Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയമാക്കുകയാണ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.എ. നസീം. കാലം കേട്ടറിഞ്ഞ കൊച്ചുണ്ണിക്കഥകളിലെ ശരിയും തെറ്റും കണ്ടെത്തി ഒരു ജീവചരിത്രം രചിക്കുകയും ചെയ്തു.
തലമുറകൾക്കു കേട്ടറിവുള്ള കായംകുളം കൊച്ചുണ്ണിയെന്ന മോഷ്ടാവ് ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണപരിധിയിൽ ഇപ്പോഴുമുണ്ട്. കൊച്ചുണ്ണിയുടെ ജീവിതപാതകളെയും ചെയ്തികളെയും ഇപ്പോഴും ഗവേഷണത്വരയോടെ അന്വേഷണ വിധേയമാക്കുകയാണ് തിരുവനന്തപുരം ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. എ. നസീം. ഒന്നര നൂറ്റാണ്ടിനപ്പുറം മണ്ണടിഞ്ഞ കള്ളനെക്കുറിച്ചുള്ള പഠനം "കായംകുളം കൊച്ചുണ്ണി: ഒരു ഓടനാടൻ വീരഗാഥ’ എന്ന ഗ്രന്ഥരചനയിൽ എത്തിനിൽക്കുന്നു. കേട്ടറിഞ്ഞതിൽനിന്നൊക്കെ ഏറെ വ്യത്യസ്തനും ധാരണപോലെ കൊടുംക്രിമിനലുമായിരുന്നില്ല കൊച്ചുണ്ണിയെന്നാണ് ഇദ്ദേഹത്തിന്റെ കേസ് ഡയറി പറയുന്നത്.
കൊച്ചുണ്ണിയുടെ ജന്മദേശമായ കായംകുളം കൊച്ചുകുളങ്ങര മുതൽ കബറടക്കിയ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വരെ വിവരങ്ങൾ ശേഖരിച്ചു. സന്പന്നരുടെ കൂറ്റൻ വീട്ടുവാതിലും അറപ്പുരയും പത്താഴവും പൊളിച്ച് നെല്ലു മുതൽ സ്വർണം വരെ മോഷ്ടിച്ച് ദരിദ്രർക്ക് ദാനം ചെയ്തുപോന്ന കള്ളൻ. 169 വർഷം മുൻപുണ്ടായ ആദ്യ കസ്റ്റഡി മരണവും കൊച്ചുണ്ണിയുടേതാണെന്നും നസീം പറയുന്നു.
ചരിത്രത്തിൽ മാത്രമല്ല വീരപരിവേഷത്തോടെ നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും നായകനായ കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിലൂടെ ഇദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടേറെ കഥകൾ മലയാളികൾ വായിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചുണ്ണി ആരായിരുന്നുവെന്നതിന് ഉത്തരമാണ് നസീമിന്റെ പഠനങ്ങളും തൊണ്ടികളും നിഗമനങ്ങളും സാക്ഷിമൊഴികളും.
നാട്ടെഴുത്തുകളും കേട്ടറിവും സർക്കാർ രേഖകളും ഗവേഷണം ചെയ്തതനുസരിച്ച് കായംകുളം എംഎസ്എം കോളജിനു വടക്ക് കപ്പാമൂട് ഗ്രാമത്തിൽ 1818ലെ കര്ക്കിടക അമാവാസി ദിനത്തിൽ പൂരം നാളിലായിരുന്നു കൊച്ചുണ്ണിയുടെ ജനനം. ദുരിതങ്ങളും ദാരിദ്ര്യവും ബാല്യത്തിൽ ബാപ്പ മരിച്ചതു മുതൽ കൂടപ്പിറപ്പുകളായി. തെങ്ങുകൾ അതിരിടുന്ന തീരഗ്രാമത്തിൽ എട്ടു സെന്റ് സ്ഥലത്ത് ഒരു കുളത്തിനോടു ചേർന്ന ഓലപ്പുരയിലായിരുന്നു ജീവിതം.
