പ്ലാ​സ്റ്റി​ക്ക് ആ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല; യു​വ​തി ചെ​ടി പ​രി​പാ​ലി​ച്ച​ത് ര​ണ്ട് വ​ര്‍​ഷം
പ്ലാ​സ്റ്റി​ക്ക് ചെ​ടി ആ​ണെ​ന്ന് അ​റി​യാ​തെ യു​വ​തി ചെ​ടി​യെ പ​രി​പാ​ലി​ച്ച​ത് ര​ണ്ട് വ​ര്‍​ഷം. കാ​ലി​ഫോ​ര്‍​ണി​യ സ്വ​ദേ​ശി​നി​യാ​യ കെ​യ്‌​ലി വി​ല്‍​കേ​സി​നാ​ണ് ഈ ​അ​ബ​ന്ധം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

അ​ടു​ക്ക​ള​യു​ടെ ജ​നാ​ല​യി​ല്‍ വ​ച്ചി​രു​ന്ന ഈ ​പ്ലാ​സ്റ്റി​ക്ക് ചെ​ടി​ക്ക് ഇ​വ​ര്‍ എ​ല്ലാ ദി​വ​സ​വും വെ​ള്ളം ഒ​ഴി​ക്കു​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​വ​ര്‍​ക്ക് ഒ​രു പു​തി​യ ചെ​ടി ച​ട്ടി ല​ഭി​ച്ചി​രു​ന്നു. ഈ ​ചെ​ടി പു​തി​യ ചെ​ടി ച​ട്ടി​യി​ലേ​ക്ക് മാ​റ്റി ന​ട്ട​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധം ഇ​വ​ര്‍ മ​ന​സി​ലാ​ക്കി​യ​ത്.

താ​ന്‍ ഏ​റെ സ്‌​നേ​ഹി​ച്ച് പ​രി​പാ​ലി​ച്ച ചെ​ടി വെ​റും പ്ലാ​സ്റ്റി​ക്ക് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ ആ​ണ് കെ​യ്‌​ലി. എ​ന്താ​യാ​ലും സം​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.