Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പനി അധികൃതരിൽ നിന്ന് യാതൊരു വിശദീകരണവും ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്നു മാത്രം അവർ ആവർത്തിച്ചുകൊണ്ടിരുന്നു.
2014 മാർച്ച് 8. അർധരാത്രിക്കു ശേഷം മലേഷ്യയിലെ കുലാലന്പൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന മലേഷ്യൻ എയർലൈൻസ് കോർപറേഷന്റെ എം.എച്ച് 370 വിമാനം ദുരൂഹമായ സാഹചര്യങ്ങളിൽ അപ്രത്യക്ഷമായി. ലോകത്തെയാകെ നടുക്കിയ ആ വ്യോമദുരന്തം നടന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്നു.
വിമാനദുരന്തങ്ങളിൽ ഏറ്റവുമധികം യാത്രക്കാർ കൊല്ലപ്പട്ടത് 1985 ഓഗസ്റ്റിൽ ജപ്പാൻ എയർലൈൻസ് ഫ്ളൈറ്റ് നന്പർ 123 എന്ന വിമാനാപകടത്തിലായിരുന്നു. 505 യാത്രക്കാരും 15 വിമാനജോലിക്കാരും ഉൾപ്പെടെ 520 പേരാണ് അന്നു കൊല്ലപ്പെട്ടത്.
മലേഷ്യൻ എയർലൈസ് എംഎച്ച് 370 വിമാനത്തിൽ 227 യാത്രക്കാരും 12 വിമാനജീവനക്കാരും ഉൾപ്പെടെ 239 പേരാണുണ്ടായിരുന്നത്. അർധരാത്രി കഴിഞ്ഞ് മുപ്പത്തിയഞ്ചാം മിനിറ്റിൽ പറന്നുയർന്ന വിമാനം ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ രാവിലെ 6.30ന് എത്തേണ്ടതായിരുന്നു.
എന്നാൽ ആ വിമാനം അതിദൂരൂഹ സാഹചര്യങ്ങളിൽ ആകാശമേലാപ്പിൽനിന്ന് അപ്രത്യക്ഷമായി. വിമാനയാത്രക്കാരിൽ 153 പേർ ചൈനീസ് വംശജരും 38 പേർ മലേഷ്യക്കാരുമായിരുന്നു. ഓസ്്ട്രേലിയ, ഇന്തോനേഷ്യ, ഫ്രാൻസ് മുതലായ രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു മറ്റു യാത്രക്കാർ. കനേഡിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ മുക്തേഷ് മുഖർജിയും ഭാര്യയും കൂടാതെ സുരേഷ് കൊലേക്കറും കുടുംബവുമായിരുന്നു ഇന്ത്യക്കാരായ യാത്രക്കാർ.
31 വർഷത്തെ ദീർഘപരിചയവും ഏതു പ്രതികൂല സാഹചര്യത്തെ നേരിടാൻ അനുഭവസന്പത്തുള്ള സഹാറി അഹമ്മദ് ഷാ (53) എന്ന റഷ്യൻ പൗരനായിരുന്നു പൈലറ്റ്. ഏഴു വർഷത്തെ വ്യോമസർവീസ് പൂർത്തിയാക്കിയ ഫാരിക് അബ്ദുൾ ഹമീദ് (27) ആയിരുന്നു സഹപൈലറ്റ്. വിമാനജീവനക്കാർ എല്ലാവരും തന്നെ മലേഷ്യൻ പൗരൻമാരായിരുന്നു.
കുലാലന്പൂരിൽ നിന്ന് പറന്നുയർന്ന് ഉദ്ദേശ്യം 45 മിനിറ്റ് പിന്നിട്ടതോടെ എയർ ക്രാഫ്റ്റ് അയൽ രാജ്യമായ വിയറ്റ്നാമിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഹോചിമിൻ സിറ്റി വിമാനത്താവളത്തിനു മുകളിലുടെ പറന്നുകൊണ്ടിരിക്കെ, ആ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോളർ മലേഷ്യൻ വിമാനത്തിന്റെ പൈലറ്റുമായി ആശയവിനിമയം നടത്തി.
