Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാവങ്ങൾക്ക് ഒരാൾ
ആദിവാസികൾക്കും ദളിതർക്കും പാവങ്ങൾക്കും ഉന്നതിയുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ജീവിതം മുഴുവൻ അതിനായി ഓടിനടക്കുകയും ചെയ്ത മനുഷ്യൻ. അതായിരുന്നു സ്റ്റാൻ സ്വാമി. പക്ഷേ, ഭരണകൂടത്തിനും അവരുടെ പ്രത്യയശാസ്ത്രത്തിനും അദ്ദേഹം കുറ്റവാളിയായി. മരണശേഷവും അദ്ദേഹത്തെ അവർ അവഹേളിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ അടുത്തറിഞ്ഞവർ പറയുന്നതും കേൾക്കുക.
ആരുടേതാണ് ഇന്ത്യ എന്ന് ചോദിപ്പിക്കുന്ന വാക്കുകൾ...
ഞാൻ അതീവ ദുഃഖിതനാണ്: ഡോ. ശശി തരൂർ
സ്വതന്ത്ര ജനാധിപത്യം എന്ന നമ്മുടെ രാഷ്ട്രത്തിന്റെ സൽപ്പേര് ലോകത്തിന്റെ മുന്പിൽ ഇല്ലാതാവുകയാണ്.
84കാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സന്തപ്തരായ എല്ലാവരോടുമൊപ്പം ഞാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങളും പാർക്കിൻസണ്‍സ് രോഗവും ഉണ്ടായിരുന്ന അദ്ദേഹം നാലു ദശാബ്ദങ്ങളായി ദരിദ്രർക്കും ഗോത്രജനതയ്ക്കുമായി സ്വജീവിതം ചെലവഴിച്ച വ്യക്തിയാണ്. നമ്മുടെ ഭരണകൂടം വിശദീകരണമെന്യേ അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയായിരുന്നു.
നമ്മുടെ സമൂഹത്തിലെ ഏറ്റവും ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായവരെ എങ്ങനെ ഭാവിയിൽ പുരോഗതിയിലേക്കു നയിക്കാമെന്നതാണ് ഒരു സംസ്കാരമുള്ള ജനത എന്ന നിലയിൽ നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളി എന്നെനിക്കു ബോധ്യമുണ്ട്.
വ്യത്യസ്തരായ ആളുകൾ, ഞങ്ങളെപ്പോലെ ചില സാമാജികർ, എഴുത്തുകാർ, പൊതുജനാഭിപ്രായം രൂപീകരിക്കുന്നവർ, സാമൂഹ്യപ്രവർത്തകർ, മത-സാമൂഹ്യ പ്രവർത്തകർ മുതലായവർ തങ്ങൾക്കാവുംവിധം സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. ഓരോരുത്തർക്കും ഓരോ ധർമ്മം അനുഷ്ഠിക്കാനുണ്ട്. നമ്മുടെ സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലവിഭാഗത്തിൽപ്പെട്ടവരുമായവർക്ക് നീതിയും പ്രത്യാശയും പുരോഗതിയും നൽകാൻ രാജ്യത്തെ സമ്മതിദായകരും നികുതിദായകരും അന്തിമമായി ദൗത്യമേൽപിച്ചിരിക്കുന്ന സർക്കാരിന് ഇതേ ചുമതലയാണുള്ളത്.
ഇന്നു നമുക്കറിയാം, 83 വയസുകാരനായ ഒരു വൃദ്ധനെ റാഞ്ചി നഗരത്തിനടുത്തുള്ള തന്റെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിന്റെ കംപ്യൂട്ടറും മൊബൈൽഫോണും മറ്റു വ്യക്തിപരമായ സാധനങ്ങളും പിടിച്ചെടുത്തതായും. അദ്ദേഹം ചോദ്യം ചെയ്യലിനു വിധേയനായി, അദ്ദേഹത്തിന്റെ ആരോഗ്യമോ ആദർശങ്ങളോ ജീവിതദർശനമോ പരിഗണിക്കാതെ തടവിലാക്കപ്പെട്ടു. ജെസ്യൂട്ട് വിദ്യാഭ്യാസത്തിന്റെ ഒരു ഗുണഭോക്താവ് എന്ന നിലയിൽ ഒരു ജെസ്യൂട്ട് വൈദികനും അക്രമത്തിന്റെയോ അക്രമത്തിനു പ്രേരണ നൽകിയതിന്റെയോ പേരിൽ കുറ്റക്കാരനാവുകയില്ലെന്ന് എനിക്കു ബോധ്യമുണ്ട്. ഇത്തരം ആരോപണങ്ങൾ തികച്ചും യുക്തിരഹിതമാണെന്നു ഞാൻ കരുതുന്നു.
