Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health

? യൂണിഫോമണിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും തമിഴ്നാട്ടിൽ ബസ് യാത്ര സൗജന്യമാണ്. ഈ രീതി കേരളത്തിലും നടപ്പാക്കാത്തത് എന്തുകൊണ്ടാണ്?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി.

= പിള്ളേരുടെ കൂടെ നാട്ടുകാരും യൂണിഫോമിട്ട് യാത്ര തുടങ്ങും!!

? മോൻസൻ കാണതെ പോയ കോട്ടയ ത്തെ പുരാവസ്തുവാണ് ചേട്ടനെന്ന് ഞാൻ പറഞ്ഞാൽ...?

രജിത് മുതുവിള, ദേവഗംഗ.

= കണ്ടിട്ടും കാര്യമില്ല. ഞാനും സ്കോ പ്പും ആക്രിക്ക് കൊടുത്താലും മോൻ സണു കിട്ടില്ല!

? സർ, മാഡം വിളി ഒഴിവാക്കിയതുകൊ ണ്ടു മാത്രം പെട്ടെന്നങ്ങ് മാറ്റാവുന്നതാണോ ആഴത്തിൽ വേരൂന്നിയ ഉദ്യോഗസ്ഥരുടെ ഫ്യൂഡൽ മനോഭാവം?

കെ.എം. സുബ്രഹ്മണ്യം, ഫറോക്ക്.

= മനോഭാവം മാറ്റാത്ത ഫ്യൂഡൽ ചട്ടന്പികളെ ജനസേവകരാക്കാൻ പി.സി ജോർജ് മോഡൽ വിളികൾ വേണ്ടി വന്നേക്കാം.? പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന മദ്യത്തെ വിദേശമദ്യമെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

കെ.ബാലകൃഷ്ണൻ,കൊളച്ചേരി.

= അതു കഴിച്ചാൽ ശൂന്യാകാശത്ത് എത്തിയ ഒരു ഫീൽ കിട്ടും!!

? സഹകരണസ്ഥാപനങ്ങൾ ഇടതു നേതാക്കൾക്ക് ഭാര്യവീടു പോലെയാണല്ലോ കാണപ്പെടുന്നത്..?

കെ. ദിവാകരൻ, കീരിയാട്.

= രാജ്യവും പൊതുസ്വത്തും സ്വ കാര്യ സ്വത്തുപോലെ സംരക്ഷിക്കുന്നത് ഒരു കുറ്റമാണോ!

? ഇടതു പക്ഷം വിഡ്ഢികളു ടെയും, ബോധമില്ലാത്തവരുടെയും പാർട്ടി ആണ് എന്ന് കനയ കുമാർ പറഞ്ഞു. ഇപ്പോഴത്തെ പ്രവർത്തന മണ്ഡലം ഇവരും ഉൾപ്പെടുന്ന ഗ്രുപ്പിൽ ആണല്ലോ ജി? കമന്‍റ്

സതീഷ്കുമാർ,തൃക്കോവിൽ

ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ബുദ്ധിയും ബോധവുമില്ലാത്ത പൊതുജനം അതെല്ലാം ക്ഷമിച്ചാളും....

? മയക്കുമരുന്നും, മദ്യവും മദി രാക്ഷിയും നിത്യ ശീലമാക്കിയ കുറെ സുപുത്രൻമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്..... എത്തിയ ല്ലോ, നമ്മുടെ സാംസ്കാരിക, രാഷ്ട്രീയ, സിനിമാ ബുദ്ധി ജീവികൾ...

നായർ സാബ് നമ്മളെങ്ങോട്ടണ്????

പ്രശാന്ത് പ്രഭു താഴത്തങ്ങാടി, കോട്ടയം

= മക്കൾ വഴി മയക്കുമരുന്നുമായി മിക്ക രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ബന്ധമുണ്ട്. അതിനാൽ സേവ് ഷാരൂഖാൻ കാന്പയിനിൽ....എല്ലാവരും സഹകരിക്കുക!(പിരിവും ഉണ്ടാവും)

? രോഗം മുയലിനെ പോലെ വരുന്നു. ആമയെ പോലെ തിരിച്ച് പോവുന്നു. പണം ആമയെ പോലെ വരുന്നു. മുയലിനെ പോലെ തിരിച്ചു പോകുന്നു. ഇതിൽ നിന്നും നാം തിരിച്ചറിയേണ്ട വസ്തുത?

വിനോദ്.വി. നറുകര.

= രോഗവും പണവും എങ്ങനെ വന്നാലും വിവേകത്തോടെ നേരിടണമെന്ന്. കുരങ്ങന്‍റെ കൈയ്യിലെ പൂമാല പോലെ സമീപിച്ചാൽ അപകടമാണ്!!

? ഈയിടെ സംഘടനയിൽ നിന്ന് പുറത്തേക്കു പോയ നേതാവ് പറയുന്നു. ഇനിയും നേതാക്കളുടെ ഒഴുക്ക് പ്രതീക്ഷിക്കാമെന്ന്. ഒഴുകാൻ ഇത്രയധികം നേതാക്കളുണ്ടോ ഏതെങ്കിലും സംഘടനയിൽ?

സതീഷ് കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അടിതെറ്റി ആക്സിലൊടിഞ്ഞ ധാരാളം പേർ എല്ലായിടത്തുമുണ്ട് പ്രലോഭനത്തിന്‍റെ ശക്തി പോലിരിക്കും ഒഴുക്കിന്‍റെ തള്ളൽ!

? നൂറ് രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞതും വെറുതെ, മോൻസണ്‍ന് പാസ്പോർട്ടില്ലെന്ന്-ക്രൈംബ്രാഞ്ച്: -മറുമൊഴി...?

രജിത് മുതുവിള, ദേവഗംഗ.

= മോണ്‍സണ്‍ന്‍റെ യാത്ര രാവണന്‍റെ പുഷ്പകവിമാനത്തിലായിരുന്നു... പാസ്പോർട്ടും ലൈസൻസുമൊന്നും വേണ്ടല്ലോ!

? ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ല. കുടവയർ കൂടിയാൽ കുഴപ്പമില്ലല്ലോ.....?

കെ.കെ സുമേഷ്, കൊക്കാലെ.

= ഇല്ല. കുടവയർ-കുടംവയറാണ്... കുടയുമായി ബന്ധമില്ല!

? കോഴിക്കോട് ചില വീടുകളിൽ അസാധാരണ ശബ്ദം, പൊട്ടി ത്തെറി മുതൽ അശരീരി വരെ കേട്ടുവെന്നറിഞ്ഞ് ജിയോളജി വകുപ്പുകാർ പോയി പരിശോധിച്ചിരുന്നല്ലൊ. എവിടുന്നാണീ ശബ്ദം?

ടി.എസ്. മധുസൂദനൻ, കൊങ്ങണൂർ.

= ഹിറ്റ്ലറുടെ പ്രേതമാണോയെന്നു സംശയമുണ്ട്. പുരാവസ്തു വിദഗ്ധൻ ഡോ.മോൻസണുമായി അവർ ബന്ധപ്പെടുന്നുണ്ട്!

? പാർട്ടിക്ക് അകത്തായാലും പുറത്തായാലും രാഷ്ട്രീ യത്തിൽ പലരെയും വിശ്വസിക്കാൻ പറ്റില്ലെന്ന് ചെന്നിത്തല. സാബിന്‍റെ കമന്‍റ്?

റഫീഖ് കെ. മണക്കായി, പാറേക്കാട് കണ്ണൂർ.

= വിശ്വസിച്ചാലും ഇല്ലെങ്കിലും കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്ന കലയാണ് രാഷ്ട്രീയം!

politicalnaircartoons.blogspot.in? പുരാവസ്തു ശേഖരത്തിൽ കാനാ യിലെ വിവാഹ വിരുന്നിൽ ബാക്കിവന്ന വീഞ്ഞ് ഉണ്ടായിരുന്നോ?

പി. ആർ. ജോസ്, ചൊവ്വൂർ.= ആവശ്യക്കാരുണ്ടെങ്കിൽ വീഞ്ഞല്ല, ആദം കടിച്ച ആപ്പിളുവരെ എത്തി ച്ചു തരും!

? അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് തീയേറ്റർ ഇളക്കി മറിക്കാൻ പോന്ന നായക·ാരെ, പ്രേക്ഷകർ വിനോദോപാധി എന്ന നിലയിൽ അംഗീകരിക്കുന്നത് സ്വാഭാ വികം. കാട്ടുകള്ളൻ വീരപ്പൻ, പിടി കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇവരുടെ നിരയിലേക്ക് മോണ്‍സണെന്ന ഒരു പുതിയ അവതാരം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ താര പരിവേഷത്തോടെ നിറഞ്ഞ് നിൽക്കുകയാണ്. നായർ സാബ് മൗനം പാലിക്കുക ഇല്ല എന്ന് കരുതുന്നു.ജോയി ആലപ്പാട്ട് മേവട.

= വിവരവും ധാർമീകതയുള്ള സാം സ്കാരിക നായക·ാരെല്ലാം അന്യം നിന്നു പോയി. ഇപ്പോൾ ഇത്തരം ഫ്രോഡുകളാണ് വീരപരിവേഷത്തോടെ നാട്ടിൽ അഴിഞ്ഞാടുന്നത്!

? ജോലിയെല്ലാം സിപിഎംകാർക്ക് നൽകിയാൽ കേരളം സിപിഎംകാരുടേതാകുമോ?

പി.പി അ.റഫ്, ഇരിക്കൂർ.

= കുറച്ചുകാലം അങ്ങനെ പോയാൽ പണികിട്ടാത്തവരെല്ലാം ഉത്സാഹിച്ചിവിടം ബംഗാളും ത്രിപുരയും പോലാക്കും!

? ഇപ്പോൾ മാതാപിതാക്കൾ നിശ്ചയിക്കുന്ന വിവാഹത്തിന് പെണ്‍കുട്ടികൾ തയാറാകുന്നില്ല. പകരം അവർക്കിഷ്ടമുള്ളവരുടെ കൂടെ ഇറങ്ങിപ്പോകും, ഒടുവിൽ ചതിയിൽ പെടും. ഇതാണു കേരളത്തിൽ നടക്കുന്നത്...?

കിലാബുദ്ദീൻ പോളയത്തോട്, കൊല്ലം.

= കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും മൂല്യബോധവും പകർന്നു നൽകുക. അവർക്ക് മാതൃകയായി മാതാപിതാക്കൾ സത്യസന്ധരും സംസ്കാരമുള്ളവരാകുക. എങ്കിൽ ഒന്നും പേടിക്കാനില്ല.? പാർട്ടി എന്നത് ഇനി ആൾക്കൂട്ടമല്ല - വി.ഡി.സതീശൻ. കൊഴിഞ്ഞ് പോക്ക് വെച്ച് നോക്കിയാൽഇനി കൂട്ടം കൂടാനുള്ള ആൾ ഉണ്ടാവുമോ ചേട്ടാ...?

രജിത് മുതുവിള ദേവഗംഗ.

= ആൾക്കൂട്ടം പോയി -ചില നേരങ്ങളിൽ ചില മനുഷ്യർ എന്നാക്കുമായിരിക്കും.

? ഇടതു ശബ്ദം ഇനി കോണ്‍ഗ്രസ്‌സിലും... കനയ കുമാറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം വ്യക്തമാക്കുന്നത്. അധികാരമില്ലാതെ എന്ത് രാഷ്ട്രിയ പ്രവർത്തനം..!? സാബിന്‍റെ കമന്‍റ് ?

മുരുകൻ തരുർ.

= അവസരത്തിന്‍റെ അവസാന വണ്ടിയിൽ ചാടിക്കയറാൻ വരുന്നവരുടെ ബസ് സ്റ്റോപ്പാകാ നുള്ള പ്രാധാന്യമേ ഇന്നത്തെ രാഷ്ട്രീയപാർട്ടികൾക്കൊള്ളൂ.

? സുധാകരൻ, പുരാവസ്തുപ്രേമിയായ മോൻസനെ കാണാൻ പോയത് എന്തിനായിരിക്കും...?

രജിത് മുതുവിള, ദേവഗംഗ.

= കോണ്‍ഗ്രസിലും വേണ്ടുവോളം പുരാവസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ടല്ലോ. അതിനൊരു തീരുമാനം ഉണ്ടാക്കാനായിരിക്കണം!

? മോണ്‍സൻ പുരാതന വസ്തുക്കൾ എല്ലാം തുറന്നു കാട്ടി.. സ്കോപ്പിലെ പുരാതനാവസ്തുക്കളെ പറ്റി അങ്ങേക്ക് എന്തേ പറയാൻ ഒരു മൗനം?

സതീഷ്കുമാർ, തൃക്കോവിൽ,ആർപ്പൂക്കര, കോട്ടയം.

= കാർട്ടൂണ്‍സ്കോപ്പിന് 30 വർഷത്തെ പഴക്കമേയുള്ളു. എങ്കി ലും അന്നത്തെ ചോദ്യകർത്താക്കളുടെ കത്തും അവരുടെ പഴയ മുഖങ്ങളും പുറത്തു വിടാം. വില അല്പം കൂടും!

? സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തമായി ചുമട്ടുകാരെ വെക്കാ മെന്നു ഹൈക്കോടതി. ഇനിയിപ്പോ നോക്കുകൂലിക്കാര് എന്ത് ചെയ്യും..?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= ആരു ചുമടെടുത്താലും അതവരു കണ്ടാൽ അവർക്കു നോക്കുകൂലി കൊടുക്കണം. അതിനാൽ അവരുടെ നോട്ടം കിട്ടാതെ സാധനങ്ങൾ ഒളിച്ചു കടത്തേണ്ടിവരും.

? നവകേരളം യഥാർത്ഥ്യമാകുന്നതിൽ പോലീസിനും വലിയ പങ്ക് വഹിക്കാനുണ്ട് -മുഖ്യമന്ത്രി. പങ്ക് പറ്റുന്ന കാര്യമാണോ ചേട്ടാ...?

രജിത് മുതുവിള, ദേവ ഗംഗ.

= അതെ. ടിപ്പു സുൽത്താന്‍റെ സിംഹാസനം വിറ്റാലും അവർക്ക് ടിപ്പ് കൊടുത്തിരിക്കണം!

? പ്രണയ കുരുക്കിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇതിനെ ഭ്രാന്ത് എന്നല്ലാതെ എന്താണ് പറയുക. പ്രണയ ത്തിന് ഇത്രയ്ക്കും മൂർച്ചയോ നായർ ജി?

മുരുകൻ തരുർ.

= എന്തു ചെയ്യാം! നമ്മുടെ രാഷ്ട്രീയത്തിനും മതത്തിനും പ്രണയത്തിനുമെല്ലാം ഇപ്പോൾ മൂർച്ച കൂടിവരികയാണ്!


politicalnaircartoons.blogspot.in


? ഡൽഹിയിൽ കോടതിയിൽ വെടിവച്ച് കൊല നടക്കാൻ കാരണം?

പി.പി. അഷറഫ്, ഇരിക്കൂർ.

= കേസ് നീണ്ടുപോകുന്നതിൽ പ്രതിക്ഷേധിച്ച് വിധി നടപ്പാക്കാൻ ഇറങ്ങിയതാവാം!!


? ഹർത്താൽ: ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാകുമെന്ന് സർക്കാർ: - കമന്‍റ്...?

രജിത് മുതുവിള ഗേവഗംഗ.

= ഹർത്താൽ ജോലി എന്നാൽ തുറക്കുന്ന കട തല്ലി അടപ്പിക്കലും പുറത്തിറങ്ങുന്നവരെ ഓടിച്ചു വിടുന്നതുമായിരിക്കുമല്ലോ. അവർക്ക് കട്ട സപ്പോർട്ട് കിട്ടുമെന്ന് ചുരുക്കം!

? മദ്യപിച്ച ആളെ വാഹനത്തിൽ കയറ്റിയാൽ ഡ്രൈവർക്കെതിരെ കേസ് വരുമെന്ന്. അതെന്താ അങ്ങ നെ.?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= മദ്യപാനികൾ സർക്കാരിനെ സേവിക്കുന്നവരാണ്. അവരെ തൊടാനാവില്ല. അവരെ കൊണ്ടുപോയാൽ ഒൗദ്യോഗീക മദ്യപാന കൃത്യനിർവഹണം തടസപ്പെടുത്തിയ വകുപ്പും ചേർക്കാം.

? കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും ആദർശധീരനുമായ വി.എം. സുധീരൻ ദീർഘമായ മൗനത്തിനു ഒടുവിൽ ആദ്യ വെടിപൊട്ടിച്ചു, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. എന്തിന്‍റെ പുറപ്പാട് ആയിരിക്കുമെന്ന് താങ്കൾക്ക് നിരീക്ഷിക്കാമോ..?

ജോയി ആലപ്പാട്ട് മേവട.

= പുരാവസ്തു കച്ചവടക്കാരൻ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഫ്രണ്ടാണെന്ന് കേട്ട് സുധീരൻ ഒ.എൽ.എക്സിൽ ഒരു പരസ്യമിട്ട് ശ്രദ്ധ ക്ഷണിച്ചതാണ്!!

? കനയ്യകുമാർ 28ന് കോണ്‍ഗ്രസി ൽ ചേർന്നേക്കും. മുങ്ങുന്ന കപ്പലി ലേക്കാണോ ചേട്ടാ വലത് കാൽ വെച്ച് കയറുന്നത്....??

രജിത് മുതുവിള ഗേവഗംഗ.

= ഇപ്പോൾ മുങ്ങിത്താഴുന്ന ഒരു കൊതുന്പുവള്ളത്തിലാണ ല്ലോ കിടപ്പ്! -ചെറിയൊരു പ്രോ മോഷനായിട്ടു വരും!

? സ്കൂൾ ബസ്‌സിന്‍റെ അറ്റ കുറ്റ പണി ക്കായി പൊതുജനങ്ങളോട് സഹാ യം അഭ്യർത്ഥിച്ചു മുഖ്യമന്ത്രി. ഇങ്ങ നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ജനങ്ങളോട് സഹായം ചോദിച്ച് ഒരു സർക്കാർ എങ്ങനെ മുന്നോട്ടുപോകും?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= കിറ്റ് കുറെ വാങ്ങിത്തിന്നതല്ലേ ജനം. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും ടോളുപിരിക്കാം.

? മോണ്‍സണിനെ അറിയാം എന്നേ ചികിത്സിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ. എന്ത് ചികിത്സ ആയിരിക്കും?

കെ.കെ സുമേഷ്, കൊക്കാലെ.

= പുരാവസ്തുവായ കോണ്‍ഗ്രസ് പാർട്ടിയെ സെമി കേഡറാക്കാനുള്ള ചികിത്സയായിരിക്കും!

? നായർ സാബിന്‍റെ വീട്ടിൽ, പഴയ കട്ടിൽ, ചാരു കസേര മുതലായവ ഉണ്ടെങ്കിൽ അറിയിക്കണം...?

പ്രശാന്ത് പ്രഭു, താഴത്തങ്ങാടി.

= പഴയതായിട്ട് ദശരഥൻഉപയോഗിച്ച തേരിന്‍റെ വീല്, കാനായിൽ വെള്ളം വീഞ്ഞാക്കിയ ഭരണി, യൂദാസ് തൂങ്ങി മരിച്ച കയറ് എന്നിവ എടുക്കാനുണ്ട് (മതിപ്പു വില 1000കോടി)!

