Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകൾ തീവണ്ടി കയറുമ്പോൾ
കോവിഡ് മഹാമാരി മൂലം ജീവിതംതന്നെ ലോക്കായി പടി പൂട്ടി വീട്ടിൽ മുഷിഞ്ഞിരിക്കുമ്പോൾ പുറത്ത് മഴ തിമിർക്കുകയാണ്. ഓർമകളിൽ തെളിയുന്നത് ഗ്രാമങ്ങളിലൂടെ മന്ദം സഞ്ചരിക്കുന്ന ഒരു തീവണ്ടി. പകൽ വെളിച്ചത്തിൽ പാലക്കാട്-പൊള്ളാച്ചി തീവണ്ടിപ്പാതയിലൂടെ ഒരിക്കലെങ്കിലും നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടോ. പാലക്കാടൻ ഗ്രാമങ്ങളുടെ തനിമ അത്രമേൽ സുന്ദരമായി വന്ന് നിങ്ങളെ വാരിപ്പുണരും., തീർച്ച. വേനലിലും വർഷത്തിലും വ്യത്യസ്തങ്ങളാകുന്നു ആ ഭംഗി.
ഇടയ്ക്കിടെ മഴ ചാറിനിന്ന ഒരു ദിവസം രാവിലെ ഒരു പഴനി യാത്ര ലക്ഷ്യമിട്ടായിരുന്നു പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിയത്. പൊതുവെ ശാന്തസ്വാഭാവിയാണ് നഗരമധ്യത്തിൽ തന്നെയുള്ള സ്റ്റേഷൻ. തിരക്കുകളേതുമില്ലാതെ അങ്ങിങ്ങായി നിലയുറപ്പിച്ചിരിക്കുന്ന കുറച്ചു യാത്രക്കാർ മാത്രം. കോയമ്പത്തൂർ-പഴനി പ്രത്യേക തീവണ്ടിയുടെ നെഞ്ചിടിപ്പുകൾ ഇരമ്പലുകളായി കേട്ടുതുടങ്ങി. സ്റ്റേഷന് പെട്ടെന്നൊരു ഉണർച്ച. മഞ്ഞനിറമുള്ള സഞ്ചികളും ബാഗുകളും കുട്ടകളുമായി അവിടവിടെ സൊറപറഞ്ഞിരുന്ന യാത്രക്കാർ അവരവരുടെ ഇഷ്ടപ്പെട്ട ബോഗികളെത്തുന്ന സ്ഥാനങ്ങളിൽ നിൽപ്പുറപ്പിച്ചു. ചുവപ്പും പച്ചയും കൊടികൾ ചുരുട്ടി ജോലിക്കാർ ഉലാത്തിത്തുടങ്ങി. എല്ലാം ശരിയല്ലേ എന്നമട്ടിൽ സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കിറങ്ങി നിന്നു. ചൂളംവിളിയോടെ സ്റ്റേഷനിൽ വണ്ടിയെത്തി.
ഖസാക്കും കടന്ന്
നഗരത്തിരക്കിനെ ഒട്ടും അലോസരപ്പെടുത്താതെ, ഇങ്ങനെയൊരു ശകടം ഇതുവഴി കടന്നു പോകുന്നു എന്നുപോലും അറിയിക്കാതെ വിനയാന്വിതനായി തീവണ്ടി ചലിച്ചുതുടങ്ങി. പാലക്കാട് ടൗൺ എന്നെഴുതിയ സ്ഥലനാമഫലകം പതുക്കെ പിന്നിലേക്കു മറഞ്ഞു. പട്ടണ പ്രാന്തങ്ങൾ കടന്നു പോയി. ചിറ്റൂർ പുഴയും പിന്നിട്ടപ്പോൾ ഗ്രാമങ്ങളുടെ വിശുദ്ധിയിലൂടെയായി പ്രയാണം. നെൽവയലുകൾക്കിടയിൽ അവിടവിടെ വെള്ള നിറത്തിലുള്ള വീടുകൾ. നെഞ്ചൂക്കുള്ള കാവൽക്കാരെ പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. തീവണ്ടിയോടൊപ്പം ഓട്ടമത്സരം നടത്തുന്ന കുട്ടികൾ. കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി തീവണ്ടി കാട്ടി ചോറുകൊടുക്കുന്ന അമ്മമാർ. ഇതെന്തു സംഭവം എന്ന ഭാവത്തിൽ പൈക്കിടാങ്ങൾ. അങ്ങു ദൂരെ ഖസാക്കിലെ ഞാറ്റുപുരകൾ കാണാം. ചെതലിമല, അപ്പക്കിളി, അള്ളാപിച്ചാമൊല്ലാക്കയും നൈജാമലിയും, ഒരു ചിരി കടിച്ചമർത്തി അറബികുളത്തിനരികിൽ നീലഞരമ്പുള്ള മൈമുന, ചോരത്തുമ്പികൾ, ആമ്പൽ പൊയ്കകൾ, കാറ്റിലുലയുന്ന വാകമരങ്ങൾ. ഞങ്ങൾക്കുമുന്നിൽ ഇപ്പോൾ തീവണ്ടിമുറിയുടെ നാൽചുമരുകളില്ല . പാലക്കാടിന്റെ ആത്മഭാവം മാത്രം. പരപ്പനയും കിണാശ്ശേരിയും പെരുവമ്പും കഴിഞ്ഞ് ആദ്യ സ്റ്റേഷനിലെത്തി- പുതുനഗരം.
