പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യി വാ​ട്സ്ആ​പ്പ്
പു​ത്ത​ൻ  ഫീ​ച്ച​റു​ക​ളു​മാ​യി  വാ​ട്സ്ആ​പ്പ്
Saturday, September 25, 2021 11:21 PM IST
നിശ്ചിത ഇടവേളകളിൽ പു​​ത്ത​​ൻ ഫീ​​ച്ച​​റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ൽ ശ്ര​​ദ്ധാ​​ലു​​ക്ക​​ളാ​​ണ് ഇ​​ൻ​​സ്റ്റ​​ന്‍റ് മെ​​സേ​​ജിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യ വാ​​ട്സ്ആ​​പ്പ്. ടെ​​ല​​ഗ്രാം ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി എ​​തി​​രാ​​ളി​​ക​​ളു​​ള്ള​​തി​​നാ​​ൽ പു​​ത്ത​​ൻ ഫീ​​ച്ച​​റു​​ക​​ളും സം​​വി​ധാ​​ന​​ങ്ങ​​ളും ക​​ന്പ​​നി​​യു​​ടെ നി​​ല​​നി​​ല്പി​​ന് അ​​ത്യാ​​വ​​ശ്യ​​മാ​​ണു താ​​നും. ഉ​​ട​​നെ​​ത്തു​​ന്ന വാ​​ട്സ്ആ​​പ്പി​​ന്‍റെ ഏ​​താ​​നും ഫീ​​ച്ച​​റു​​ക​​ളി​ലൂ​ടെ..

ലാ​​സ്റ്റ് സീ​​നി​​ൽ പു​​തി​​യ ഓ​​പ്ഷ​​ൻ

ഏ​​തെ​​ങ്കി​​ലും ഒ​​രു കോ​​ണ്‍​ടാ​​ക്ടിനു മാ​​ത്ര​​മാ​​യി ലാ​​സ്റ്റ് സീ​​ൻ മ​​റ​​ച്ചു​​വ​​യ്ക്കാ​​നു​​ള്ള വാ​​ട്സ്ആ​​പ്പ് ഫീ​​ച്ച​​ർ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ്. ഈ ​​ഫീ​​ച്ച​​ർ എ​​ത്തു​​ന്ന​​തോ​​ടെ ഏ​​താ​​നും ആ​​ളു​​ക​​ളെ ലാ​​സ്റ്റ് സീ​​ൻ കാ​​ണു​​ന്ന​​തി​​ൽ​​നി​​ന്ന് വി​​ല​​ക്കു​​ന്പോ​​ൾ​​ത​​ന്നെ മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ലാ​​സ്റ്റ് സീ​​ൻ കാ​​ണാ​​നും സാ​​ധി​​ക്കും.​

നി​​ല​​വി​​ൽ കോ​​ണ്‍​ടാ​​ക്ട് ലി​​സ്റ്റി​​ൽ ഇ​​ല്ലാ​​ത്ത​​വ​രി​​ൽ​​നി​​ന്നോ എ​​ല്ലാ​​വ​​രി​​ൽ​​നി​​ന്നോ മാ​​ത്ര​​മാ​യേ ലാ​​സ്റ്റ് സീ​​ൻ മ​​റ​​ച്ചു​​വ​​യ്ക്കാ​​ൻ സം​​വി​​ധാ​​ന​​മു​​ള്ളു. പു​​തി​​യ ഫീ​​ച്ച​​ർ വൈ​​കാ​​തെ​​ത​​ന്നെ ആ​​ൻ​​ഡ്രോ​​യി​​ഡ് - ഐ​ഒ​​എ​​സ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​കും.

ഡി​സ​​പ്പി​​യ​​റിം​​ഗ് ഫീ​​ച്ച​​റി​​ൽ പ​​രി​​ഷ്കാ​​രം

നി​​ല​​വി​​ലു​​ള്ള ഡി​​സ​​പ്പി​​യ​​റിം​​ഗ് ഫീ​​ച്ച​​ർ കൂ​​ടു​​ത​​ൽ പ​​രി​​ഷ്ക​​രി​​ച്ച് അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ് ക​​ന്പ​​നി. ഈ ​​ഫീ​​ച്ച​​ർ എ​​ത്തു​​ന്ന​​തോ​​ടെ എല്ലാ പു​​തി​​യ ചാ​​റ്റു​​ക​​ളും നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ത​​നി​​യെ മാ​​ഞ്ഞു പോ​​കു​​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് റി​​പ്പോ​​ർ​​ട്ട്. നി​​ല​​വി​​ലെ ഏ​​ഴു ദി​​വ​​സ​​മെ​​ന്നു​​ള്ള സ​​മ​​യ​​പ​​രി​​ധി​​യി​​ൽ കൂ​​ടു​​ത​​ൽ ഓ​​പ്ഷ​​നു​​ക​​ളും പു​​തി​​യ ഫീ​​ച്ച​​റി​​ലു​​ണ്ടാ​​കും.