? കോണ്‍ഗ്രസിനെ രക്ഷിക്കാനല്ല രാജ്യത്തെ രക്ഷിക്കാനാണ് പാർട്ടിയിൽ ചേർന്നതെന്ന് കനയ്യ കുമാർ. സാബി ന്‍റെ കമന്‍റ്?

റഫീഖ് കെ മണക്കായി പാറേക്കാട്.

= പാവം കനയ്യകുമാർ എങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു!

? പുരാതന വസ്തുക്കൾ ആക്രി ആണോ.. പാവം ആക്രി വിൽക്കുന്നവർ എന്താണ് നായർ സാബ് കോടിശ്വരൻ മാർ ആകാത്തത്?

സതീഷ്കുമാർ,തൃക്കോവിൽ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ഭാഗ്യവും വേണം. എത്ര രാഷ്ട്രീ യക്കാർ നാട്ടിലുണ്ട്. മുഖ്യമന്ത്രിയാവാൻ കഴിയുന്നത് ചുരുക്കം ഭാഗ്യവാ·ാർക്കല്ലേ..

? മതപരമായ ആഘോഷങ്ങളാണ് മതഭേദമന്യേ എല്ലാവരും ഉൾ ക്കൊണ്ട് ആഘോഷിക്കുന്നുവെ ങ്കിലും കേരളപ്പിറവി ദിനം പോലുള്ള വിശേഷ ദിവസങ്ങൾക്ക് അത്രതന്നെ പ്രാധാന്യം നല്കപ്പെടുന്നില്ല. വേ ണ്ടതല്ലേ?

മുരളീധരൻ ടി.എസ്, കൊങ്ങണൂർ. കുന്നംകുളം.

= അതാണു വേണ്ടത്. മതം മനുഷ്യന്‍റെ സ്വകാര്യ ആവശ്യമാണ്.. രാജ്യത്തിന്‍റെ ദേശീയ പ്രാധാന്യമുള്ള ചടങ്ങുകളാണ് വലിയ തോതിൽ മതേതര സമൂഹം ആഘോഷിക്കേണ്ടത്.

politicalnaircartoons.blogspot.in


? ഓ​ണം ബ​ന്പ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ഒ​ന്നാം ഓ​ണം ര​ണ്ടാം ഓ​ണം മൂ​ന്നാം ഓ​ണം എ​ന്നാ​ക്കി​യോ നാ​യ​ർ സാ​ബ്?

റ​ഫീ​ഖ് കെ ​മ​ണ​ക്കാ​യി പാ​റേ​ക്കാ​ട്

= ഓ​ണ​ത്തി​നി​ട​ക്ക് പൂ​ട്ടു​ക​ച്ചോ​ടം എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ചെ​റി​യൊ​രു വ്യാ​ജ​ക​ച്ചോ​ടം ന​ട​ന്ന​താ​ണ്. ക്ഷ​മി​ക്ക്

? ഓ​ണം ബ​ന്പ​ർ അ​ടി​ച്ച ജ​യ​പാ​ലേ​ട്ടാ.. വീ​ട് വ​യ്ക്കാ​ൻ അ​ഞ്ചു ല​ക്ഷം ത​ന്ന് സ​ഹാ​യി​ക്കാ​മോ?

പി.​പി. അ​ഷ​റ​ഫ്, ഇ​രി​ക്കൂ​ർ.

= ജ​യ​പാ​ലേ​ട്ടാ... ഭാ​ഗ്യം നി​ർ​ഭാ​ഗ്യ​മാ കു​ന്ന ല​ക്ഷ​ണ​മാ​ണ്. കോ​ടി​യു​മാ​യി വേ​ഗം തെ​ലു​ങ്കാ​ന​യ്ക്ക് വി​ട്ടോ​ളൂ!

? മ​ദ്യ​പാ​നം പു​ക​വ​ലി ചീ​ട്ടു​ക​ളി എ​ന്നി വ ​പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നു​വ​ദി​ക്കി ല്ലെ​ന്നു കെ.​സു​ധാ​ക​ർ​ജി പ​റ​യു​ന്നു, അ​പ്പൊ ഇ​തൊ​ക്കെ ന​ട​ക്കാ​റു​ണ്ടാ​യി രു​ന്നോ...?

പി.​റ്റി. ജ​യ​ൻ, ക​ടു​ത്തു​രു​ത്തി.

= സെ​മി കേ​ഡ​റാ​ക്കി​യ​പ്പോ​ൾ പാ​ർ ട്ടി ​ഓ​ഫി​സി​ൽ പൈ​തൃ​ക ക​ല​യാ​യ പാ​ര​പ​ണി മാ​ത്ര​മാ​യി ചു​രു​ക്കി.

? ദി​വ​സ​വും ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും വി​ല വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു ക്കു​ന്നു, ഇ​തൊ​ക്കെ പി​ന്നീ​ട് എ​ന്ത് ചെ​യ്യു​ന്നു എ​ന്ന​റി​യു​ന്നി​ല്ല..! ബി​വ​റേ​ജ​സു്ക​ൾ വ​ഴി ആ ​വ​ശ്യ​ക്കാ​ർ​ക്ക് ന്യാ​യ​മാ​യ വി​ല​യ്ക്ക് കൊ​ടു ത്തു ​കൂ​ടെ..?

ജോ​ർ​ജ്. ജെ. ​ക​ണ്ണ​ന​ല്ലൂ​ർ.

= ന​ട​ക്കി​ല്ല. ബി​വ​റേ​ജ​സി​ൽ ഉ​ള്ള സാ​ധ​നം പോ​ലും ന്യാ​യ​വി​ല​ക്ക് കൊ​ടു​ക്കി​ല്ല.. പി​ന്നെ ക​ഞ്ചാ​വു കി​ട്ടി​യാ​ൽ വി​ടു​മോ? അ​ച്ഛ​ന​മ്മ, കു​ട്ടി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, ചി​ല പ​ക്ഷി​മൃ​ഗാ​ദി​ക​ൾ എ​ന്നു​വേ​ണ്ട എ​ല്ലാ​വ​ർ​ക്കും ഓ​രോ ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന​ലെ ലോ​ക കാ​ണ്ടാ​മൃ​ഗ ദി​നം ആ​യി​രു​ന്നു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ച് ആ​യി​രി​ക്കു​മോ ഇ​ങ്ങ​നെ ഒ​രു ദി​വ​സം ആ​ച​രി​ക്കു​ന്ന​ത്....?

ജോ​യി ആ​ല​പ്പാ​ട്ട് മേ​വ​ട.

= സ​ക​ല രം​ഗ​ത്തും ക​പ​ട​മു​ഖ​ങ്ങ​ൾ ആ​ണെ​ന്ന​തി​നാ​ൽ രാ​ഷ്ടീ​യ​ക്കാ​രും പൊ​തു​സ​മൂ​ഹ​ത്തി​ന് ഇ​ണ​ങ്ങു​ന്ന​വ​രാ​ണ്. മ​നു​ഷ്യ​രു​മാ​യി താ​ര​ത​മ്യ​ത്തി​നു മു​തി​ർ​ന്നാ​ൽ കാ​ണ്ടാ​മൃ​ഗ​ത്തി​നാ​ണി​പ്പോ​ൾ നാ​ണ​ക്കേ​ട്!

? ക​ല​ക്ക വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം :മു​ഖ്യ​മ​ന്ത്രി. നാ​യ​രു​ടെ ക​മെ​ന്‍റ്?

റ​ഫീ​ഖ്. കെ. ​മ​ണ​ക്കാ​യി പാ​റേ​ക്കാ​ട്.

= എ​ന്ന് ശു​ദ്ധ​ജ​ല​ത്തി​ൽ വ​ല​വീ​ശു​ന്ന ഒ​രു പാ​വം മു​ക്കു​വ​ൻ!

? ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​ണ് ഹ​ർ​ത്താ​ൽ എ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ. സാ​ബി ന്‍റെ ക​മ​ന്‍റ്?

റ​ഫീ​ഖ് കെ ​മ​ണ​ക്കാ​യി പാ​റേ​ക്കാ​ട്

= ര​ണ്ട് നെ​ഗ​റ്റീ​വ് ചേ​ർ​ന്നാ​ൽ പോ​സി​റ്റീ​വാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന​റി​യാം.(​ഭാ​ര്യ പ്രൊ​ഫ​സ​റാ​ണ്) ഉ​ഷ്ണം ഉ​ഷ്ണേ​നെ ശാ​ന്തി

? ക്രി​ക്ക​റ്റി​ൽ ബാ​റ്റ​സ്മാ​ൻ ഒൗ​ട്ട് ആ​യി. പ​ക​രം ലിം​ഗ ഭേ​ദ​മി​ല്ലാ​ത്ത ബാ​റ്റ​ർ വ​ന്നു. അ​ങ്ങ​നെ യെ​ങ്കി​ൽ പോ​സ്റ്റോ​ഫീ​സി​ൽ പോ​സ്റ്റു​മാ​ൻ ഒൗ​ട്ട് ആ​യി പ​ക​രം ഒ​രു പേ​ര് അ​ങ്ങേ​ക്ക് നി​ർ​ദ്ദേ​ശി​ക്കാ​മോ?

സ​തീ​ഷ്കു​മാ​ർ,ആ​ർ​പ്പൂ​ക്ക​ര ഈ​സ്റ്റ്, കോ​ട്ട​യം.

= പോ​സ്റ്റു​മാ​നു പ​ക​രം പോ​സ്റ്റും, പോ​സ്റ്റു മാ​സ്റ്റ​ർ​ക്ക് പ​ക​രം പോ​സ്റ്റ​റു​മാ​ക്കാം! (അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​കി​ല്ല)

? മ​ദ്യ​പാ​നം പു​ക​വ​ലി ചീ​ട്ടു​ക​ളി എ​ന്നി വ ​പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നു​വ​ദി​ക്കി ല്ലെ​ന്നു കെ.​സു​ധാ​ക​ർ​ജി പ​റ​യു​ന്നു, അ​പ്പൊ ഇ​തൊ​ക്കെ ന​ട​ക്കാ​റു​ണ്ടാ​യി രു​ന്നോ...?

പി.​റ്റി. ജ​യ​ൻ, ക​ടു​ത്തു​രു​ത്തി.

= സെ​മി കേ​ഡ​റാ​ക്കി​യ​പ്പോ​ൾ പാ​ർ ട്ടി ​ഓ​ഫി​സി​ൽ പൈ​തൃ​ക ക​ല​യാ​യ പാ​ര​പ​ണി മാ​ത്ര​മാ​യി ചു​രു​ക്കി.


politicalnaircartoons.blogspot.in


? ഒരു ജയിൽ റെയ്ഡിൽ നാലു സിം കാർഡുകൾ പിടിച്ചെടുത്തു.ഇതു ജയിലാണോ അതോ മൊബൈൽ ഷോപ്പോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= നമ്മുടെ ജയിലൊന്നു പറഞ്ഞാൽ മറ്റൊരു അധോലോകമാണ്. ക്രിമിനലുകളുടെ സ്വന്തം സ്വർഗ്ഗം

? ജനിക്കുന്പോൾ ഒന്നും കൊണ്ടുവരുന്നില്ല, മരിക്കുന്പോൾ ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ ജീവിച്ചിരിക്കുന്പോൾ എല്ലാം വെട്ടിപ്പിടിക്കാനോടുന്നു മനുഷ്യർ. എന്തുപറയുന്നു?

കിലാബുദ്ദീൻ, പോളയത്തോട്, കൊല്ലം.

= ജനനം ഒരു പ്രതീക്ഷ കൊണ്ടുവരുന്നുണ്ട്. മരിക്കുന്പോൾ സ്വന്തം ജീവിതം വഴി മറ്റുള്ളവരുടെ ആദരം കൊണ്ടുപോകാനാവുന്നതാണ്!

? കേരളത്തിന്‍റെ സാന്പത്തികസ്രോതസാണ് മദ്യവും ലോട്ടറിയും. ഇപ്പോഴിതാ കോവിഡും. കോവിഡ് ചട്ട ലംഘനത്തിന്‍റെ പേരിലുള്ള പിഴയിലൂടെ കിട്ടുന്ന കോടികൾ ഖജനാവിനെ താങ്ങി നിർത്താൻ സഹായിക്കുന്നു. അല്ലേ സാബ്. ഇതിനു കാരണം മലയാളിയുടെ സ്വഭാവവൈരുദ്ധ്യമോ?

കെ.എം. സുബ്രഹ്മണ്യം, ഫറോക്ക്.

= മടിയൻ ദുരന്തം വിറ്റു ജീവിക്കാൻ പഠിക്കും.

? ഞാനൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. തമ്മിലടിയും കുതികാൽ വെട്ടും മാത്രമുള്ള പാർട്ടികളെ പിന്തള്ളി കേരളം നന്നാക്കാൻ വേണ്ടിയാണ്. ആ പാർട്ടിക്ക് ഒരു പേരു നിർദ്ദേശിക്കാമോ?

ഞീഴൂർ പി.ഡി.എൻ നന്പൂതിരിപ്പാട്.

= കേരള റിപ്പെയർ പാർട്ടി. സെമി കേഡർ ആവാം

? പ്രബുദ്ധനും അഹങ്കാരിയുമായ മലയാളിയെ മാനവികത പഠിപ്പിക്കാൻ ദൈവം ആദ്യം പ്രളയം, പിന്നേം പ്രളയം, നിപ്പ, കോവിഡ്, തുടർ ഭരണം.... എല്ലാം കൊണ്ടുവന്നു. പക്ഷേ മലയാളി അതിജീവിച്ചു. ഈ അതിജീവനത്തിനായി ദൈവം സഹായിച്ചു എന്ന് നമ്മൾ വിശ്വസിച്ചു. ദൈവം ജയിച്ചോ അതോ തോറ്റോ നായർ സാബ്...?

പ്രശാന്ത് പ്രഭു, താഴത്തങ്ങാടി, കോട്ടയം.

= ഇതെല്ലാം ചെറുത്. പരീക്ഷണങ്ങൾ തുടങ്ങിയിട്ടെയുള്ളു. ദൈവത്തിന്‍റെ പേരിൽ അടികൂടുന്ന വൻ ദുരന്തം വരാനിരിക്കുന്നതേയുള്ളൂ!

? കോണ്‍ഗ്രസ്‌സിൽനിന്ന് ദിവസ്‌സവും ഓരോ നേതാക്കൾ സി. പി.എമ്മിലേയ്ക്ക്!ന്ധആരുപോയാലും ഒരു ചുക്കും വരാനില്ല’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താങ്കൾക്കു എന്ത് തോന്നുന്നു....?

ജോർജ് ജെ. കണ്ണനല്ലൂർ.

= ചുക്കിനും ചുണ്ണാന്പിനും കൊള്ളാത്ത ഒരു പാർട്ടിയാക്കാനാണ് അവർ കിണഞ്ഞു ശ്രമിക്കുന്നത്. എല്ലാ ആശംസകളും നേരുന്നു.

? ത്രിപുരയിൽ ബിജെപി, സിപി എം പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുന്നു എന്ന് വിജയരാഘവൻ പറയാൻ കാരണം?

പി.പി അഷറഫ്, ഇരിക്കൂർ.

= അതിനു പകരം വിട്ടാനായി ഇവിടെ ക്രൂരമായൊരു പിരിവിന് സാധ്യത തെളിയുന്നുണ്ട്!

? നായർ സാബ്, ഇന്ന് ഒരു മലയാള പത്രത്തിൽ വന്ന വളരെ രസകരമായ വാർത്ത കണ്ടു. തൊഴിലാളി സമരം കൊണ്ടു പൂട്ടിച്ച ഒരു സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ ഒരു തൊഴിലാളി സംഘടന മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. കേരളം മാറിയോ?

പ്രശാന്ത് പ്രഭു, താഴത്തങ്ങാടി, കോട്ടയം.

= ഉറക്കം നടിച്ചു കിടന്ന പലർക്കും നേരം വെളുത്തു തുടങ്ങി. മാറിച്ചിന്തിച്ചാൽ നമ്മുടെ നാടും നന്നാവാം

? മതേതരത്വം കോണ്‍ഗ്രസ്‌സിന്‍റെ ന്ധകുട്ടി’ ആണെന്നും, അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും ശ്രീ. കെ.സുധാകരൻ. താങ്കളുടെ പ്രതികരണം?

ജോർജ്. ജെ. കണ്ണനല്ലൂർ.

= മതേതരത്വം എന്നാ ൽ കോണ്‍ഗ്രസിന് എല്ലാ മതനേതാക്കളുടെയും വീട്ടിലെത്തി സോപ്പിടലാണ്. അത് വർഗീയ പ്രീണനമാണ് മതേതരത്വമല്ല!

? സ്കൂൾ ഈ നവംബർ 1 മുതൽ തുടങ്ങും എന്ന് മുഖ്യമന്ത്രി. വിദ്യാഭാസ വകുപ്പ് ഈ വിവരം അ റിഞ്ഞില്ല എന്ന് കേട്ടു. ശരിയാണോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= പിള്ളേരു പറഞ്ഞ് ശിവ ൻകുട്ടി അറിഞ്ഞോളും.

? സത്യം പറഞ്ഞാൽ കോട്ടയത്താണ് ഓണം ബന്പറിന്‍റെ ഒന്നാം സമ്മാനം അടിച്ചതെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. അത് രാജു നായർക്കായി രിക്കാമെന്ന് ചിന്തിച്ചും പോയി. എനിക്കെന്തേലും കുഴപ്പമുണ്ടൊ സാർ...?

മോഹൻ കുഞ്ഞൂഞ്ഞ്, ചെറുപുഴ, കണ്ണൂർ.

= ഇല്ല. ഇത്തവണ ഓണം ബന്പർ കേരളത്തിന്‍റെ പലഭാഗത്തായി അടിച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നു. മോഹനു മാത്രമല്ല ജനത്തിനു മൊത്തം വട്ടായെന്നാണു തോന്നുന്നത്

politicalnaircartoons.blogspot.in


? കാബൂൾപിടിച്ചെടുത്ത താലിബാനെപോലെയാണ് കെ. സുധാകരൻ കെപിസിസി പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.പി അനിൽ കുമാർ പറയുന്നു. കമന്‍റ്?

റഫീഖ് കെ. മണക്കായി, പാറേക്കാട് കണ്ണൂർ.

= കോണ്‍ഗ്രസ് അഫ്ഗാനിസ്ഥാനാണെങ്കിൽ അനിൽകുമാർ രക്ഷപ്പെട്ടത് ചൈനയിലേക്കാണ്. ചുണയുണ്ടേൽ ഇന്ത്യയിലേക്കു വാ

? ഇടുക്കിയുടെ സ്വന്തം മണിയാശാൻ പണ്ട് ഒരു പ്രസംഗത്തിൽ പറഞ്ഞ വണ്‍..ടു..ത്രീ.. പ്രയോഗം ഇപ്പോൾ ഇതാ പ്രാവർത്തികമായിരിക്കുന്നു. എൻ.വി ഗോപിനാഥ്, പി.എസ് പ്രശാന്ത്, കെ.പി അനിൽകുമാർ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കൾ എൽഡിഎഫി ൽ എത്തിയിരിക്കുന്നു. ഇനിയും തുടരുമോ ഒഴുക്ക്..? താങ്കളുടെ നിരീക്ഷണം.?

ജോയി ആലപ്പാട്ട്, മേവട.

= കോണ്‍ഗ്രസിൽ പ്രളയമാണ്. ഗ്രൂപ്പു ഡാമുകൾ തുറന്നുവിട്ടു. ഗതികെട്ടവർ ഇനിയും ഒഴുകി വരാം!