ചിറ്റൂർ പാത നൂഴ്ന്നുകടന്നു വീണ്ടും നെൽവയലുകളിലേക്ക് പ്രവേശിക്കയായി. അങ്ങു ദൂരെ നെല്ലിയാമ്പതി മലകൾ കണ്ടുതുടങ്ങുന്നു. കേരളത്തിൽ പാലക്കാടിന്റെ പ്രകൃതി മറ്റെങ്ങുമില്ല. ചുരം വഴിയെത്തുന്ന കിഴക്കൻ ചുടുകാറ്റും പടിഞ്ഞാറൻ കുളിർക്കാറ്റും ചേർന്ന് സമ്മിശ്രമാണ് പാലക്കാടിന്റെ കാലാവസ്ഥ. മഴനിഴൽ പ്രദേശമായിട്ടുകൂടി പത്ത് അണക്കെട്ടുകളും തലങ്ങും വിലങ്ങുമുള്ള കനാലുകളും എമ്പാടുമുള്ള നെൽകൃഷിയും പാലക്കാടിനെ പച്ചയണിയിക്കുന്നു. പാടങ്ങളിൽ പച്ചയുടെ തീവ്രത പല തട്ടിലാണ്. ഞാറ്റടികളുടെ പച്ച. ജലദർപ്പണത്തിൽ പതിഞ്ഞ ഞാറിൻ പച്ച. മൂപ്പെത്തിയ നെൽച്ചെടികളുടെ കരിമ്പച്ച. പൂമ്പൊടിയണിയുമ്പോൾ തവിട്ടുപച്ച. കതിര് വീഴുമ്പോൾ പതിയെ ഇളംമഞ്ഞ. കൊയ്ത്തുകാലത്തിന് എപ്പോഴും സ്വർണനിറമാണ്. എല്ലാവീടുകളിലും അപ്പോൾ മുറ്റത്തു സ്വർണക്കൂമ്പാരങ്ങൾ കാണാം. കൊയ്ത്തുയന്ത്രങ്ങളും വെള്ളക്കൊറ്റികളും അക്ഷീണം പ്രയത്നിക്കുന്ന സമയം.
എംജിആറിന്റെ നാട്ടിലൂടെ
വടകന്യകാപുരമെത്തി. മക്കൾ തിലകം എം ജി ആറിന്റെ ജന്മഗൃഹം ഇവിടെയാണ്. കുട്ടനിറയെ അരിമുറുക്കുമായി ഒരാൾ തീവണ്ടിയിൽ കയറി. വീട്ടിലുണ്ടാക്കിയ മുറുക്കുമായി പൊള്ളാച്ചി വണ്ടികളിൽ കച്ചവടം ചെയ്യുന്ന ആൾ. അടുത്ത വണ്ടിക്കു തിരികെയെത്തുമ്പോഴയേക്കും കുട്ട കാലിയായിരിക്കും എന്നാണ് അവകാശവാദം. പലരും പായ്ക്കറ്റു കണക്കിന് വാങ്ങുന്നുണ്ട്.