സാമൂഹ്യമാറ്റത്തിനുവേണ്ടി ആദിവാസികളോടൊപ്പം പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത നന്മനിറഞ്ഞ മനുഷ്യനായിരുന്നു ഫാ. സ്റ്റാൻ. ബംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലും ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് കാൽനൂറ്റാണ്ടു കാലം ജാർഖണ്ഡിലും അദ്ദേഹം ജീവിച്ചു. അത്തരമൊരു വ്യക്തി നമ്മുടെ ബഹുമാനവും പിന്തുണയും നമുക്കു നൽകാവുന്നത്ര പ്രോത്സാഹനവും അർഹിക്കുന്നു. കാരണം അദ്ദേഹം തന്റെ ശ്രേഷ്ഠവും നന്ദികിട്ടാത്തതുമായ യത്നത്തിൽ വിജയിക്കുമെന്ന് നമ്മിൽ മനസാക്ഷിയുള്ളവർ ആഗ്രഹിച്ചിരുന്നു. പകരം നമ്മൾ അദ്ദേഹത്തെ കാണുന്നതു തടവറയിലാണ്. സഹായിക്കാൻ ആരുമില്ലാത്തവർക്ക് ദശാബ്ദങ്ങളോളം സഹായമെത്തിച്ച 83 വയസുകാരനായ ഒരു സാമൂഹ്യപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നത് ദേശീയ അപമാനമാണ്.
സ്വതന്ത്ര ജനാധിപത്യം എന്ന നമ്മുടെ രാഷ്ട്രത്തിന്റെ സൽപ്പേര് ലോകത്തിന്റെ മുന്പിൽ ഇല്ലാതാവുകയാണ്. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് അറിയുന്നത് അത്യന്തം ലജ്ജാകരമാണ്. മനുഷ്യസ്നേഹിയും ദൈവമനുഷ്യനുമായ അദ്ദേഹത്തോട് മനുഷ്യത്വത്തോടെ പെരുമാറാൻ നമ്മുടെ സർക്കാരിനു കഴിഞ്ഞില്ല. ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ അതീവ ദുഃഖിതനാണ്. അങ്ങയുടെ ആത്മാവിനു നിത്യശാന്തി.
യാതൊരു നീതികരണവുമില്ല: ഷാങ് ദ്രീസ്
(ഇക്കണോമിസ്റ്റ്, സാമൂഹികപ്രവർത്തകൻ, റാഞ്ചി)
വളരെക്കുറച്ച് രാജ്യങ്ങളിൽ മാത്രമേ തടവുകാർക്ക് വിചാരണകൂടാതെ, എന്താണ്സംഭവിക്കുന്നതെന്ന്പോലും അറിയാതെ, ജയിലിൽ കഴിയേണ്ടിവരുന്നുള്ളൂ.
സ്റ്റാൻ മരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നായിരുന്നു. 15-20 വർഷമായി എനിക്ക് സ്റ്റാൻ സ്വാമിയെ അറിയാം. അദ്ദേഹം ഒരു അത്ഭുതമനുഷ്യനും മാതൃകാപൗരനുമായിരുന്നു. അദ്ദേഹത്തോട് പെരുമാറിയ രീതിക്ക് യാതൊരു നീതികരണവുമില്ല. ഭാവനയുടെ ഏത് അപാരതയിലും അദ്ദേഹം ഒരു മാവോയിസ്റ്റല്ലായിരുന്നു. ഇനി അഥവാ അദ്ദേഹം അതാണെങ്കിലും മനുഷ്യത്വപരമായ ചികിത്സയ്ക്ക് അർഹനായിരുന്നു.
അദ്ദേഹം ഒളിച്ചോടിയിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുകയായിരുന്നു. അദ്ദേഹംനാടുവിടുന്ന സാഹസത്തിന് മുതിർന്നിരുന്നില്ല. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. ഇത്തരത്തിലൊരാൾക്ക് ജാമ്യം നിരസിക്കുന്നതിൽ യാതൊരു യുക്തിയും ഉണ്ടായിരുന്നില്ല. എന്നാൽ യുഎപിഎ കേസുകളിൽ ഇത് പതിവാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകൾക്കെതിരെ വർഷങ്ങളായി ഈ രീതി നടപ്പിലാക്കിവരുന്നു. അതിലേക്ക് അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ട്.
വളരെക്കുറച്ച് രാജ്യങ്ങളിൽ മാത്രമേ ഇത്തരത്തിൽ തടവുകാർക്ക് വിചാരണകൂടാതെ, അവരുടെ വിചാരണയെക്കുറിച്ച് എന്താണ്സംഭവിക്കുന്നതെന്നുപോലും അറിയാതെ, ജയിലിൽ കഴിയേണ്ടിവരുന്നുള്ളൂ. അത്യാഗ്രഹികളായ അഭിഭാഷകർ അവരുടെ കുടുംബങ്ങളെ നശിപ്പിക്കുകയാണ്.