? കെ.പി അനിൽകുമാർ കോ ണ്‍ഗ്രസ്‌സ് വിട്ടു സിപിഎമ്മിൽ. സിപിഐ വിട്ടു കനയ്യ കുമാർ കോണ്‍ഗ്രസ്‌സിലേക്ക്.... എന്ന് റിപ്പോർട്ടുകൾ. ഇത് അക്കര നിൽക്കുന്പോൾ ഇക്കര പച്ച ആയിട്ട് തോന്നുന്നതാണോ?

കെ.കെ. സുമേഷ് കൊക്കാലെ.

= രാഷ്ട്രീയം ഒരു പന്തു കളിയാണ്. നല്ല കളിക്കാർക്ക് ഓരോ സീസണിലും ക്ലബ്ബ് മാറി കളിക്കാൻ അവസരം കിട്ടും!

? ഞാൻ പോയാൽ പോലും ഒന്നും സംഭവിക്കില്ല പിന്നെയാണ് ഇവരു പോയാലെന്ന് വി.ഡി. സതീശൻ. നായ രുടെ കമെന്‍റ്?

റഫീഖ് കെ. മണക്കായി, പാറേക്കാട്. കണ്ണൂർ.

= ഞാനാരാ.... മോൻ

? അധികാര മോഹം കൊണ്ടു മാത്രമാ ണോ നമ്മുടെ രാഷ്ട്രീയക്കാർ, വർഷങ്ങ ളായി ശീലിച്ചു വന്ന ചിന്തകളും ആശ യങ്ങളും അപ്പാടെ മറന്ന്, ഇതുവരെ കുറ്റവും കുറവും മാത്രം പ്രഘോഷിച്ച കക്ഷിയിലേക്ക് നിരുപാധികം ചേക്കേറു ന്നത്. ഇതു കാണുന്പോൾ നായർ സാ ബിന് എന്ത് തോന്നുന്നു?

പ്രശാന്ത് പ്രഭു,താഴത്തങ്ങാടി കോട്ടയം.

= പാർട്ടികളുടെ പേരു പലതാണെങ്കിലും സ്വഭാവവും പ്രവർത്തനവും ഒരുപോലെയാണ്. അധികാരമാ ണ് എല്ലാവരുടെയും ലക്ഷ്യം. അതിനാൽ ഒരിടത്ത് അഡ്മിഷൻ ഇല്ലെങ്കിൽ മറ്റൊരു സ്കൂളിൽ ചേരുന്ന വാശി മാത്രമെ നേതാക്കൾക്ക് ഇപ്പോഴുള്ളു!

? പോലീസ് നായകൾ സല്യൂട്ട് ചെയ്യണമോ?

പി.ആർ ജോസ്, ചൊവ്വൂർ.

= വേണ്ടിവരും. നായസല്യൂട്ട് കുരയോ നക്കലോ ആവാം

? കോണ്‍ഗ്രസിന്‍റെ വിക്കറ്റുകൾ ഒന്നൊന്നായി വീണുകൊണ്ടിരി ക്കുകയണല്ലോ ജി? പരിഹരി ക്കാൻ പോംവഴി നിർദ്ദേശി ക്കാമോ?

സതീഷ്കുമാർ തൃക്കോവിൽആർപ്പൂക്കര ഈസ്റ്റ് കോട്ടയം.

= പാർട്ടിയിൽ ക്രിക്കറ്റ് വേണ്ട ഒരു സെമി നാടൻ പന്തുകളി മതിയെന്നു വയ്ക്കുക!

? ഇങ്ങനെപോയാൽ കോണ്‍ഗ്രസിന്‍റെ കാര്യം കൈവിട്ടു പോകു മോ?

റഫീഖ് കെ. മണക്കായി, പാറേക്കാട്. കണ്ണൂർ.

= ചിഹ്നം കൈ അല്ലേ! കൈ വിട്ടാൽ കൈകാര്യം ചെയ്യണം.

? കെ. സുധാകരന്‍റെ കളി കോ ണ്‍ഗ്രസിനെ അടിമുടി ഇല്ലാതാക്കുമോ?

പി.പി അഷറഫ്, ഇരിക്കൂർ.

= അടിത്തറ മാന്തിയാലും പാർ ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് സതീശന്‍റെ ഗാരന്‍റിയുണ്ട്!


politicalnaircartoons.blogspot.in


? കോണ്‍ഗ്രസിൽ പുതിയ മാർഗരേഖ പുറത്ത് ഇറങ്ങി. ഇതിലൂടെ എങ്കിലും കോണ്‍ഗ്രസിന്‍റെ കൈരേഖ ശരിയാകുമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= മാർഗ്ഗം എന്തായാലും അവരുടെ ലക്ഷ്യം പഴയതുപോലെ സെമി അഴിമതിയും സെമി വർഗീയതയുമായി തുടരുന്പോൾ എങ്ങനെ രക്ഷപ്പെടാനാണ്!!

? കോണ്‍ഗ്രസിന്‍റെ പുതിയ മാർഗ രേഖയിൽ ന്ധസ്റ്റേജിൽ ചാടി കയറേണ്ട’ എന്ന് പറഞ്ഞത് ആരെ ഉദ്ദേശി ച്ചായിരിക്കും?

ശറഫുദ്ധീൻ പെരുമാളാബാദ്, കണ്ണൂർ.

= മുൻ അനുഭവം. അണികളെല്ലാം ഓടി സ്റ്റേജിൽ കയറും സദസിൽ ഒരീച്ച പോലും കാണില്ല!!

? ചെന്നിത്തല പാർട്ടിയിൽ ചിന്ന തലയായോ...?

പി.ആർ ജോസ്, ചൊവ്വൂർ.

= ഹൈക്കമാൻഡിൽ പോലും തല ഇല്ലാത്ത പാർട്ടിക്ക് കേരളത്തിലെന്തിനാ ഒരു തല, വാലുകൾ ധാരാളം മതിയാകും!!

? നമ്മുടെ നാട്ടിൽ നിന്നും കൊറോണ വിട്ടുപോകാത്തത് നമ്മുടെ ജീവിത രീതികൾ കൊണ്ടല്ലേ?

കിലാബുദ്ദീൻ പോളയത്തോട്, കൊല്ലം
.
= അതയതെ. നമ്മുടെ നാട്ടിൽ സകല ഭീകരജീവികൾക്കും സുരക്ഷിതതാവളമൊരുക്കാൻ സർക്കാരും രാഷ്ട്രീയക്കാരും ഇപ്പോൾ മത്സരിക്കുകയല്ലേ!!

? കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന കഥകളുമായി സ്വീകരണ മുറികളെ അലങ്കരിക്കുന്ന മെഗാ ചോക്ലേറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി മണ്ണിന്‍റെ മണമുള്ള ജീവിതഗന്ധിയായ ഒരുകഥ എന്നെ ങ്കിലും ന്ധവിഡ്ഢി പെട്ടികളിൽ’ പ്രതീ ക്ഷിക്കാമോ? കമൻറ്.

ജോയി ആലപ്പാട്ട് മേവട.

= ഉടനെയില്ല,സീരിയലുകളെപ്പോലെ വികാരങ്ങളെ ഇളക്കുന്ന വാർത്തകളും എരിവു കയറ്റുന്ന പരിപാടികളാൽ സമൃദ്ധമാണ് ചാനലുകൾ. ടിവി തുറക്കാതിരുന്നാൽ അത്രയും സമാധാനം കിട്ടും!!

? കേരളത്തിന്‍റെ മുഖഛായ മാറ്റാൻ പറ്റുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാൻ സാധി ച്ചുവെന്ന് -മന്ത്രി മുഹമ്മദ് റിയാസ്.എന്നിട്ട് ഞാനറി ഞ്ഞില്ലല്ലോ, അതു പോട്ടെ
ചേട്ടനറിഞ്ഞാരുന്നോ....?

രജിത് മുതുവിളദേവഗംഗ.

= എല്ലാം മനസിലുണ്ട്!

? അഞ്ചു പേർ ഒന്നിച്ചു നിന്നതിനു പിഴഇട്ടു. പിഴ യടക്കാൻ കോടതിയിൽ ചെന്നപ്പോൾ അവിടെ വലി യ ആൾകൂട്ടം. എന്ത് പറയു ന്നു...?

പി.റ്റി. ജയൻ കടുത്തുരുത്തി.

= ഒന്നും പേടിക്കണ്ട. കോടതിയിൽ കോവിഡിനെ നിരോധിച്ചിരിക്കുകയാണ്!!

? നടക്കുന്നതെല്ലാം നല്ലതിന് എന്ന് പറയാറുണ്ടല്ലോ. അതിനെത്ര കിലോ മീറ്റർ നടക്കണം നായർ സാബ്?
റഫീഖ് കെ. മണക്കായിപാറേക്കാട് കണ്ണൂർ.

= എത്ര നടക്കുന്നോ അത്രയും നല്ലത്... എന്നതാണ് കണക്ക്!!

? കോണ്‍ഗ്രസുകാർ സിപിഎമ്മിനെ പോലെ വാർഡു കമ്മിറ്റികളുണ്ടാക്കി പിരിവു നടത്താൻ പോകുന്നു. കിട്ടുന്ന പണം ഇവർ പാർട്ടിക്കു കൊടുക്കുമോ അതോ നേതാക്കൾ കീശയിലാക്കി കൊണ്ടു പോകുമോ?

കിലാബുദ്ദീൻ പോളയത്തോട്.

= എനിക്ക് പിന്നെ ഗ്രൂപ്പിന്... ബാക്കിയുണ്ടേൽ പാർട്ടിക്ക്. എന്നതാണ് പഴയ ഫോർമുല!

? കല്യാണ വീടുകളിൽ സാന്നിധ്യം അറിയിക്കണം പുതിയ കേഡർ മാർക്ക് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ് ദേശീയ തലത്തിൽ കരുത്താർജിക്കാൻ. എ കെ.ആന്‍റണി. എപ്പടി ആരോഗ്യാ ?

വിനോദ് വി. നറുകര.

= വിശ്വാസിത നഷ്ടപ്പെട്ട പാർട്ടിക്ക് പഴയ ടെക്നിക്കൊന്നും പോരാ. ഘടകകക്ഷികളെയൊക്കെ ഒഴിവാക്കി വർഗിയ പ്രീണനവും അഴിമതിയുമില്ലാത്ത പുതു നേതാക്കളുമായി വന്നാൽ സ്കോപ്പുണ്ട്!

politicalnaircartoons.blogspot.in


? ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് ആ​റെ​സ്പി. ജ​ന​സ്വാ ധീ​ന​മു​ള്ള​താ​ണോ ?

വി​നോ​ദ് വി​ന​റു​ക​ര.

= ചു​രു​ക്ക​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള ആ​രെ​ങ്കി​ലും ഇ​ട​പെ​ട്ട അ​വ​രെ ഒ​ന്നു ജ​യി​പ്പി​ച്ചു ത​ര​ണം

? കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ലാ പ​രി​പാ​ടി യി​ൽ വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​കു മോ..? ​അ​തൊ അ​തി​ര​ന്പു​ഴ പ​ള്ളി യി​ലെ വെ​ടി​ക്കെ​ട്ട് പോ​ലെ ആ​കു മൊ ​കാ​ര്യ​ങ്ങ​ൾ...?

മോ​ഹ​ൻ കു​ഞ്ഞൂ​ഞ്ഞ്,ചെ​റു​പു​ഴ.

= വെ​ടി​യി​ല്ല... പു​ക മാ​ത്രം. പ​ക്ഷേ പാ​ർ​ട്ടി​യു​ടെ പു​ക ക​ണ്ടേ അ​വ​ര​ട​ങ്ങൂ!

? കേ​ര​ള സം​സ്ഥാ​നം മ​ദ്യ​ത്തി​ന് അ​ടി​മ​യാ​കു​ക​യാ​ണോ...?

പി.​റ്റി. ജ​യ​ൻ ക​ടു​ത്തു​രു​ത്തി.

= മ​ദ്യം സ​ഹി​ക്കാം, മ​ത​മാ​ണ് വി​ല്ല​ൻ

? കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും സ​ർ, മാ​ഡം വി​ളി നി​ർ​ത്തു​മെ​ന്ന് സു​ധാ​ക​ര​ൻ. പ​ക​രം എ​ന്താ​യി​രി​ക്കും വി​ളി​ക്കു​ക?

കെ.​കെ. സു​മേ​ഷ് കൊ​ക്കാ​ലെ.

= അ​വി​ടെ ഗ്രൂ​പ്പു​ണ്ടേ​ൽ എ​ടാ...​എ​ടി... പോ​ടി.. വി​ളി പ്ര​തീ​ക്ഷി​ക്കാം...

? ക​ള്ള​പ്പ​ണ വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ജ​ലീ​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ കാ​ര ണം?

​പി.​പി. അ​ഷ​റ​ഫ്, ഇ​രി​ക്കൂ​ർ.

= സ​ഹ​ക​ര​ണ​മേ​ഖ​ല​യ​ല്ലേ; നേ​ട്ട​മു​ണ്ടാ​വാ​ൻ പ​ല​രു​മാ​യി സ​ഹ​ക​ര​ണം വേ​ണ്ടി വ​രും

? ഗ്യാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തോ ടൊ​പ്പം ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ൽ ഗ്യാ​സി​ന്‍റെ ചി​ല വ് ​കു​റ​ക്കാ​മെ​ന്ന് പു​തി​യ ക​ണ്ടു പി​ടു​ത്തം. അ​തി​ന്‍റെ കൂ​ടെ വി​റ കു​കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ലോ...?

പി.​റ്റി. ജ​യ​ൻ, ക​ടു​ത്തു​രു​ത്തി.

= അ​തെ​ല്ലാം വാ​ച​ക ഗ്യാ​സാ​ണ്. പാ​ച​കം നി​ർ​ത്തി കാ​യ്ക​നി​ക​ൾ ഭ​ക്ഷി​ക്കു​ക. ഗ്യാ​സി​ന്‍റെ ചി​ല​വും വ​യ​റി​ലെ ഗ്യാ​സും കു​റ​യും!

? ഗോ​ഡ്ഫാ​ദ​ർ സി​നി​മ​യി​ൽ ഫി​ലോ​മി​ന ആ​ന​യെ​ക്കൊ​ണ്ട് പ​നി​നീ​രു ത​ളി​പ്പി​ക്കു​ന്ന രം​ഗ​മു​ണ്ട്. ഈ ​കൊ​റോ​ണ​ക്കാ​ല​ത്താ​യി​രു​ന്നു സി​നി​മ​യെ​ങ്കി​ൽ ആ ​സീ​ൻ എ​ങ്ങ​നെ​യാ​യി​രി​ക്കും.....?

ആ​ർ.​എം ഇ​ബ്രാ​ഹിം, പാ​ലാ​ഴി.

= ആ​ന​യ്ക്കു പ​ക​രം ഒ​രു​പ​ക്ഷേ പ​ശു​വി​നെ​ക്കൊ​ണ്ട് ചാ​ണ​കം ഇ​ടീ​ച്ച് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന രം​ഗം വ​ന്നേ​നെ

? കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് -ക​ർ​ണ്ണാ​ട​ക. ക​മ​ന്‍റ്: ?

രേ​ഷ്മ ര​ജി​ത്ത്, പ​ന​യ്ക്കോ​ട്.

= ഭീ​ക​ര​വൈ​റ​സു​ക​ൾ കേ​ര​ള​ത്തെ മ​ഹാ​മാ​രി​ക​ളു​ടെ അ​ഫ്ഗാ​നി​സ്ഥാ​നാ​ക്കി​യെ​ന്ന് ചു​രു​ക്കം? പെ​ണ്‍​മ​ക്ക​ൾ വീ​ടി​ന്‍റെ ഐ​ശ്വ​ര്യ മാ​ണ്... നാ​ഥ​യാ​ണ്.... സ​മാ​ധാ​ന മാ​ണ്.. വെ​ളി​ച്ച​മാ​ണ്... നി​ധി​യാ​ണ്.. എ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്. അ​പ്പൊ ആ​ണ്‍​മ​ക്ക​ളോ...?

പി.​റ്റി. ജ​യ​ൻ, ക​ടു​ത്തു​രു​ത്തി.

? പെ​ണ്‍​മ​ക്ക​ൾ അ​ങ്ങ​നെ​യൊ ക്കെ ​ആ​ക​ണ​മെ​ങ്കി​ൽ ആ​ണ്‍​മ​ക്ക​ൾ കൂ​ടി വി​ചാ​രി​ക്ക​ണ​മെ​ന്നു മാ​ത്രം
ാനി​പ്പ​യു​ടെ ഉ​റ​വി​ടം വ​വ്വാ​ലു ക​ളി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ട് ഇ​പ്പോ​ൾ പ​റ​യു​ന്നു ഉ​റ​വി​ടം തേ​ടി അ​ധി​കൃ​ത​ർ ഇ​രു​ട്ടി​ൽ ത​പ്പു​വാ ണെ​ന്നു. ഇ​രു​ട്ടി​ൽ ത​പ്പി​യാ​ൽ വ​ല്ല​തും കി​ട്ടു​മോ....?

=എ​ന്നാ​ലെ കി​ട്ടൂ. വ​വ്വാ​ലു​ൾ ഇ​രു​ട്ടി​ൽ ക​ഴി​യാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ജീ​വി​യ​ല്ലേ

? കെ.​റ്റി. ജ​ലീ​ൽ മ​റ്റൊ​രു അ​ബ്ദു​ള്ള​ക്കു​ട്ടി​യാ​കു​മോ?

പി. ​പി. അ​ഷ​റ​ഫ്, ഇ​രി​ക്കൂ​ർ.

= മ​റ്റൊ​രു സീ​ത​യെ കാ​ട്ടി​ലേ​ക്ക​യ​ച്ചു... ദു​ഷ്ട​നാം ദു​ർ​വി​ധി വീ​ണ്ടും.....
എ​ന്നും പ​റ​യാം.

? ല​വ് ജി​ഹാ​ദും, ല​ഹ​രി ജി​ഹാ​ദും ത​മ്മി​ലു​ള്ള ബ ​ന്ധം എ​ങ്ങ​നാ​ണ്?

= അ​വ​സാ​ന രം​ഗം ഒ​രു​പോ​ലാ​ണ്

? ഓ​ണം ബ​ന്പ​ർ അ​ടി​ച്ചാ​ൽ രാ​ജു​നാ​യ​ർ അ​തെ​ന്തു ചെ​യ്യും?

= എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പി.​പി അ​ഷ​റ​ഫി​നു കൈ​മാ​റും.

? കോ​ണ്‍​ഗ്ര​സ് സെ​മി കേ​ഡ​ർ പാ​ർ​ട്ടി​യാ​കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. മ​റു​മൊ​ഴി?

= എ​ന്നാ​ലും സെ​മി വ​ർ​ഗീ​യ​ത തു​ട​രും!

politicalnaircartoons.blogspot.in


? ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ തുരങ്കം. കേരള നിയമസഭക്കുള്ളിലും ഒരെണ്ണം ആവശ്യമല്ലേ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= പി.വി അന്‍വര്‍ തുരങ്കം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അറിവ്. അതു വഴിയാണ് അദ്ദേഹം സഭയില്‍ നിന്ന് ആഫ്രിക്കയിലേക്കു മുങ്ങുന്നതും പിന്നീട് നിലമ്പൂരില്‍ പൊങ്ങുന്നതും

? ബീഹാര്‍ ഭരണപക്ഷ എം. എല്‍.എ. ഗോപാല്‍ മണ്ടേല്‍ അടി വസ്ത്രം മാത്രം ധരിച്ചു ട്രെയിനി ല്‍ യാത്ര ചെയ്തതിന്റെ ഉദ്ദേശ്യം എന്തായിരിക്കും ഗുരുജി..?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= താനൊരു തുറന്ന പുസ്തകമാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനൊരു എളിയ ശ്രമമായി കണ്ടാല്‍ മതി!

