.കെ. നായനാരും അകമഴിഞ്ഞ പിന്തുണ നൽകി. അഞ്ചു വർഷത്തിനുള്ളിൽ 1999 മേയ് 25നു രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ചു. ലോകത്തൊരിടത്തും മാതൃകകളില്ലാത്ത ജനപങ്കാളിത്തരീതിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം.
ആശയം പാർക്കിൽനിന്ന്
വി.ജെ. കുര്യന് ഈ ആശയം കിട്ടിയത് ആലപ്പുഴ കളക്ടറായിരുന്നപ്പോൾ നടത്തിയ ബീച്ച് നവീകരണത്തിൽനിന്നായിരുന്നു. ബീച്ചിൽ കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പാർക്ക് നിർമിക്കാൻ തീരുമാനിച്ചപ്പോൾ പണത്തിനായി വിഷമിച്ചു. ഒടുവിൽ സംഘടനകളെയും വ്യവസായികളെയും സമീപിച്ചു. ഓരോരോ സാധനങ്ങൾ സ്പോണ്സർ ചെയ്യിച്ചു. കളിപ്പാട്ടങ്ങളടക്കം ഈവിധം സംഘടിപ്പിച്ചു. ദിവസങ്ങൾകൊണ്ടു മനോഹരമായ പാർക്ക് റെഡി. വിമാനത്താവളത്തിനു പണം കിട്ടാതെ വന്നപ്പോൾ കുര്യന്റെ മനസിൽ തെളിഞ്ഞത് ഈ പാർക്ക് നിർമാണമായിരുന്നു.
ഒരു കോടി യാത്രക്കാർ
അരഡസൻ മാത്രം വിമാന സർവീസുകളായിട്ടായിരുന്നു തുടക്കം. രണ്ടു പതിറ്റാണ്ടിനുള്ളിൽ പ്രതിദിനം 140 ലധികം വിമാനസർവീസുകളായി അത് വളർന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊച്ചിയിൽനിന്ന് ഇപ്പോൾ യാത്ര പോകാം. ഒരു കോടിയിലധികം യാത്രക്കാർ പ്രതിവർഷം ഇതുവഴി കടന്നുപോകുന്നു. വിദേശയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാംസ്ഥാനമുണ്ട് കൊച്ചിക്ക്. 19,000 ത്തിലധികം ഓഹരി ഉടമകൾ. ലാഭം 200 കോടിയിലധികം. 382 കോടിയുണ്ടായിരുന്ന ആസ്തി 2,455 കോടിയായി. 2002-03 മുതൽ ഓഹരിയുടമകൾക്ക് ലാഭവിഹിതം കൊടുത്തു തുടങ്ങി. ഇതുവരെ നൽകിയത് 282 ശതമാനം ലാഭവിഹിതം. 12,000 പേർക്കു നേരിട്ടും കാൽലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ. സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാളെങ്കിലും എന്തെങ്കിലും ജോലിയുമായി വിമാനത്താവളത്തിലുണ്ട്.
കോവിഡ് കാലത്തും ലാഭം
കൊച്ചിൻ ഡ്യൂട്ടി ഫ്രീ, സിയാൽ ഏവിയേഷൻ സർവീസ്, സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകന്പനികളായി പ്രവർത്തിക്കുന്നു. കോവിഡ് കാലയളവായ 2020-21 ലും സിയാൽ ലാഭമുണ്ടാക്കി. വൈദ്യുതി അടക്കം പല കാര്യത്തിലും സ്വയംപര്യാപ്തത കൈവരിച്ചു. വ്യോമയിതര മാർഗങ്ങളിലൂടെ വരുമാനം കണ്ടെത്തിയുള്ള കുര്യന്റെ ബുദ്ധിപരമായ നീക്കങ്ങൾ ലക്ഷ്യം കണ്ടതിന്റെ മെച്ചം. സിയാലിന്റെ പദ്ധതികൾ വിമാനത്താവളത്തിനു പുറത്തേക്കും നീങ്ങിയിട്ടുണ്ട്. പയ്യന്നൂരിലും കോഴിക്കോട് ഹരിപ്പാറയിലും സൗരോർജ - ജലവൈദ്യുതി പദ്ധതികൾ അവസാനഘട്ടത്തിലാണ്. വിമാനങ്ങളുടെ ലാൻഡിംഗ് സൗജന്യമാക്കാനും എയർപോർട്ട് സ്ഥലത്തു ടൗൺഷിപ്പ് പണിയാനുമുള്ള പദ്ധതികൾ പുരോഗമിക്കുന്നു.
