തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണ​പ്പെ​ടു​ത്തിയ മോഷ്ടാവിനെ വിറപ്പിച്ച് ഹോട്ടൽ ജീവനക്കാരി; പിന്നെ സംഭവിച്ചത്
Wednesday, October 16, 2019 4:16 PM IST
ഹോ​ട്ട​ലി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന മോ​ഷ്ടാ​വി​നെ വനിത ജീ​വ​ന​ക്കാ​രി​ നേ​രി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. കോ​റി ഫി​ലി​പ്സ് എ​ന്നു പേ​രു​ള്ള 26കാ​ര​നാ​ണ് മോ​ഷ​ണ​ത്തി​നാ​യി ഇ​വി​ടെ എ​ത്തി​യ​ത്.

സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി ജീ​വ​ന​ക്കാ​രിയെ ഭീ​ഷ​ണ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രി പെ​ട്ടി​യി​ൽ നി​ന്നും പ​ണം എ​ടു​ത്ത് ഇയാൾക്ക് നൽ​കി. കൈ​യി​ലി​രു​ന്ന തോ​ക്ക് മേ​ശ​യി​ൽ വ​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ പ​ണം എ​ടു​ത്ത​ത്.

ഈ ​നി​മി​ഷം തോ​ക്ക് കൈ​ക്ക​ലാ​ക്കി​യ ജീ​വ​ന​ക്കാ​രി അ​ത് ചൂ​ണ്ടി മോ​ഷ്ടാ​വി​നെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം മ​ട​ങ്ങി വ​ന്ന് ജീ​വ​ന​ക്കാ​രിയുടെ പ​ക്ക​ൽ​നി​ന്നും തോ​ക്ക് കൈ​ക്ക​ലാ​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രി വീ​ണ്ടും തോ​ക്ക് ചൂ​ണ്ടി അ​യാ​ളെ ഓ​ടി​ച്ചു വി​ട്ടു.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാ​പ​ന​ത്തി​നു​ള്ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.