നി​രോ​ധി​ച്ച പു​ക​യി​ല ഉ​ത്പ​ന്നം കെ.​സു​രേ​ന്ദ്ര​ൻ ഉ​പ​യോ​ഗി​ച്ചോ? സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു
ബി​ജെ​പി നേ​താ​വും കോ​ന്നി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ പു​റ​ത്തു​വ​ന്ന വീ​ഡി​യോ ബി​ജെ​പി​ക്കും സു​രേ​ന്ദ്ര​നും വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ എ​വി​ടെ നി​ന്ന് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നോ ഏ​ത് സ​മ​യ​ത്തെ​യാ​ണെ​ന്നോ വ്യ​ക്ത​മ​ല്ല.

മൂ​ന്നു പേ​ർ​ക്കൊ​പ്പം നി​ല​ത്തി​രി​ക്കു​ന്ന സു​രേ​ന്ദ്ര​ന് മ​റ്റൊ​രാ​ൾ നി​രോ​ധി​ത പു​ക​യി​ല കൈ​മാ​റു​ന്ന​തും എ​ഴു​ന്നേ​റ്റ് നി​ന്ന് സു​രേ​ന്ദ്ര​ൻ ഇ​ത് വാ​യി​ലേ​ക്ക് തി​രു​കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമല്ല. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളോ​ട് സു​രേ​ന്ദ്ര​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ സു​രേ​ന്ദ്ര​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ൾ മ​ഴ​യാ​ണ്. സു​രേ​ന്ദ്ര​ന്‍റെ ശ​ബ​രി​മ​ല സ​മ​ര​വും സ്ഥാ​നാ​ർ​ഥി​ത്വ​വും ഒ​ക്കെ പ​രി​ഹ​സി​ച്ചാ​ണ് ട്രോ​ളു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.