വ​സ്ത്രം അ​ത്ര പോ​രാ; യു​വ​തി​യെ ഫ്ലൈ​റ്റി​ൽ ക​യ​റ്റി​യി​ല്ല, ഒ​ടു​വി​ൽ...
Thursday, January 14, 2021 9:29 PM IST
ഏ​തു വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന​ത് ഒ​രോ​രു​ത്ത​രു​ടെ​യും സ്വാ​ത​ന്ത്ര്യ​മാ​ണ്. പ​ക്ഷെ നാം ​ജീ​വി​ക്കു​ന്ന സ്ഥ​ലം കൂ​ടി അ​നു​സ​രി​ച്ചി​രി​ക്കും വ​സ്ത്ര ധാ​ര​ണ​ത്തി​ലെ ഈ ​സ്വാ​ത​ന്ത്ര്യം. വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ പ​ണി​കി​ട്ടി​യ ഒ​രു യു​വ​തി​യു​ടെ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച. വെ​ർ​ജി​ൻ ഒാ​സ്ട്രേ​ലി​യ ഫ്ലൈ​റ്റി​ൽ ക​യ​റാ​ൻ എ​ത്തി​യ യു​വ​തി​ക്കാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ഫ്ലൈ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്.

അ​ഡ്‌​ലെ​യ്ഡി​ൽ നി​ന്നു​ള്ള വെ​ർ​ജി​ൻ ഒാ​സ്ട്രേ​ലി​യ​ൻ ഫ്ലൈ​റ്റി​ൽ ക​യ​റാ​നാ​ണ് 23കാരിയായ കാതറീൻ എ​ത്തി​യ​ത്. കാതറീൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്രം ക​ഴു​ത്ത് മൂ​ടു​ന്ന​ത​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ ക്യാ​പ്റ്റ​ൻ യു​വ​തി​യെ വി​ല​ക്കു​ക​യാ​യി​രു​ന്നു.

വെ​ർ​ജി​ൻ ഒാ​സ്ട്രേ​ലി​യ​ൻ ഫ്ലൈ​റ്റി​ന്‍റെ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച് യാ​ത്ര​ക്കാ​ർ അ​ര​യ്ക്ക് താ​ഴെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്പോ​ൾ കാ​ൽ മു​ട്ടു​വ​രെ​യു​ള്ള​താ​കാ​ണം. ക​ഴു​ത്ത് മ​റ​യ്ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഷ​ർ​ട്ട് പോ​ലു​ള്ള വ​സ്ത്രം വേ​ണം യാ​ത്ര​ക്കാ​ർ ധ​രി​ക്കാ​ൻ.

ഒ​ടു​വി​ൽ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ജാ​ക്ക​റ്റ് ധ​രി​ച്ച ശേ​ഷ​മാ​ണ് യു​വ​തി​യെ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ജീ​വ​ന​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. മാ​റി​ടം കൂ​ടു​ത​ൽ ദൃ​ശ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ വ​സ്ത്രം ധ​രി​ച്ച​തി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു യു​വ​തി​യെ ഫ്ലൈ​റ്റി​ൽ‌ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് 2019ൽ ​വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.