വിചാരണ നടന്നാൽ മിക്ക കേസുകളിലും അവർ കുറ്റവിമുക്തരാക്കപ്പെടും. യുഎപിഎ കേസുകളിലെ ശിക്ഷാനിരക്ക് വെറും രണ്ട് ശതമാനം മാത്രമാണ്. കുറ്റവിമുക്തരാകുന്പോഴേക്കും അവരുടെ ജീവിതം നശിപ്പിക്കപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഇത്. ഇപ്പോൾ അത് നേരെമറിച്ചാണ്. അത് മാറണം.
ഇപ്പോൾ ഭരണകൂടം ചെയ്തിരിക്കുന്ന ക്രൂരത ന്യായീകരിക്കുന്നതിനുള്ള ഒരുമാർഗമാണ് ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിച്ചത് ഒരുതരത്തിൽ മാവോയിസ്റ്റ് അനുഭാവമുള്ളതുകൊണ്ടാണ് എന്ന പ്രചാരണം. അത്തരം പ്രവൃത്തിചെയ്യുന്ന ആളുകൾക്ക് അതേവിധി നേരിടേണ്ടിവരുമെന്ന ഉദാഹരണം സൃഷ്ടിച്ച് ഒരു സന്ദേശം സമൂഹത്തിന് നല്‍കാനുള്ള മനഃപൂർവ്വമായ ശ്രമമാണിതെന്ന് ഞാൻ കരുതുന്നു. ഗോത്രവർഗക്കാരായ ദലിതരുടെ പീഡനത്തിന്റെ വഴിയിൽനിന്നതിനാലാണ് സ്റ്റാൻ സ്വാമിയെ ലക്ഷ്യമിട്ടതെന്ന് ഞാൻ ഉൗഹിക്കുന്നു.
വിചാരണ നേരിടുന്ന തടവുകാരുടെ നിരന്തര പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ സാമുദായിക ഐക്യത്തിനായും അദ്ദേഹംപ്രവർത്തിച്ചു. ഇതുകൊണ്ടൊക്കെയാകാം സർക്കാരിനെസംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ശല്യമായിമാറിയത്.
ഏതൊരു പ്രവാചകനും അധികാരസമൂഹത്തിന് ഭീഷണിയാണ്: ഡോ. വാൾട്ടർ ഫെർണാണ്ടസ് എസ്ജെ
(ഡയറക്ടർ, നോർത്ത് ഈസ്റ്റേൺ സോഷ്യൽ-റിലിജിയസ് സെന്റർ, ഗുഹാവത്തി)
നീതിക്കുവേണ്ടി നിലകൊള്ളുന്ന നിരപരാധികളെ ജയിലിലടച്ചുകൊല്ലുന്ന നിയമവ്യവസ്ഥിതിയെ നാം ചോദ്യം ചെ യ്യണം.
ഒരു പ്രവാചകനും അധികാരസമൂഹത്തിനിടയിൽ അംഗീകരിക്കപ്പെടുന്നില്ല. എന്നു മാത്രമല്ല, ഒരു ഭീഷണിയെന്നതുകൊണ്ട് അവർ നിരന്തരം ഉന്മൂലനവും ചെയ്യപ്പെടുന്നു. അത്തരം ഒരു പ്രവാചകനായി, ആദിവാസികളുടെ നീതിക്കായി നിലകൊണ്ട് ഒരു രക്തസാക്ഷിയായി ഫാ. സ്റ്റാൻ സ്വാമിയും നമ്മോടു വിട പറഞ്ഞിരിക്കുകയാണ്.
നാൽപതു നീണ്ട വർഷക്കാലം സ്റ്റാനിനോടൊപ്പം പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും സമത്വം എത്രമാത്രം വിലമതിച്ചിരുന്നുവെന്ന് എനിക്ക് നന്നായി മനസിലായിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന ഒരു ഇന്ത്യ അതാണെങ്കിലും കോർപറേറ്റ് ലാഭം മാത്രം ആഗ്രഹിക്കുന്ന അധികാരവർഗത്തിന് അത്തരം ഒരു ഇന്ത്യ തീർത്തും അസ്വീകാര്യമായിരുന്നു.
