"നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് എ​ന്‍റെ ലാ​ഭം'- മ​നു​ഷ്യസ്നേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി നൗ​ഷാ​ദ്
Monday, August 12, 2019 11:36 AM IST
പ്ര​ള​യ ദു​രി​ത​ത്തി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ന്‍റെ ക​ട​യി​ലെ മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും കൈ​മാറി​യ ക​ച്ച​വ​ട​ക്കാ​ര​നെ അ​ഭി​ന​ന്ദ​നി​ച്ച് കേ​ര​ളം. എ​റ​ണാ​കു​ള​ത്ത് ബ്രോ​ഡ്‌വേ​യി​ൽ തുണിത്തരങ്ങൾ വിൽക്കുന്ന മാ​ലി​പ്പു​റം സ്വ​ദേ​ശി പി.​എം. നൗ​ഷാ​ദാ​ണ് മ​നു​ഷ്യ സ്നേ​ഹം എ​ന്തെ​ന്ന് പ്ര​വ​ർ​ത്തി​യി​ൽ കൂ​ടി കാ​ട്ടി ത​ന്ന​ത്.

ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ള​യദു​രി​തം അ​നു​ഭ​വി​ക്കു​ന്ന നി​ല​മ്പൂ​ർ, വ​യ​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കുന്നതിന്‍റെ ഭാഗമായി നൗ​ഷാ​ദി​ന്‍റെയും ക​ട​യി​ൽ എ​ത്തി​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ അ​ഭ്യ​ർ​ഥ​ന കേ​ട്ട നൗ​ഷാ​ദ് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ മു​ഴു​വ​ൻ കൈ​മാ​റു​ക​യാ​യി​രു​ന്നു.



"ന​മ്മ​ൾ പോ​കു​മ്പോ​ൾ ഇ​തൊ​ന്നും കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ല​ല്ലോ?. നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് എ​ന്‍റെ ലാ​ഭം. നാ​ളെ പെ​രു​ന്നാ​ള​ല്ലെ. എ​ന്‍റെ പേ​രു​ന്നാ​ളി​ങ്ങ​നെ​യാ'. നൗ​ഷാ​ദ് പ​റ​യു​ന്നു.

രാ​ജേ​ഷ് ശ​ർ​മ​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ കൂ​ടി​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് നൗ​ഷാ​ദി​നെ സ​മീ​പി​ക്കു​ന്ന​ത്. ത​ന്‍റെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ തു​ണി​ത്ത​ര​ങ്ങ​ളും നൗ​ഷാ​ദ് കൈ​മാ​റി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.