Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുമക്കൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്സണ് തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു ഉള്ളുനിറയെ.
കൃഷിയിടം പകർന്നുതരുന്ന ആനന്ദത്തിന് മദ്യലഹരിയെ തോൽപിക്കാനാകുമെന്നാണ് ജോണ്സണ് ജോസഫ് സാക്ഷ്യപ്പെടുത്തുന്നത്. കൃഷിയിലെ അധ്വാനം നൽകിയ സംതൃപ്തിക്കു മുന്നിൽ ഒന്നര പതിറ്റാണ്ട് ജോൺസണെ അടിമയാക്കിയിരുന്ന മദ്യലഹരി കീഴടങ്ങി.
മദ്യാസക്തിയിൽ ശരീരസുഖവും മനശ്ശാന്തിയും നഷ്ടപ്പെടുന്നവർ ലഹരിയുടെ വിലങ്ങിൽനിന്നു മോചനം നേടാൻ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടുക പതിവാണ്. എന്നാൽ കുമളി അണക്കരയ്ക്കടുത്ത് ചക്കുപള്ളം കാരിക്കാട്ട് ജോണ്സണ് ജോസഫ് മുഴുക്കുടിയിൽനിന്നു മോചിതനാകാൻ പ്രതിജ്ഞയെടുത്ത് നേരേ ഇറങ്ങിത്തിരിച്ചത് കൃഷിയിടത്തിലേക്കാണ്.
കിളച്ചുപണിതും നട്ടു വിളവെടുത്തും സമൃദ്ധിയുടെ സംതൃപ്തി മനസിൽ നിറഞ്ഞതോടെ മദ്യലഹരി വിട്ടകന്നു. ഇന്ന് സംസ്ഥാന പുരസ്കാരങ്ങളുടെയും ആദരവുകളുടെയും ലോകത്ത് മാതൃകാ കർഷകനാണ് ജോണ്സണ്. മദ്യവിമോചനത്തോടെ കുടുംബജീവിതം സന്തോഷത്തിലായി. സാന്പത്തികം ഭദ്രമായി.
മനസിന്റെ കടിഞ്ഞാണ്‍ തിരികെക്കിട്ടിയതോടെ കഠിനമായി അധ്വാനിക്കാനും നൂറുമേനി വിളവെടുക്കാനും ദൈവം കരുതലായി കൂടെയുണ്ട്. 20 സെന്റിൽ തുടങ്ങിയ കായികാധ്വാനത്തിൽ നിന്ന് രണ്ടേക്കർ കൃഷിയിടത്തിന്റെ ഉടമയായി പൊന്നുവിളയിക്കുകയാണ് ഹൈറേഞ്ചിലെ യുവകർഷകൻ.
വഴി തെറ്റിയ ജീവിതം
ചക്കുപള്ളം ട്രൈബൽ സ്കൂളിനു സമീപം കാരിക്കാട്ട് ജോണ്‍സനെ ഒന്നര പതിറ്റാണ്ടു മുൻപുവരെ വീട്ടുകാരും നാട്ടുകാരും സ്ഥിരം മദ്യപനായി മാത്രമേ കണ്ടിട്ടുള്ളു. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത മദ്യപാനം. വിദേശമദ്യം മുതൽ കള്ളും വാറ്റുചാരായവുമൊക്കെ എത്ര കുടിച്ചാലും തികയാത്ത ആസക്തി.
ഏലക്കാടുകളിൽ ജോലികൾക്ക് ചെറിയ പ്രായത്തിൽ ജോണ്‍സനും ഇറങ്ങിത്തിരിക്കേണ്ടിവന്നു. മാങ്കവലയിലേയും തെങ്ങുംകവലയിലേയും ഏലത്തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്പോൾ രാവിലെ തന്നെ അല്പം മദ്യം അകത്തുണ്ടാവണമെന്നതായി ശീലം. കോടമഞ്ഞിനും തണുപ്പിനും പ്രതിരോധമായി തുടങ്ങിയ മദ്യം പിൽക്കാലത്ത് കുപ്പികളിൽ മുക്കിത്താഴ്ത്തുന്ന അടിമത്തത്തിലെത്തിച്ചു.