? ഇനി എടീ വിളി വേണ്ട പൊലീസിനോട് ഹൈക്കോടതി. പിന്നെ അവര്‍ എന്തായിരിക്കും ജനങ്ങളെ വിളിക്കുക?

പി. ആര്‍. ജോസ്, ചൊവ്വൂര്‍.

= ഡിക്ഷണറി നോക്കി കുഴപ്പമില്ലാത്ത പുതിയ കൂതറ വിളികളാകാമെന്ന് നിയമോപദേശം കിട്ടിക്കാണും!

? പണ്ടും ബസില്‍ കേറുമ്പോള്‍ ഫുള്‍ ഹാഫ് എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ ക്വാര്‍ട്ടര്‍, ലിറ്റര്‍ എന്നൊക്കെ കൂടി പറയാമല്ലേ?

കെ.കെ. സുമേഷ് കൊക്കാലെ.

= ആകാം. ഇനി ബഹളം കൂട്ടാതെ ബസില്‍ ക്യു നിന്നു കയറേണ്ടി വരും

? കോണ്‍ഗ്രസ്സ് വിട്ടവര്‍ തിരികെ വരണ്ടന്നും അവര്‍ വേസ്റ്റ് ആണന്നു കെ. മുരളീധരന്‍. ഈ പറയുന്ന മുരളീധരനും ഒരിക്കല്‍ പുറത്തായതല്ലേ....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= ആയിരുന്നു. പക്ഷേ ഇപ്പോള്‍ വേസ്റ്റ് നല്ല വളമാക്കി മാറ്റാനുള്ള വിദ്യയൊക്കെ പഠിച്ചു മുരളി മിടുക്കനായി!

? താനൊരു നാലണ മെമ്പര്‍ മാത്രമാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. അണയൊക്കെ പോയിട്ട് വര്‍ഷങ്ങള്‍ എത്ര ആയിരിക്കുന്നു! അപ്പോള്‍ അന്ന് നാലുതവണ മെമ്പര്‍ഷിപ് എടുത്തശേഷം അദ്ദേഹം ഇതു വരെ മെമ്പര്‍ഷിപ് പുതുക്കി കാണില്ലേ?

ജോര്‍ജ് ജെ. കണ്ണനല്ലൂര്‍.

= നാലണക്ക് ഇതുവരെ നല്ല ഡിമാന്‍ഡായിരുന്നു. പക്ഷേ ഒരു അര്‍ധരാത്രി പഴയ നാണയമൊക്കെ സുധാകരന്‍ നിരോധിച്ചു കളഞ്ഞു.

? വ്യവസായ സൗഹൃദ സംസ്ഥനങ്ങളുടെ പട്ടികയില്‍ ആന്ധ്ര ഒന്നാം സ്ഥാനം, കേരളം 29 - സ്ഥാനത്ത്.
29 സംസ്ഥാനങ്ങള്‍ മാത്രം ഉള്ളതല്ലേ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം?

രജിത് മുതുവിള, ദേവ ഗംഗ.

= അത് വീക്ഷണത്തിന്റെ കുഴപ്പമാണ്. തലതിരിച്ചൊന്നു നോക്കിയേ... നമ്മളല്ലേ -നമ്പര്‍ വണ്‍

? നിപ പ്രധിരോധനത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയെന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു. ഇദ്ദേഹം ആരോഗ്യ വകുപ്പും കൂടി ഏറ്റെടുത്തോ....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= അരമന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള ഒരു ഡിവൈസ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് അറിവ്!

politicalnaircartoons.blogspot.in


? കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​വും ത​മ്മി​ല​ടി​യും പി​ന്നെ​യും തു​ട​ങ്ങി​യ​ല്ലോ. ഇ​വ​ർ ഒ​രി​ക്ക​ലും ന​ന്നാ​വി​ല്ലെ​ന്നാ​ണോ?

കി​ലാ​ബു​ദ്ദീ​ൻ പോ​ള​യ​ത്തോ​ട്, കൊ​ല്ലം.

= ത​മ്മി​ല​ടി കോ​ണ്‍​ഗ്ര​സ് സം​സ്കാ​ര​മാ​ണ്. അ​തു നി​ർ​ത്തി​യാ​ൽ ആ ​പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ല്ലാ​താ​വി​ല്ലേ

? ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു ക്ക​രു​തെ​ന്നു കെ.​പി.​സി.​സി വി​ല​ക്ക്. കോ​മ​ഡി ഉ​ത്സ​വം പോ​ലെ ന​ല്ലൊ​രു പ​രി​പാ​ടി ആ​യി​രു ന്നു... ​ഉ​ട​നെ എ​ങ്ങാ​നും ആ ​വി​ല​ക്ക് പി​ൻ​വ​ലി ക്കു​മോ എ​ന്ന് താ​ങ്ക​ൾ​ക്ക​റി​യാ​മോ?

ജോ​ർ​ജ്. ജെ. ​ക​ണ്ണ​ന​ല്ലൂ​ർ.

= വി​ല​ക്കു​ക​ൾ​ക്ക് പു​ല്ലു​വി​ല കൊ​ടു​ക്കു​ക എ​ന്ന​തും കോ​ണ്‍​ഗ്ര​സ് സം​സ്കാ​ര​മാ​ണ്. അ​തി​നാ​ൽ ന​ല്ല കോ​മ​ഡി പ്ര​തീ​ക്ഷി​ക്കാം!

? സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ കോ​ടി ക​ൾ ക​ട​മെ​ടു​ക്കു​ന്ന​ത് എ​ങ്ങി​നെ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​കു​ക?

കെ. ​ഒ. ആ​ന്‍റ​ണി, ചൊ​വ്വൂ​ർ.

= വ​ൻ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്ല വി​ക​സ​നം ഉ​ണ്ടാ​വു​മ​ല്ലോ. അ​താ​ണ്!

? അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടി നാ​ളെ മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കും. ന​മു​ക്ക് ഫു​ൾ അ​ട​യ്ക്കു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്....?

ര​ജി​ത് മു​തു​വി​ള, ദേ​വ​ഗം​ഗ.

= എ​ന്തു​പ​റ്റി കി​റ്റു കി​ട്ടി​യി​ല്ലേ..! ഫു​ള്ളു കി​ട്ടു​ന്നി​ടം തു​റ​ന്നു​കി​ട​പ്പു​ണ്ട​ല്ലോ!

? 100 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ കാ​ണാ​ത്ത ബ​ജ​റ്റ് - ധ​ന​മ​ന്ത്രി നി​ർ​മ്മ​ലാ സീ​താ​രാ​മ​ൻ: കാ​ണാ​ൻ വ​ല്ല​തും ഇ​നി ബാ​ക്കി​യി​രി​പ്പു​ണ്ടോ ചേ​ട്ടാ?

ര​ജി​ത് മു​തു​വി​ള,ദേ​വ​ഗം​ഗ, മു​തു​വി​ള

= കാ​ണി​ച്ച് കാ​ണി​ച്ച് അ​വ​സാ​നം ഇ​ന്ത്യ കാ​ണാ​നി​ല്ലെ​ന്ന് പ​റ​യാ​തി​രു​ന്നാ​ൽ മ​തി.

? സീ​രി​യ​ലി​നൊ​ന്നും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തു കൊ​ണ്ട് ഇ​ത്ത​വ​ണ അ​വാ​ർ​ഡൊ​ന്നും ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്ന് ജൂ​റി. ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം എ​ടു ത്ത​തി​ൽ ജൂ​റി​ക്ക് പി ​റ്റി ജ​യ​ൻ ക​ടു​ത്തു​രു​ത്തി​യു​ടെ വ​ക ഒ​രു കു​തി​ര​പ്പ​വ​ൻ... ന്താ...?

​പി റ്റി ​ജ​യ​ൻ ക​ടു​ത്തു​രു​ത്തി.

= അ​ത​ത്ര ന​ന്നാ​യി​ല്ല. കോ​വി​ഡ് കാ​ല​മ​ല്ലേ അ​വാ​ർ​ഡി​ല്ലേ​ലും മ​ത്സ​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഓ​രോ കി​റ്റ് കൊ​ടു​ത്തു വി​ടാ​മാ​യി​രു​ന്നു.

? പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ക്കു​ന്ന പ​രാ​തി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി ഒ​തു​ക്കു​ന്നു. പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി പോ​ലീ​സ് നി​ൽ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?

കി​ലാ​ബു​ദ്ദീ​ൻ പോ​ള​യ​ത്തോ​ട്.

= പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട... ഒ​രു വ​ർ​ഗ്ഗ​മ​ല്ലേ പ്ര​തി​ക​ൾ. എ​ല്ലാ​വ​ർ​ക്കും സ​ർ​ക്കാ​ർ ക​രു​ത​ൽ വേ​ണ​മ​ല്ലോ.

? ക​ല്യാ​ണം ക​ഴി​ഞ്ഞു പോ​കു​ന്ന പെ​ണ്ണു​ങ്ങ​ൾ ക​ര​യു​ന്ന​ത് എ​ന്തി​നാ​ണ്?

റ​ഫീ​ഖ് കെ ​മ​ണ​ക്കാ​യി പാ​റേ​ക്കാ​ട് ക​ണ്ണൂ​ർ.

= ഇ​നി​യെ​ന്നും ക​ര​യാ​നു​ള്ള​ത​ല്ലേ എ​ന്നോ​ർ ത്ത് ​അ​തി​ന്‍റെ ട്രെ​യി​ല​ർ ഇ​റ​ക്കു​ന്ന​താ​ണ്.

? കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ എ​ന്തി​നോ​ട് ഉ​പ​മി​ക്കാം?

സു​മേ​ഷ്.​കെ.​കെ, കൊ​ക്കാ​ലെ.

= കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം. എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ കൊ​ടു​ത്താ​ൽ മ​തി, ശ​രി​യാ​കും.

politicalnaircartoons.blogspot.in


? മമ്മൂട്ടിയും മോഹൻലാലും യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ വാങ്ങി. എന്തുപറയുന്നു നായർജീ?

കിലാബുദ്ദീൻ പോളയത്തോട്, കൊല്ലം.

= ബാക്കിയുള്ളവർക്ക് ചുമ്മാ വിസ കിട്ടിയാൽ മതി, ഗോൾഡ് കടത്തി ഗോൾഡനാക്കുമല്ലോ!!

? കോറോണയെ കേരളം ഇവിടെ പിടിച്ചുകെട്ടുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചോ ജി?

സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ഇല്ല. കെട്ടി മരുമോളാക്കി കൂടെ പാർപ്പിക്കുമെന്ന് കരുതിയില്ല!

? ഇന്ത്യയിൽ ഉയർന്ന ജനസാന്ദ്ര തയുള്ള ധാരാവിയിൽ പോലും കോവിഡിനെ നീരാവി ആക്കി മാ റ്റിയ മാതൃക എന്തുകൊണ്ട് കേരള ത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= സോറി! നമ്മളാരേയും അനുകരിക്കില്ല നമ്മളാണ് മാതൃക, കേരളാ മോഡൽ. നന്പർ വണ്‍!

? കൊറോണക്ക് ഇഷ്ടപ്പെട്ട സം സ്ഥാനം കേരളം ആയതിന്‍റെ രഹസ്യമെന്ത്?

പി. ആർ. ജോസ്, ചൊവ്വൂർ.

= ചൈനീസ് ഉത്പന്നമെല്ലാം നമുക്ക് ഹലാലാണ്...!

? മാസ്ക് വെയ്ക്കാത്തതിന് എസ് ഐ യുവാവിന്‍റെ കാലൊടിച്ചെന്ന് വാർത്ത. ഒരു കൊറോണ മൂലം എന്തൊക്കെ ദുരിതങ്ങളാണ് ജനങ്ങൾ സഹിക്കുന്നത്......?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= എന്നാൽ കൊറോണയുടെ കാലൊടിക്കാൻ ഒരുത്തനേയും കാണുന്നില്ല...!

? ഏത് കോണിൽ നിന്നും നോ ക്കിയാലും സ്ത്രീകൾ സുരക്ഷിത രല്ലന്ന് സ്ത്രീ സുരക്ഷ കണ്‍വീനർ പറയുന്നു. കോണിൽ നിന്നു നോ ക്കിയത് കൊണ്ടാണോ ഈ പ്രശ്ന ങ്ങൾ ഉണ്ടായത്...?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= അതെ.കോണിൽ നിന്നു കോ ണിവച്ചുള്ള നോട്ടമാണ് എല്ലാ പ്രശ്നങ്ങളുടേയും തുടക്കം!!

? ട്രിപ്പിൾ ലോക്ക്ഡൗണ്‍ എന്നുവച്ചാൽ മഴയത്തു ഇറങ്ങാതിരിക്കുകയും, മൊബൈലിൽ ഡേറ്റ കിട്ടാതിരിക്കുകയും, ടി.വി. വച്ചാൽ കറന്‍റ് പോകുകയും ചെയ്യുന്നതാണോ?

സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ഇത് അതുക്കും മേലെ. സർക്കാരിനു പുറമെ സർക്കാർ ജീവനക്കാരും പ്രകതിയും ചേർന്ന് ഒരുക്കുന്ന അധിക സേവനങ്ങളാണവ!

? രാത്രികാല കർഫ്യൂ നടപ്പാക്കിയാൽ കള്ള·ാർ എന്ത് ചെയ്യും?

പി. ആർ. ജോസ്, ചൊവ്വൂർ.

= കള്ള·ാർക്കുള്ള കരുതലാണന്നു കൂട്ടിക്കോ!

? എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല..... എന്നുള്ളതാണോ കോണ്‍ഗ്രസിന്‍റെ നയം?

കെ. ഒ. ആന്‍റണി,ചൊവ്വൂർ.

= ഓടരുതമ്മാവാ... ആളറിയും.. എന്നു പറഞ്ഞ്എല്ലാവരും കൂടി അമ്മാവനെ തല്ലുന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നയം!

? അഴിമതി കേസിൽ ചൈന യിൽ റെയിൽവേ മന്ത്രിക്കു വധ ശിക്ഷ വിധിച്ചെന്ന്. ഈ നിയമം നമ്മുടെ കേരളത്തിൽ കൊണ്ടു വന്നാൽ...?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= വിധിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും. വേണ്ടിവന്നാൽ കോടതിക്കെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിക്കാം!!

? രാഷ്ട്രീയത്തിൽ പെൻഷൻ പ്രായം കഴിഞ്ഞവർക്കണല്ലോ കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നത്... ഇത് പോലെയുള്ള വേറെ മേഖല ഉണ്ടോ?

കെ.കെ സുമേഷ് കൊക്കാലെ.

= കടകളിലെ സെക്യൂരിറ്റി പണി, വിദേശങ്ങളിൽ പേരക്കുട്ടികളെ നോട്ടം... ഇതെല്ലാം അവരുടെ മേഖലയാണ്! ഇപ്പോൾ കോവിഡ് ലോട്ടറി കൂടുതൽ അടിക്കുന്നതും ഇവർക്കാണ്.

? പുതിയ ഡി.സി.സി. ഭാരവാഹികളുടെ പട്ടികയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്ക് ഭാരവാഹികൾ പോകേണ്ടെന്നു കെ.പി.സി.സി. നിർദ്ദേശിക്കാൻ കരണ മെന്തായിരിക്കും നായർജി..?

ശറഫുദ്ധീൻ പെരുമാളാബാദ്, കണ്ണൂർ.

= ഇത് പലവട്ടം ചർച്ച ചെയ്തു കുളമാക്കിയ പട്ടികയാണ്. അതിനിയും ചർച്ച ചെയ്തു അലന്പാക്കണ്ടെന്നു കരുതിയാവും!!!

politicalnaircartoons.blogspot.in


? പതിനേഴോളം ഇനങ്ങളുള്ള ഓണ കിറ്റില്‍ ഏലക്കാ മാത്രം ഗുണനിലവാര മില്ലാത്തതെന്നു പ്രതിപക്ഷ നേതാവ്. ബാക്കിയെല്ലാം അദ്ദേഹം ഉപയോഗിച്ച് നോക്കിയിരിക്കും, അല്ലെ?

ജോര്‍ജ് ജെ. കണ്ണനല്ലൂര്‍.

= ഏലക്ക മാത്രം പരിശോധിച്ച പ്രതിപക്ഷ നേതാവിന്റെ സവര്‍ണ മേധാവിത്വ ബൂര്‍ഷാ മനോഭാവമാണ് ഇവിടെ വെളിവാകുന്നത്!

? ഖജനാവു നിറച്ച് സര്‍ക്കാരിന്റെ വിക സനപ്രക്രിയയില്‍ പങ്കാളികളാകുന്ന മദ്യപര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായം പ്രതീ ക്ഷിക്കാമോ?

കെ. ഒ ആന്റണി, ചൊവ്വൂര്‍

= ഒരു പ്രോത്സാഹനമായി മദ്യാസക്തിയുടെ ടിപിആര്‍ കൂടിയ മേഖലകളില്‍ മദ്യടാക്‌സ് വേണമെങ്കില്‍ 5 ശതമാനം കൂട്ടിത്തരും!

? എന്റെ അറിവോടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പും പ്രവര്‍ത്തി ക്കുന്നില്ല -ചെന്നിത്തല.
അങ്ങനെ പ്രവര്‍ത്തിക്കുന്നു ണ്ട് എന്നറിഞ്ഞാല്‍ അറിവില്ല എന്ന് സമ്മതിക്കുമോ. എന്റെ ആ സംശയം ചേട്ടനുമുണ്ടോ?

രജിത് മുതുവിള, ദേവഗംഗ

= ഇല്ല. ഇടതു കൈ ചെയ്യുന്നത് വലതു കൈ പേലും അറിയില്ല എന്നത് മഹാന്മാരുടെ ലക്ഷണമാണ്

? ജയില്‍പുള്ളികളുടെ മെനു വില്‍ മാറ്റം വരുത്തിയെന്ന് വാര്‍ ത്ത. അടിക്കടി മാറ്റം വരുത്താന്‍ ഇതെന്താ ടൂറിസ്റ്റ് കേന്ദ്രമോ?

പി. റ്റി. ജയന്‍ കടുത്തുരുത്തി.

= കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് മനുഷ്യരുടെ സ്വ ഭാവവും മാറാം. ജയില്‍പുള്ളികളുടെ സ്വഭാവ നവീകരണത്തിനുള്ള ഒരു നുട്രിഷ്യന്‍ പദ്ധതിയാണിത്!

? തലശ്ശേരി എം.എല്‍.എ. ഷംസീര്‍ മാത്രം പൊതു പരിപാടിയിലും, നിയമസഭ യിലും മാസ്‌ക് താടിയില്‍ വെച്ചു നടക്കുന്നത് രാഷ്ട്ര ദീപികയില്‍ ഫോട്ടോ സഹിതം കണ്ടു... ഇത് കൊണ്ട് എം. എല്‍. എ യുടെ ഉദ്ദേശം എന്തായിരിക്കും രാജൂ സാറെ...?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= ഷംസീറിനെ കൊറോണ പിടികൂടാന്‍ സാധ്യതയില്ലെന്ന് അങ്ങേര്‍ക്കറിയാം. ഷംസീറിന്റെ വായിലിരിക്കുന്നത് കേട്ട് കൊറോണക്ക് എന്തെങ്കിലും തട്ടുകേടു പറ്റിയാലെയുള്ളൂ!