കരിമ്പനകൾ അതിരിട്ട പാടവരമ്പുകൾക്കിടയിലൂടെ വളഞ്ഞു പുളയുന്ന ഒരു ചെറുതോട് കാണുന്നു. അതിന്റെ അവസാനത്തിൽ വലിയൊരു താമരക്കുളം. അലക്കുകയും കുളിക്കുകയും ചെയ്യുന്ന ഗ്രാമീണർ. വയൽമധ്യത്തിലുള്ള വലിയ ജലാശയങ്ങൾ പാലക്കാട്ടെ പതിവുകാഴ്ചയാണ്. വേനൽ കടന്നുകിട്ടാനുള്ള കരുതൽ കൂടിയാണത്. കൊല്ലങ്കോടെത്തി. കൊല്ലങ്കോടിനും മുതലമടയ്ക്കും മധ്യേ മീങ്കര അണക്കെട്ട് . മേഞ്ഞു നടക്കുന്ന മാടുകൾ. വൈക്കോൽ പൊലികൾ. കരിമ്പനയോല മേഞ്ഞ വീടുകൾ. ഏറെ കാവ്യാത്മകമാണ് മുതലമട സ്റ്റേഷൻ. കീഴ്പ്പോട്ടിറങ്ങിയ ശാഖകളുമായി പ്ലാറ്റ്ഫോമിൽ പടർന്നു പന്തലിച്ചു പ്രൗഢിയോടെ നിൽക്കുന്ന പേരാൽ മരങ്ങൾ. ഒരു യാത്രാമൊഴി എന്ന ശിവാജി ഗണേശൻ-മോഹൻലാൽ ചിത്രം ഓർക്കുന്നുണ്ടോ? സ്റ്റേഷൻ നവീകരിച്ചപ്പോഴും റെയിൽവേ ആൽമരങ്ങളെ അതേപോലെ നിലനിർത്തി.
മീനാക്ഷിപുരം
കേരളത്തിലെ അവസാന സ്റ്റേഷൻ എത്തുകയാണ്. മീനാക്ഷിപുരം. പ്രകൃതിയാകെ മാറി. ഇപ്പോൾ ചുറ്റിലും നെൽപ്പാടങ്ങളില്ല. നീർച്ചാലുകളും കുളക്കടവുകളുമില്ല. പകരം മാവിൻ തോപ്പുകളും തെങ്ങിൻ തോപ്പുകളും. നിരപ്പായ സ്ഥലങ്ങളിൽ നിറയെ നിലക്കടലക്കൃഷി. മീനാക്ഷിപുരം സ്റ്റേഷനിൽ കുറെ പഴയകാല ഓർമകൾ ഒളിഞ്ഞുകിടപ്പുണ്ട്. പിതാവിന്റെ ജോലിസ്ഥലത്തേക്ക് പോകുവാനായി രാത്രികളിൽ കൽക്കരി വണ്ടികളിൽ വന്നിറങ്ങിയിരുന്ന ഓർമകൾ. ഇന്നത്തെപ്പോലെ പ്ലാറ്റ്ഫോമോ പകിട്ടോ ഇല്ലാത്ത, നിറയെ തണൽമരങ്ങൾ വളർന്ന ഒരു സ്റ്റേഷൻ. പകൽ സമയങ്ങളിൽ തീവണ്ടി എത്തുമ്പോൾ ദൂരെനിന്നേ ആവി എൻജിന്റെ കറുത്ത പുക ആകാശത്ത് കണ്ടു തുടങ്ങുമായിരുന്നു.
ഗോവിന്ദാപുരം - പൊള്ളാച്ചി പാത മുറിച്ചുകടന്നു. തീവണ്ടി തമിഴ്നാട്ടിലെത്തി. ചുറ്റിലും തെങ്ങിൻതോപ്പുകൾ. ആനമല റോഡാണ് തമിഴ്നാട്ടിലെ ആദ്യ സ്റ്റേഷൻ. ആളിയാർ നദിയും പൊള്ളാച്ചിയും ഉദുമൽപേട്ടയും പിന്നിട്ടു നട്ടുച്ചനേരമായി പഴനിയിലെത്തുമ്പോൾ. ആദ്യം കണ്ട ഹോട്ടലിൽ കയറി ശാപ്പാടടിച്ചു. പഴനിമലയെ നമിച്ച് ക്ഷേത്രനടയിലേക്കു നടന്നു. പഴനിയിൽ ഓരോ തവണയെത്തുമ്പോഴും കാഴ്ചകൾക്ക് നവ്യാനുഭൂതിയാണ്. തലമുണ്ഡനം ചെയ്തു കളഭം പൂശിയ തീർഥാടകർ. കൊയ്യാ പഴം വിൽക്കുന്ന നാട്ടുസ്ത്രീകൾ. കുതിരവണ്ടികൾ. മഞ്ഞൾ പൊടിയണിഞ്ഞ തെരുവോരങ്ങൾ. എത്ര കണ്ടാലും മതിവരാത്ത പഴനിമല. ഭൂപ്രദേശങ്ങളുടെയും തടാകങ്ങളുടെയും നിരത്തുകളുടെയും ഉയരങ്ങളിൽ നിന്നുള്ള കാഴ്ചകൾ.