കൂടുതൽ വരുമാനം തേടി തടി ലോഡിംഗ് ജോലിയിൽ കൈ വെച്ചതോടെ ഇരുപത്തിയഞ്ച് വയസിനു മുൻപ് ഭക്ഷണത്തിനു മുകളിലായി മദ്യം. മുഴുക്കുടിയിൽ മകൻ വരുന്പോൾ അപ്പൻ ജോയിക്കും അമ്മ ത്രേസ്യാമ്മയ്ക്കും കണ്ണീർ പൊഴിച്ചു വിലപിക്കാനേ കഴിയുമായിരുന്നുള്ളു. മകനെ വിവാഹം കഴിപ്പിച്ചാൽ കള്ളുകുടി കുറയുമെന്ന പ്രതീക്ഷയിൽ വിവാഹാലോചനകൾ സജീവമാക്കി. ആലോചനകൾക്കൊടുവിൽ കൽത്തൊട്ടി സ്വദേശിനി ഫിലോമിനയെ ജോണ്സന് വധുവായി ലഭിച്ചു.
വിവാഹശേഷവും മദ്യപാനത്തിനു കുറവുണ്ടായില്ല. സദാസമയം മദ്യത്തിന്റെ രൂക്ഷഗന്ധത്തിനു നടുവിൽ കഴിയുന്ന ഭർത്താവിനെ സഹിക്കുക മാത്രമായിരുന്നു വിധി. രണ്ട് മക്കൾ ജനിച്ചതിനു ശേഷവും മദ്യപാനം കൂടിയതല്ലാതെ കുറവുണ്ടായില്ല.
മകന്റെ പോക്കിലും മരുമകളുടെ കണ്ണീരിലും നീറുകയായിരുന്നു വീട്ടുകാരും ബന്ധുക്കളുമൊക്കെ. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള വകതേടി ഫിലോമിന ഏലക്കാട്ടിൽ കൂലിപ്പണി ചെയ്തു തുടങ്ങി. 2004-ൽ ഇരുപത്തിമൂന്നാം വയസിൽ വിവാഹിതനും വൈകാതെ രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമായിത്തീർന്ന ജോണ്സണ് മദ്യപാനംമൂലം വീടിനു കരുതലായി മാറാൻ കഴിഞ്ഞിരുന്നില്ല.
കണ്ണീരൊഴുകിയ രാത്രി
2009 ജൂണ്‍. കുടുംബസുഹൃത്തായ അയൽവാസി മരിച്ച ദിവസം. അദ്ദേഹത്തിന്റെ മൃതദേഹം സന്ദർശിക്കാൻ ജോണ്സണ് വീട്ടിൽനിന്നിറങ്ങിയതുതന്നെ കുടിച്ചുലക്കുകെട്ടാണ്. രാവിലെ മുതൽ മൃതസംസ്കാരം വരെ കുടി തുടർന്നുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞ് മൃതദേഹവുമായി അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ടിയും നിലംപൊത്തിയുമൊക്കെയാണ് ജോൺസൺ പങ്കുചേർന്നത്.
ഇത് കണ്ടവർക്കൊക്കെ സങ്കടവും വെറുപ്പും പുച്ഛവും. ഒരുവിധം സെമിത്തേരിവരെ എത്തിയപ്പോഴേക്കും ജോണ്സണ് അവിടെ വീണു. നാട്ടുകാർ ഓട്ടോറിക്ഷയിൽ രാത്രിയോടെ ഒരു വിധം വീടിന്റെ മുന്നിലെത്തിക്കുന്പോൾ കോരിച്ചൊരിയുന്ന മഴ. ജോണ്‍സണെ മുറ്റത്ത് കിടത്തിയശേഷം അവർ സ്ഥലം വിട്ടു. ആ മഴ രാവുമുഴുവൻ നീണ്ട് പുലർച്ചെ കണ്ണു തുറക്കുന്പോൾ ജോണ്സണ് കാണുന്നത് കരഞ്ഞുതളർന്ന് അരുകിൽ മഴനനഞ്ഞ് കോച്ചിവിറച്ച് കാവലിരിക്കുന്ന ഫിലോമിനയെയാണ്.