ഭരണാഘടനാധിഷ്ഠിത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട ഭരണകൂടങ്ങൾ അതിനുപകരം ഇത്തരം കൂട്ടർക്കായി മുൻഗണന കല്പിച്ചുനൽകുമ്പോൾ പാർശ്വവത്കരിക്കപ്പെട്ടവർക്കായി പ്രവർത്തിക്കുന്നവർ രാജ്യദ്രോഹികളായി കുറ്റം ചുമത്തപ്പെടുകയും തടങ്കലിൽ അടയ്ക്കപ്പെടുകയും വൃദ്ധനെന്ന പരിഗണന പോലും നിഷേധിക്കപ്പെട്ട് കൊലചെയ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തെപ്പോലെ ഇന്നും ജയിലിൽ അടയ്ക്കപ്പെട്ടുകഴിയുന്നവർ അധികാരലോകം നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ രാജ്യദ്രോഹികളല്ല, മറിച്ച്, സമത്വഭാരതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ധീരവ്യക്തിത്വങ്ങളാണ്. നീതി നിഷേധിക്കപ്പെട്ടവർ അക്രമാസക്തരായി പ്രതികരിക്കുവാനായി ആഗ്രഹിച്ചപ്പോഴെല്ലാം അദ്ദേഹം അഹിംസയിലുറച്ച സമരനടപടികൾ സ്വീകരിച്ചത് പലരെയും നിരുത്സാഹത്വപ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്. അത്തരം ഒരു വ്യക്തിയെയാണ് ഒരു നക്സലായി മുദ്രകുത്തിയത്!
ജാർഖണ്ഡിലെയും അയൽ സംസ്ഥാനങ്ങളിലെയും ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് അവരെ കരാർ തൊഴിലാളികളാക്കി ഒതുക്കുവാനുള്ള സംഘടിത താത്പര്യങ്ങളുടെ മുന്നേറ്റത്തെ നാല് ദശാബ്ദത്തോളം ചെറുത്തുനിൽക്കാൻ അദ്ദേഹം സഹായിച്ചു. ഇതിനായി പോരാടി ജയിലിലടയ്ക്കപ്പെട്ട 3000 ആദിവാസികളെ രക്ഷിക്കുവാൻ ഹൈക്കോടതിയിൽ അദ്ദേഹം നിരവധിതവണ കയറിയിറങ്ങി. നമ്മുടെ രാജ്യം കുറച്ചുപേരുടെ ലാഭ വിളനിലവും, മറ്റൊരു വലിയ സമൂഹത്തിന്റെ അടിമത്തഭൂമിയുമായി ചുരുങ്ങുന്നത് തടയുക ഒരു രാജ്യദ്രോഹമാണെങ്കിൽ അദ്ദേഹം തീർച്ചയായും ഒരു രാജ്യദ്രോഹിയാണ്.
ഫാ. സ്റ്റാനിന്റെയും അദ്ദേഹത്തെപ്പോലെ അനേകരുടെയും ആത്മസമർപ്പണവും സഹനവും പാഴായിപ്പോകുവാൻ അനുവദിച്ചുകൂടാ. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിരപരാധികളെ ജയിലിലടച്ചുകൊല്ലുന്ന ഒരു നിയമവ്യവസ്ഥിതിയെ നാം ചോദ്യം ചെയ്യുകയും മറുപടി പറയിപ്പിക്കുകയും വേണം. ഫാ സ്റ്റാനെന്ന മഹദ്പുരുഷന്‍ ആദരങ്ങൾ അർപ്പിക്കുവാൻ ഇനിയുള്ള ഒരു മാർഗം അതു മാത്രമാണ്.
അന്യായം ചോദ്യം ചെയ്താൽ തീവ്രവാദി: ഫാ. എം.കെ. ജോർജ് എസ്.ജെ.
(റീജണൽ അസിസ്റ്റന്റ്, ജസ്യൂട്ട് കൂരിയ, റോം)
ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അന്യായമായി തടവിലാക്കിയത് ചോദ്യം ചെയ്താൽ ഒരാൾ തീവ്രവാദിയാവുമോ?
ഫാദർ സ്റ്റാൻ സ്വാമിയെ പരിചയപ്പെട്ടിട്ട് അഞ്ചു ദശകത്തിലേറെയായി. അടുത്തുനിന്നു ശ്രവിച്ചും അകലെനിന്നു നിരീക്ഷിച്ചും എഴുതിയതൊക്കെ വായിച്ചും അദ്ദേഹത്തിന്റെ ഉള്ള് അറിയാൻശ്രമിച്ചു. ഒരു സാമൂഹ്യ വിമർശകനെന്നനിലയിലാണ് അന്നും ഇന്നും അദ്ദേഹം എന്നെയും എന്നെപ്പോലെ പതിനായിരങ്ങളെയും സ്വാധീനിച്ചത്. സാമൂഹ്യയാഥാർഥ്യങ്ങളെ വിമർശനാത്മകമായി കാണണമെന്നും അതിനേറ്റം ഉപയുക്തമായത് പാവപ്പെട്ടവരുടെ പക്ഷംചേരുന്നതാണെന്നും അദ്ദേഹം സമർത്ഥിച്ചു.