പഴനിമല
ബാഗും ചെരിപ്പും സൂക്ഷിപ്പുസ്ഥലങ്ങളിൽ ഏൽപ്പിച്ചു. പഴനിമല കയറി. പടികളിൽ വാനരസേനയെ സദ്യ ഊട്ടുന്നതു കണ്ടു. ആരുടെയോ വഴിപാടാണ്. സദ്യയുടെ പങ്കു കിട്ടുവാൻ ലഹള കൂട്ടുന്ന ഒരു ശുനകൻ. മലമുകളിലെത്തി. പഴനിയാണ്ടവനെ തൊഴുതു . ക്ഷേത്രം വലംവയ്ക്കുമ്പോൾ മുന്നിലൊരു ബാന്റ് സംഘം. ഏതോ കല്യാണ പാർട്ടിക്കൊപ്പം വന്നിട്ടുള്ളവരാണ്. ബാന്റുമേളത്തോടൊപ്പം അവർ ചെറിയ സർക്കസുകളൊക്കെ കാണിക്കുന്നുണ്ട് . കുറച്ചുനേരം അവർക്കൊപ്പം കൂടി. പഞ്ചാമൃതം വാങ്ങി. മധുരം നുണഞ്ഞു പഴനിമലയിറങ്ങി. പഴനിമലയുടെ വടക്കു ഭാഗത്തായി മറ്റൊരു കോവിലുണ്ട്. ഇടുമ്പർകോവിൽ. ഉയരം കുറവാണെങ്കിലും കുന്നിന്മുകളിലെത്താൻ ഒട്ടേറെ പടികൾ കയറണം. പഴനിമലയിൽനിന്ന് ഇടുമ്പർ കോവിലും, ഇടുമ്പർ കോവിലിൽനിന്നു പഴനിമലയും കണ്ടാലേ കാഴ്ചകൾക്ക് പൂർണതയുണ്ടാകൂ.
ബട്ട്ലഗുണ്ടിൽ
ഇടുമ്പർ കോവിലിനഭിമുഖമായിനിന്ന് ഗൂഗിൾമാപ്പിൽ പുതുയാത്രാവഴികൾ തേടി. കൊടൈമലകളുടെ മറുവശത്തുനിന്നു കയറിവരുന്ന കുമളി - കൊടൈക്കനാൽ സംസ്ഥാനപാത കണ്ടെത്തിയതങ്ങിനെയാണ്. രണ്ടു മണിക്കൂറിനു പകരം നാലര മണിക്കൂറെടുക്കും. നേരവും സമയവും ആവശ്യത്തിന് മിച്ചമുണ്ടായിരുന്നതിനാൽ ആ വഴിക്കൊരു കൊടൈക്കനാൽ യാത്രയായി അടുത്ത പരിപാടി. കിഴക്കോട്ടു വ്യാപിച്ച പശ്ചിമഘട്ട മലകളെ ആകമാനം ചുറ്റിവളഞ്ഞു ബട്ട്ലഗുണ്ടിൽ എത്തി. ബട്ട്ലഗുണ്ടു ബസ് സ്റ്റാൻഡിൽനിന്നു കൊടൈക്കനാലിലേക്കു കിട്ടിയത് തിങ്ങിനിറഞ്ഞൊരു ബസ്. ബസിനകത്തു കാതടപ്പിക്കുന്ന ശബ്ദത്തിൽ തമിഴ് സിനിമ ഗില്ലിയുടെ കളി തുടങ്ങി. യാത്രക്കാരുടെ കയ്യടികളും പൊട്ടിച്ചിരികളും. രക്ഷയേതുമില്ലാതെ തല പുറത്തേക്കിട്ട് ഇരിക്കേണ്ടിവന്നു ഒരു മണിക്കൂർ. വിജയും തൃഷയും ചേർന്ന് ലൈറ്റ് ഹൗസ് ടവറിന്റെ മുകളിൽനിന്നു താഴോട്ടു ചാടുമ്പോൾ പെട്ടന്ന് സിനിമ നിലച്ചു. അഗാധമായ ഗർത്തമുള്ള ഒരു കൊടും വളവിലാണ് ബസ്. "ടീ ശാപ്പിടുർക്ക് പത്തു നിമിസം'. ഡ്രൈവറുടെ പ്രഖ്യാപനം. മലകയറി ബസ് ഡംഡം റോക്ക് വ്യൂ പോയിന്റിൽ എത്തിയിരിക്കുകയാണ്. ചുരം പാതയിലെ ആ കൊടുംവളവിൽ സാധിക്കുമെങ്കിൽ കണ്ണുകളടച്ചാണു പുറത്തേക്കിറങ്ങേണ്ടത്.