? ലോക്ക്ഡൗണ്‍ വന്നാലും സര്‍ക്കാരിനെ കുറ്റം പറയും തുറന്നു വിട്ടാലും സര്‍ക്കാരി നെ കുറ്റം പറയും എന്താ ഇങ്ങനെ?

കെ. കെ. സുമേഷ്, കൊക്കാലെ.

= എങ്ങനെ പറയാതിരി ക്കും. അടച്ചു പൂട്ടി പിരി വു നടത്തുന്നതും തുറന്നുവിട്ട് പെറ്റിയടിക്കുന്നതും നീയല്ലേ ദാസാ....!

? കോവിഡ് പ്രതിരോധത്തി ല്‍ മുന്‍ പന്തിയില്‍ ആയിരു ന്ന കേരളം ഇപ്പോള്‍ കോവി ഡ് കേസുകളില്‍ ഒന്നാമതാ യി മാറുകയാണ്... ഇവിടെ ത്തെ അഭിപ്രായം...?
-
മുരുകന്‍ തരുര്‍.

= എന്തു ചെയ്യാം! എല്ലാ രംഗത്തും എപ്പോഴും ഒന്നാമതാവണമെന്ന ന മ്മുടെ അതിമോഹമാണ് എല്ലാത്തിനും കാരണം!

? കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തി ആയതുകൊണ്ടാണോ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈകാര്യം ചെയ്യുമെന്ന് പറയുന്നത്?

പി. ആര്‍. ജോസ്, ചൊവ്വൂര്‍.

= ചുമ്മാ..ഒന്നും സംഭവിക്കില്ല. ഈ ചിന്നം വിളിയും കൈയ്യിട്ടു വാരലുംമാത്രമാണ് കോണ്‍ഗ്രസ്

? പാത്രം കൊട്ടിയവരും, ദീപം തെളിച്ചവ രും ഇപ്പോള്‍ സിനിമകാണാനും,സ്‌കൂളില്‍ പോകാനും തുടങ്ങി.. മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും നായര്‍ സാബ്?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര കോട്ടയം.

= ഭൂലോക മോഡലിന് പിരിവു നടത്തി.. പെറ്റിയടിച്ച്....നമ്പര്‍ വണ്ണായി ഞെളി ഞ്ഞു നടക്കാം. ആരും മിണ്ടില്ല!

? ഞാന്‍ ഇവിടെയൊക്കെ ഉണ്ടേ... എന്ന റിയിക്കാനാണോ എന്തോ പി.സി. തോമസ് ഒരു കാച്ചുകാച്ചി: വൈദ്യുതി ബോര്‍ഡ് കൊള്ള അവസാനിപ്പിക്കണമെന്ന്. കൊള്ളയില്ലാത്ത ഒരു ബോര്‍ഡ് പറഞ്ഞുതരാമോ?

ജോയി ആലപ്പാട്ട്, മേവട.

= എന്തുചെയ്യും! കൊള്ളാ... കൊള്ളാ... എന്നു പറഞ്ഞാലെ ജനം കൊള്ളാം... കൊള്ളാം എന്നു പറയൂ...

? കടല്‍ത്തീരത്ത് യോഗ ചെയ്യു ന്നതിനിടയില്‍ യുവതിയുടെ കൈ യില്‍ ഉടുമ്പ് കടിച്ചെന്നു വാര്‍ത്ത. യോഗ ചെയ്തത് ശരിയാകാഞ്ഞി ട്ടാണോ അതോ ഇതും ഒരു യോഗ മാണോ...?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= യോഗക്കാരിയെ കടിക്കാന്‍ ഉറമ്പിനു പേടിയായതുകൊണ്ട് ഉടുമ്പിനെ വിളിച്ചുകൊണ്ടു വന്നതാണങ്കിലോ...!

politicalnaircartoons.blogspot.in


? സേവ് ചൈന, സേവ് പാകിസ്ഥാന്‍, സേവ് ഭാരത്, സേവ് അമേരിക്ക... എന്ന് പറയുന്നതുപോലെ സേവ് അഫ്ഗാനി സ്ഥാന്‍ എന്ന് പറയാത്തത് എന്തെ ജി?

സതീഷ്‌കുമാര്‍, തൃക്കോവില്‍ ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= താലിബാന് കഞ്ഞിവച്ചു കൊടുക്കുന്നവരുടെ സ്വന്തം നാടാണല്ലോ കേരളം!

? താലിബാനെ ഭയപ്പെട്ട് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ലോകമെമ്പാടും ഓടിപോകുമ്പോള്‍ കേരളത്തില്‍ മുസ്ലീംലീഗിനെ പേടിച്ച് സ്ത്രീകള്‍ നാടുവിടേണ്ടി വരുമോ?

പി.പി. അഷറഫ്, ഇരിക്കൂര്‍.

= പേടി ഒരു ശീലമായാല്‍ സന്തോഷത്തോടെ അവര്‍ അനുഭവിച്ചോളും!

? ഇന്ധന നികുതി കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന് -കേന്ദ്ര ധനമന്ത്രി.
കുറച്ചാല്‍ കേന്ദ്രത്തിന് പ്രശ്‌നം, കുറച്ചില്ലെങ്കില്‍ ജനത്തിന് പ്രശ്‌നം. ഇനി ചേട്ടന്‍ പ്രശ്‌നം വെച്ചാട്ടെ....?

രജിത് മുതുവിള, ദേവഗംഗ.

= പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലാണ് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രശ്‌നം

? അഞ്ഞൂറ് രൂപ കൊടുത്താല്‍ ജയില്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ നേരില്‍ കാണാമെന്ന്... ഇത് ജയിലില്‍ പോകാനുള്ള പ്രവണത കൂട്ടാനുള്ള മാര്‍ഗമാണോ...?

പി. റ്റി. ജയന്‍ കടുത്തുരുത്തി.

= അല്ല. അഞ്ഞൂറുകൊടുത്താല്‍ ജയിലില്‍ നിന്നിറങ്ങാനും കഴിയുമെന്നൊരു സൂചന. ഒരു പാലമിട്ടാല്‍ അങ്ങോടുമിങ്ങോടുമാകാമല്ലോ!

? ഗ്രൂപ്പുകള്‍ ഒന്നുമില്ലാതെ കോണ്‍ഗ്ര സിന് മുന്നോട്ടു പോകുവാന്‍ സാധ്യമാ ണോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ഗ്രൂപ്പുകള്‍ ഒന്നിച്ചു തള്ളിയാലും അധികാരം ഇല്ലാതെ ഈ സാധനം ഒരിഞ്ചു മുന്നോട്ടു പോവില്ല!

? തിരുവോണനാളില്‍ മാണി. സി. കാപ്പന്‍ ഉണ്ണാവ്രതം ഇരിക്കുന്നുവെന്നു വാര്‍ത്ത. ശരീരത്തിലെ കൊഴുപ്പ് കുറച്ചു കുറയും അല്ലാതെന്താ ഗുണം?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ഓണത്തിന് മണ്ഡലത്തിലെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക.. എന്ന മഹത്തായ ലക്ഷ്യം വല്ലതും അതിനു പിന്നില്‍ കണ്ടേക്കാം!

? ആത്മഹത്യാപ്രേരണ കുറ്റ ത്തില്‍ നിന്നും നീണ്ട ഒരു കാലയളവിനുശേഷം അങ്ങനെ തരൂരും ഊരി പോന്നു. ഇനിയി പ്പോള്‍ കുരുക്ക് ആകുന്നത് ആര്‍ ക്കൊക്കെ ആയിരിക്കും..?

ജോയി ആലപ്പാട്ട് ,മേവട.

= കേന്ദ്ര സംസ്ഥാനങ്ങളുടെ വിക ലമായ ഭരണ നടപടികള്‍ പലര്‍ ക്കും അത്മഹത്യക്കു പ്രേരണ നല്‍കുന്ന കാര്യം ആരും മറന്നു പോകരുത്

? ഈ കൊറോണ കാലത്ത് 500 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ ഓണ ത്തിന് കുടിച്ചു തീര്‍ത്തത് ഇതിന് നമുക്ക് അഭിമാനിക്കാന്‍ പറ്റുമോ നായര്‍ സാബ്?

റഫീഖ്.കെ.മണക്കായി പാറേക്കാട് കണ്ണൂര്‍.

= തീര്‍ച്ചയായും. വെറും 50 കോടിയുടെ മദ്യത്തിനാണ് 450 കോടി രൂപ അധികം നികുതിയടച്ച് ആ പാവങ്ങള്‍ സര്‍ക്കാര്‍ ഖജനാവിനെ ബലപ്പെടുത്തിയത്!

? വയര്‍ നിറയ്ക്കാനുള്ള ഓട്ടമായിരുന്നു ഇത്രനാളും എന്നാല്‍ ഇപ്പോള്‍ വയര്‍ കുറയ്ക്കാനുള്ള ഓട്ടമാ ണ്, പക്ഷെ കുറയുന്നില്ല ഇനി യെന്ത് ചെയ്യും....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ഓട്ടം മാത്രം പോരാ. കഴിക്കുന്ന ഭക്ഷണം ചവറാണേ ലും വയര്‍ കുറയില്ല!

? നഗരത്തില്‍ തെരുവോണം നാട്ടില്‍ തിരുവോണം അപ്പോ ള്‍ പിരിവോണം എവിടെയായിരിക്കും?

വിനോദ്.വി.നറുകര.

= എവിടെയാണേലും ഓടിപ്പോക്കോണം!

? മരംമുറി, മൂട്ടില്‍ ആയതിനാ ലാണോ സി. ബി. ഐ അന്വേ ഷിക്കാത്തത് ജി?

സതീഷ്‌കുമാര്‍,ആര്‍പ്പൂക്കര.

= മൂടുതാങ്ങികള്‍ അന്വേഷിച്ച് കോംപ്ലിമെന്റാക്കുമല്ലോ!


politicalnaircartoons.blogspot.in


? പഠിക്കാന്‍ വീട്ടപ്പോള്‍ മാവേല്‍ മാങ്ങാ പറിക്കാന്‍ പോയതിന്റെ കുഴപ്പം എന്തായിരിക്കും?

സതീഷ്‌കുമാര്‍ തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അവരെ നിയമസഭയിലോ പാര്‍ലമെന്റിലോ എവിടെ പറഞ്ഞു വിട്ടാലും മാവേല്‍ കയറലും മാങ്ങ പറിക്കലും അരങ്ങേറും!

? ഗ്രൂപ്പുകളെ പിണക്കാതെ ഗ്രൂപ്പ് ഇല്ലാത്ത കെപിസിസി പട്ടിക യ്ക്കാണ് പ്രസിഡിന്റിന്റെ ശ്രമം. അങ്ങനെ ഒരു പട്ടിക ഉണ്ടാക്കാന്‍ കഴിയുമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= കഴിഞ്ഞേക്കും. എന്നാല്‍ അതു കഴിയുമ്പോള്‍ ഗ്രൂപ്പുകളെല്ലാം പട്ടിക കഷണവുമായി പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞെ ത്തും!

? കോവിഡ് ഓണസദ്യയ്ക്ക് വിള മ്പാന്‍ പറ്റിയ വിഭവ ങ്ങള്‍ എന്തൊക്കെ ആവാം സാറെ...?

മോഹന്‍ കുഞ്ഞൂ ഞ്ഞ്, ചെറുപുഴ.

= വിഭവം എന്തുമാകാം. പക്ഷേ ഇലയില്‍ സാനിറ്റൈസര്‍ തളിച്ചിരിക്കണം. വിഭവങ്ങള്‍ തമ്മില്‍ അകലം വേണം. വിളമ്പുന്നവന് മാസ്‌കും വേണ്ടിവരും.

? ദേശീയ പതാക തല തിരിച്ചു കെട്ടുകയും, ദേശീയ ഗാനം തെറ്റിച്ചു പാടുകയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന 'രാജ്യ സ്‌നേഹ സര്‍ട്ടി ഫിക്കറ്റ്' നിലവാരം എന്തായിരിക്കും നായര്‍ സാബ്?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= എന്തു തോന്ന്യവാസവും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടിലിണ്ടെന്ന സന്ദേശം കൊടുക്കലാവും!

? കുറെ കാലമായി ഒരാളെ കുറിച്ച് ഒരു വിവരവും ഇല്ലെങ്കില്‍ ആളെ വിവര മില്ലാത്തന്‍ എന്ന് വിളിക്കാമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= പാടില്ല. വേണമെങ്കില്‍ സുകുമാരക്കുറുപ്പ് എന്നു വിളിക്കാം!

? മൂന്ന് ദിവസത്തെ സന്ദര്‍ശനത്തി നായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ വരുന്ന തിനെ സന്ദര്‍ശനം എന്നാണോ പറ യുന്നത്. ചേട്ടന്‍ സന്ദര്‍ഭം വിശദീകരിച്ച് ആശയം വ്യക്തമാക്കുക...?

രജിത് മുതുവിള ദേവ ഗംഗ, മുതുവിള.

= ഭാവി പ്രധാനമന്ത്രിയൊക്കെ ആവുമ്പോള്‍ അല്പം ബഹുമാനം കൂട്ടി വിരുന്നുവന്നു... എന്നാവാം.

? കൊച്ചി നഗരസഭയില്‍ വാക്‌സി നെത്തിയപ്പോള്‍ സൂചിയില്ല- കമന്റ്?

രേഷ്മ രജിത്ത്, പനയ്‌ക്കോട്.

= അപ്പോള്‍ മേയര്‍, കുത്തിവെപ്പിന് കൊച്ചിയിലെ കൊതുകുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു!

? കോണ്‍ഗ്രസിന്റെ അവഗണനയില്‍ മനം മടുത്തു പത്രക്കാരുടെ മുന്‍പില്‍ തല മുണ്ഡനം ചെയ്തു പടിയിറ ങ്ങിയ മഹിളാ നേതാവ്, എന്‍സിപി യില്‍ അഭയം തേടിയത് കഴിഞ്ഞ കാല നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍. ഇപ്പോഴിതാ കേന്ദ്രത്തി ല്‍ ദേശീയ മഹിളഅധ്യക്ഷ തൃണമൂ ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. താലി ബാന്‍ കാബൂളില്‍ പിടിമുറുക്കി യപ്പോള്‍ അഫ്ഗാനികള്‍ പലായനം തുടങ്ങിയതുപോലെ കോണ്‍ഗ്രസി ലും എല്ലാവരും പടി ഇറങ്ങിയാല്‍..?

ജോയി ആലപ്പാട്ട്, മേവട.

= അവസാനം ഹൈക്കമാന്‍ഡ് ഒളിച്ചോടാതെ സൂക്ഷിച്ചോണം!

? കേസുകളുടെ സ്വന്തം നാട്ടിലേക്ക് ആണല്ലോ മാവേലി വരുന്നത്? എന്തു പറയുന്നു നായര്‍ ജി?

പി. ആര്‍. ജോസ്, ചൊവ്വൂര്‍.

= പോലീസിന്റെ പെറ്റി കിട്ടാതിരുന്നാല്‍ ഭാഗ്യം. അതോടെ ഓണത്തിനു കേരളത്തിലേക്കുള്ള വരവ് നിര്‍ത്തി മാവേലി ഗള്‍ഫിലേക്കു വിടും.

? കേരളത്തില്‍ വാക്‌സിന്‍ വാങ്ങാന്‍ ഫണ്ട് ശേഖരണം വഴി കിട്ടിയത് 817 കോടി. ചെലവഴിച്ചത് 29.9 കോടി. വാക്‌സിന്‍ വാങ്ങാന്‍ പണം ഉണ്ടായിട്ടും ക്ഷാമം നേരിടുന്നത് എന്തുകൊണ്ടായിരിക്കും?

കെ.കെ സുമേഷ്, കൊക്കാലെ.

= ഫണ്ടായാല്‍ പിന്നെ അതു തിരിഞ്ഞും മറിഞ്ഞും കിടക്കും അവസാനം ചില വായി(ല്‍) പോകും.


politicalnaircartoons.blogspot.in


? പഠിക്കാന്‍ വീട്ടപ്പോള്‍ മാവേല്‍ മാങ്ങാ പറിക്കാന്‍ പോയതിന്റെ കുഴപ്പം എന്തായിരിക്കും?

സതീഷ്‌കുമാര്‍തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അവരെ നിയമസഭയിലോ പാര്‍ലമെന്റിലോ എവിടെ പറഞ്ഞു വിട്ടാലും മാവേല്‍ കയറലും മാങ്ങ പറിക്കലും അരങ്ങേറും!

? ഗ്രൂപ്പുകളെ പിണക്കാതെ ഗ്രൂപ്പ് ഇല്ലാത്ത കെപിസിസി പട്ടിക യ്ക്കാണ് പ്രസിഡിന്റിന്റെ ശ്രമം. അങ്ങനെ ഒരു പട്ടിക ഉണ്ടാക്കാന്‍ കഴിയുമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= കഴിഞ്ഞേക്കും. എന്നാല്‍ അതു കഴിയുമ്പോള്‍ ഗ്രൂപ്പുകളെല്ലാം പട്ടിക കഷണവുമായി പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞെ ത്തും!

? കോവിഡ് ഓണസദ്യയ്ക്ക് വിള മ്പാന്‍ പറ്റിയ വിഭവ ങ്ങള്‍ എന്തൊക്കെ ആവാം സാറെ...?

മോഹന്‍ കുഞ്ഞൂ ഞ്ഞ്, ചെറുപുഴ.

= വിഭവം എന്തുമാകാം. പക്ഷേ ഇലയില്‍ സാനിറ്റൈസര്‍ തളിച്ചിരിക്കണം. വിഭവങ്ങള്‍ തമ്മില്‍ അകലം വേണം. വിളമ്പുന്നവന് മാസ്‌കും വേണ്ടിവരും.

? ദേശീയ പതാക തല തിരിച്ചു കെട്ടുകയും, ദേശീയ ഗാനം തെറ്റിച്ചു പാടുകയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന 'രാജ്യ സ്‌നേഹ സര്‍ട്ടി ഫിക്കറ്റ്' നിലവാരം എന്തായിരിക്കും നായര്‍ സാബ്?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= എന്തു തോന്ന്യവാസവും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടിലിണ്ടെന്ന സന്ദേശം കൊടുക്കലാവും!

? കുറെ കാലമായി ഒരാളെ കുറിച്ച് ഒരു വിവരവും ഇല്ലെങ്കില്‍ ആളെ വിവര മില്ലാത്തന്‍ എന്ന് വിളിക്കാമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= പാടില്ല. വേണമെങ്കില്‍ സുകുമാരക്കുറുപ്പ് എന്നു വിളിക്കാം!

? മൂന്ന് ദിവസത്തെ സന്ദര്‍ശനത്തി നായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ വരുന്ന തിനെ സന്ദര്‍ശനം എന്നാണോ പറ യുന്നത്. ചേട്ടന്‍ സന്ദര്‍ഭം വിശദീകരിച്ച് ആശയം വ്യക്തമാക്കുക...?

രജിത് മുതുവിള ദേവ ഗംഗ, മുതുവിള.

