വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മോ​ഷ്ടാ​ക്ക​ളെ അ​ടി​ച്ചോ​ടി​ച്ച് വൃ​ദ്ധ ദ​മ്പ​തി​ക​ൾ
അ​തി​ക്ര​മി​ച്ച് വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ളെ വൃ​ദ്ധ ദ​മ്പ​തി​ക​ൾ അ​ടി​ച്ചോ​ടി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ ഷ​ണ്‍​മു​ഖ​വേ​ൽ, സെ​ന്താ​മ​ര ദമ്പതികളുടെ വീ​ട്ടി​ലാ​ണ് മോ​ഷ്‌​ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്.

മു​ഖം മ​റ​ച്ച് എ​ത്തി​യ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ വീ​ടി​നു മു​ന്നി​ലെ പോ​ർ​ച്ചി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഷ​ണ്‍​മു​ഖ​വേ​ലി​ന്‍റെ ക​ഴു​ത്തി​ൽ തു​ണി​യി​ട്ട് വ​ലി​ച്ചു. മ​റ്റൊ​രു മോ​ഷ്ടാ​വും പെ​ട്ട​ന്ന് സ്ഥ​ല​ത്ത് എ​ത്തി.

ശ​ബ്ദം കേ​ട്ട് എ​ത്തി​യ സെ​ന്താ​മ​ര നി​ല​ത്ത് കി​ട​ന്ന ചെ​രി​പ്പു​ക​ൾ എ​റി​ഞ്ഞും ക​സേ​ര​യും സ്റ്റൂ​ളും ഉ​പ​യോ​ഗി​ച്ചും മോഷ്‌ടാക്കളെ ആ​ക്ര​മി​ച്ചു. ഈ ​സ​മ​യം ഷ​ണ്‍​മു​ഖ​വേ​ലും മോഷ്ട‌ാക്കളെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ടി​ച്ചു നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ ത​ന്നെ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

സെ​ന്താ​മ​ര​യു​ടെ കൈ​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വീ​ടി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.