മത്തായിയുടെ സുവിശേഷത്തിലെ 25-ാം അധ്യായം വിധിയാളൻ അന്ത്യവിധി കല്പിക്കുന്നത്, ഒരുവൻ വിശക്കുന്നവനു ഭക്ഷണംകൊടുത്തോ, വസ്ത്രമില്ലാത്തവനു വസ്ത്രമൊരുക്കിയോ, ഭവനരഹിതനേ ചേർത്തുപിടിച്ചോ എന്നൊക്കെ നോക്കിയിട്ടാണ് എന്ന് സ്റ്റാൻ തിരിച്ചറിഞ്ഞു. വിശ്വസിച്ചു. ജീവിച്ചുകാണിച്ചു. നിശിതമായി വിമർശിക്കാൻ മടിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു സ്റ്റാനിന്റേത്. താൻ അമ്മയെപ്പോലെ സ്നേഹിച്ച ഈശോ സഭയെയും ഈശോസഭക്കാരെയും കത്തോലിക്കാ സഭയെയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. അവർ പാവപ്പെട്ടവരെ മറന്നപ്പോൾ ചാട്ടവാറെടുത്ത് ദേവാലയം ശുദ്ധീകരിച്ച യേശുവായിരുന്നു സ്റ്റാനിന്റെ ഏറ്റവും നല്ല പ്രതീകം.
സ്റ്റാനിന്റെ ദൗത്യം എങ്ങും എത്തപ്പെട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മരണശേഷം തെളിഞ്ഞുവരുന്നു. രണ്ടു ഭാഷ്യങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി. ഒന്ന്, പ്രായാധിക്യംകൊണ്ടും രോഗങ്ങൾകൊണ്ടും സ്വാഭാവികമായി അദ്ദേഹം മരണപ്പെട്ടു. രണ്ട്, ഫാദർ സ്റ്റാനിന്റെ സാന്നിധ്യം തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വിഘ്നമാകുമെന്നു തിരിച്ചറിഞ്ഞ ഭരണകൂടവും അവരുടെ പിണിയാളുകളും സമർത്ഥമായി അദ്ദേഹത്തെ കൊലപ്പെടുത്തി; നിയമത്തിന്റെയും ക്രമപരിപാലനരീതികളുടെയും പേരിൽ.
സ്റ്റാനിന്റെ കൊലപാതകം ഉയർത്തുന്ന ചില ചോദ്യങ്ങൾ ഇന്ന് ഭാരതത്തിലും ലോകം മുഴുവനും മുഴങ്ങണം. നിയമപാലനത്തിൽ കരുണയ്ക്കു സ്ഥാനമില്ലല്ലോ? പാവപ്പെട്ടവരുടെ പക്ഷംചേർന്ന്, ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അന്യായമായി തടവിലാക്കിയത് ചോദ്യം ചെയ്താൽ ഒരാൾ തീവ്രവാദിയാവുമോ? ഇവർക്കെന്തു ധാർമികതയാണ് മറ്റുള്ളവരെ തീവ്രവാദികൾ എന്നു വിളിക്കാൻ. ആദിവാസികൾക്ക് അന്യമാകുന്നഭൂമിയും വനവും ജലവും കുത്തക മുതലാളിമാർക്ക് തീറെഴുതുന്നത ്ന്യായമോ? നിയമങ്ങളും, ഓർഡിനൻസുകളും പടച്ചുവിടുന്നത് ആരെ സംരക്ഷിക്കാനാണ്? തെരഞ്ഞെടുപ്പ് ജനാധിപത്യം സാമൂഹിക തകർച്ചയിലേക്കു നീങ്ങുന്നത് കണ്ടില്ലെന്ന് എത്രനാൾ നടിക്കാനാവും.
സ്റ്റാൻസ്വമിയച്ചൻ ഒരു തീപ്പന്തമാണ്. അതിനെ അണയ്ക്കാനുളള ഭരണകൂടത്തിന്റെ ശ്രമം വിജയിക്കുമോ? മറുപടി പറയേണ്ടത്, ഞാനും നിങ്ങളുമാണ്.
സ്റ്റാൻ സ്വാമിക്കു മരണമില്ല: ഫാ. സ്റ്റാനിസ്ലാവൂസ് ഡിസൂസ എസ്.ജെ.
(സൗത്ത് ഏഷ്യൻ ജെസ്യൂട്ട് പ്രൊവിൻഷ്യൽ, ന്യൂഡൽഹി)
നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള യജ്ഞങ്ങളിൽ ഫാ. സ്റ്റാൻ സ്വാമി പുനർജനിക്കും.