അനുഭവസാക്ഷ്യം
അഡീഷണൽ ചീഫ് സെക്രട്ടറിയായി 2016ൽ വിരമിച്ച കുര്യന് അഞ്ചു വർഷം കൂടി എംഡി സ്ഥാനം സർക്കാർ നീട്ടി നൽകി. 27 വർഷം പിന്നിട്ട സിയാലിന്റെ തലപ്പത്ത് 20 വർഷവും കുര്യനായിരുന്നു. ഔഷധി എംഡിയായി പ്രവർത്തിച്ചിട്ടുള്ള കുര്യൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡിയായിരിക്കെ 65 റെയിൽവേ ഓവർ ബ്രിഡ്ജുകളും 23 മേൽപാലങ്ങളും പണിത് ശ്രദ്ധ നേടി.
ഒരു ക്ലർക്കിന്റെ ജോലിയല്ല ഐഎഎസുകാരൻ ചെയ്യേണ്ടതെന്നു മനസിൽ ഉരുവിട്ടിരുന്നു കുര്യൻ. സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ എല്ലാവരും കൂടെ നിൽക്കുമെന്നതാണ് കുര്യന്റെ അനുഭവസാക്ഷ്യം. നായനാർക്കുശേഷം വന്ന ഉമ്മൻചാണ്ടിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും കുര്യനെ ഏറെ പ്രോസാത്ഹിപ്പിച്ചവരാണ്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് കുര്യൻ സ്പൈസസ് ബോർഡിലായിരുന്നു. നെടുന്പാശേരിക്കു സമീപം ഒരുതുണ്ട് ഭൂമി പോലും തനിക്കില്ലെന്നു കുര്യൻ അഭിമാനത്തോടെ പറയുന്നു. അകന്ന ബന്ധുക്കൾ പോലും വിമാനത്താവളത്തിൽ ജോലിക്കാരായുമില്ല.
തികഞ്ഞ വിശ്വാസി
എന്തു പ്രതിസന്ധിയുണ്ടെങ്കിലും ദൈവത്തോടു പറഞ്ഞാൽ തീരാവുന്നതേയുള്ളൂവെന്നു കരുതുന്ന തികഞ്ഞ വിശ്വാസിയാണ് പ്രഗൽഭനായ ഈ ഉദ്യോഗസ്ഥൻ. ഒരു ദിവസം പോലും കുർബാനയും കൊന്തയും മുടക്കില്ല. ചെറുപ്പത്തിൽ വീട്ടിൽനിന്നു തുടങ്ങിയതാണിവ. എറണാകുളം വാഴക്കാലയിലാണ് ഇപ്പോൾ താമസം. തൃശൂർ ആലപ്പാട്ട് കുടുംബാംഗം മറിയമ്മയാണ് ഭാര്യ. കാലിക്കട്ട് സർവകലാശാലയിൽ മാത്സിൽ റാങ്കുകാരിയായിരുന്നു ഇവർ. ജോസഫ് കുര്യനും എലിസബത്ത് കുര്യനും മക്കൾ. രണ്ടു പേരും ഡോക്ടർമാർ. മരുമകൾ: റോസ്മി. ഡിജിപിയായിരുന്ന കുര്യന്റെ മൂത്ത സഹോദരൻ പരേതനായ ജോസഫ് തോമസും കേരളത്തിലെ ഒരു മഹത്തായ നിർമിതിയുടെ ശിൽപിയാണ്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണച്ചുമതല നിർവഹിച്ചത് ഇദ്ദേഹമായിരുന്നു.
എം. റോയ്
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
ചിന്തൻ ശിബിരം പരാജയമെന്ന് പ്രശാന്ത് കിഷോർ
ജെറ്റ് എയർവേയ്സിന് വീണ്ടും ചിറക് മുളയ്ക്കുന്നു
സെഞ്ചുറിക്കരികെ മോയിൻ; രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം
രണ്ടു ദിവസം കൂടി മഴ തുടരും;11 ജില്ലകളിൽ യെല്ലോ അലർട്ട്
എക്കാലവും സർക്കാരിന് ശന്പളം നൽകാനാകില്ല; ആന്റണി രാജുവിനെ പിന്തുണച്ച് പിണറായി
Latest News
ചിന്തൻ ശിബിരം പരാജയമെന്ന് പ്രശാന്ത് കിഷോർ
ജെറ്റ് എയർവേയ്സിന് വീണ്ടും ചിറക് മുളയ്ക്കുന്നു
സെഞ്ചുറിക്കരികെ മോയിൻ; രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം
രണ്ടു ദിവസം കൂടി മഴ തുടരും;11 ജില്ലകളിൽ യെല്ലോ അലർട്ട്
എക്കാലവും സർക്കാരിന് ശന്പളം നൽകാനാകില്ല; ആന്റണി രാജുവിനെ പിന്തുണച്ച് പിണറായി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top