Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ.
പഴയ ഒരു അംബാസഡർ കാറിലായിരുന്നു ആർച്ച്ബിഷപ് സൂസപാക്യം പിതാവിന്റെ യാത്രകൾ. പുതിയൊരു കാർ വാങ്ങാൻ പലരും സ്നേഹപൂർവം നിർബന്ധിച്ചപ്പോഴെല്ലാം ആ താത്പര്യം സ്നേഹപൂർവം നിരസിച്ചു കൊണ്ടിരുന്നു. ഒരിക്കൽ തിരുവനന്തപുരം നഗരമധ്യത്തിൽ കാർ ബ്രേക്ക് ഡൗണ്‍ ആയി. എന്തു ചെയ്യണമെന്നറിയാതെ ഡ്രൈവർ ആശങ്കയോടെ നിന്നപ്പോൾ സൂസപാക്യം പിതാവ് ഓട്ടോറിക്ഷ പിടിച്ച് ആർച്ച്ബിഷപ്സ് ഹൗസിലെത്തി.
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ. അതിനു പരിഹാരം തേടിയുള്ള പോരാട്ടങ്ങൾകൂടിയായിരുന്നു ജീവിതം. ആധ്യാത്മിക ജീവിതം നയിക്കുന്പോഴും സമൂഹത്തിലെ പ്രശ്നങ്ങൾക്കു നേരേ മുഖംതിരിച്ചു നിന്നില്ല. അദ്ദേഹം നടത്തിയ ഇടപെടലുകൾ ജനതയുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
നെയ്യാറ്റിൻകരയ്ക്കു സമീപം തീരദേശഗ്രാമമായ പൊഴിയൂർ വ്യാജവാറ്റിന്റെ കേന്ദ്രം എന്ന നിലയിലായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. പോലീസിനോ എക്സൈസിനോ മറ്റു സർക്കാർ സംവിധാനങ്ങൾക്കോ എത്തിനോക്കാൻ പോലും സാധിക്കാത്ത സ്ഥലം. പൊഴിയൂരിനെ മദ്യവിമുക്തമാക്കുന്നതിൽ തൊണ്ണൂറുകളുടെ ആരംഭത്തിൽ ഡോ. സൂസപാക്യം നേടിയ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
പലപ്പോഴും തീവ്രവികാരങ്ങൾക്കടിപ്പെട്ടു പോകുന്ന സമൂഹത്തെ സ്നേഹത്തിന്റെ ഭാഷയിൽ നേർവഴിക്കു നടത്താൻ അദ്ദേഹത്തിനു സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവർത്തനം പൊഴിയൂരിൽ മാത്രം ഒതുങ്ങിനിന്നില്ല. അതിരൂപതയുടെ കീഴിലുള്ള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെയും സ്ത്രീകളുടെയും കുടുംബയൂണിറ്റുകളുടെയുമെല്ലാം പിന്തുണ ലഭ്യമാക്കി.
പ്രഫ എം.പി. മന്മഥൻ, പ്രഫ. ജി. കുമാരപിള്ള, ജയപ്രകാശ് നാരായണൻ തുടങ്ങിയ മദ്യവിരുദ്ധ പ്രവർത്തകരുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളിലൂടെ തീരമേഖലയിൽ വ്യാജവാറ്റ് ഏറെക്കുറെ നിർത്തലാക്കാൻ സാധിച്ചു. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും മദ്യവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചത് സൂസപാക്യം പിതാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു.
നല്ല ഇടയന്റെ മാതൃക
വിദ്യാഭ്യാസത്തിന്റെ വെളിച്ചം തീരമേഖലയിൽ എത്തിക്കാൻ പിതാവ് എന്നും ശ്രദ്ധിച്ചിരുന്നു. കടലോരങ്ങളിലെ നിരക്ഷര സമൂഹത്തിൽനിന്നു മികവുള്ള കുട്ടികളെ കണ്ടെത്തി ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസത്തിനു പ്രത്യേക പരിശീലനം നൽകുന്ന സെന്റർ ഓഫ് എക്സലൻസ് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. സെന്റ് ജേക്കബ് ട്രെയിനിംഗ് സെന്ററും മരിയൻ എൻജിനീയറിംഗ് - ആർക്കിടെക്ചർ കോളജും ദുർബല വിഭാഗങ്ങൾക്കു പ്രഫഷണൽ വിദ്യാഭ്യാസം ലഭിക്കാൻ ഉപകരിച്ചു.
