ആ ദൃശ്യങ്ങൾ മോർഫ് ചെയ്തതെന്ന്; ​സു​രേ​ന്ദ്ര​ന്‍റെ പേരിൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്
Sunday, October 20, 2019 10:53 AM IST
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഇ​ട​യി​ലു​ള്ള സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്ത് മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് പോ​ലീ​സ്, വ​നം, ദേ​വ​സ്വം ബോ​ർ​ഡ് വ​കു​പ്പു​ക​ളാ​ണ്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യാ​ത്മ​ക​ത ഉ​ള്ള സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള​താ​ണ്. ഇ​ത് ചോ​ർ​ത്തി മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തു സു​രക്ഷാ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സി​ൽ ഇ​ത്ത​രം ര​ഹ​സ്യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ചോ​ർ​ന്നു പോ​കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും ഇ​ത് മോ​ഷ്ടി​ച്ചു ന​ല്കി​യ​വ​രെ​യും എ​ഡി​റ്റു ചെ​യ്ത് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എ​ൻ​ഡി​എ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.