ഭാര്യ താങ്ങിയേൽപ്പിച്ചിരുത്തുന്പോഴാണ് തലേന്നു പകൽ കല്ലിലും വഴിയിലും വീണുണ്ടായ മുറിവുകളും നീറ്റലും തിരിച്ചറിയുന്നത്. കീറി ചെളിപുരണ്ട വസ്ത്രങ്ങൾ മാറ്റി മുറിവുകളിൽ മരുന്നു പുരട്ടി ഫിലോമിന കണ്ണീരോടെ ഒപ്പമിരുന്നു. മിന്നുകെട്ടിയശേഷം കരുതലും സന്തോഷവും നൽകാതിരുന്നിട്ടും ഇത്രയേറെ സഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യയുടെ കരുതലാണ് മുറിവുകളേക്കാൾ ജോണ്‍സനു മനസിൽ നീറ്റലായി മാറിയത്. തന്നോടുതന്നെ ജോണ്സന് വെറുപ്പുതോന്നിത്തുടങ്ങിയിരുന്നു.
എങ്ങനെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുങ്ങൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്സണ് തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു. ഇക്കാലമത്രയും മദ്യം മനസിനും ശരീരത്തിനും നൽകിക്കൊണ്ടിരുന്ന പൈശാചിക ബന്ധനങ്ങളെയോർത്ത് വിതുന്പലോടെ പശ്ചാത്തപിച്ചു കണ്ണീരരൊഴുക്കി.
പുറത്തേക്കിറങ്ങിയാൽ വീണ്ടും മദ്യത്തിൽ വീണുപോകുമോയെന്ന ആശങ്കയായിരുന്നു ദുർബലമായ മനസിൽ. അതിനാൽ ഒരാഴ്ച്ച വീടിനു പുറത്തേക്കിറങ്ങേണ്ടെന്നു തീരുമാനമെടുത്തു. രണ്ടുമൂന്നു ദിവസം തള്ളിനീക്കിയതോടെ വീണ്ടും മദ്യാസക്തിയുടെ പ്രലോഭനം വിരലുകളെ വിറപ്പിച്ചുതുടങ്ങി. നാവു വരളുന്നതുപോലെ. കൈകാലുകൾക്ക് വല്ലാത്ത പിരിമുറുക്കം. അൽപമെങ്കിലും മദ്യപിക്കണമെന്ന വല്ലാത്ത പ്രലോഭനം.
രാവും പകലും കണ്ണീരോടെ ജോണ്സണ് പ്രാർഥിച്ചു. ഫിലോമിനയുടെയും മക്കളുടെയും ദൈന്യമാർന്ന മുഖം നോക്കി ക്രിസ്തുവിന്റെ തിരുഹൃദയചിത്രം സാക്ഷിയാക്കി ജോണ്സണ് വ്രതമെടുത്തു; ഇനി ജീവിതത്തിൽ തുള്ളിപോലും മദ്യപിക്കില്ല. മുറ്റത്തിറങ്ങി വീട്ടരുകിലിരുന്ന തൂന്പയുമായി പിതാവിന്റെ കൃഷിയിടത്തിലേക്ക് വേഗം നടന്നു. അന്നേ വരെ സ്വന്തം പുരയിടത്തിൽ പണിക്കിറങ്ങിയിട്ടില്ലാത്ത ജോണ്‍സന്റെ ഉശിരോടെയുള്ള പുറപ്പാടിൽ വീട്ടുകാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും കൃഷിയിടത്തിൽ കഠിനമായ ജോലി തുടർന്നു.
മദ്യത്തെ മറന്നു; മണ്ണ് ലഹരിയായി
ജോണ്സനിലുണ്ടായ ആശാവഹമായ മാറ്റം വീട്ടുകാരിലും ബന്ധുക്കളിലും ആശ്വാസവും സന്തോഷവും ജനിപ്പിച്ചു. മകൻ മദ്യപാനം നിർത്തി കഠിനാധ്വാനം തുടങ്ങിയ വിവരം മാതാപിതാക്കൾ അണക്കര സെന്റ് തോമസ് ഫൊറോനാ വികാരിയായിരുന്ന ഫാ. ജോണ്‍ വെട്ടുവയലിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ഉപദേശത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ച്ച ധ്യാനത്തിൽ പങ്കെടുത്തതോടെ ജോണ്‍സന്റെ മദ്യാസക്തിക്കു മോചനമായി.