= ഭാവി പ്രധാനമന്ത്രിയൊക്കെ ആവുമ്പോള്‍ അല്പം ബഹുമാനം കൂട്ടി വിരുന്നുവന്നു... എന്നാവാം.

? കൊച്ചി നഗരസഭയില്‍ വാക്‌സി നെത്തിയപ്പോള്‍ സൂചിയില്ല- കമന്റ്?

രേഷ്മ രജിത്ത്, പനയ്‌ക്കോട്.

= അപ്പോള്‍ മേയര്‍, കുത്തിവെപ്പിന് കൊച്ചിയിലെ കൊതുകുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു!

? കോണ്‍ഗ്രസിന്റെ അവഗണനയില്‍ മനം മടുത്തു പത്രക്കാരുടെ മുന്‍പില്‍ തല മുണ്ഡനം ചെയ്തു പടിയിറ ങ്ങിയ മഹിളാ നേതാവ്, എന്‍സിപി യില്‍ അഭയം തേടിയത് കഴിഞ്ഞ കാല നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍. ഇപ്പോഴിതാ കേന്ദ്രത്തി ല്‍ ദേശീയ മഹിളഅധ്യക്ഷ തൃണമൂ ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. താലി ബാന്‍ കാബൂളില്‍ പിടിമുറുക്കി യപ്പോള്‍ അഫ്ഗാനികള്‍ പലായനം തുടങ്ങിയതുപോലെ കോണ്‍ഗ്രസി ലും എല്ലാവരും പടി ഇറങ്ങിയാല്‍..?

ജോയി ആലപ്പാട്ട്, മേവട.

= അവസാനം ഹൈക്കമാന്‍ഡ് ഒളിച്ചോടാതെ സൂക്ഷിച്ചോണം!

? കേസുകളുടെ സ്വന്തം നാട്ടിലേക്ക് ആണല്ലോ മാവേലി വരുന്നത്? എന്തു പറയുന്നു നായര്‍ ജി?

പി. ആര്‍. ജോസ്, ചൊവ്വൂര്‍.

= പോലീസിന്റെ പെറ്റി കിട്ടാതിരുന്നാല്‍ ഭാഗ്യം. അതോടെ ഓണത്തിനു കേരളത്തിലേക്കുള്ള വരവ് നിര്‍ത്തി മാവേലി ഗള്‍ഫിലേക്കു വിടും.


? കേരളത്തില്‍ വാക്‌സിന്‍ വാങ്ങാന്‍ ഫണ്ട് ശേഖരണം വഴി കിട്ടിയത് 817 കോടി. ചെലവഴിച്ചത് 29.9 കോടി. വാക്‌സിന്‍ വാങ്ങാന്‍ പണം ഉണ്ടായിട്ടും ക്ഷാമം നേരിടുന്നത് എന്തുകൊണ്ടായിരിക്കും?

കെ.കെ സുമേഷ്, കൊക്കാലെ.

= ഫണ്ടായാല്‍ പിന്നെ അതു തിരിഞ്ഞും മറിഞ്ഞും കിടക്കും അവസാനം ചില വായി(ല്‍) പോകും.

politicalnaircartoons.blogspot.in


? ചെറുപ്പക്കാരനായ മകന്റെ കടയില്‍ നിന്ന് മുഴങ്ങുന്ന ഗാനങ്ങള്‍ പഴയ സിനിമകളിലേതാണ്. എന്നാല്‍ അച്ഛന്റെ കടയിലെ പാട്ടുകള്‍ പുതിയവയും. അതെന്താ സാറെ ഈ വ്യത്യാസത്തിനു കാരണം?


മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= മകന്റെ കട ഓള്‍ഡ് ടൗണിലും അച്ഛന്റെ കട കോളജ് പടിക്കലുമാണ്!

? പെട്രോള്‍ വില സാധാരണ വാഹനങ്ങള്‍ക്ക് കുറവും ആഡംബര വാഹനങ്ങള്‍ക്ക് കൂടുതലും ആക്കിയാല്‍ സാധാരണക്കാരുടെയും സര്‍ക്കാരി ന്റെയും പെട്രോള്‍ വില പ്രശ്‌നം ഏറെ കുറെ പരിഹാരം ആവില്ലേ?

കെ.കെ. സുമേഷ്, കൊക്കാലെ.

= സാധാരണക്കാര്‍ ആഡംബര വാഹനങ്ങളും പണക്കാര്‍ സാധാരണ വാഹനങ്ങളും ഉപയോഗിക്കുന്നു എന്നതാണ് പിന്നത്തെ പ്രശ്‌നം!

? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ പ്രായം ഉള്ളത് പോലെ രാഷ്ട്രീയ ക്കാര്‍ക്കും ഇത് ബാധകം ആവാത്തത് എന്ത് കൊണ്ടാണ്?

കെ.കെ. സുമേഷ്, കൊക്കാലെ.

= സര്‍ക്കാരുദ്യോഗം ഒരു തൊഴിലുറപ്പു പദ്ധതിയാണ്. വെറുതെയിരുന്നു പണമുണ്ടാക്കാം. എന്നാല്‍ രാഷ്ട്രീ യം ലോട്ടറിയാണ്... എപ്പഴാ ഏതു പ്രായത്തിലാ ഭാഗ്യം വന്നു കയറുന്നതെന്ന് പറയാനാവില്ല!

? ഓണച്ചന്തയ്ക്ക് 'ഓണം-മുഹറം' ചന്ത എന്ന് പേരിടാനും, വിവാദമാകാ നും, അവസാനം 'മുഹറം' ഒഴിവാക്കുവാനും കാരണം എന്താണ് നായര്‍ജി?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= വിഷു-ബക്രീദ് ചന്തയാക്കിയതു പോലെ ഓണവും ഒരു മതേതര ചന്തയാക്കാനുള്ള ശ്രമമാണ് പൊളിച്ചു കൊടുത്തത്!

? പോലീസ് തെറ്റ് ചെയ്താല്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പറയണം -വി.ഡി.സതീശന്‍. തെറ്റിക്കാനുള്ള ശ്രമമാണോ ചേട്ടാ....?

രജിത് മുതുവിള ദേവഗംഗ.

= നടക്കില്ല. എല്ലാം ശരിയാക്കാനാണല്ലോ മുഖ്യമന്ത്രി അവിടെ ഇരിക്കുന്നത്!

? രാജ്യസഭയില്‍ എം.പിമാര്‍ സുരക്ഷ ഭടന്റെ കഴു ത്തിനു പിടിച്ചു തള്ളുന്നു... കസേരയില്‍ കയറി നില്‍ക്കുന്നു.. ഈ രീതിയില്‍ ആണോ മാതൃക കാട്ടേണ്ടത് ജനങ്ങളോട് ജി?

സതീഷ്‌കുമാര്‍,ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= കേരളാ മോഡല്‍... അങ്ങനെ രാജ്യത്തിനു മാതൃകയാകുന്ന മനോഹര കാഴ്ച കണ്ട് അഭിമാനിക്കുക!

? ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തവും ഇങ്ങെത്തി. മുന്‍കൂറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും പ്രഖ്യാപിച്ചു. 60 വയസ്സ് കഴി ഞ്ഞ എല്ലാവര്‍ക്കും10000 രൂപ പെന്‍ഷന്‍ കൊടുക്കുമെന്നു പറഞ്ഞ് ചുരുക്കംചില പഞ്ചായത്തുകളില്‍ ചിലര്‍ അധികാര ത്തിലും കേറി. വല്ല നടപടി യും ഉണ്ടാകുമോ നായര്‍ ജീ.?

ജോയി ആലപ്പാട്ട് മേവട.

= പെന്‍ഷന്‍ തരുമെന്ന് പറഞ്ഞു പറ്റിച്ച് അധികാരത്തിലേറുന്നവര്‍ക്ക് ഒരു സസ്‌പെന്‍ഷന്‍ കൊടുക്കാന്‍ പോലും പാവം പ്രജകള്‍ക്കാവില്ലല്ലോ!

? കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന്റെ കഥ കഴിക്കുമോ?

പി.പി. അഷറഫ്, ഇരിക്കൂര്‍.

= എല്ലാവരുടെയും കട്ട സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അരക്കൈ നോക്കാം.

? മദ്യപിച്ചു വെളിവില്ലാത്ത പോലീസുകാരന്‍, മദ്യപിച്ചു വാഹനമോ ടിക്കുന്നവരെ പിടിക്കാന്‍ നിന്നാല്‍...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= കേരളാ സര്‍ക്കാരിനു കിറ്റുകൊടുക്കാനായി കഷ്ടപ്പെട്ടു പെറ്റിയടിക്കാന്‍ നില്‍ക്കുന്ന പാവമാണെന്നു കരുതി നമ്മള്‍ ക്ഷമിക്കണം!

? തമിഴ്‌നാട്ടില്‍ പെട്രോളിന് മൂന്നു രൂപ കുറച്ചു., നമ്മുടെ കേരളത്തിലും പെട്രോളിനും കാശു കുറയ്ക്കാന്‍ വല്ല സാധ്യതയുണ്ടോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ഇല്ല. പകരം അടുത്ത മാസത്തെ കിറ്റില്‍ അരക്കിലോ നുറുക്കു ഗോതമ്പ് കൂടുതല്‍ വച്ച് സര്‍ക്കാര്‍ മാതൃകയാകും!

? കടകളെല്ലാം തുറന്ന പ്രവര്‍ത്തി ക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ഇപ്പോള്‍ കുറുക്കന് കുപ്പിയില്‍ പാല്‍ പ്പായസം കൊടുത്തത് പോലെയല്ലേ?

പി. ആര്‍. ജോസ്, ഇരിക്കൂര്‍.

= എല്ലാവര്‍ക്കും കൊറോണ പിടിച്ച് ഓണത്തിന് മാനുഷ്യരെല്ലാരും ഒന്നുപോലാവണ്ടേ..... അതിനാണ്.

? അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭര ണം പിടിക്കുമോ?

പി.പി. അഷറഫ്, ഇരിക്കൂര്‍.

= ഭരണം പിടിച്ചാലും ഇല്ലേലും മരണം വിതയ്ക്കും.

politicalnaircartoons.blogspot.in


? കുതിരാനിലെ ഒരു തുരങ്കം തീര്‍ക്കാന്‍ 12 വര്‍ഷം എടുത്തു. അപ്പോള്‍ രണ്ടാം തുരങ്കം തീര്‍ക്കാന്‍ എത്ര വര്‍ഷമെടുക്കും?

പി. ആര്‍. ജോസ് ചൊവ്വൂര്‍.

= മഴപെയ്ത് നല്ലോണം കുതിര്‍ന്നിട്ടുണ്ട്. ഇനി പെട്ടെന്ന് തീര്‍ക്കാം!

? ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം.... ഇപ്പോള്‍ അലിയാന്‍ കൊതിക്കുന്നത് എന്തായിരിക്കും ഏട്ടാ?

സതീഷ്‌കുമാര്‍,ആര്‍പ്പൂക്കര, ഈസ്റ്റ് കോട്ടയം.

= ചന്ദ്രികയില്‍ മൊയിന്‍ അലിയുടെ വാക്കില്‍ കുഞ്ഞാലി അളിയുന്ന ലക്ഷണമാണ്!

? 5 രൂപയുടെ രാഷ്ട്ര ദീപിക വാങ്ങാന്‍ പോകണമെങ്കില്‍ 500 രൂപയുടെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം. നായര്‍ സാബിന്റെ കമെന്റ്?

റഫീഖ് കെ മണക്കായി പാറേക്കാട് കണ്ണൂര്‍.

= പത്രം വാങ്ങുന്നതിനു മുമ്പ് ബെവ്‌കോയിലും കൂടി കയറിയാല്‍ മതി. ടെസ്റ്റ് ഒഴിവാക്കാം

? അവിവാഹിതരായ പുരുഷന്മാര്‍ക്കും പെന്‍ഷന്‍ വേണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടാന്‍ കാരണം?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍.

= പെന്‍ഷനുണ്ടെങ്കില്‍ അവര്‍ക്കു പെണ്ണുകിട്ടാനൊരു സാധ്യത കൂടി ഉണ്ടായേക്കാം!

? പീഡന കേസിലെ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിച്ച മന്ത്രിക്ക് അഭിനന്ദന പ്രവാഹം. ഒരു സംശയം ബാക്കി. സര്‍ക്കാര്‍ ജോലി ഇല്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യും?

ജോയി ആലപ്പാട്ട്, മേവട.

= അവരെ സര്‍ക്കാരാണല്ലോ പീഡിപ്പിക്കുന്നത്. പി. എസ്.സി റാങ്ക്‌ലിസ്റ്റ് വരെ റദ്ദാക്കി അവരുടെ അവസരവും തെറിപ്പിക്കുന്നുണ്ടല്ലോ!

? കേരളം അടക്കം 8 സംസ്ഥാനങ്ങളില്‍ കോവിഡ് അതിരൂക്ഷം എന്ന് കേന്ദ്രം. കേരളത്തിന്റെ മറുപടി എന്തായിരിക്കും?

കെ.കെ. സുമേഷ്, കൊക്കാലെ.

= കണക്കായിപ്പോയി... കേന്ദ്രം ഒന്നു പോ യേ.. കോവിഡിനെ വച്ച് ഞങ്ങള്‍ സുഖമായി ജീവിക്കാന്‍ പഠിച്ചു

? സ്വര്‍ണ മെഡല്‍ നേടിയ നീരജിന് ഹരിയാന സര്‍ക്കാര്‍ ആറുകോടി പ്രഖ്യാപിച്ചു. പഞ്ചാബ് അവരുടെ കളിക്കാര്‍ക്ക് ഓരോ കോടി വീതവും. കേരളത്തിലെ കളിക്കാര്‍ക്കോ?

കെ.ഒ. ആന്റണി, ചൊവ്വൂര്‍.

= ഓണക്കോടിയും കിറ്റുമാണ് ഇതുവരെ അനുവദിച്ചത്. കള്ളക്കടത്തിലൂടെ സ്വര്‍ണ്ണം എത്തിക്കുന്ന കായികതാരങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ പൊന്നുവില!

? ലീഗില്‍ നടപടി ഉണ്ടാകും -മജീദ്
ലീഗ ലായിട്ടായിരിക്കുമോ ചേട്ടാ...?

രേഷ്മ രജിത്ത് പനയ്‌ക്കോട്.

= ലീഗിലെ പ്രശ്‌നമെല്ലാം ഒരൊന്നര ബിരിയാണിയില്‍ അവസാനിക്കും!

? ചില കാര്യങ്ങള്‍ അപ്പൊ തുറന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കാത്തതു കൊണ്ടാണാ കുറെ നാളിനു ശേഷം ആത്മകഥ, കവിത എന്നിങ്ങനെ പുസ്തക രൂപത്തില്‍ വരുന്നത്?

കെ.കെ.സുമേഷ്, കൊക്കാലെ.

= അതിനെയാണ് കാലം ചോദിച്ചോളും... എന്നു പറയുന്നത്

? സര്‍ക്കാരോഫീസുകളിലെ ചുമരിലും ഗേറ്റിനു മുമ്പിലും മതിലിലും വരെ യൂണിയന്റെ പോസ്റ്ററൊട്ടിച്ച് വച്ചിരിക്കും, രാ ഷ്ട്രീയ നേതാക്കളുടെ ക്ലോസപ്പും. പക്ഷേ ഇത് പ്രൈവറ്റ് സ്ഥാപ നങ്ങളിലുണ്ടാവില്ല. കാരണം?

വിനോദ് വി.നറുകര.

= സ്വകാര്യ സ്ഥാപനങ്ങളില്‍ പണിക്കൂലിയും പണിക്കുറവുമുണ്ട്, സര്‍ക്കാരോഫീസില്‍ പണി വേണ്ടാ, നോക്കുകൂലി വരെ സാധ്യമാണ്. അതിനു ചുവരെഴുത്തുകള്‍ വേണ്ടിവരും

? ആള്‍കൂട്ടമല്ല കോണ്‍ഗ്രസ്: വി.ഡി.സതീശന്‍. ചേട്ടന്റെ വീ ക്ഷണം...?

രജിത് മുതുവിള, ദേവഗംഗ.

= നേര്. പാര്‍ട്ടിക്ക് കൊറോണ പിടിച്ചിട്ടാവും ഇപ്പോള്‍ ആളകലമാണ് കാണുന്നത്

politicalnaircartoons.blogspot.in


? ഒളിമ്പിക് മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ടക്കം കടക്കുമോ?

പി.പി അഷറഫ്, ഇരിക്കൂര്‍, കണ്ണൂര്‍.

= രണ്ട് എന്ന അക്കം കടന്നാല്‍ ഭാഗ്യം!

? ശിവന്‍കുട്ടി കാണിച്ചതു പോലെയുള്ള അതിക്രമങ്ങള്‍ക്ക് പ്രതിപക്ഷമില്ല -വി.ഡി. സതീശന്‍.
ആളില്ലാത്തതുകൊണ്ടാണോ ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= അല്ല.ശിവന്‍കുട്ടിയുടെ അതിക്രമങ്ങള്‍ ക്ക് കോപ്പിറൈറ്റുള്ളതാണ്. അതുപോലെ വേറെ ആര്‍ക്കും കാണിക്കാനാവില്ല!

? പരിചയപ്പെടുമ്പോള്‍ എന്തു ചെയ്യുന്നു എന്ന് ചോദിക്കുന്ന ത് എത്ര ബഹുമാനിക്കണം എന്ന് തീരുമാനിക്കാന്‍ ആ ണോ?

കെ.കെ സുമേഷ് കൊക്കലെ.

= ഇവിടെ എന്തെങ്കിലും ചെ യ്യാന്‍ സാധിക്കുമോ എന്ന്അറിയാനുള്ള ആകാംക്ഷ കൊണ്ടുമാകാം!

? യു.പി യില്‍ നൂറില്‍ ഒരു കോവിഡ് രോഗി. കേരളത്തി ല്‍ ആറില്‍ ഒരു കോവിഡ് രോഗി.. ഇതാണോ നമ്മുടെ കരുതല്‍?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= യുപിയില്‍ പക്ഷേ കിറ്റില്ല... കേരളത്തില്‍ കിറ്റുണ്ട്.

? ജീവിതമെന്താണെന്ന് തിരിച്ചറിയണ മെങ്കില്‍ പരാജയങ്ങളിലൂടെ കടന്ന് പോകണം എന്ന് എന്റെ കൂട്ടുകാരന്‍ പറയുന്നു ശരിയാണോ നായര്‍ സാബ്? റഫീഖ് കെ മണക്കായി പാറേക്കാട്, കണ്ണൂര്‍.

= കൂട്ടുകാരന്‍ നിങ്ങളെ പറ്റിക്കാന്‍ വലിയ എന്തോ പരിപാടിയിടുന്നുണ്ട്...

? ഊര്‍ജവകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി ഇനി വൈദ്യുത മന്ത്രി - വല്ല പരിഷ്‌ക്കാര നടപടികളും പ്രതീക്ഷിക്കാമോ?

വിനോദ്.വി.നറുകര.

= മന്ത്രിക്ക് വലിയ ഊര്‍ജ്ജം താങ്ങാനാവാത്തതു കൊണ്ടായിരിക്കും വകുപ്പിന്റെ പേര് ലളിതമാക്കിയത്!

? കടകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ മാത്രം.. അപ്പോള്‍ കട 25 ചതുരശ്ര അടി ഇല്ലെങ്കില്‍ എന്തു ചെയ്യും?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= കുറവുള്ള അടി വഴിയെ പോകുന്ന പോലീസുകാരന്‍ തരും!

