ചൈനയിൽ ക്രിപ്റ്റോ കറൻസി പൂർണമായി നിരോധിച്ചു
Saturday, September 25, 2021 12:14 AM IST
ബെ​​​​യ്ജിം​​​​ഗ്: എ​​​​ല്ലാ​​​​വി​​​​ധ ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​ന്നു ചൈ​​​​നീ​​​​സ് സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു സാ​​​​ധു​​​​ത ഇ​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ബി​​​​റ്റ്കോ​​​​യി​​​​ൻ അ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വി​​​​ധ ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളും ചൈ​​​​ന​​​​യി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു.


ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണു ചൈ​​​​ന. സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ബി​​​​റ്റ്കോ​​​​യി​​​​ന്‍റെ വി​​​​ല ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​റി​​​​ല​​​​ധി​​​​കം താ​​​​ണു.

2019ൽ​​​ത്ത​​​​ന്നെ ചൈ​​​​ന ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി വ്യാ​​​​പാ​​​​രം നി​​​​രോ​​​​ധി​​​​ച്ച​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ വി​​​​ദേ​​​​ശ എ​​​​ക്സ്ചേ​​​​ഞ്ചു​​​​ക​​​​ൾ വ​​​​ഴി ചൈ​​​​ന​​​​യി​​​​ൽ വ്യാ​​​​പാ​​​​രം തു​​​​ട​​​​ർ​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.