ധ്യാനകേന്ദ്രത്തിൽ നിന്നു മടങ്ങിയെത്തി തുടർന്നും കൃഷി തുടർന്നു. മകനുണ്ടായ മാറ്റത്തിൽ സന്തോഷഭരിതനായ പിതാവ് ജോയി ഇരുപതു സെന്റ് സ്ഥലം മകനു വിഹിതം നല്കി. ആ ഇരുപതുസെന്റ്ിലെ ഏലകൃഷിയിൽനിന്നാണ് ജോണ്സണ് കാർഷിക നേട്ടങ്ങളുടെ ജൈെത്രയാത്ര തുടങ്ങുന്നത്.
ആ വർഷം ഓണാഘോഷത്തിൽ പങ്കാളിയായാൽ മദ്യപ്രലോഭനമുണ്ടായേക്കുമെന്ന ആശങ്കയിൽ അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ ചെലവഴിച്ചു. ഓണം കഴിഞ്ഞെത്തിയത് വീണ്ടും കൃഷിയിടത്തിലേക്ക്. മദ്യത്തിന്റെ ദുരാശയും ആസക്തിയും വിട്ടൊഴിഞ്ഞതോടെ ജീവിതത്തെക്കുറിച്ച് കാഴ്ച്ചപ്പാടുകളുണ്ടായി. കൂടുതൽ അധ്വാനിക്കാൻ ആഗ്രഹം ജനിച്ചു.
മനസിൽ പ്രാർഥനയുടെയും പ്രത്യാശയുടെയും വിളക്കുകൾ പ്രകാശം നിറച്ചു. വീടുപോറ്റുക മാത്രമല്ല കുടുംബത്തിന് അഭിമാനമായി മാറണമെന്നതായിരുന്നു ഉറച്ച തീരുമാനം. ഇരുപതു സെന്റ് സ്ഥലം കിളച്ചും പണിതും തീർന്നതോടെ ഇനി കിളയ്ക്കാൻ അധികമായി മണ്ണില്ലെന്നതായി അസ്വസ്ഥത. മദ്യചിന്ത ഒരിക്കലും മനസിനെ പ്രലോഭിപ്പിക്കാതിരിക്കാൻ മുഴുവൻ സമയം ജോലി ചെയ്യാനായി പാട്ടത്തിന് കൂടുതൽ സ്ഥലമെടുത്തു ഏലം, വാഴ, പച്ചക്കറി, നെല്ല് എന്നിവയൊക്കെ കൃഷി ചെയ്തു. വീട്ടിൽ നിന്നിറങ്ങിയാൽ കൃഷിയിടം എന്നതുമാത്രമായി ജോണ്‍സണു ജീവിതം.
ഏലംകൃഷിയിലെ വരുമാനത്തിൽനിന്നും ഭാര്യവീടിന് സമീപം ഇരുതു സെന്റ് സ്ഥലം കൂടി വാങ്ങി. ചക്കുപള്ളത്തെ പാട്ടകൃഷി വരുമാനത്തിൽനിന്നും ഫിലോമിനയ്ക്കും മക്കൾക്കും സ്വർണാഭരണങ്ങൾ വാങ്ങിനൽകി. രണ്ടു വർഷത്തിനുശേഷം പശുവിനേയും കുറെ ആടുകളെയും വാങ്ങി. വൈകാതെ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് ഞാലിപ്പൂവൻ വാഴ കൃഷി തുടങ്ങി. വിത്തും വളവും വിളവും മെച്ചമായതോടെ ജോണ്സണ് നാട്ടിലെ അറിയപ്പെടുന്ന കർഷകനായിമാറി. കുടിയുടെ കുപ്രസിദ്ധിയിൽനിന്നും കിളയുടെ കർഷകതിലകമായുള്ള ഉയർച്ച.