കണ്ണുകൾ തുറക്കുമ്പോൾ മുന്‍പൊരിക്കലും കണ്മിഴികളിൽ പതിഞ്ഞിട്ടില്ലാത്ത ഒരവിസ്മരണീയ കാഴ്ച നിങ്ങൾക്കു മുന്നിൽ തെളിയുകയായി- തലൈയാർ വെള്ളച്ചാട്ടം. മലനിരകളുടെ ദൃശ്യവിശാലതയിൽ നിന്നും തളിക രൂപത്തിലുള്ള താഴ്വരയുടെ നിഗൂഢതയിലേക്കു പൊടുന്നനെ തൂവി വീഴുന്ന മനോഹരമായൊരു വെള്ളച്ചാട്ടം. 297 മീറ്റർ ഉയരത്തിൽ വനഹൃദയത്തിലെ ഒരു ചെങ്കൽ തിണ്ടിൽ നിന്നുള്ള മഞ്ചലാർ നദിയുടെ പതനമാണ് വെള്ളച്ചാട്ടമായി കാണുന്നത്. ഉയരംകൊണ്ട് ഭാരതത്തിലെ ആറാം സ്ഥാനം അലങ്കരിക്കുന്നു ഈ ജലപാതം. ഉയരത്തിലെ ഖ്യാതി മാത്രമാകുന്നില്ല പ്രത്യേകത. അതുവരെ സ്വന്തം ആത്മാവിലൊളിപ്പിച്ച മഞ്ചലാർ നദിയെ വെള്ളച്ചാട്ടത്തിൽ മാത്രം പുറംലോകം കാണിച്ച് പിന്നേയും താഴ്വരയുടെ ഇരുട്ടിൽ മറച്ചുപിടിക്കുന്ന കാട്.
ഇനി പതുക്കെ കണ്ണുകൾ ഇടത്തോട്ട് തിരിക്കുക. മഞ്ചലാർ അണക്കെട്ടും ജലാശയവും മലനിരകളും സമതലങ്ങളും ഉയരങ്ങളിൽ നിന്നുള്ള നയനമനോഹര കാഴ്ചകളായി മുന്നിൽ വിടരുന്നു. താഴ്വരകളുടെ അഗാധതയിൽ നിന്നും തെന്നി മാറി മഞ്ചലാർ നദി നീലജലാശയമാകുന്ന കാഴ്ച. ഒരു നദിയുടെ ഉത്ഭവം മുതൽ അണക്കെട്ടിലെ താത്കാലിക വിശ്രമം വരെയുള്ള താഴ്വരകളുടെ അതിവിശാല ചിത്രമാണ് 270 ഡിഗ്രിയിൽ ഡംഡം റോക്ക് വ്യൂ പോയിന്റിൽ നിന്നു ലഭിക്കുന്നത്. മുന്നോട്ടു തള്ളിനിൽക്കുന്ന പാറയിൽ വലിയൊരു വാച്ച് ടവറും പണിതുവച്ചിട്ടുണ്ട്.