ജീവിക്കാൻ ബാല്യത്തിൽ ഒരു പലചരക്ക് പീടിക യിൽ ജോലി ചെയ്തു. പത്താം വയസിൽ നാട്ടിലെ മുസ്ലിം പള്ളിയിൽ കളരി അഭ്യസിച്ചുതുടങ്ങി. അന്നത്തെ ഗ്രാമച്ചന്തയോടു ചേർന്നുണ്ടായിരുന്ന പുരാതന ു മുസ്ലിംപള്ളിയുടെ ചിത്രം നസീമിനു ലഭിച്ചു. കൂടാതെ ഇക്കിത്തറ പണിക്കരുടെ കീഴിലും കളരി പരിശീലിച്ചതായാണ് അറിവ്.
വെളുത്ത് ആറടി ഉയരമുള്ള അജാനുബാഹുവായിരുന്നു കൊച്ചുണ്ണി. ആകാരവടിവും സൗന്ദര്യവും ശബ്ദസൗകുമാര്യവും ഏറെപ്പേരെ ആകർഷിച്ചു. കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരം അഭ്യാസങ്ങൾ പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് കുഴിക്കളരിയിലായിരുന്നു കൊച്ചുണ്ണിയുടെ പ്രാവീണ്യം. മുക്കാൽ അടി നീളത്തിൽ ചെന്പു പിടിയുള്ള അഗ്രം വളഞ്ഞ കഠാര അഭ്യാസികൾ കൈവശം സൂക്ഷിച്ചിരുന്നു. സ്ഥലത്തെ പുരാതന തടിപ്പുരയുടെ തട്ടിൻപുറത്തുനിന്നും ഇത്തരത്തിലൊരു കത്തി കണ്ടെടുക്കാനായി.
കന്നേറ്റി കായൽ മുതൽ തൃക്കുന്നപ്പുഴ വരെയുള്ള കായലോരമായിരുന്നു കൊച്ചുണ്ണിയുടെ ലോകം. നങ്ങ്യാർകുളങ്ങര മുതൽ വടക്കോട്ട് വിശാലമായ പുരയിടങ്ങളും കാർത്തികപ്പള്ളിയിൽനിന്നു ഠാണാപ്പടിയിൽ എത്താവുന്ന മൺറോഡും അക്കാലത്തുണ്ടായിരുന്നു. രണ്ടു തവണ കൊച്ചുണ്ണിയെ പിടികൂടിയപ്പോഴും ഇതുവഴിയാണ് നടത്തിക്കൊണ്ടുപോയത്. ഠാണാവ് എന്നാൽ ജയിൽ എന്നാണ് അർഥം. കൊച്ചുണ്ണിയെ പാർപ്പിച്ച ജയിലിന്റെ ഫോട്ടോയും കണ്ടെടുക്കാനായി.രാമഞ്ചേരി പുല്ലുകുളങ്ങരയ്ക്കു പടിഞ്ഞാറ് വലിയകാട് എന്നയിടത്തായിരുന്നു മോഷണ വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
സ്വകാര്യജീവിതം
കൊച്ചുണ്ണിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി കഥകളുണ്ടെങ്കിലും പലതും അടിസ്ഥാന രഹിതമാണെന്ന് നസീം നിരീക്ഷിക്കുന്നു. ഭാര്യയെക്കൂടാതെ വാഴപ്പള്ളി ജാനകിയെന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അവരുടെ അമ്മയുമായുണ്ടായ വഴക്കിനെത്തുടർന്ന് കുറുവടികൊണ്ട് തലയ്ക്കടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കായലിൽ താഴ്ത്തിയശേഷം കൊച്ചുണ്ണി ഒളിവിൽ പോയി.
പിന്നീട് ജാനകി കൊച്ചുണ്ണിയെ ഒറ്റിക്കൊടുക്കുകയും ജയിൽചാടിവന്ന കൊച്ചുണ്ണി ജാനകിയെയും കാമുകനെയും കൊന്നുവെന്നുമാണ് ചരിത്രം. അതിൽ കൊച്ചുണ്ണി പിടിയിലാവുകയും ഒറ്റിക്കൊടുത്ത വടക്കേടത്ത് കൊച്ചുപിള്ളയെ കൊലപ്പെടുത്തിയെന്നും പഴമക്കാർ പറയുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന കൊച്ചുണ്ണിയെ ആറാട്ടുപുഴ വേലായുധപ്പണിക്കർ പോലീസിൽ ഏൽപ്പിച്ചുവെന്നത് വിശ്വാസിക്കനാവില്ലെന്നാണ് നസീമിന്റെ നിരീക്ഷണം.