ഗ്രൂ​​പ്പ് ഐക്കൺ എ​​ഡി​​റ്റ​​ർ

വ​​ള​​രെ വേ​​ഗം ഗ്രൂ​​പ്പ് എ​​ക്കെ​​ണ്‍ ഒ​​രു​​ക്കാ​​നു​​ള​​ള സം​​വി​​ധാ​​ന​​മാ​​ണി​​ത്. ഗ്രൂ​​പ്പ് എെ​ക്ക​ണാ​​യി ഇ​​മേ​​ജ് ഉ​​പ​​യോ​​ഗി​​ക്കാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ​പു​​തി​​യ ഫീ​​ച്ച​​ർ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​കും. ഐ​ക്ക​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല നി​​റം മാ​​റ്റാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കും.


ഇ​​വ​​യ്ക്കു പു​​റ​​മേ ഗ്രൂ​​പ്പ് ​ഇ​​ൻ​​ഫോ​പേ​​ജ് അ​​ടി​​മു​​ടി പ​​രി​​ഷ്ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ക​​ന്പ​​നി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​യു​​ന്നു. കോ​​ൾ ബ​​ട്ട​​നും മ​​റ്റും കൂ​​ടു​​ത​​ൽ വ​​ലിപ്പ​​മു​​ള്ള ഡി​​സ്പ്ലെ ന​​ൽ​​കി പേ​​ജ് ആ​​ക​​ർ​​ഷ​​ക​​മാ​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി.

ഹൈ ​​റെ​സ​​ലൂ​​ഷൻ വീ​​ഡി​​യോ- ഇ​​മേ​​ജ്

വാ​​ട്സ്ആ​​പ്പി​​ലൂ​​ടെ ഫോ​​ട്ടോ​​യും വീ​​ഡി​​യോ​​യും അ​​യ​​യ്ക്കു​​ന്പോ​​ൾ അ​​വ​​യു​​ടെ മി​​ഴി​​വ് ന​​ഷ്ട​​പ്പെ​​ടു​​ന്ന​​ത് ഉ​​പ​​യോ​​ക്താ​​ക്ക​​ളെ കു​​റ​​ച്ചൊ​​ന്നു​​മ​​ല്ല അ​​ല​​ട്ടു​​ന്ന​​ത്. ഈ ​​പ്ര​​ശ്ന​​ത്തി​​ന് ഒ​​രു പ​​രി​​ഹാ​​രം കാ​​ണാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ് ക​​ന്പ​​നി.

ചി​​ത്ര​​ങ്ങ​​ളും വീ​​ഡി​​യോ​​ക​​ളും കൂ​​ടു​​ത​​ൽ മി​​ഴി​​വോ​​ടെ
(​​ബെ​​സ്റ്റ് ക്വാ​​ളി​​റ്റി മോ​​ഡ്), അ​​ല്ലെ​​ങ്കി​​ൽ ഡേ​​റ്റാ ലാ​​ഭി​​ക്ക​​ത്ത​​ക്ക​​വി​​ധം കു​​റ​​ഞ്ഞ മി​​ഴി​​വോ​​ടെ (ഡാ​​റ്റാ​​സേ​​വ​​ർ മോ​​ഡ്) അ​​യ​​യ്ക്കാ​​നു​​ള​​ള ഫീ​​ച്ച​​ർ ക​​ന്പ​​നി ഉ​​ട​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഓ​​ട്ടോ മോ​​ഡ് എ​​ന്നൊ​​രു ഓ​​പ്ഷ​​ൻ​​കൂ​​ടി ഈ ​​ഫീ​​ച്ച​​റി​​ലു​​ണ്ടാ​​വും.

ഫോ​​ട്ടോ​​യി​​ൽ​​നി​​ന്ന് സ്റ്റി​​ക്ക​​ർ

ചി​​ത്ര​​ങ്ങ​​ൾ സ്റ്റി​​ക്ക​​ർ ആ​​ക്കി മാ​​റ്റാ​​നു​​ള്ള ഫീ​​ച്ച​​റി​​ന്‍റെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളും വാ​ട്സ്ആ​പ്പ് ബീ​​റ്റാ വേ​​ർ​​ഷ​​നു​​ക​​ളി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സം​​വി​​ധാ​​ന​​മെ​​ത്തു​​ന്നതോ​​ടെ അ​​യ​​യ്ക്കാ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന ചി​​ത്രം സ്റ്റി​​ക്ക​​ർ ആ​​ക്കി മാ​​റ്റി അ​​യ്ക്കാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.