തേങ്ങയും മാങ്ങയും ഉരുളക്കിഴങ്ങും വിളയുന്ന കൃഷിഭൂമികളാണ് അണക്കെട്ടിന്റെ പരിസരങ്ങളിൽ. വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് സഞ്ചാരയോഗ്യമായ വഴികളില്ല. അപകടം പതിയിരിക്കുന്ന വഴുക്കൽ പാറകളിലൂടെ വേണമെങ്കിൽ മലകയറിയെത്താം. കാമാക്ഷി ക്ഷേത്രവും പിന്നിട്ട് എട്ടു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലെത്താം. ജലധാരയുടെ വീഴ്ചയിൽ രൂപപ്പെട്ട ചെറിയൊരു തടാകമുണ്ടവിടെ. കൊടൈക്കനാലിലേക്കുള്ള യാത്രയിൽ തലൈയാർ വെള്ളച്ചാട്ടം പിന്നെയും ഒരുപാടു ദൂരം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
കൊടൈക്കനാൽ
വെള്ളച്ചാട്ടം കാഴ്ചകളിൽനിന്നു മറഞ്ഞതും പുറത്തു മഴകനത്തു. ബസിന്റെ വേഗത കുറഞ്ഞു. കാട്ടിൽ ഇരുട്ടുപരന്നു . സഞ്ചാരികൾക്കു പലവിധ സാധ്യതകൾ തുറന്നിടുന്നതാണ് കൊടൈക്കനാലിലേക്കുള്ള ഈ വഴി. ഇടയ്ക്കു വഴിപിരിഞ്ഞു താണ്ടിക്കുടി, പച്ചാലുർ, പാന്റീമലൈ, പരപ്പലാർ ഡാം തുടങ്ങിയ വ്യൂ പോയിന്റുകളിലേക്കു പോകാം. പെരുമാൾമലൈ വച്ചാണ് പളനി- കൊടൈ പാതയിൽ സംഗമിക്കുന്നത്. കൊടൈക്കനാലിൽ എത്തുമ്പോൾ രാത്രി എട്ടുമണി. മഴയും മഞ്ഞുംകൂടി തണുപ്പ് സഹിക്കാവുന്നതിലും അപ്പുറമായി. വേഗംതന്നെ റൂമെടുത്തു കൂടി. പാതിരാത്രിയായപ്പോൾ മഞ്ഞു കൊള്ളുവാനൊരു മോഹം. പുറത്തിറങ്ങി നടന്നു. നിരത്തുകൾ വിജനമായിത്തുടങ്ങി.തടാകക്കരയിൽ ഒരു പാട്ടുകച്ചേരി നടക്കുന്നുണ്ട്. തിരികെയെത്തിയപ്പോൾ കൊടൈക്കനാലും ഉറങ്ങിത്തുടങ്ങി.
രാവിലെ വണ്ടിപിടിച്ചു കൊടൈക്കനാൽ കാഴ്ചകൾക്കിറങ്ങി. കോക്കേഴ്സ് വാക്ക്, ലാസ്സലേത് പള്ളി, പില്ലർ റോക്ക്, സിൽവർ കാസ്കേഡ്, പൂമ്പാറയി വില്ലേജ്, ലേക് വ്യൂ, ഗുണ കേവ്, പൈൻ ഫോറസ്റ്റ്... ബ്രയാന്ത് പാർക്കിൽ അവസാനം. മഞ്ഞുകാരണം പല കാഴ്ചകളും തെളിഞ്ഞു കണ്ടില്ല. കോടമഞ്ഞും പ്രകൃതിദൃശ്യങ്ങളും മരം കോച്ചുന്ന തണുപ്പും ബോട്ട് സവാരിയും കൊടൈക്കനാലിനെ സന്ദർശകരുടെ പ്രിയപ്പെട്ടയിടമാക്കുന്നു. ബ്രയാന്ത് പാർക്കിൽ പൂക്കൾ നിറഞ്ഞുനിന്നു. ബോട്ട് ജെട്ടിയിൽ വലിയ തിരക്കാണ്. ലേക്കിനു ചുറ്റും നടക്കുമ്പോൾ മഴ തൂളുവാൻ തുടങ്ങി. മടക്കയാത്രയ്ക്കുള്ള സമയമായി. റൂമൊഴിഞ്ഞു ബസ്സ്റ്റാന്റിലെത്തി. ആദ്യംവന്ന പഴനി ബസിൽ കയറി പാലാർ ഡാം വഴി കൊടൈമലയിറങ്ങി. സുഖകരമായ മഴയും മഞ്ഞും തണുപ്പും വിട്ടു സമതലങ്ങളിലേക്ക്. വെറും രണ്ടു മണിക്കൂർ കൊണ്ട് പഴനി.
സാബു മഞ്ഞളി
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top