? അസമില്‍ രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടില്ല. ബാക്കി ഉള്ളവര്‍ക്ക് പ്രൈവറ്റ് ജോലി അല്ലേ?

വിനോദ്. വി. നറുകര.

= അവിടെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഡോളര്‍ക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍.... തുടങ്ങിയ പരിപാടികളുണ്ടെങ്കില്‍ അവര്‍ക്കതിനു ശ്രമിക്കാം!

? സര്‍ക്കാര്‍ ജോലിക്ക് പുറകെ നടക്കാതെ ആടിനെ വളര്‍ത്തിക്കൂടെ എന്ന് കോടതി. ഇത് കേട്ട അങ്ങ യുടെ കമെന്റ്?

കെ.കെ സുമേഷ് കൊക്കലെ.

= സിറിയയില്‍ ആടു വളര്‍ ത്താന്‍ പോയ മഹന്മാരുടെ അവസ്ഥയൊന്നും കോടതി കാണുന്നില്ലേ!

? കേരളത്തിലെ കോവിഡ് വ്യാപനം പ്രത്യേകം പഠിക്ക ണമെന്ന് കേന്ദ്രം. ഇങ്ങനെ പ ഠിക്കുന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം...?

ഹരികുമാര്‍ തോട്ടപ്പള്ളി.

= ഉഗാണ്ടാ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കിട്ടും. പേരിന്റെ കൂടെ സ്റ്റൈലായിട്ട് ചേര്‍ത്തുവയ്ക്കാം.

? 2021 ന്റെ പ്രത്യേകത ആണോ ഒളിമ്പിക്‌സിന് ഇന്ത്യന്‍ താരങ്ങള്‍ വെങ്കലം തന്നെ നേടുന്നത് ജി?

സതീഷ്‌കുമാര്‍ തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= നമ്മുടെ മാധ്യമങ്ങള്‍ ശക്തമായതുകൊണ്ട് അതുമതി. ഊതിപ്പെരുപ്പിച്ച് എല്ലാത്തിനും സ്വര്‍ ണ്ണത്തിളക്കം ഉണ്ടാക്കിത്തരും!

? ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ 25 ചതുരശ്ര അടിയില്‍ ഒരാ ള്‍ വീതം എന്ന രീതിയില്‍ അകലം പാലിക്കണമെന്ന് മന്ത്രി വീണജോര്‍ജ്.
ഈ അടിക്കണക്കൊന്നും ബിവറേജസിന്റെ ക്യൂവില്‍ കാണു ന്നില്ലല്ലോ ചേട്ടാ....

രജിത് മുതുവിള, ദേവഗംഗ.

= അവിടെ നില്‍ക്കുന്നത് സര്‍ക്കാര്‍ ഖജനാവിനെ രക്ഷിക്കാനിറങ്ങിയ ചവേര്‍പ്പടയാണ്. അവര്‍ക്ക് അടിവച്ചടിവച്ച് മുന്നേറാം!

? സത്യത്തില്‍ ഈ വിദഗ്ദ്ധ സമി തി എന്ന് പറഞ്ഞാല്‍ എന്താണ് നായര്‍ ജീ?

റഫീഖ്. കെ. മണക്കായി പാറേക്കാട് കണ്ണൂര്‍

= പാര്‍ട്ടി അനുഭാവികളായ തിരു മണ്ടന്മാര്‍ക്ക് അഭയം കൊടുക്കാന്‍ കണ്ടുപിടിച്ച ഒരു രക്ഷാതാവളമായിട്ടു വരും

politicalnaircartoons.blogspot.in


? മന്ത്രി ശിവൻകുട്ടിയെ നേമത്ത് കാല് കുത്താൻ അനുവദിക്കില്ലെന്ന് -ബി.ജെ.പി. പ്രവർത്തകർ -കമന്‍റ്....?

രജിത് മുതുവിള ദേവഗംഗ.

= മന്ത്രിയെ തോല്പിക്കാനാവില്ല മക്കളെ. ശിവൻകുട്ടിക്ക് നിലംതൊടാതെ മതിലിനു മുകളിലൂടെ പറന്നു കളിക്കാനറിയാം!

? നമ്മുടെ സർക്കാർ ഇടത് കൈ കൊണ്ട് ’ഫൈനും’, വലത് കൈ കൊണ്ട് ’കിറ്റും’ ആണ് നൽകുന്നത് എന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാ ലിക്കുട്ടി പറഞ്ഞതിന്‍റെ ഗുട്ടൻസ് എന്താണ് രാജൂ സാറെ?

ശറഫുദ്ധീൻ പെരുമാളാബാദ്, കണ്ണൂർ.

= ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയുന്നില്ലെന്ന് ഒന്നു സൂചിപ്പിച്ചെന്നു മാത്രം!


? കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്യരുത് ഉത്തര ത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം എന്താണ് വഴി?

റഫീഖ് കെ മണക്കായി കണ്ണൂർ.

= ഡി.വൈ.എഫ്.ഐ യിൽ ചേരുക!

? ഒരു പ്രശസ്ത നടന്‍റെ ന്ധരണ്ടാം തരംഗം ന്ധകഴിഞ്ഞെന്നു പത്രമാധ്യമങ്ങളിൽ കണ്ടു.

മൂന്നാം തരംഗത്തെപ്പറ്റി എന്തെങ്കിലും അറിയാമോ?.. ഉടനെയെങ്ങാനും ആരംഭി ക്കുമോ, അതോ..?

ജോർജ് കണ്ണനല്ലൂർ.

= സന്പർക്കത്തിലൂടെ പകരുന്ന സ്ത്രീ വൈറസണിത്. മൂന്നാം തരംഗം ഒഴിവാകാൻ സ്ത്രീകൾ സൂക്ഷിക്കുക!

? ശിവൻകുട്ടി ഇപ്പോൾ രാജിവെച്ചാൽ ധാർ മ്മികത ഉയർത്തിപ്പിടിക്കാം -കെ.മുരളീധ രൻ. ഇനിയും ഉയർത്തിപ്പിടിക്കാൻ പറയു ന്നത് റിസ്ക്കല്ലെ ചേട്ടാ...?

രജിത് മുതുവിള ദേവഗംഗ.

= നേര്. സഭയിൽ ഒന്ന് ഉയർത്തിപ്പിടിച്ചാണ് ശി വൻകുട്ടി ധാർമീകത കളഞ്ഞത്!

? പ്രോട്ടോകോൾ അനുസരിച്ച് മാവേലിക്ക് കേരളം സന്ദർശിക്കാനാകുമോ? ഇനി വന്നാ ലും ക്വാറന്ൈ‍റനിൽ കിടക്കേണ്ടിവരില്ലേ?

പി. ആർ. ജോസ് ചൊവ്വൂർ.

= ഇത്തവണ മാവേലിക്കു വരാൻ പാസ് കൊടുക്കില്ല. പകരം ആ വേഷത്തിൽ മുഖ്യൻ ഇറങ്ങാൻ സാധ്യതയുണ്ട്!

? ദാരിദ്യ്രം മൂലമുള്ള ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് കോടതി. എന്നാൽ ദാരിദ്യ്രമില്ലാത്തവർ രസിതുകുറ്റിയുമായി പിരിവിന് ഇറങ്ങുന്നതു കാണുന്നു. ഇതിനെ നിരോധിക്കുവാൻ സാധിക്കുമോ?

സതീശൻ മുന്പള്ളി, കൊറ്റാളി, കണ്ണൂർ.

= പിരിവിനു പിന്നിൽ മിക്കതും സാധീനമുള്ള ദാരിദ്രവാസികളാണ്. അതിനാൽ അതും നടക്കു ന്ന കാര്യമല്ല.

? മന്ത്രി ശിവൻകുട്ടി രാജി വെക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറയാൻ കാരണം...?

ശറഫുദ്ധീൻ പെരുമാളാബാദ്, കണ്ണൂർ

= ലാവ്ലിൻ കേസിന്‍റെ വിധി പുറകെ വരാനുണ്ട്!

? ജയ സാധ്യത ഇല്ലാത്ത സീറ്റ് ചോദിച്ചിട്ടും കിട്ടിയില്ലെന്ന് -കെ.വി.തോമസ്.കമന്‍റ്...?

രജിത് മുതുവിള, ദേവഗംഗ.

= പാർട്ടിക്കു വേണ്ടി ന്ധചാവേറാ’കാൻ വന്നവനെ വെറും ന്ധചവറാ’യി കണക്കാക്കിയത് ശരിയായില്ല!

? പഞ്ചാബിൽ സ്കൂൾ തുറന്നു. വിദ്യാർഥികളും അധ്യാപകരും ആവേശ ത്തിൽ.. കേരളത്തിലോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= എല്ലാം അടച്ചുപൂട്ടി.. കച്ചവടക്കാരും തൊഴിലാളികളും അങ്കലാപ്പിൽ!

? കോവിഡ് ഒന്നാം തരം ഗത്തിൽ ഒരു മാസ്ക്ക് വെച്ചു. രണ്ടാം തരംഗത്തി ൽ രണ്ടു മാസ്ക്ക് വെച്ചു ഇനി മൂന്നാം തരംഗത്തിൽ തലയിണ മുഖത്തു വെച്ചു നടക്കേണ്ടി വരുമോ?

കെ.കെ. സുമേഷ്,കൊക്കാലെ.

= തലയിണയല്ല.. പച്ചമരുന്നും സാനിറ്റൈസറും പഞ്ഞിയും കുത്തി നിറച്ച ഒന്നാന്തരം കിറ്റു തന്നെയായിരിക്കും മുഖത്തു വച്ചു കെട്ടാൻ തരുന്നത്.

politicalnaircartoons.blogspot.in


? പ്രതിപക്ഷത്തെ തുറന്നു കാട്ടണം എന്ന് എംപി മാരോട് മോദി. അപ്പൊ ഭരണപക്ഷത്തെയോ?

കെ.കെ സുമേഷ്, കൊക്കാലെ.

= അതു തുറന്നു മലര്‍ന്ന് കിടപ്പുണ്ടല്ലോ!

? കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് -കമന്റ്....?

രേഷ്മ രജിത്ത് പനയ്‌ക്കോട്.

= അഴിമതിക്കെതിരെ തൊണ്ട തുറന്ന് ജനം
കാ റ ണം...!

? ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലില്‍ ആരാധധാലയങ്ങളെ സംബന്ധിച്ച് -ദൈവം പൊറുക്കു മെന്നും, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു അവന്‍ കരുണാമയനായ് കാവല്‍വിള ക്കായ് കരളിലിരിക്കുന്നു... എന്ന സിനിമാ പാട്ടിനെ പി ന്തുണച്ച് ഹൈക്കോടതി. വികസനത്തിന് വേണ്ടി വിഷമങ്ങള്‍ അവഗണിക്കണം അല്ലേ?

വിനോദ്.വി.നറുകര.

= സത്യം! ദൈവത്തിന് ഏതു ദുര്‍ഘടത്തിലൂടെയും കടക്കാം. പക്ഷേ മനുഷ്യന് വീതിയുള്ള തടസമില്ലാത്ത നല്ല റോഡുകള്‍ തന്നെ വേണമല്ലോ!

? ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും -ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്:
ഒറ്റക്കെട്ടാക്കുമ്പോള്‍ .സാമൂഹിക അകലം തെറ്റില്ലെ ചേട്ടാ....?

രജിത് മുതുവിള ദേവഗംഗ.

= മന്ത്രിമാര്‍ വീണ വായിക്കട്ടെ... എല്ലാം ശരിയാക്കുന്ന സര്‍ക്കാരുള്ളപ്പോള്‍ ഒന്നും തെറ്റില്ല!

? യുഡിഎഫ് ഭരണകാലത്ത് സ്പീക്കറുടെ കസേര നശിപ്പിച്ച ശിവന്‍കുട്ടിയുടെ ഇപ്പോഴത്തെ കസേരയുടെ കാര്യം എന്താകും?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= കസേര എടുത്തോണ്ടു പൊക്കോ... മേശയില്‍ ചാടിക്കയറിയിരിക്കാന്‍ ശിവന്‍കുട്ടിക്കറിയാം!

? സഹകരണ ബാങ്കില്‍ സഹകരിച്ച് തട്ടിപ്പു നടത്തിയാല്‍ കുറ്റകരമാണോ?

പി. ആര്‍. ജോസ് ചൊവ്വൂര്‍.

= ഇപ്പോഴല്ല! സഹകരണം മാറ്റി അപഹരണ ബാങ്ക് എന്നാക്കി അതിന്റെ പേര്!

? സുപ്രീം കോടതി ഇടപെട്ട സ്ഥിതിക്ക് ജനനായകര്‍ നടു ത്തളങ്ങളില്‍ ഇറങ്ങലും കയറ ലും ഇനി ശ്രദ്ധിച്ചാവുമോ?

മുഹമ്മദ് ഷെരീഫ് കാപ്പ്-9446881789.

= പൊതുപ്രവര്‍ത്തനം കൈ യ്യൂക്കായി കരുതുന്നവര്‍ക്ക് അച്ചടക്കം പറഞ്ഞാല്‍ മനസിലാവില്ല!

? ഷോപ്പ് എന്നുള്ളത് ഷാപ്പ് ആക്കിയാല്‍ എല്ലാ ദിവസവും തുറക്കാമല്ലേ?

കെ.കെ. സുമേഷ്, കൊക്കാലെ. തൃശൂര്‍.

= പോലീസ് വന്ന് ഷേപ്പ് മാറ്റിയാല്‍ എന്തുചെയ്യും...!

? പ്രവാസി, പ്രവാസം, പ്രയാസം... ഇങ്ങനെയാവാന്‍ കാരണം?

ശറഫുദ്ധീന്‍ പെരുമാളാബാദ്, കണ്ണൂര്‍ -7558059419

= നമ്മുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തിദോഷം!

? മഹാബലിക്ക് വാക്‌സിന്‍ എടുക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ പാതാളത്തിലേക്ക് പറഞ്ഞു വിടുമോ?

പി. ആര്‍. ജോസ് ചൊവ്വൂര്‍.

= മന്ത്രിക്കസേരയില്‍ നിന്ന് ചവിട്ടി പാതാളത്തിലെത്തിക്കാന്‍ പ്രതിപക്ഷം നന്നായി പണിപ്പെടുന്നുണ്ട്!

? ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളില്‍ സിംഹ ഭാഗവും ഈ കൊച്ചു കേരളത്തിലാണ്. ഇതാണോ സര്‍ ക്കാരിന്റെ കരുതല്‍?

കെ. ഒ. ആന്റണി, ചൊവ്വൂര്‍

= ഒരു കരുതല്‍ കൊറോണക്കും കൊടുത്തുപോയി. അതുവഴി കേരളം നമ്പര്‍ വണ്ണുമായില്ലേ!

? സര്‍ക്കാരിന് കിറ്റെക്‌സ് അല ര്‍ജി പ്രതിപക്ഷത്തിന് കിറ്റ് അല ര്‍ജി കാര്‍ട്ടൂണ്‍ സ്‌കോപ്പിനോ?

റഫീഖ് കെ മണക്കായി, കണ്ണൂര്‍.

= അലര്‍ജികളില്ല... പോസിറ്റീവ് എനര്‍ജി മാത്രം!


politicalnaircartoons.blogspot.in


? കിറ്റില്‍ അടിമുടി മാറ്റം. ഏലക്ക ചേര്‍ത്ത്.. ഇനി മലയാളിക്ക് പായസം കുടിക്കാന്‍ പാല്‍ പൊടിയും കൂടി ഉള്‍പെടുത്തിയി രുന്നെങ്കില്‍? കമന്റ്

സതീഷ്‌കുമാര്‍, തൃക്കോവില്‍, ആര്‍പ്പൂക്കര,കോട്ടയം.

= സൂപ്പര്‍ ലോക്ഡൗണാണ് വരാനിരിക്കുന്നത്.സര്‍ക്കാര്‍ കണ്ണില്‍ പൊടിയിടുന്നതു കണ്ട് മനഃപ്പായസമുണ്ണണ്ടാ.

? കേരളരാഷ്ട്രീയത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഉള്ള ഭരണമാറ്റം പ്രതീക്ഷിച്ച് മറുകണ്ടം ചാടി എംഎല്‍എ ആയി പോയവരുടെ അവസ്ഥ എന്തായിരിക്കും?

ജോയി ആലപ്പാട്ട്, മേവട.

= ഇനി കണ്ടം വഴി ഓടട്ടെ...!

? യു.പി.യില്‍ ജീന്‍സ് ധരിച്ചതിന് പതിനേഴുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജീന്‍സ് വിരോധികളോ?

വിനോദ്.വി.നറുകര.

= അതൊരു 'ധാരണാ'പിശകായി കണക്കാക്കാം.

? മദ്യപിച്ച് വീട്ടിലെത്തി ഭാര്യ, മക്കള്‍, അയല്‍ക്കാര്‍ ഇവരെയൊക്കെ കി ടന്നുറങ്ങാന്‍ സമ്മതിക്കാത്ത വരെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെ? മദ്യമുക്തഭാരതം നിലനില്ക്കാനായിട്ട് എന്തു മാറ്റമാണ് അനിവാര്യമായത്..?

മോഹന്‍ കുഞ്ഞൂഞ്ഞ്,ചെറുപുഴ.

= കൊല്ലം എംഎല്‍എയു ടെ ഭാഷയില്‍ അവനിട്ട് ഒന്നു പൊട്ടിക്കുക.വഴക്കാളികളുടെ ശല്യം തീരാന്‍ മദ്യം നിരോധിച്ചിട്ടെന്തു കാര്യം! എങ്കില്‍ വര്‍ഗീയത മാറ്റാന്‍ മതം നിരോധിക്കുമോ....

? കുഴല്‍പ്പണം, മരം കൊ ള്ള തുടങ്ങി മലപോലെ വന്ന വിവാദ കേസുകള്‍ എലി പോലെ എഴുതിത്ത ള്ളുന്നതിന്റെ കുട്ടന്‍സ് എന്താണ്?

കെ.ഒ. ആന്റണി,ചൊവ്വൂര്‍.

= കരുതല്‍ എല്ലാ അല്‍ കുല്‍ത്തുകള്‍ക്ക് ഒപ്പവും സര്‍ക്കാരുണ്ടാവും.

? സ്ത്രീപീഡനക്കേസ് ഒ തുക്കിത്തീര്‍ക്കാന്‍ ഇടപെ ട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ ഇപ്പോള്‍ കൈവിടേണ്ടാ എന്ന് സിപിഎമ്മും സര്‍ക്കാരും ധാരണയിലെത്തി എന്ന് വാര്‍ത്ത. അപ്പോള്‍ വനിതകള്‍ക്ക് അനു കൂലമായി വനിതാ മതില്‍ മാത്ര മേ ഉള്ളൂ അല്ലേ പാര്‍ട്ടിക്ക്?

കെ.കെ. സുമേഷ്, കൊക്കാലെ.

= കൂടാതെ ജോസഫൈന്‍ മാ ഡവും, ബാലന്‍-ശ്രീമതി ടീമി ന്റെ പ്രത്യേക അന്വേഷണവു മുണ്ട്... അനുഭവിച്ചോ!

? പെട്രോളില്‍ 'ട്രോള്‍' ഉണ്ടായ ത് കൊണ്ടാണോ വില കുതിച്ചു കയറുന്നത്?

വിനോദ്.വി.നറുകര.

= എല്ലാവരും ട്രോളി... പെട്രോ ള്‍ വിലയ്ക്ക് പേ പിടിച്ചതായിരിക്കണം.

