"അ​മേ​രി​ക്ക' മോ​ഷ​ണം പോ​യി; സ്വ​ർ​ണ ക്ലോസറ്റ് തെ​ര​ഞ്ഞ് ബ്രി​ട്ടീ​ഷ് പോ​ലീ​സ്
Sunday, September 15, 2019 12:55 PM IST
ബ്രി​ട്ട​നി​ലെ ബ്ലെ​നിം കൊ​ട്ടാ​ര​ത്തി​ലെ സ്വ​ര്‍​ണ ക​ക്കൂ​സ് മോ​ഷ​ണം പോ​യി. 18 കാ​ര​റ്റ് ത​നി​ത്ത​ങ്ക​ത്തി​ൽ തീ​ർ​ത്ത ക​ക്കൂ​സാ​ണ് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. ഓ​ക്സ്ഫ​ഡ്ഷ​റി​ലു​ള്ള കൊ​ട്ടാ​ര​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.50 ഓ​ടെ ക​ട​ന്നു​ക​യ​റി​യ ക​വ​ർ​ച്ചാ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

സം​ഭവവു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റു​പ​ത്തി​യാ​റു​കാ​ര​നാ​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ "അ​മേ​രി​ക്ക' എ​ന്നു പേ​രു​ള്ള ഈ ​ക്ലോ​സ​റ്റ് ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. 50 ല​ക്ഷം ഡോ​ള​റാ​ണ് ഈ ​ക്ലോ​സ​റ്റി​ന്‍റെ വി​ല.

ഇ​റ്റാ​ലി​യ​ൻ ക​ണ്ടംപ​റ​റി ക​ലാ​കാ​ര​നാ​യ മൗ​റി​സി​യോ കാ​റ്റെ​ല​ൻ നി​ർ​മി​ച്ച​താ​ണ് ഈ ​ക്ലോ​സ​റ്റ്. വ്യാ​ഴാ​ഴ്ച​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി കൊ​ട്ടാ​രം തു​റ​ന്നു​കൊ​ടു​ത്ത​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഈ ​ക്ലോ​സ​റ്റ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ക​വ​ർ​ച്ച​ക്കാ​ർ ക​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക്ലോ​സ​റ്റ് പ​റി​ച്ചെ​ടു​ത്ത​തോ​ടെ കെ​ട്ടി​ട​ത്തി​ൽ പ്ലം​ബിം​ഗ് സം​വി​ധാ​നം ത​ക​ർ​ന്ന് വെ​ള്ളം പ​ട​ർ‌​ന്ന് ഒ​ഴു​കു​ക​യും ചെ​യ്തു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സ​ർ. വി​ൻ​സെ​ന്‍റ് ച​ര്‍​ച്ചി​ലി​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​ണു ഓ​ക്സ്ഫ​ഡ്ഷ​റി​ലു​ള്ള ബ്ലെ​നിം കൊ​ട്ടാ​രം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​രം അ​ട​ച്ചി​ട്ടു. ച​ര്‍​ച്ചി​ല്‍ പി​റ​ന്നു​വീ​ണ മു​റി​യോ​ടു ചേ​ര്‍​ന്നു​ള്ള ശു​ചി​മു​റി​യി​ലാ​ണു സ്വ​ര്‍​ണ ക​ക്കൂ​സ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ഓ​രോ ഉ​പ​യോ​ഗ​ത്തി​നു ശേ​ഷ​വും ക​ക്കൂ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. എ​ല്ലാ ആ​ഴ്ച​യി​ലും പോ​ളി​ഷ് ചെ​യ്യാ​നും ആ​ളു​ക​ളെ നി​യോ​ഗി​ച്ചി​രു​ന്നു. ക​ക്കൂ​സി​ന് കാ​വ​ൽ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.