ഒരിക്കൽ കൊച്ചുണ്ണിയെ ഒരു കൊങ്കിണി ബ്രാഹ്മണൻ കീഴ്പ്പെടുത്തിയതായി കഥകളുണ്ട്. കൊച്ചുണ്ണിയുടെ കൈയിൽ ഒരു വടി പിടിപ്പിച്ച് പൊതുനിരത്തിലൂടെ നടത്തിക്കുകയും കേണപേക്ഷിച്ചപ്പോൾ പൊതിരെ തല്ലിയശേഷം വെറുതെവിടുകയും ചെയ്തുവത്രെ. ഇതേ കൊങ്കിണി ബ്രാഹ്മണന്റെ പിൻതലമുറയെ അന്വേഷണത്തിൽ കണ്ടെത്തി. കൊച്ചുണ്ണിയെ പിടിപ്പിച്ച കാഞ്ഞിരവടി ഈ കുടുംബക്കാരുടെ കൈവശമുണ്ട്.
കുടുംബചരിത്രങ്ങളും നാട്ടുകഥകളും രേഖകളും പരിശോധിച്ചതിൽ കൊച്ചുണ്ണിയെ അടച്ചാക്ഷേപിക്കുന്ന പരാമർശങ്ങളില്ലെന്നു മാത്രമല്ല പാവങ്ങളെ സഹായിച്ചിരുന്നുവെന്ന വിലയിരുത്തലാണുള്ളത്.
കായംകുളം പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണ കഥ പ്രസിദ്ധമാണ്. കൊച്ചുണ്ണിയെ തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ തറവാട്ടു കാരണവർ വെല്ലുവിളിച്ചുവത്രെ. തിണ്ണയിൽ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖ വാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസിലാക്കി പുറത്ത് ചുണ്ണാന്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ് കഥ.
മൂന്നു കൊലപാതകങ്ങളും ഒട്ടനവധി മോഷണങ്ങളും നടത്തിയെങ്കിലും പാവപ്പെട്ടവരുടെ ഇടയിൽ വീര പരിവേഷമായിരുന്നു കൊച്ചുണ്ണിക്ക്.
െ വറുതിയുടെ അക്കാലത്ത് പ്രധാന മോഷണവസ്തു നെല്ലായിരുന്നു. സ്വന്തം സന്പാദനത്തിന് മോഷണം നടത്തിയിരുന്നില്ലെന്നും അരിയും നെല്ലും പാവപ്പെട്ടവർക്ക് ദാനം കൊടുത്തിരുന്നതായുമാണ് കേൾവി. പത്തനംതിട്ട കോഴഞ്ചേരിക്കടുത്ത് ഏടപ്പാറ മലദേവർനട ക്ഷേത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ പൂജകളും പതിവാണ്.
നാടകവും സിനിമയും
കായംകുളം കൊച്ചുണ്ണിയെ ഇതിവൃത്തമാക്കിയ നാടകങ്ങളും സിനിമകളും അപഗ്രഥനം ചെയ്തപ്പോൾ പലതും ചരിത്രത്തോടും വസ്തുകളോടും നീതി പുലർത്തിയതായി നസീമിനു തോന്നുന്നില്ല. പലതും കെട്ടുകഥകളും ഭാവനയുമൊക്കെയായിരുന്നു. കലാനിലയം നാടകവേദിയുടെ കായംകുളം കൊച്ചുണ്ണി നാടകം മുൻപ് കേരളത്തിൽ ഹിറ്റായിരുന്നു. 1966ൽ സത്യനും 2018ൽ നിവിൻ പോളിയും നായകരായ കൊച്ചുണ്ണി സിനിമകളും ആസ്വാദകരെ ആകർഷിച്ചു. വൈകാതെ പുറത്തിറങ്ങുന്ന ’പത്തൊന്പതാം നൂറ്റാണ്ട്’ സിനിമയിൽ ചെന്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നുണ്ട്.