കർഷക തിലകം
മാങ്കവലയിലും തെങ്ങിൻകവലയിലും ജോണ്‍സണെ കാണാനില്ലാതായതു നാട്ടിൽ സംസാരമായി. ഗ്രാമപഞ്ചായത്തംഗം ലൗലി ഈശോ വീട്ടിലെത്തിയപ്പോഴാണ് ജോണ്സണ് കൃഷിയുടെ ലോകത്ത് വിസ്മയം തീർക്കുന്നതായി കണ്ടറിയുന്നത്. തന്റെ വിളവുകളുടെ വിസ്മയ വൈവിധ്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ജോണ്സണ് അഭിമാനത്തോടെ കാണിച്ചു കൊടുത്തു.
ഞാലിപ്പൂവൻ വാഴക്കൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷ ആവശ്യപ്പെട്ട് കൃഷിഓഫീസർ മനോജിനെ സമീപിച്ചതോടെ അദ്ദേഹമെത്തി കൃഷിയിടം സന്ദർശിച്ചു. കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2014 ലെ മികച്ച യുവ കർഷകനുള്ള ബ്ലോക്ക്, സംസ്ഥാനതല കാർഷിക അവാർഡുകൾ ചക്കുപള്ളം ഗ്രാമത്തിലെ ജോണ്സണ് സ്വന്തമാക്കി.
സംസ്ഥാന സർക്കാരിന്റെ അവാർഡിൽ നിന്നു ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇരുപത് സെന്റ് ഭൂമി വാങ്ങി അവിടെയും ഏലം കൃഷി ചെയ്തു. തുടർന്ന് വർഷം മുപ്പത്തയ്യായിരം രൂപ നിരക്കിൽ എട്ടു വർഷത്തേയ്ക്ക് ആ കൃഷിയിടം പാട്ടത്തിനും നല്കി. ഓരോ വർഷത്തെയും വരുമാനത്തിൽനിന്നും മിച്ചം പിടിച്ച് ജോണ്സണ് ചെറിയ ഭൂമികൾ വാങ്ങുന്നു. ഇതോടകം പലഘട്ടങ്ങളിലായി രണ്ട് ഏക്കർ ഭൂമി ജോണ്സണ് സ്വന്തമാക്കി കൃഷിയിടവും വിളവെടുപ്പും വിപുലമാക്കി. കുരുമുളക്, ഏലം, കാപ്പി, വാഴ ഉൾപ്പെടെ നിറയെ കൃഷിയാണ്.
വീടിനോടു ചേർന്ന തൊഴുത്തിൽ മൂന്നു പശുക്കളും ഇരുപതിലേറെ ആടുകളുമുണ്ട്. കൃഷി ലാഭകരമാണോയെന്ന ചോദ്യത്തിന് തനിക്ക് രണ്ടേക്കറോളം സ്ഥലം വാങ്ങാൻ കഴിഞ്ഞത് കൃഷിയിൽ നിന്നുമാത്രമാണെന്നു ജോൺസന്റെ മറുപടി. കൃഷിയിലെ ലാഭവും നഷ്ടവും എഴുതിവെയ്ക്കാറില്ല. പക്ഷേ വിയർപ്പിന്റെ ഫലം കൃഷിയിൽ നിന്നു ലഭിക്കുന്നതിലെ സന്തോഷം മറ്റൊന്നിനുമില്ല. കൃഷി പകരുന്ന തീക്ഷ്ണമായ ലഹരി വേറെ ഒരു ലെവലാണ്.
തന്റെ ജീവിതം മാതൃകയാക്കി മദ്യപാനികൾ ലഹരിയിൽ നിന്നു മോചിതരായി അധ്വാനത്തിൽ അഭിമാനികളാകണമെന്നാണ് പുതുവർഷത്തിൽ ജോണ്സണ് പറയാനുള്ളത്. ചെറിയ തോതിൽ തുടങ്ങുന്ന കുടി മുഴനീള മദ്യപാനത്തിലേക്ക് വളരും. അത് കാലാന്തരത്തിൽ ശരീരത്തെയും മനസിനെയും ജീവിതത്തെയും ആരോഗ്യത്തെയും കാർന്നുതിന്നുമെന്നാണ് ജോണ്‍സന്റെ സാക്ഷ്യം.
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം പ്ലസ് വണ്‍ വിദ്യാർഥി ജെറിൻ, ചക്കുപള്ളം മേരീമാതാ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ജെസ്ബിൻ എന്നിവരാണ് മക്കൾ.
തോമസ് വർഗീസ്
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top