നിരത്തില്‍ വഴക്കിടുന്ന മുതലകള്‍; വൈറല്‍ ദൃശ്യങ്ങള്‍
Thursday, March 2, 2023 12:08 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി സംഭവങ്ങള്‍ ലോകത്തിന്റെ ഏത് കോണിലും ഉടനടി കാണാനാകും. ഇത്തരത്തില്‍ എത്തുന്ന നിരവധി ദൃശ്യങ്ങള്‍ വൈറലാകാറുമുണ്ട്. മിക്കപ്പോഴും മൃഗങ്ങളുമായി ബന്ധമുള്ള കാഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുള്ളത്.
ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുള്ളത് രണ്ട് മുതലകളാണ്. ഇവ വഴക്കിടുകയാണ്. രണ്ടാളും വലില്‍ കുത്തി ഉയര്‍ന്ന് നിന്നാണ് വഴക്കിടുന്നത്. വഴക്കിനിടെ രണ്ട് മുതലകളും ആലിംഗനം ചെയ്യുന്നതായും കാണാം.
കോല്‍ക്കത്തയില്‍ നിന്നുള്ള കാഴ്ചയാണിതെന്നാണ് ട്വീറ്റില്‍ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. നിരവധി കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "കണ്ടിട്ട് സൗഹൃദ തല്ലാണെന്നാ തോന്നുന്നത്' എന്നാണൊരാള്‍ കുറിച്ചത്.