"ന​ന‍​ഞ്ഞ ലു​ക്കി​ലും ഉ​ണ​ങ്ങി​യ ഫീ​ൽ': വൈറലായി ഒരു ജീൻസ്; സം​ശ​യ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ
വി​ചി​ത്ര​മാ​യ ഡി​സൈ​നു​ള്ള ഒ​രു ജീ​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. പ​ല ക​ഷ​ണ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് തു​ന്നി​ച്ചേ​ർ​ത്ത​തു​പോ​ലു​ള്ള പാ​ന്‍റ് വ​ള​രെ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഇ​പ്പോ​ഴി​ത മ​റ്റൊ​രു ജീ​ൻ​സാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം.

പു​തി‍​യ ജീ​ൻ​സ് കു​റ​ച്ചു പേ​ർ​ക്ക് ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ജീ​ൻ​സി​ൻ സാ​ധാ​ര​ണ പാ​ന്‍റു​ക​ളെ​ക്കാ​ൾ വേ​റെ പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ല. എ​ന്നാ​ൽ പാ​ന്‍റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത് പോ​ലു​ള്ള ഡി​സൈ​നാ​ണ് ഇ​തി​നെ വൈ​റ​ലാ​ക്കി​യ​ത്. പു​റ​മേ നി​ന്ന് കാ​ണു​ന്ന​വ​ർ​ക്ക് ഈ ​ജീ​ൻ​സ് ധ​രി​ച്ചി​രി​ക്കു​ന്ന​യാ​ൾ പാ​ന്‍റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​താ​ണെ​ന്ന് ക​രു​തും.

ന്യൂ​യോ​ർ​ക്കി​ലു​ള്ള വെ​റ്റ് പാ​ന്‍റ് ഡെ​നിം​സ് എ​ന്ന ക​മ്പ​നി​യാ​ണ് ഈ ​വി​ചി​ത്ര ഡി​സൈ​നി​ലു​ള്ള പാ​ന്‍റ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്. 'ന​ന‍​ഞ്ഞ ലു​ക്കി​ലും ഉ​ണ​ങ്ങി​യ ഫീ​ൽ' എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ പ​ര​സ്യ വാ​ച​കം ത​ന്നെ. മൂ​ത്ര​മൊ​ഴി​ച്ച ഡി​സൈ​നു​ള്ള പാ​ന്‍റ് വി​വി​ധ ത​ര​ത്തി​ലും ക​ള​റി​ലു​മാ​യി ക​മ്പ​നി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

ചി​ല​ർ ഒ​രു കൗ​തു​ക​ത്തി​നാ​യി പാ​ന്‍റി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​വ​രു​ടെ ആ​ഗ്ര​ഹ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​ണ് ഈ ​ന​ന​ഞ്ഞ ലു​ക്കു​ള്ള പാ​ന്‍റ് ഡി​സൈ​ൻ ചെ​യ്ത​തെ​ന്നും വെ​റ്റ് പാ​ന്‍റ് ഡെ​നിം സി​ഇ​ഒ പ​റ​യു​ന്നു. പ്ര​ധാ​ന​മാ​യും ഇ​ൻ​സ്റ്റ​ഗ്രാം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് സി​ഇ​ഒ പ​റ​യു​ന്നു. സം​ഗ​തി എ​ന്താ​യാ​ലും ഈ ​ന​ന​ഞ്ഞ പാ​ന്‍റി​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.