നല്ലോണം ഉണ്ട് പൂച്ചക്കൂട്ടം..! പൂ​ച്ച​ക​ൾ​ക്കൊ​പ്പം സ​ദ്യ​യു​ണ്ട് ബാ​പ്പു​ട്ടി​യു​ടെ ഓ​ണാ​ഘോ​ഷം
Sunday, September 15, 2019 10:45 AM IST
അ​നാ​ഥ ജ​ന്തു​ക്ക​ളു​ടെ സം​ര​ക്ഷ​ക​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന്തു​ക്ഷേ​മ അ​വാ​ർ​ഡ് ജേ​താ​വും ആ​യ ബാ​പ്പു​ട്ടി ഇ​ക്കു​റി ത​ന്‍റെ അ​രു​മ​ക​ളാ​യ പൂ​ച്ച​ക​ളോ​ടൊ​പ്പം സ​ദ്യ​യു​ണ്ട് ഓ​ണം ആ​ഘോ​ഷി​ച്ചു.

അ​നാ​ഥ ജ​ന്തു​ക്ക​ളെ മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ന്ന ബാ​പ്പു​ട്ടി​ക്കൊ​പ്പം ബാ​പ്പു​ട്ടി​ക്കും ജ​ന്തു​ക്ക​ൾ​ക്കും അ​ഭ​യം ന​ൽ​കി​യി​രി​ക്കു​ന്ന വീ​ട്ടു​ട​മ അ​ഡ്വ.​ജോ​ർ​ജ് ഉ​മ്മ​നും ബാ​പ്പു​ട്ടി​യു​ട സ​ഹാ​യി മു​ജീ​ബും സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. പ​തി​വ് പോ​ലെ തൂ​ശ​നി​ല ഇ​ട്ടാ​യി​രു​ന്നു സ​ദ്യ വി​ള​മ്പി​യ​ത്. ഒ​ന്പ​ത് ഇ​നം ക​റി​ക​ളും ര​ണ്ട് ത​രം പാ​യ​സ​വും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു സ​ദ്യ.

വീ​ട്ടി​ലെ 25 പൂ​ച്ച​ക​ൾ​ക്കും 10 നാ​യ​ക​ൾ​ക്കും സ​ദ്യ വി​ള​മ്പി​യ ശേ​ഷം ബാ​പ്പു​ട്ടി സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന തെ​രു​വ് നാ​യ​ക​ൾ​ക്ക് കൊ​ല്ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ദ്യ വി​ള​മ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.