വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകളാണ് ഡിസൈന്‍ ലോകത്തുള്ളത്. ഇന്റീരിയര്‍ ഡിസൈന്‍, ഗെയിം ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി വിഭാഗങ്ങള്‍ ഡിസൈന്‍ മേഖലയിലുണ്ട്. NID, IIT പോലുള്ള മികച്ച സ്ഥാപനങ്ങള്‍ നടത്തി വരുന്ന UG/PG കോഴ്സുകള്‍ (Bachelor in Design, Master in Design) ഈ മേഖലയില്‍ നിരവധി അവസരങ്ങള്‍ തുറന്നു തരുന്നുണ്ട്.
UCEED - 2022
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്സ് ഓഫ് ടെക്നോളജി മുംബൈ, ഡല്‍ഹി, ഗുവാഹതി, ഹൈദരാബാദ് എന്നിവിടങ്ങളിലും IIITDM ജബല്‍പൂരിലും നടത്തുന്ന നാലു വര്‍ഷം ദൈര്‍ഘ്യമുള്ള 2022 ലെ B. Des പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട് .
അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ അഥവാ യുസീഡ് വഴിയാണ് പ്രവേശനം.
12-ാം ക്ലാസ് അഥവാ തുല്യ യോഗ്യത 2021 ല്‍ നേടിയവര്‍ക്കും 2022-ല്‍ പ്ലസ്ടു പൂര്‍ത്തിയാക്കുന്നവര്‍ക്കും മാത്രമേ കോഴ്സിന് അപേക്ഷിക്കാനാവൂ.
എല്ലാ സ്ട്രീമുകാര്‍ക്കും പ്രവേശനം അനുവദിക്കും. എന്നാല്‍ IITDM ജബല്പൂരില് ആര്‍ട്സ്/ഹ്യൂമാനിറ്റീസ് സ്ട്രീമുകാര്‍ക്ക് പ്രവേശനം ലഭ്യമല്ല. അഞ്ചിടങ്ങളിലുമായി ആകെ സീറ്റുകള്‍ 179.
പ്രോഗ്രാമുകള്‍
ഇന്ററാക്്ഷന് ഡിസൈന്‍, ഫിലിം - വിഡിയോ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ആനിമേഷന്‍ ഡിസൈന്‍ എന്നിങ്ങനെ നിരവധി ഇലക്ടീവുകള്‍ ഓരോ ഇന്‍സ്റ്റിറ്റിയൂട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഐ ഐ ടി മുംബെയില്‍ ബി.ഡി.സ് കോഴ്സിന്റെ മൂന്നാംവര്ഷാവസാനം പഞ്ചവത്സര ഡ്യുവല്‍ ഡിഗ്രി ബി.ഡിസ്.+എം.ഡിസ് പ്രോഗ്രാമിലേയ്ക്ക് ഓപ്ഷന് നല്‍കാനും അവസരമുണ്ട്. ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
ലേറ്റ് ഫീയോടെ ഒക്ടോബര്‍ 17 വരെ അപേക്ഷകള്‍ സ്വീകരിക്കും. ജനു 23, 2022 നാണ് എന്‍ട്രന്‍സ് പരീക്ഷ. CEPT യൂണിവേഴ്സിറ്റി, NIrma യൂണിവേഴ്സിറ്റി, Shrishti Manipal എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ UCE ED സ്കോര്‍ അഡ്മിഷന് ഉപയോഗപ്പെടുത്തുന്നുണ്ട്.കേരള ഗവ.സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ ബി.ഡിസ് പ്രോഗ്രാമിനും യുസീഡ് സ്കോര്‍ പരിഗണിക്കാറുണ്ട്. പരീക്ഷാ സ്കോര്‍ ഉപയോഗപ്പെടുത്തുന്ന മറ്റ് സ്ഥാപനങ്ങളുടെ പട്ടിക www.uceed.iitb.ac.in -ല്‍ ലഭിക്കും.
CEED
ഐഐഎസ് സി ബംഗലൂരു, ബോംബെ, ഡല്‍ഹി, ഗുവാഹതി, ഹൈദരാബാദ്, കാന്‍പൂര്‍, റൂര്‍ഖി ഐ.ഐ.ടി.കള്‍;ഐ ഐടിഡി&എം ജബല്‍പൂര്‍ എന്നിവിടങ്ങളിലെ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡി.സ്.) കോഴ്സുകള്‍ക്കും പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ക്കും പ്രവേശനത്തിനുള്ള CEED (കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ ) ന് പിഴയില്ലാതെ ഒക്ടോബര്‍ 10 വരെയും പിഴയോടെ ഒക്ടോബര്‍ 17 വരെയും അപേക്ഷിക്കാം.
പ്ലസ്ടുവിനു ശേഷം നേടിയ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ത്രിവത്സര ഡിപ്ലോമ/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവര്‍ക്കും 2022 ജൂലായ് മാസത്തിനുള്ളില്‍ ഈ പ്രോഗ്രാമുകളുടെ അന്തിമപരീക്ഷയെഴുതുന്നവര്ക്കും അപേക്ഷിക്കാം. പത്താം ക്ലാസ്സിനു ശേഷമുള്ള ഗ്രാജ്വേറ്റ് ആര്‍ട്സ് ഡിപ്ലോമ പ്രോഗ്രാം 2022 ജൂലായ് മാസ ത്തിനകം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാനര്ഹതയുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
CEED സ്കോര്‍ നേടിയതുകൊണ്ടു മാത്രം കോഴ്സിന് പ്രവേശനം ലഭിക്കുകയില്ല. ഓരോ സ്ഥാപനത്തിലേയ്ക്കും പ്രത്യേകം അപേക്ഷിക്കുകയും ആ സ്ഥാപനങ്ങളുടെ പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുകയും വേണം.
ഹരിയാനയിലെ World University of Design, Delhi Technological University എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ CEED സ്കോര്‍ ഉപയോഗപ്പെടുത്താറുണ്ട്.
Design ല്‍ PG ബിരുദമുള്ളവര്‍ക്കാണ് Ph.Dകോഴ്സുകള്‍ക്ക് പ്രവേശനം. പക്ഷേ, B. Arch, B. Des അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തില്‍ PG യോഗ്യതയുള്ളവര്‍ക്കും Ph.D കോഴ്സിന് അണ്ടര്‍ ഗ്രാജ്വേറ്റ്റൂട്ട് എന്‍ട്രി ലഭിക്കും.ഈ വിഭാഗത്തിലുള്ളവര്‍ M. Des കോഴ്സിലെ നിശ്ചിത ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കേണ്ടിയും വരും.
പ്രവേശന പരീക്ഷാ തീയതി: ജനുവരി 23, 2022 വിശദ വിവരങ്ങള്‍ക്ക്: www.ceed.iitb.ac.in
ഡിസൈന്‍ സംബന്ധമായ മികച്ച കോഴ്സുകള്‍ നടത്തുന്ന സവിശേഷ സ്ഥാപനമാണ് National Institute of Design. അഹമ്മദാബാദ്, ഗാന്ധിനഗര്‍ , ബംഗലൂരു എന്നിവിടങ്ങളിലേതുള്പ്പടെയുള്ള വിവിധ NID കളിലേയ്ക്കുള്ള പ്രവേശന വിജ്ഞാപനം ജനുവരിയില്‍ പ്രതീക്ഷിക്കാം.
Adwise Career Consulting, Thrissur
Ph: 9400 610 478