അപ്പോൾ രാത്രി 1.19. ശുഭയാത്ര നേർന്ന എയർ ട്രാഫിക് കണ്‍ട്രോളർക്ക് ഗുഡ്നൈറ്റ്, മലേഷ്യൻ എയർലൈൻസ് 370 എന്ന് പൈലറ്റ് സഹാറി അഹമ്മദ് ഷാ മറുപടി നൽകി. അതിനുശേഷം വിമാനത്തിൽനിന്ന് യാതൊരു സന്ദേശവും മറ്റൊരു വിമാനത്താവളങ്ങളിലെയും അധികൃതർക്കു ലഭിച്ചില്ല.
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പനി അധികൃതരിൽനിന്ന് യാതൊരു വിശദീകരണവും ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നുപൊയ് ക്കൊണ്ടിരിക്കെ വിമാനവുമായുള്ള എയർ ട്രാഫിക് ബന്ധം നഷ്ടപ്പെട്ടുവെന്നും വിശദമായ തെരച്ചിൽ ആരംഭിച്ചതായും മറുപടി നൽകിയതല്ലാതെ മറ്റൊരു വിവരവും എയർലൈൻസ് അധികൃതർക്കു നൽകാനായില്ല. കാണാതായ യാത്രക്കാരുടേയും വിമാന ജോലിക്കാരുടേയും ബന്ധുക്കൾ വലിയ പ്രതിഷേധം ആരംഭിച്ചു. ലോകമാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു.
ഗത്യന്തരമില്ലാതെ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് മലേഷ്യൻ എയർലൈസ് എംഎച്ച് 370 വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങൾ സംയുക്തമായി വിമാനങ്ങളും സമുദ്രയാനങ്ങളും ഉപയോഗിച്ച് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കാണാതായ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.
ദുരൂഹമായ ഗതിമാറ്റം
വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കണ്‍ട്രോളുമായി കാണാതായ എംഎച്ച് 370 വിമാനം ബന്ധപ്പെട്ടില്ലെങ്കിലും വിവിധ രാജ്യങ്ങളിലെ സൈനികവിഭാഗങ്ങളുടെ റഡാറുകളിൽ നിന്ന് ഈ വിമാനത്തെപ്പറ്റി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഓസ്ട്രേലിയ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങൾ ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുവെങ്കിലും അന്തർദ്ദേശീയ തലത്തിൽ നടന്നുകൊണ്ടിരുന്ന തെരച്ചിലിനോട് അവർ കുറെയൊക്കെ സഹകരിക്കുകയും ചില വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
പുലർച്ചെ 1.20 നുശേഷം മലേഷ്യൻ വിമാനത്തിന്റെ പൈലറ്റ്, വിമാനത്തിന്റെ ദിശ നേരേ പടിഞ്ഞാറൻ ദിശയിലേക്കു തിരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തെ ലക്ഷ്യമാക്കി പറന്നതായി അവർ വെളിപ്പെടുത്തി. അതിനിർണായകമായ ഒരു വിവരമായിരുന്നു അത്. വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് നിരവധി സന്ദേശങ്ങൾ അയച്ചുവെങ്കിലും തിരികെ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
മലേഷ്യൻ എയർലൈസ് വിമാനത്തിന്റെ തിരോധാനം നടന്ന 2014 മാർച്ച് എട്ടിനു മലേഷ്യയിൽ വലിയൊരു രാഷ്ട്രീയ നീക്കം സംഭവിച്ചിരുന്നു. പ്രതിപക്ഷനേതാവും ഇപ്പോഴത്തെ മലേഷ്യൻ പ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിം ഒരു ലൈംഗിക അപവാദക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അന്നേ ദിവസം കോടതിയുടെ വിധിപ്രഖ്യാപനം കേൾക്കാൻ പൈലറ്റ് സഹാറി അഹമ്മദും കോടതിയിൽ സന്നിഹിതനായിരുന്നുവത്രെ. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി എന്ന പേരിൽ അൻവർ ഇബ്രാഹിം നയിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിരുന്നു ആ പൈലറ്റ്. ഒപ്പം അകന്ന ബന്ധുവും.
വിമാനത്തിന്റെ ദിശമാറ്റി ഇന്ത്യൻ മഹാസമുദ്രത്തിനു മീതെ പറക്കവെ, പൈലറ്റ് സഹാറി അഹമ്മദ്, തന്റെ നേതാവിനെ കുറ്റവിമുക്തനാക്കി ജയിലിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യം മലേഷ്യൻ സർക്കാരിലെ പ്രമുഖ നേതാക്കളുമായി ചർച്ച ചെയ്യുകയായിരുന്നുവോ?