കായംകുളം കൊച്ചുണ്ണി നാടകത്തിൽ അരവിന്ദാക്ഷ മേനോനാണ് കൊച്ചുണ്ണിയെ അനശ്വരനാക്കിയത്. അതിൽ കൊച്ചുണ്ണി വേഷത്തിലുള്ള അരവിന്ദാക്ഷമേനോന്റെ ചിത്രമാണ് ഇപ്പോഴും കായംകുളം കൊച്ചുണ്ണിയുടേതായി പ്രചാരത്തിലുള്ളത്. കൊച്ചുണ്ണിയുടെ ശരിക്കുള്ള രേഖാചിത്രം ഒരിടത്തുമില്ല.
അറസ്റ്റിലായ 91-ാം ദിവസം 1859ൽ തിരുവനന്തപുരം പന്തിരു ഠാണാവി(സെൻട്രൽ ജയിൽ)ൽ കന്നിമാസത്തിലാണ് നാൽപത്തിയൊന്നാം വയസിൽ കൊച്ചുണ്ണിയുടെ മരണം.
തിരുവനന്തപുരം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഒരു പനയുടെ സമീപത്ത് ഖബറടക്കിയതായി അതിൽ പങ്കെടുത്തയാൾ കൊച്ചുണ്ണിയുടെ മകനോട് പറഞ്ഞിരുന്നു. പഴമക്കാരുടെ ഓർമയിലുള്ള പന പിൽക്കാലത്ത് കടപുഴകി. തിരുവനന്തപുരം കിഴക്കേ കോട്ടയിൽ ഇപ്പോൾ സംസ്ഥാന പുരാരേഖശാല സ്ഥിതിചെയ്യുന്ന സ്ഥലമാണ് പഴയ പന്തിരു ഠാണാവ്.
കായംകുളം കൊച്ചുണ്ണിക്ക് നാലു മക്കളായിരുന്നു. ആ വഴിയിലെ കൊച്ചുമകനാണ് ഇസ്ലാം പണ്ഡിതനായിരുന്ന കായംകുളം ഉമ്മർകുട്ടിമൗലവി. കൊച്ചുണ്ണിയുടെ പിൻഗാമികളുടെയും പൂർവികരുടെയും വംശാവലി നസീം തയാറാക്കിയിട്ടുണ്ട്. നിലവിൽ കായംകുളത്തുള്ള പണ്ടകശാല കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറക്കാരാണെന്നാണ് പാരന്പര്യം. ജൻമസ്ഥലം, കളരി പാഠശാല, അറസ്റ്റിലായ സ്ഥലം, ഖബറടക്കിയ ഇടം എന്നിവ രേഖകളുടെ അടിസ്ഥാനത്തിൽ നസീം നിർണയിച്ചു. കൊലയാളിയും കൊള്ളക്കാരനുമായി അറിയപ്പെട്ടിരുന്ന കൊച്ചുണ്ണിയെ പിടികൂടാൻ സർക്കാർ തയാറാക്കിയ പരസ്യം ഇങ്ങനെയായിരുന്നു.
"കുല, കവർച്ച വലിയ കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടും തടവിൽനിന്നും ചാടിപ്പോയിട്ടും ഉള്ള കായംകുളത്ത് കൂടെത്ത് ജൊനകൻ കൊച്ചുണ്ണി എന്നവനെ പിടിച്ച് ഏൽപ്പിക്കുന്നവന് 50 രൂപ ഇനാം കൊടുപ്പിക്കുമെന്ന് മുന്പിൽ വിളംബരം പ്രസിദ്ധപ്പെടുത്തിയിട്ടും പിടികിട്ടിയില്ലാത്തതിനാലും അവൻ ഇപ്പഴും കായംകുളം ഉൾപ്പെട്ട പ്രദേശങ്ങളിൽ തന്നെ സഞ്ചരിച്ച് ഓരോ കുറ്റങ്ങൾ നടത്തിവരുന്നതായും കണ്ടു.