ആധ്യാത്മികരംഗത്ത് പുതുചൈതന്യം കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. രൂപതാ ഭരണം വികേന്ദ്രീകൃതമാക്കി. താഴേത്തട്ടിൽ മുപ്പതോളം കുടുംബങ്ങളടങ്ങുന്ന കുടുംബയൂണിറ്റുകൾ രൂപീകരിച്ച് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുകയായിരുന്നു. ഇടവകയെ ചെറുസമൂഹങ്ങളാക്കി തിരിച്ച് അവരെ നയിക്കാനുള്ള നേതാക്കളെ കണ്ടെത്തി ഇടവകയുടെ സമഗ്രവികസനമെന്ന കാഴ്ചപ്പാടാണ് നടപ്പിലാക്കിയത്. ഇതിലൂടെ അൽമായ നേതൃത്വത്തെ വളർത്തിയെടുക്കാനും സാധിച്ചു.
വിവിധ രൂപതകളിലായി അധിവസിച്ചിരുന്ന കേരളത്തിലെ ലത്തീൻ സമുദായാംഗങ്ങളെ സംഘടിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ രൂപീകരിച്ച കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ പിന്നിലെ ചാലകശക്തിയും ഉൗർജവും മറ്റാരുമായിരുന്നില്ല.
2014 ജനുവരി 18 നു കണ്ണൂരിൽ ആരംഭിച്ച് കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് തിരുവനന്തപുരത്തു സമാപിച്ച ജനജാഗരണജാഥ സംഘാടകശേഷിയുടെ ഉദാഹരണമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പുത്തരിക്കണ്ടം മൈതാനിയിലേക്കു ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പ്രകടനം ലത്തീൻ സമുദായത്തിന്റെ ശക്തി വിളംബരം കൂടിയായിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും ഒരുപോലെ പെരുമാറുകയും ചെയ്തിരുന്ന ഇടയനാണു സൂസപാക്യം. എളിമയും ലാളിത്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ നിലപാടുകളിൽ അണുവിട പോലും വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും തയാറല്ല. ഇതിന്റെ പേരിൽ അധികാരകേന്ദ്രങ്ങളോടു കലഹിക്കാനും മടിച്ചിട്ടില്ല.
ശാന്തിദൂതൻ
അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനു മുന്തിയ പരിഗണന നൽകി. മതസൗഹാർദ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് ഗാന്ധിമാർഗം പിന്തുടരുന്നവരുടെ കൂട്ടായ്മയായ ശാന്തിസമിതിയുടെ പ്രേരകശക്തിയും ഇദ്ദേഹം തന്നെയായിരുന്നു. കവയിത്രി സുഗതകുമാരിയും ഗാന്ധിയൻ ഗോപിനാഥൻ നായരുമൊക്കെയായി ഒപ്പം ചേർന്നായിരുന്നു ഈ രംഗത്തെ പ്രവർത്തനങ്ങൾ. തിരുവനന്തപുരത്തെ തീരദേശങ്ങളിൽ വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെ ശാന്തിദൂതുമായി സൂസപാക്യം പിതാവ് അവിടെയെത്തി.
നിരവധി പ്രക്ഷോഭങ്ങൾക്കും ആർച്ച്ബിഷപ് സൂസപാക്യം നേതൃത്വം നൽകി. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിനും സുനാമി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരേയും വിഴിഞ്ഞം, പൂന്തുറ കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കുന്നതിനുമെല്ലാം ജനതയെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കാൻ മടിച്ചില്ല. മത്സ്യമേഖലയ്ക്കു ഭീഷണിയാകുന്ന നിയമങ്ങൾക്കും നയങ്ങൾക്കുമെതിരേ നിരന്തരം പോരാടി. ഏറ്റവുമൊടുവിൽ വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം തുറമുഖ നിർമാണമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും നീതി ലഭിക്കാൻ സഹായകമായത്.
സാന്ത്വനവും കരുതലും
2017 നവംബർ അവസാനമായിരുന്നു കേരളതീരത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നൂറ്റന്പതോളം പേർക്കു ജീവഹാനി നേരിട്ട ദുരന്തത്തിൽ തീരദേശം വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
ദുരന്തം നടക്കുന്പോൾ ആർച്ച്ബിഷപ് സൂസപാക്യം ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു. വിവരമറിഞ്ഞു നാട്ടിലേക്കു മടങ്ങിയ പിതാവ് വിമാനത്താവളത്തിൽ നിന്നു നേരേ പോയത് തീരത്തേക്കായിരുന്നു. ഉറ്റവർ എവിടെയെന്നറിയാൻ പോലും കഴിയാതെ ആർത്തലച്ചു കരഞ്ഞുകഴിഞ്ഞിരുന്ന അജഗണങ്ങൾക്കിടയിലേക്ക് ആശ്വാസവാക്കുകളുമായി ഇടയനെത്തി.