നൂറു കണക്കിന് മനുഷ്യജീവനുകളെ വിലപേശി നടത്തിയ നയതന്ത്ര കൂടിയാലോചനകൾ പരാജയപ്പെട്ടപ്പോൾ ബോധപൂർവ്വം വിമാനം കടലിലേക്ക് അതിവേഗം ഇടിച്ചിറക്കി തനിക്കും യാത്രക്കാർക്കും ജീവഹാനി സംഭവിക്കുവാൻ ഇടയാക്കിയെന്ന സൂചനയിൽ കഴന്പുണ്ടോ ?
വിമാനത്തെപ്പറ്റി സൂചന
വിമാനം കാണതായതിനു മൂന്നു വർഷത്തിനുശേഷം 2017ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ മഡഗാസ്കർ ദ്വീപിൽനിന്ന് ഏകദേ ശം 950 കിലോമീറ്റർ കിഴക്കുമാറിയുള്ള റീ യൂണിയൻ ദ്വീപിൽനിന്നും വിമാനചിറകിന്റെ ഒരു ഭാഗം മത്സ്യബന്ധനത്തൊഴിലാളികൾക്ക് ലഭിച്ചതായി അന്വേഷണ സംഘത്തിന് വ്യക്തമായി. രണ്ടരയടി നീളവും രണ്ടേകാൽ അടി വീതിയുമുള്ള ഈ വസ്തു കാണാതായ വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗമാണെന്ന് സമുദ്ര പര്യവേക്ഷകരായ ബ്ലെയൻ ഗിബ്സണ് (അമേരിക്ക) റിച്ചാർഡ് ഗോഡ്ഫ്രി (ബ്രിട്ടൻ) എന്നിവർ സ്ഥിരീകരിച്ചു.
കടലിൽനിന്ന് ആ വിമാന ഭാഗം അഞ്ചു വർഷം മുന്‍പ് താൻ കണ്ടെടുത്തതാണെന്ന് ടാടലി എന്ന ആ മത്സ്യത്തൊഴിലാളി വെളിപ്പെടുത്തി. മറ്റു ചില അവശിഷ്ടങ്ങൾ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ കടലോരത്തുനിന്നു സമാനമായ രീതിയിൽ കണ്ടുകിട്ടിയിരുന്നു. എന്നാൽ കാണാതായ വിമാനത്തിന്റെ ബ്ലാക് ബോക്സ് അഥവാ വോയിസ് റെക്കോർഡർ, യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും മൃതദേഹങ്ങൾ, വിമാനത്തിലുണ്ടായിരുന്ന ലഗേജുകൾ എന്നിവയെപ്പറ്റി യാതൊരു സൂചനകളും ഇന്നേവരെ ലഭിച്ചിട്ടില്ല.
ആ ഭയാനകരാത്രി എംഎച്ച് 370 മലേഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ എന്തു നടന്നു എന്നു തീർച്ചയില്ല. പക്ഷേ ഒന്നുണ്ട്. വിമാനത്തിൽനിന്ന് അപകടസൂചന നൽകുന്നതായ യാതൊരു സന്ദേശങ്ങളോ രക്ഷാപ്രവർത്തനത്തിനായി കേഴുന്ന അടിയന്തിര അഭ്യർഥനകളോ തെക്കു കിഴക്കൻ ഏഷ്യയിലെ ഒരു വിമാനത്താവളങ്ങൾക്കും ലഭിച്ചിരുന്നില്ല.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ബോധപൂർവ്വം ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഗാധതയിലേക്ക് വിമാനം ശക്തിയായി ഇടിച്ചിറക്കി, തനിക്കും സഹപ്രവർത്തകർക്കും യാത്രക്കാർക്കും ജീവഹാനി സംഭവിക്കട്ടെ എന്ന അഭിശപ്തമായ തീരുമാനം പൈലറ്റ് സഹാരി അഹമ്മദ് നടപ്പിലാക്കുകയായിരുന്നുവെന്ന ചിന്തയ്ക്ക് വിശ്വാസ്യത ഏറിവരികയാണ്.
ഡോ. സിബി മാത്യൂസ്
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന

ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
Latest News
നിലവിട്ട് വിലക്കയറ്റം; പാക്കിസ്ഥാനിൽ പണപ്പെരുപ്പം 37.97 ശതമാനം
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍ വരെ സാധാരണക്കാര്‍ കയറിയിരുന്ന ചരിത്രമുണ്ട്: കെ. സുധാകരന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top