മ​ക​ളെ അ​ണ​ലി ക​ടി​ച്ചു; വിഷപ്പാമ്പിനെയുമായി അ​മ്മ ആ​ശു​പ​ത്രി​യി​ൽ
Thursday, July 11, 2019 3:13 PM IST
മ​ക​ളെ ക​ടി​ച്ച അ​ണ​ലി പാ​മ്പി​നെ​യും കൈ​യി​ൽ എ​ടു​ത്ത് അ​മ്മ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ അ​മ്മ​യേ​യും പാ​മ്പ് ക​ടി​ച്ചു. മും​ബൈ​യി​ലെ ധാ​രാ​വി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി​ന​ഗ​ർ സോ​നേ​രി ചാ​ളി​ൽ താ​മ​സി​ക്കു​ന്ന സു​ൽ​ത്താ​ന ഖാ​നാ​ണ് മ​ക​ളെ ക​ടി​ച്ച അ​ണ​ലി പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ക​ടി​ച്ച പാ​മ്പി​നെ തി​രി​ച്ച​റി​ഞ്ഞാ​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ചി​കി​ത്സ എ​ളു​പ്പ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് സു​ൽ​ത്താ​ന പാ​മ്പി​നെ​യും കൈ​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് അ​ണ​ലി എ​ത്തി​യ​ത്. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് സു​ൽ​ത്താ​ന​യു​ടെ 18 വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ ഇ​ട​ത് കൈ​യി​ൽ പാ​മ്പ് ക​ടി​ച്ച​ത്. സം​ഭ​വം ക​ണ്ട് ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നു​വെ​ങ്കി​ലും സു​ൽ​ത്താ​ന മ​ക​ളെ​യും മ​ക​ളെ​യും കൂ​ട്ടി ക​ടി​ച്ച പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​യാ​ത്ര​ക്കി​ട​യി​ലാ​ണ് സു​ൽ​ത്താ​ന​യെ​യും പാ​മ്പ് ക​ടി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ത​ന്നെ ഇ​വ​ർ പാ​മ്പി​നെ ഡോ​ക്ട​ർ​ക്ക് കൈ​മാ​റി. ഇ​വ​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ച് എ​ത്തി​യ വി​ദ​ഗ്ദ​നാ​ണ് പാ​മ്പ് അ​ണ​ലി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.