ഈശോസഭയുടെ ദൗത്യനിർവഹണത്തിനായി നിസ്വാർഥതയോടെ, ധീരതയോടെ, പ്രതിബദ്ധതയോടെ, കരുണയോടെ, ജീവിക്കുകയും പ്രവർത്തിക്കുകയുംചെയ്ത ജ്യേഷ്ഠസഹോദരനെയാണ്, ഫാ. സ്റ്റാൻസ്വാമിയുടെ നിര്യാണത്തിലൂടെ ഈശോ സഭാംഗങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. സ്നേഹം, കരുണ, സമത്വം, നീതി, സത്യം, സമാധാനം എന്നീ ഉദാത്തമായ മൂല്യങ്ങൾ അദ്ദേഹം നെഞ്ചിലേറ്റുകയും അവ സാക്ഷാത്കരിക്കുന്നതിനായി ജീവത്യാഗംചെയ്യുകയും ആയിരുന്നു. ഈശോ സഭക്കാർ ജീവിച്ചു കാണിക്കേണ്ട ഒരു മഹിതമാതൃകയാണ് ഫാ. സ്റ്റാൻ സ്വാമി തങ്ങളുടെ ജീവിതത്തിലും ദൗത്യനിർവഹണത്തിലും.
അഗാധമായിരുന്നു, യേശുവിനോടും പാവപ്പെട്ടവരോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം. തന്റെ ദർശനത്തെയും വിധിതീർപ്പുകളെയും അതു വ്യത്യസ്തമാക്കി, അനന്യമാക്കി. ലളിത ജീവിതമായിരുന്നു, അദ്ദേഹത്തിന്റെ മുഖമുദ്ര. ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം അക്ഷീണം യത്നിച്ചു. ജയിലിലടയ്ക്കപ്പെട്ടശേഷവും അടിസ്ഥാന മാനുഷികാവകാശങ്ങൾപോലും തനിക്കു നിഷേധിക്കപ്പെട്ടശേഷവും തന്റെ അന്ത്യശ്വാസംവരെ പാർശ്വവത്കരിക്കപ്പെട്ട ജനതകളോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അനർഹമായി, അകാലികമായി നീതിപൂർവകമല്ലാതെ വന്നുഭവിച്ച ഈ നിര്യാണത്തിൽ നാം അനുശോചിക്കുന്പോഴും, ഏറ്റവും താഴ്ന്ന നിലയിലുള്ള ഏറ്റവും എളിയവരായ, എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തെ ആദരപൂർവം നാം ആഘോഷിക്കുകതന്നെ ചെയ്യും.
ഫാ. സ്റ്റാൻ സ്വാമി ഇപ്പോൾ നമ്മോടൊപ്പമില്ലായെന്നത് ഒരു സത്യമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നാം ദുഃഖാർത്തരുമാണ്. എങ്കിലും ഫാ. സ്റ്റാൻ സ്വാമിയെപ്പോലെയുള്ള ഒരു വ്യക്തിക്ക് മരിക്കാനാവില്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള യജ്ഞങ്ങളിൽ അദ്ദേഹം പുനർജനിക്കും. മനസ്സാക്ഷിയും പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ അദ്ദേഹം അധഃസ്ഥിതരുടെയിടയിൽ പ്രവർത്തിക്കുന്നതിനായി ഒരുക്കും.
ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണം ഒരവസാനമല്ല. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള യജ്ഞങ്ങളിൽ, സമരങ്ങളിൽ അദ്ദേഹം തുടർന്നും ചൈതന്യം പകരും. ദൈവരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി കാലഘട്ടത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ചൈതന്യത്തോടെ വർത്തിക്കേണ്ട സമയമാണിത്. ഇത് ശുഭമായൊരവസരമാണ്. വിശ്രാന്തിയിൽ വിചിന്തനംചെയ്ത് വിവേകത്തോടും വിവേചന ബുദ്ധിയോടുംകൂടെ പ്രയാണം തുടരേണ്ടസമയം. സുചിന്തിതമായ തീരുമാനങ്ങളെടുത്ത്, അനുരഞ്ജനവും നീതിയും ഏവർക്കും സംലഭ്യമാക്കുവാനുള്ള യജ്ഞത്തിനായി പുനഃസമർപ്പണം ചെയ്യേണ്ടസമയം. അതാണ് ഫാ. സ്റ്റാൻ സ്വാമി നിർവ്വഹിച്ചത്. വിവേചന ബുദ്ധിയും വിശുദ്ധമായ ധീരതയും കൃപാവരമായി നല്കുമാറാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഫാ. സ്റ്റാനിന്റെ പ്രവാചക ധീരത നമുക്ക് പ്രചോദനമാകട്ടെ.
അത്ഭുതപ്പെടുത്തിയ കേസ്: ഫാ. ജോസഫ് സേവ്യർ എസ്.ജെ.
(ലീഗൽ അഡ്വൈസർ റ്റു സ്റ്റാൻ സ്വാമി, ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു)
എല്ലാവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് ഭീമാ കൊറെഗാവ്, കേസിൽ ഫാ. സ്റ്റാനിനെ പ്രതിയാക്കി. അദ്ദേഹം അവിടെ പോയിട്ടുപോലുമില്ല.
