മഞ്ഞിൽ നിന്നു കിട്ടിയത് 18,000 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള നാ​യക്കുട്ടി​യു​ടെ ജഡം
മ​ഞ്ഞി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ നാ​യ​യ്ക്ക് 18,000 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ശാ​സ്ത്ര​ഞ്ജ​ർ. സൈ​ബീ​രി​യ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ നാ​യ​യ്ക്ക് ഡോ​ഡ്ജ​റെ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

നാ​യ​യു​ടെ​യും ചെ​ന്നാ​യ​യു​ടെ​യും രൂ​പ​മു​ള്ള ഈ ​ജീ​വി​യു​ടെ പ​ല്ലി​ന് ചെ​ന്നാ​യ​യോ​ട് കൂ​ടു​ത​ൽ സാ​മ്യ​മു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ന്നാ​യ​യി​ൽ നി​ന്നും നാ​യ​യി​ലേ​ക്കു​ള്ള പ​രി​ണാ​മ‌​ത്തി​നി​ട​യി​ലെ ജീ​വി​യാ​കാ​മി​തെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഈ ​ജീ​വി​യു​ടെ ശ​രീ​ര​ത്തി​ന് യാ​തൊ​രു കോ​ട്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​ത് ഏ​റെ അ​മ്പ​ര​പ്പാ​ണ് ശാ​സ്ത്ര ലോ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​ത്. ശാ​സ്ത്ര​ജ്ഞ​ർ കൂ​ടു​ത​ൽ പ​ഠ​ന​ത്തി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.