ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ദ്വൈ​തും ആ​ശി​ഷും
Saturday, May 29, 2021 5:14 PM IST
ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

ച​ക്ക​ര​ക്ക​ൽ കോ​യ്യോ​ട് എ​ട​പ്പാ​ട്ട് ഹൗ​സി​ൽ പ്ര​കാ​ശ് മ​ണി -ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ശി​ഷ് പ്ര​കാ​ശും അ​ദ്വൈ​തു​മാ​ണ് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.



കെ​എ​സ്ആ​ർ​ടി​സി ബ​സ്, ടൂ​റി​സ്റ്റ് ബ​സ്, ട്രാ​വ​ല​ർ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ഭീ​തി ഉ​ള്ള​തി​നാ​ൽ പു​റ​ത്തു പോ​യി കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​ൻ പ​റ്റാ​ത്ത​ത് കാ​ര​ണം ധാ​രാ​ളം സ​മ​യം കി​ട്ടു​ന്ന​താ​ണ് ഇ​തു പോ​ലു​ള്ള മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്നും അ​ത് വ​ലി​യ മാ​ന​സീ​ക ഉ​ല്ലാ​സം ത​രു​ന്നു​ണ്ടെ​ന്നും കു​ട്ടി​ക​ൾ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ളൊ​ക്കെ ഫോം ​ഷീ​റ്റ് എ​ന്ന് വ​സ്തു​വി​നാ​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു വാ​ഹ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തോ​ള​മെ​ടു​ക്കും. വാ​ഹ​ന​ങ്ങ​ളു​ടെ ഡോ​ർ തു​റ​ന്നാ​ൽ മ​നോ​ഹ​ര​മാ​യ ക്യാ​ബി​നും, സീ​റ്റു​ക​ളും ഉ​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.