ഫാ. സ്റ്റാൻ സ്വാമി തന്റെ കർമ സാന്ദ്രമായ ജീവിതം നയിച്ചത് മുഖ്യമായും മൂന്നിടങ്ങളിലാണ്. ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു, ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ജാർഖണ്ഡിലെ ജോഹാർ എന്ന സംഘടന, ആദിവാസികളുടെയും ദളിതരുടെയും ഉന്നമനം ലക്ഷ്യം വച്ച് ജാർഖണ്ഡിലെ റാഞ്ചിയിൽ സ്ഥാപിച്ച ബഗയ്ചാ.
ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലയിൽ 11 വർഷവും നിസ്തുലമായ സേവനമാണ് ഫാ. സ്റ്റാൻ കാഴ്ചവച്ചത്. ആദിവാസികളോട് ഇക്കാലത്തും അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ സ്വപ്നം പങ്കുവയ്ക്കുകയും അവരുടെ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
1980കളുടെ അവസാനം, അദ്ദേഹം ജാർഖണ്ഡി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (JOHAR) എന്ന സംഘടനയുടെ ഡയക്ടറായി ചുമതലയേറ്റു. 12 വർഷം അവിടെ സേവനം ചെയ്ത ഫാ. സ്റ്റാൻ ആദിവാസികളുടെയും ദലിതരുടെയും സഹോദരനായിത്തീരാൻ അധികനാൾ വേണ്ടിവന്നില്ല. ഏവരും അദ്ദേഹത്തിനു സഹോദരീ സഹോദരന്മാരായി. ഹൊ വംശജരായ ആദിവാസികളുടെ ജീവിതയാഥാർഥ്യം ഫാ. സ്റ്റാനിന്റെ കരളലിയിച്ചു. ഹൊ ഭാഷ പഠിച്ച അദ്ദേഹം അവരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചു. അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നല്കി.
1990കളിലെ നവ ഉദാരവത്ക്കരണ ആഗോളവത്ക്കരണ, സ്വകാര്യവത്ക്കരണ നയങ്ങളനുസരിച്ച്, ധാതുസന്പന്നമായ ആദിവാസികളുടെ ഭൂമിയിൽ ബഹുരാഷ്ട്ര കുത്തകകന്പനികൾ കൈയേറി. വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് അവർ നിഷ്കാസിതരായി. ഹരിതവനങ്ങൾ നശിപ്പിച്ച് ഖനികൾ കുഴിക്കുന്നത്, ഫലഭുയിഷ്ഠമായ കൃഷിഭൂമിയും ജലസ്രോതസുകളും ഗ്രാമീണ ആവാസ വ്യവസ്ഥയും നശിക്കുന്നതിന് ഇടയാകുമെന്ന് ഫാ. സ്റ്റാൻ പ്രസ്താവിച്ചു.
1990കളുടെ മധ്യത്തോടെ ബീഹാറിൽ നിന്ന് ജാർഖണ്ഡ് വേർപെടുത്തി വേറൊരു സംസ്ഥാനം രൂപവത്ക്കരിക്കാനുള്ള ആലോചന ഉണ്ടായി. 2000-മാണ്ടിൽ റാഞ്ചിയിലേക്കു പോകാൻ ഫാ. സ്റ്റാൻ നിയോഗിക്കപ്പെട്ടു. പുതിയ സംസ്ഥാനത്ത്, എങ്ങനെ ഈശോ സഭയുടെ സേവനം ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് നേതാക്കളുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും അദ്ദേഹം ചർച്ച നടത്തി. അക്കാലത്ത് ഒരു വാടക വീട്ടിലാണ് അദ്ദേഹം താമസിച്ചത്.
2006ലാണ് ബഗയ്ചാ സ്ഥാപിക്കപ്പെട്ടത്. നാല് തലങ്ങളിലാണ് ഇവിടത്തെ പ്രവർത്തനങ്ങൾ.
1. ആദിവാസികളുടെയും ദളിതരുടെയും ജീവിതവും പ്രവർത്തനങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്യുക.
2. ജനതയെ ഫലപ്രദമായി ബോധവത്ക്കരിക്കുക.
3. ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക.
4. ഗവണ്മെന്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടുക.
പലപ്പോഴും ഗ്രാമവാസികൾ സർക്കാരിന്റെ വികസനക്ഷേമപദ്ധതികളെക്കുറിച്ച് തികച്ചും അജ്ഞരാണ്.
സർക്കാരും വ്യവസായികളുമായി ധാരണാപത്രങ്ങൾ ഒപ്പു വയ്ക്കുന്പോൾ അവയിലൊന്നിലും ഗ്രാമസഭകളെ വിശ്വാസത്തിൽ എടുത്തിരുന്നില്ല. PESA നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്.
