ഫ്രീ​ക്ക് അ​പ്പൂപ്പ​ൻ
ഒ​രു ഫോ​ട്ടോ മ​തി ജീ​വി​തം മാ​റി​മ​റി​യാ​ൻ. ജ​പ്പാ​ൻ​കാ​ര​നാ​യ ടെ​റ്റ്സ്യു​യ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​യാ​യി. ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കൊ​ച്ചു​മ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു 84കാ​ര​നാ​യ ടെ​റ്റ്സ്യു​യ. ടെ​റ്റ്സ്യു​യ​യെ ക​ണ്ട​പ്പോ​ൾ കൊ​ച്ചു​മ​ക​നാ​യ നോ​യ​യ്ക്ക് ത​ല​യ്ക്ക​ക​ത്ത് ഒ​രു ബ​ൾ​ബ് ക​ത്തി. ത​ന്‍റെ മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ൾ അ​പ്പൂ​പ്പ​നെ അ​ണി​യി​പ്പി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും‍? ടെ​റ്റ്സ്യു​യ​യെ ന്യൂ​ജ​ൻ വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​യി​ച്ച് നോ​യ ഫോ​ട്ടോ​യെ​ടു​ത്തു.

സം​ഭ​വം ക്ലി​ക്കാ​യി. വൈ​കാ​തെ ടെ​റ്റ്സ്യു​യ​യു​ടെ ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും വൈ​റ​ലാ​യി. 1,02,000 പേ​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ടെ​റ്റ്സ്യു​യ​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​ള്ള സ്റ്റൈ​ല​ൻ ലു​ക്കി​ലു​ള്ള ടെ​റ്റ്സ്യു​യ​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഏ​തു വ​സ്ത്ര​മാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്നും ഫോ​ട്ടോ​യെ​ടു​ക്കേ​ണ്ട ലൊ​ക്കേ​ഷ​നും തീ​രു​മാ​നി​ക്കു​ന്ന​ത് ടെ​റ്റ്സ്യു​യ​യാ​ണ്.

സാ​ധാ​ര​ണ അ​പ്പൂപ്പ​നാ​യി​രു​ന്ന ടെ​റ്റ്സ്യു​വി​ന്‍റെ മാ​റ്റം നോ​യ​യെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‌ മീ​ഡി​യ​യെ​ക്കു​റി​ച്ച് പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന അ​പ്പു​പ്പ​ന് എ​ല്ലാം പ​ഠി​പ്പി​ച്ച് ന​ൽ​കി​യ​ത് നോ​യ​യാ​ണ്.

നോ​യ​യാ​ണ് അ​പ്പു​പ്പ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഫോ​ട്ടോ​ക​ളെ​ല്ലാം പ്രി​ന്‍റ് ചെ​യ്ത് ബു​ക്കാ​ക്കി അ​പ്പു​പ്പ​ന് ന​ൽ​കാ​നാ​ണ് നോ​യ​യു​ടെ തീ​രു​മാ​നം.

എസ് ടി