അപ്പോഴേക്കും കടൽ ശാന്തമായിരുന്നെങ്കിലും തീരം പ്രക്ഷുബ്ധമായിരുന്നു. സർക്കാർ ഫലപ്രദമായി രക്ഷാദൗത്യം നടത്തുന്നില്ലെന്നു പരാതിപ്പെട്ട ജനക്കൂട്ടം ഏതുസമയവും അക്രമാസക്തരാകാവുന്ന സ്ഥിതി. അവരുടെ വികാരം തണുപ്പിക്കുക എളുപ്പമല്ല.
വികാരവിക്ഷോഭങ്ങളുമായി ചുറ്റും കൂടിയ തീരജനതയെ സൗമ്യമായ ഭാഷയിൽ ആർച്ച്ബിഷപ് സമാശ്വസിപ്പിച്ചു. കടലിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ സഹോദരങ്ങളെ എങ്ങനെയും രക്ഷിക്കണം. ഇപ്പോൾ നിങ്ങൾ അതിനായി ശ്രമിക്കുക. ബാക്കി കാര്യങ്ങൾ എനിക്കു വിട്ടുതരിക- പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളോടു സൂസപാക്യം പിതാവ് പറഞ്ഞു. അനുസരണയോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. അതായിരുന്നു തീരത്തിനു സൂസപാക്യം പിതാവ്.
പിന്നീട് തീരജനതയ്ക്കുവേണ്ടി അധികാരകേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തിയും സ്വന്തം നിലയിൽ ഓഖി പാക്കേജ് നടപ്പിലാക്കിയും ആർച്ച്ബിഷപ് അദ്ഭുതമാകുകയായിരുന്നു. ഒരു പൈസ പോലും കണ്ടുവയ്ക്കാതെയാണ് 100 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുമനസുകളുടെ സഹായങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ദുരന്തത്തിൽ പെട്ട് തൊഴിൽ ചെയ്യാൻ പറ്റാതായവർക്ക് പ്രതിമാസ പെൻഷൻ, ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സഹായം, ഭവനപദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
അജഗണങ്ങളെ ആധ്യാത്മികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാന്പത്തികമായും മുഖ്യധാരയ്ക്കൊപ്പമെത്തിക്കാനായിരുന്നു ആ ശുശ്രൂഷ. മുപ്പത്തിരണ്ടു വർഷം നീണ്ട അജപാലനശുശ്രൂഷയ്ക്കു വിരാമമാകുന്പോൾ കാലം അടയാളപ്പെടുത്തുന്നു, സഫലമീ ജീവിതം.
സാബു ജോണ്‍
അനുഭവങ്ങളുടെ മഹാനഗരം
ഇന്ത്യയുടെ ബഹുസ്വരതകളെയും പ്രൗഢമായ പൗരാണികതയെയും രാഷ്ട്രീയ മാറ്റങ്ങളെയും ഒന്നാകെ ആവാഹിക്കുന്ന ഡൽഹിയുടെ മാറുന്ന
ദാഹം തീരാത്ത വായന
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണിമാ
ഭരണചക്രം തിരിക്കുന്ന മസൂറി
താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് കാലം തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയി
മോണാലിസ മായാത്ത വിസ്മയം
ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും
മുട്ടത്തു വർക്കി സമ്മാനിച്ചവായനാവസന്തം
നോവലുകൾ, കഥകൾ, പരിഭാഷകൾ എന്നിങ്ങനെ മുട്ടത്തു വർക്കിയുടെ സാഹിത്യലോകം അനന്തമായിരുന്നു. ദീപിക പത്രാധിപ സമിത
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം

ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
Latest News
"യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു; എസ്എഫ്ഐയെ ഭീകര സംഘടനയാക്കി ഒറ്റപ്പെടുത്താന്‍ ശ്രമം'
"അമ്മ' ജനറൽ ബോഡി യോഗം കൊച്ചിയിൽ; വിജയ് ബാബുവും പങ്കെടുക്കുന്നു
വിദ്യാർഥി യുവജന സംഘടനകളിൽ നല്ലൊരു പങ്കും കുടിയന്മാർ: മന്ത്രി ഗോവിന്ദൻ
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ്ടും കോവിഡ്
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top