ആദിവാസികളെ തങ്ങളുടെ ഭൂമിയിൽനിന്നു കുടിയൊഴിപ്പിക്കുന്ന വിവിധ പദ്ധതികൾക്കെതിരേ ആദിവാസികളോടൊപ്പം ഫാ. സ്റ്റാൻ നിലകൊണ്ടു. മാധ്യമങ്ങളിൽ അദ്ദേഹം തന്റെ വാദഗതികൾ അവതരിപ്പിച്ചു. 2014-15 കാലഘട്ടത്തിൽ നിരവധി ആദിവാസി- ദളിത് യുവാക്കൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനെതിരേ സന്മനസുള്ള മനുഷ്യരുടെ സഹകരണത്തോടെ അദ്ദേഹം ഒരു പ്രസ്ഥാനത്തിനു രൂപം നല്കി. പെർസിക്യൂട്ടഡ് പ്രീസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി (PPSC പീഡിത തടവുകാരുടെ ഐക്യദാർഢ്യ കമ്മിറ്റി) വിചാരണ കൂടാതെ തടവിൽ കഴിയുന്നവരെ ജാമ്യത്തിലിറക്കാൻ സഹായിക്കാനുള്ള നിയമനടപടികൾക്കായി കൂട്ടായ്മയിൽ പ്രവർത്തിക്കുകയായിരുന്നുലക്ഷ്യം.
ജാർഖണ്ഡിലെ കുന്തി ജില്ലയിലെ ആദിവാസികൾ ഭരണഘനയിലെ 5-ാംഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള ഗ്രാമസഭകളുടെ അധികാരം ഉയർത്തിപ്പിടിച്ച് അതിനു പ്രചാരം നല്കി. പഥൽ ഗാഡി പ്രസ്ഥാനം എന്ന് ഇത് അറിയപ്പെട്ടു. സർക്കാരും വ്യവസായികളും ഇതിനെ ഒരു ഭീഷണിയായിക്കണ്ടു. ഈ പ്രസ്ഥാനത്തെ അനുകൂലിച്ചവരെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. 2018-ൽ ഈ പ്രസ്ഥാനത്തെ അനുകൂലിച്ചതിന്, ഫാ. സ്റ്റാനിന്റെ പേരിൽ ജാർഖണ്ഡ് സർക്കാർ എഫ്ഐആർ നല്കി.
2018ൽ എല്ലാവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് ഫാ. സ്റ്റാനിന്റെ പേരിൽ പൂനെ പോലീസ്, ഭീമാ കൊറെഗാവ് കേസിൽ പ്രതിയാക്കി. ജീവിതത്തിൽ ഒരിക്കൽപോലും ഫാ. സ്റ്റാൻ അവിടെ പോയിട്ടില്ല. 2020 ഒക്ടോബർ എട്ടിന്, രാത്രി 7. 20ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ നാല് ഉദ്യോഗസ്ഥർ, ബഗയ്ചാ കാന്പസിൽനിന്ന് അറസ്റ്റ്ചെയ്തു. രാത്രി മുഴുവൻ എൻഐഎ ക്യാന്പസിൽ ഇരുത്തിയശേഷം, പിറ്റേദിവസം അദ്ദേഹത്തെ മുബൈയിലെത്തിച്ചു കോടതിയിൽ ഹാജരാക്കി. താൻ നിരപരാധിയാണെന്നും മാവോയിസ്റ്റ് അല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ആദിവാസികൾക്ക് നീതി ലഭ്യമാക്കുകയും അവർക്ക് നീതി ഉറപ്പാക്കുകയും മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രായവും രോഗവും കണക്കിലെടുക്കാതെ അഞ്ചു ദിവസങ്ങളായി മൊത്തം 15 മണിക്കൂറാണ് ഫാ. സ്റ്റാനിനെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിലെല്ലാം അദ്ദേഹം തികച്ചും സഹകരിച്ചു. അദ്ദേഹത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലല്ലോ. സമൻസോ വാറണ്ടോ ഇല്ലാതെയാണ് ഈ അറസ്റ്റ് എന്ന് ഓർക്കേണ്ടതുണ്ട്. വലിയൊരു പാരന്പര്യവും പൈതൃകവുമാണ് ഫാ. സ്റ്റാൻ അവശേഷിപ്പിച്ചുപോകുന്നത്.
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
കർഷകരുടെ കടബാധ്യത അറിയാൻ കിഫയുടെ സർവേ
പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി മുങ്ങിയ സംഭവം: ഡ്രൈവറെ തിരിച്ചെടുത്തു
ഗോത്താബയ തുടരും; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
Latest News
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
കർഷകരുടെ കടബാധ്യത അറിയാൻ കിഫയുടെ സർവേ
പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി മുങ്ങിയ സംഭവം: ഡ്രൈവറെ തിരിച്ചെടുത്തു
ഗോത്താബയ തുടരും; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top