കൊച്ചുണ്ണി എന്നവനെ തൂപ്പ വച്ച് പിടിക്കുന്നവർക്ക് ഇനാമും പ്രാപ്തിക്ക് തക്കതായ ജീവനവും കൊടുപ്പിക്കുമെന്ന് നിഷ്കർഷയായിട്ട് എഴുത്ത് കൊടുത്ത് അയച്ചിരുന്നതിൻമണ്ണം തിരക്കിയതിൽ ഇവനെ നേരെ പിടിക്കുന്നത് പ്രയാസകരമായിട്ട് കാണുകയാൽ കീരിക്കാട്ട് കണക്ക് കൊച്ചുപിള്ള മുതൽപേരോട് ഇതുമായി ചട്ടംകെട്ടി കൊച്ചുണ്ണി എന്നവനെ 20ന് രാത്രിയിൽ അന്പിയിൽ എന്ന ഒരു വീട്ടിൽവച്ച് പിടിച്ച് ഠാണാവിലാക്കിയതല്ലാതെയും 22നു കൂടി അയക്കുന്നതിനു വെളിയിൽ ഇറക്കിയതിന്റെശേഷം ഇവനെ പിടികിട്ടി കാണുന്നതിലുള്ള സന്തോഷത്തിൻ പേരിൽ അധികമായിട്ട് ആൾക്കൂട്ടം ഒന്നാകയും തഹശീൽദാരും കൂടെ വന്ന് അതിർത്തി കടത്തി കരുനാഗപ്പള്ളിയിൽ തഹസീൽദാരെ ഏൽപ്പിച്ച് കൂട്ടി അയയ്ക്കയും ചെയ്തിരിക്കുന്നു എന്നും കാർത്തികപ്പള്ളിയിൽ തഹസീൽദാരും എഴുതിയ സാധനം വന്നിരിക്കുന്നു’.
ചരിത്രത്തിലെ ശരിയും തെറ്റും
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരും (1825-1874) കായംകുളം കൊച്ചുണ്ണിയും (1818-1859) സമകാലികരും ഒരേ നാട്ടുകാരുമായിരുന്നു. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പോലീസിന് കൊച്ചുണ്ണിയെ പിടികൂടാനാവാതെ വന്നതോടെ അതിനുള്ള ചുമതല ആൾബലമുള്ള വേലായുധ പണിക്കരെ ദിവാൻ സർ ടി. മാധവരായർ ഏൽപ്പിച്ചുവെന്നും പിടിച്ചുകൊടുത്തതിന് മഹാരാജാവ് പണിക്കരെ പട്ടും വളയും നൽകി ആദരിച്ചുവെന്നുമാണ് കേൾവി. ഇതിൽ വേലായുധ പണിക്കർക്ക് പങ്കാളിത്തമുണ്ടാകാൻ ഇടയില്ലെന്നാണാണ് നസീമിന്റെ നിരീക്ഷണം.
അധഃസ്ഥിത ജനവിഭാഗത്തിനെതിരേയുള്ള സവർണശക്തികളുടെ ദുഷ്ടപ്രവൃത്തികൾക്കെതിരേ ഇടപെടൽ നടത്തിവന്ന വേലായുധ പണിക്കർ അധികാര കേന്ദ്രങ്ങളുടെ കണ്ണിലെ കരടായിരുന്നു. അത്തരമൊരു ചുമതല അക്കാരണത്താൽതന്നെ രാജാവ് വേലായുധപ്പണിക്കരെ ഏൽപ്പിക്കാനിടയില്ലെന്നും നസീം സ്ഥാപിക്കുന്നു.
കൊച്ചുണ്ണി അറസ്റ്റിലാകുന്പോൾ പോലീസിന്റെയും ജയിലിന്റെയും ചുമതല നായർ ബ്രിഗേഡ് എന്ന നായർ പട്ടാളത്തിന്റെ കൈകളിലായിരുന്നു. ഒറ്റിക്കൊടുത്ത പലരുടെയും വിവരങ്ങൾ രേഖകളിൽ പരാമർശങ്ങളുണ്ട്. ഇതിൽപ്പെട്ട വടക്കടത്ത് കൊച്ചുപിള്ള കുറ്റബോധത്താലായിരുന്നിരിക്കണം കൊച്ചുണ്ണി പിടിയിലായതിനു പിന്നാലെ ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. പ്രാദേശിക ചരിത്രകാരൻമാരുടെയും കുടുംബചരിത്രങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ജീവചരിത്രം പൂർത്തിയാക്കിയത്.
നസീം ആലപ്പുഴ പോലീസ് ചീഫായിരിക്കെ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോകും മുന്പ് കൊച്ചുണ്ണിയെ പാർപ്പിച്ചിരുന്ന ഠാണാവ് അഥവാ ജയിൽ ഹരിപ്പാട് എസ്.എൻ. തിയേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലമാണെന്നു കണ്ടെത്തിയത്. ഇവിടെ നിന്നാണ് ജലമാർഗം തിരുവനന്തപുരം പന്തിരു ഠാണാവ് അഥാവ സെൻട്രൽ ജയിലിലെത്തിച്ചത്.
ക്രിമിനൽ അന്വേഷണത്തിലെ ഗൗരവവും ജാഗ്രതയും പാലിച്ചാണ് കൊച്ചുണ്ണിയുടെ പൂർവവഴികളിലൂടെ നസീം സഞ്ചരിച്ചത്.
തിരുവനന്തപുരത്ത് മുറജപത്തിനുവന്ന ബ്രാഹ്മണരിൽനിന്നും കഥകൾ കേട്ടറിഞ്ഞാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലൂടെ കൊച്ചുണ്ണിയെ അവതരിപ്പിച്ചത്. കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് ഐതിഹ്യമാലയിൽ പറയുന്ന എല്ലാ സ്ഥലങ്ങളും കണ്ടെത്തുക, അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തുക, അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളിലൂടെ കൃത്യമായൊരു ചിത്രം വരച്ചിടുക എന്നതായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം.
നസിം 1995ലാണ് സബ് ഇൻസ്പെക്ടറായി പോലീസിൽ ചേർന്നത്. കൊമേഴ്സിൽ പിജി, പത്രപ്രവർത്തനത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമ, പോലീസ് അഡ്മിനിസ്ട്രേഷനിൽ എംഎ ബിരുദം, എൽഎൽബി എന്നിവ നേടി. പോലീസ് ഡൈജസ്റ്റ്, പോലീസ് ജൂറിസ്പ്രൂഡൻസ്, പ്രോട്ടോക്കോൾ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവയടക്കമുള്ള ഗ്രന്ഥങ്ങളും രചിച്ചു. 1956 മുതൽ 2016 വരെയുള്ള കസ്റ്റഡി മരണങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണം മുൻനിർത്തിയാണ് ഭാരതിയാർ സർവകലാശാലയിൽനിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ലഭിച്ചത്.
ജോമി കുര്യാക്കോസ്
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
മാന്നാനം പള്ളിയുടെ താഴെയുള്ള ടാറിട്ട വഴിയിലൂടെ അതിവേഗം നടന്നുപോകുന്പോഴാണ് യാദൃച്ഛികമായി ആ കാഴ്ച കണ്ടത്. രണ്ടു മനുഷ
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
രാജപദവിയിൽ ചാൾസ്
ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങ
ഒരേയൊരു സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിത
നിർമിത ബുദ്ധിയുടെ യുഗം
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻ
ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാല
ക്രിസ്തുരഹസ്യത്തിന്റെ ഉപാസകൻ
അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം,
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ് കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്ത്തകളില് നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള് ദുര
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
മാന്നാനം പള്ളിയുടെ താഴെയുള്ള ടാറിട്ട വഴിയിലൂടെ അതിവേഗം നടന്നുപോകുന്പോഴാണ് യാദൃച്ഛികമായി ആ കാഴ്ച കണ്ടത്. രണ്ടു മനുഷ
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
രാജപദവിയിൽ ചാൾസ്
ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങ
ഒരേയൊരു സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിത
നിർമിത ബുദ്ധിയുടെ യുഗം
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻ
ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാല
ക്രിസ്തുരഹസ്യത്തിന്റെ ഉപാസകൻ
അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം,
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ് കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്ത്തകളില് നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള് ദുര
രുചിയിടം
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറി
ഇഷ്ടമാണിവിടം
കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ
പുനർസമാഗമം
ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത ത
മണ്ട്രോത്തുരുത്തിന് ജലസമാധി
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടി
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബി
സംക്ഷേപവേദാർത്ഥത്തിന്റെ ചരിത്രവഴികൾ
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 17
സ്നേഹത്തിന്റെ ഇന്ദ്രജാലം
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുക
സഞ്ചാരി
മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റ
രാജശിൽപി
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആ
Latest News
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
Latest News
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
തിരുവനന്തപുരം ആര്യശാലയിൽ തീപിടിത്തം
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top