? ബിജെപിയുടെ വോട്ട് വാങ്ങിയിട്ടാണ് എല്‍ഡി എഫ് ജയിച്ചത് എന്ന് യു ഡിഎഫും, ബിജെപിയു ടെ വോട്ട് വാങ്ങിയിട്ടും യു ഡിഫ് തോറ്റു പോയെന്ന് എല്‍ഡിഎഫും പറയു ന്നു. സത്യത്തില്‍ ബിജെ പി വോട്ടുകള്‍ എവിടേക്കാണ് പോയത്?

കെ.കെ സുമേഷ്, കൊക്കാലെ.

= ബിജെപി വോട്ട് ഒഎല്‍എക്‌സില്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കും വാങ്ങാം!

? തിരക്ക് കുറയ്ക്കാന്‍ ഇന്ന് മുതല്‍ ബാറുകള്‍ നേരത്തെ തുറക്കും -തിരക്ക് കുറയ്ക്കാന്‍ കടകള്‍ നേരത്തെ അടയ് ക്കും. മനസിലാവാത്തതു കൊണ്ട് ചോദിക്കുവാ തിരക്ക് കുറയ്ക്കാനാണെങ്കില്‍ കടകളും നേരത്തെ തുറക്കണ്ടെ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ.

= നേരത്തെ തുറന്നാല്‍ മറ്റുകടകളില്‍ കോവിഡെത്തും. ബിവറേജില്‍ പക്ഷേ ക്യു തെറ്റിച്ചാലെ കോവിഡ് ആക്രമിക്കൂ...!

? മുട്ടില്‍ മരംമുറി നടന്നതിനു ശേ ഷം നേതാക്കാന്‍മാരെല്ലാം അവിടെ മരക്കുറ്റി കാണാന്‍ പോയത് എന്തി നായിരുന്നു....?

ഹരികുമാര്‍ തോട്ടപ്പള്ളി.

= അതൊരു ആചാരമാണ്. എതിരാളിയുടെ കാലിലെ അഴിമതി മന്ത് പൊലിപ്പിച്ചു വേണം നമ്മുടെ ഇരട്ട കാലിലെ മന്ത് മറയ്ക്കാന്‍.

politicalnaircartoons.blogspot.in


? തടവുകാര്‍ ജയിലിനുള്ളില്‍ വീഡിയോ കോണ്‍ഫ്രറന്‍സ് നടത്തുന്നുവെന്ന്- ജയില്‍ മേധാവി. അപ്പോള്‍ ഇതു പറയുന്ന ജയില്‍ മേധാവി എന്തു ചെയ്യുകയാവും ചേട്ടാ ?

രജിത് മുതുവിള ദേവഗംഗ.

= എന്തു ചെയ്യാന്‍! മേധാവിയുടെ നെഞ്ചത്ത് കേറിയിരുന്നാണല്ലോ കോണ്‍ഫ്രന്‍സ്.

? മധ്യപ്രദേശിലെ ഒരു മന്ത്രി, തന്റെ കൂടെ സെല്‍ഫി എടുക്കണമെങ്കില്‍ 100 രൂപ വേണമെന്ന് പറഞ്ഞതായി കേട്ടു. രാജു നായരുടെ കൂടെ എനിക്ക് സെല്‍ഫി എടു ക്കണമെങ്കില്‍ പണം തരേണ്ടി വരുമോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= സെല്‍ഫി ഫ്രീയാണ്, അതുവച്ച് എന്നെ ഉപദ്രവിക്കില്ലെന്ന് ഒരു സത്യവാങ്മൂലം എഴുതി തരേണ്ടിവരും!

? 'കാള്‍ മാര്‍ക്ക്‌സ് അവസാന വാക്ക ല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍.' താങ്കളോ?

വിനോദ്.വി.നറുകര.

= എന്റെ വാക്കുകള്‍ക്ക് ആദ്യാവസനം മാര്‍ക്കിടുന്നത് വായനക്കാരാണ്.

? 'സിക വൈറസിനെ നേരിടാന്‍ കൊതുകിനെ തുരത്തുക' എന്നാല്‍ നമ്മുടെ കാര്‍ട്ടൂണ്‍ സ്‌കോപ്പിലെ കൊതുകിനെ ഓടിച്ചാലോ?

കെ.കെ സുമേഷ്, കൊക്കാലെ.

= എല്ലാ രോഗങ്ങളേയും തുരത്താ ന്‍ കഴിയുന്ന ചിരി വൈറസാണ് നമ്മുടെ കൊതുകു പരത്തുന്നത്. അതിനാലാരും ഓടിക്കില്ല...

? കുഴല്‍പ്പണം, മരം കൊ ള്ള തുടങ്ങി മലപോലെ വന്ന വിവാദ കേസുകള്‍ എലി പോലെ എഴുതിത്ത ള്ളുന്നതിന്റെ കുട്ടന്‍സ് എന്താണ്?

കെ.ഒ. ആന്റണി,ചൊവ്വൂര്‍.

= കരുതല്‍ എല്ലാ അല്‍ കുല്‍ത്തുകള്‍ക്ക് ഒപ്പവും സര്‍ക്കാരുണ്ടാവും.

? സ്ത്രീപീഡനക്കേസ് ഒ തുക്കിത്തീര്‍ക്കാന്‍ ഇടപെ ട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ ഇപ്പോള്‍ കൈവിടേണ്ടാ എന്ന് സിപിഎമ്മും സര്‍ക്കാരും ധാരണയിലെത്തി എന്ന് വാര്‍ത്ത. അപ്പോള്‍ വനിതകള്‍ക്ക് അനു കൂലമായി വനിതാ മതില്‍ മാത്ര മേ ഉള്ളൂ അല്ലേ പാര്‍ട്ടിക്ക്?

കെ.കെ. സുമേഷ്, കൊക്കാലെ.

= കൂടാതെ ജോസഫൈന്‍ മാ ഡവും, ബാലന്‍-ശ്രീമതി ടീമി ന്റെ പ്രത്യേക അന്വേഷണവു മുണ്ട്... അനുഭവിച്ചോ!

? പെട്രോളില്‍ 'ട്രോള്‍' ഉണ്ടായ ത് കൊണ്ടാണോ വില കുതിച്ചു കയറുന്നത്?

വിനോദ്.വി.നറുകര.

= എല്ലാവരും ട്രോളി... പെട്രോ ള്‍ വിലയ്ക്ക് പേ പിടിച്ചതായിരിക്കണം.

? കേരളത്തില്‍ മുതല്‍ മുട ക്കിന് പല സംരംഭകരും താല്‍പ്പര്യം പ്രകടിപ്പിച്ചു വെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറയുന്നു.
അറിഞ്ഞ് കൊണ്ട് ആരെങ്കി ലും സ്വന്തം കുഴിതോണ്ടുമോ ചേട്ടാ...?

രജിത് മുതുവിള ദേവഗംഗ.

= മുതല്‍ ഇറക്കാനിറങ്ങുന്നവരെ മുടക്കാന്‍ ഇറങ്ങുന്ന യൂണിയന്‍ സഖാക്കളുടെ താല്പര്യമായിരിക്കും മന്ത്രി സൂചിപ്പിച്ചത്.

? ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിക്കില്ല എന്ന് കേന്ദ്രം..., അപ്പൊ മുന്‍പ് ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചത് ഒന്നും മരണം അല്ലേ?

കെ.കെ. സുമേഷ്, കൊക്കാലെ.

= അതൊന്നും കേന്ദ്രത്തിന്റെ കണക്കില്‍ പെടുത്തരുതെന്നേ.. ഉദ്ദേശിച്ചുള്ളൂ. സംസ്ഥാന വിഹിതത്തിലാകാം!

? ഏതു കേസും ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കു ന്നതിന് തെറ്റുണ്ടോ? പിന്നെന്തിനാ പീഡന കേസിന് മാത്രം പ്രത്യേ കത?

പി, ആര്‍, ജോസ്, ചൊവ്വൂര്‍.

= കേസുകെട്ടുകള്‍ ഒ ന്നും പെട്ടെന്ന് ഒതുക്കാന്‍ സമ്മതിക്കില്ല. ചാനലിലിട്ട് അലക്കാ ന്‍ ഒരാഴ്ച കിട്ടണം.


politicalnaircartoons.blogspot.in


? എസ്.എസ്.എല്‍.സി പരിക്ഷക്ക് ഇത്തവണ 99.47% വിജയം. ഇനിയിപ്പോള്‍ സ്‌കൂളുകളെല്ലാം ഇടിച്ചുനിരത്തി വല്ല ഷോപ്പിംഗ് മാളുകളും പണി യുന്നതല്ലേ നല്ലത്..?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= അതിനു മുമ്പ് ജയിച്ച മിടുക്കന്മാര്‍ക്കെല്ലാം തുടര്‍ വിദ്യാഭ്യാസവും തൊഴിലും കണ്ടെത്താനായി സ്വര്‍ണ്ണക്കടത്തും ക്വട്ടേഷനുമൊക്കെ വിപുലപ്പെടുത്തണം!

? മരുന്നു കിട്ടാതെ ആയിരക്കണക്കിന് പേര്‍ മരിച്ചാലും മദ്യം കിട്ടാതെ ഒരാള്‍പോലും മരിക്കരുത് എന്നുള്ളതാണോ സര്‍ക്കാരിന്റെ മുഖമുദ്ര?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= എല്ലാ വിഷമവും മറക്കാനുള്ള മരുന്നാണ് സര്‍ ക്കാര്‍ തരുന്നതെന്ന കാര്യം ആദ്യം മനസിലാക്കണം..

? ഭൂമിയില്‍ വന്‍പ്രളയം വരും,സമുദ്രനിരപ്പ് ഉയരും എന്ന് നാസയുടെ മുന്നറിയിപ്പ്. മുന്നാം തരംഗം തലക്ക് മുകളില്‍, ഭൂമിയില്‍ വന്‍ പ്രളയം....എല്ലാം ഒന്നിച്ച് ചുട്ടും കെട്ടി വരുകയാ ണോ ചേട്ടാ...?

രജിത് മുതുവിള.

=എന്തും വരട്ടെ.. സാലറി ചലഞ്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കിറ്റ്.... ഇതുമതി എല്ലാ ദുരന്തത്തേയും പുല്ലുപോലെ നേരിടാം!

? കൊറോണയെ തുര ത്താന്‍ ജനലും, വാതി ലും തുറന്നു ഇടണം എന്നും, സീക്ക വൈറസി നെ നേരിടാന്‍ ഇവ രണ്ടും അടച്ചിടണം എന്നും പറയുന്നു... എന്തു ചെയ്യ ണം എന്ന് ഒരു കണ്‍ഫ്യൂ ഷന്‍? ഒറ്റമൂലി നിര്‍ദ്ദേശി ക്കാമോ ജി?

സതീഷ്‌കുമാര്‍. ടി. കെ, തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കൊറോണയ്ക്കു വേണ്ടി വാതിലുകള്‍ തുറന്നിടുക. 6 കഴിഞ്ഞാല്‍ സിക്ക ഇറങ്ങും അപ്പോള്‍ അവ അടയ്ക്കണം.

? സര്‍ക്കാര്‍ അനുമതി വൈകുന്നു, സിനിമാ ചിത്രീകരണം തെലുങ്കാന യിലേക്ക് (വാര്‍ത്ത).
എല്ലാം തെലുങ്കാനക്ക് വെച്ച് പിടിക്കു യാണല്ലോ; കമന്റ്..?

രജിത് മുതുവിള ദേവഗംഗ.

= തെലുങ്കാനയെക്കാള്‍ വലുത് നമ്മു ടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ താപ്പാനകളുടെ ഹുങ്കാണല്ലോ!

? ബാര്‍സിലോന ഫുട്‌ബോള്‍ താരം മെസ്സി യുടെ വേതനം പകുതിയാക്കി :കോവിഡ് കാര ണം ഇവിടെ ശമ്പളമെ കിട്ടുന്നില്ല -കമെന്റ്...?

രജിത് മുതുവിള ദേവഗംഗ.

= ഇവിടെ വേതനം നിര്‍ത്തി, വേദനയാക്കി.

? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും അധീര്‍ ചൗധരി തന്നെ പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കുമെന്ന് തന്ത്രമാണോ കുതന്ത്രമാണോ ഇത്?

വിനോദ് വി.നറുകര.

= തന്ത്രമറിയുന്ന പ്രശാന്ത് വിചാരിച്ചാലെങ്കിലും കോണ്‍ഗ്രസില്‍ ഒരു തെരഞ്ഞെടുപ്പു നടക്കുമോ!

? മൂത്രത്തില്‍ നിന്നും ബിയര്‍ ഉണ്ടാ ക്കാമെന്നു പുതിയ കണ്ടുപിടുത്തം. താങ്കള്‍ എന്ത് പറയുന്നു.?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ഇതുവരെ ബിയറില്‍ നിന്ന് മൂത്രമുണ്ടാക്കാമെന്നായിരുന്നു കണ്ടുപിടുത്തം.

? സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള സ്ഥലത്തും മൂന്ന് ദിവസം ഇളവ്. -കൊറോണ ആ മൂന്ന് ദിവസം എന്ത് ചെയ്യുക യായിരിക്കും ചേട്ടാ....?

രജിത് മുതുവിള ദേവഗംഗ.

= ഒന്നും ചെയ്യാനാവില്ല.കൊറണകളെ വിളിച്ചു വരുത്തി എകെജി സെന്ററിന്റെ ബി നിലവറയില്‍ പൂട്ടിയിടും.

? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് രണ്ട് ര കള്‍(രാമചന്ദ്രന്‍ മുല്ലപ്പള്ളി, രമേശ് ചെന്നിത്തല) ആയിരുന്നു. ഇപ്രാ വശ്യം രണ്ട് സ(സുധാകരന്‍, സതീശന്‍) -ഇതെങ്ങനെ സംഭവിച്ചു? (കാര്‍ട്ടൂണ്‍ സ്‌കോപില്‍ ഞാന്‍ ആദ്യമാണ്. ഫോ:9074087049.)

ജോയി ആലപ്പാട്ട്, മേവട.

= എപ്പോഴും പ്രതിപക്ഷത്തിന് ആ പൊരുത്തം ഉണ്ട്. എന്നും ചക്കി ക്കൊത്ത ചങ്കരനായിരിക്കും കൂട്ട്!

? പണ്ട് ഹര്‍ത്താല്‍ ഇന്ന് ലോക്ക് ഡൗണ്‍..... ഇതാ ണോ ദൈവത്തിന്റെ സ്വ ന്തം നാട്?

പി.ആര്‍. ജോസ്,ചൊവ്വൂര്‍.

= സ്വര്‍ഗം എന്നാല്‍ പണിയെടുക്കാതെ വീട്ടിലിരി ക്കുക എന്നതാണെന്നാണല്ലോ വിപ്ലവ സങ്കല്പം.

? പുഴയുടെ ഓളങ്ങള്‍ താള മിടും പോലെ. ഇളം കാറ്റി ന്റെ സംഗീതം പോലെ. മണ്ണാത്തിപുള്ളിന്റെ മണ്ണിന്റെ മണമുള്ള പാട്ടു പോലെ എന്നുവളരും നമ്മുടെനാട്ടില്‍ നന്മ യുടെ ഫലവൃക്ഷം സാബ്?

മണിപ്രസാദ്,കൊളച്ചേരി.

= അവിടവിടെ നന്മമരങ്ങള്‍ ഉണ്ടായാല്‍ തന്നെ അവയെ വെട്ടിവെളുപ്പിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉടനെത്തുമല്ലോ...


politicalnaircartoons.blogspot.in


? ചാണകം പായ്ക്കറ്റിലാ ക്കി മില്‍മ വിപണിയില്‍ എത്തിക്കും.കോവിഡ് 3-ാം തരംഗത്തെ ചാക്കി ലാക്കാനുള്ള തയ്യാറെ ടുപ്പുകള്‍ അവര്‍ നേരത്തെ തുടങ്ങിയതാകുമോ?

എ.പി. ഷാഗേഷ്,കാടാച്ചിറ.

= എന്തു തരംഗമായാലും ഒരു പാക്കറ്റ് അടുത്ത സര്‍ക്കാര്‍ കിറ്റില്‍ നമുക്ക് പ്രതീക്ഷിക്കാം!

? കര്‍ഷകര്‍ ഏഴ് മാസമായി സമര ത്തിലാണ്. അവരുമായി സമരസപ്പെ ടുവാന്‍ കേന്ദ്രം ശ്രമിക്കുന്നുമില്ല. ഇത് യുപി അടക്കം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ആവില്ലെ ചേട്ടാ...?

മോഹന്‍ കുഞ്ഞൂഞ്ഞ് ചെറുപുഴ.

= തെരഞ്ഞെടുപ്പില്‍ ജയ് കിസാനുമായി വരുന്നവരെ അവര്‍ എന്നും ജയ് ജവാനുമായിട്ടാണ് നേരിടുക!

? കോണ്‍ഗ്രസ് വിട്ടപ്പോഴും ഷാഹിത കമാല്‍ ആയിരുന്നു... വനിതാ കമ്മീഷനില്‍ എത്തിയപ്പോള്‍ എങ്ങ നെ ഡോക്ടര്‍ ഷാഹിതാ കമാല്‍ ആയെന്ന് -ഗീത എനിക്കറിയില്ല .....ചേട്ടനോ....?

രജിത് മുതുവിള ദേവഗംഗ.

=സ്ത്രീകളുടെ ആകുലതകള്‍ ഒരു
ഡോക്ടറോടു പറയുമ്പോഴാണ ല്ലോ അവര്‍ക്കൊരു ആശ്വാസം കിട്ടുക! അതിനാണ്.....

? ഇന്ത്യ വീണ്ടും അഗ്‌നി പരീക്ഷിച്ചു. ഓരോ ഇന്ത്യ ക്കാരനും ജീവന്‍ പിടിച്ചു നിര്‍ത്താന്‍ നിരന്തരം അഗ്‌നി പരിക്ഷണം നടത്തികൊണ്ടി രിക്കുകയാണല്ലോ നായരേ..?

എ.പി ഷാഗേഷ്, കാടാച്ചിറ.

= രാജ്യസ്‌നേഹികള്‍ അങ്ങനെയാണ് രാജ്യത്തോടൊപ്പം ചേര്‍ന്ന് എല്ലാവരും അഗ്നി പരീക്ഷിക്കണം!

? ഒന്നേക്കാല്‍ക്കോടി മലയാളികള്‍ എന്ന കൃതി മുഖ്യമന്ത്രി ആയിരുന്ന പ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതി. ഇപ്പോള്‍ മുഖ്യമന്ത്രി ഒരു ക്യതി എഴുതിയാലോ എന്തായിരിക്കും തലക്കെട്ട്?

വിനോദ്.വി.നറുകര.

= പ്രവാസി മലയാളികള്‍ വിചാരിച്ചാല്‍ എത്രയെത്ര കോടികള്‍.....!

? തെറ്റായ ജീവിതചര്യയുളളയാ ള്‍ സി.പി.എമ്മില്‍ ഉണ്ടാവില്ലെ ന്ന് -ആക്റ്റിംഗ് പ്രസിഡന്റ് വിജയരാഘവന്‍. കമന്റ്?

രേഷ്മ രജിത്ത്, പനയ്‌ക്കോട്.

= പാര്‍ട്ടിക്കുവേണ്ടിയുള്ള എന്തു തോന്ന്യവാസവും തെറ്റല്ലെന്ന മാനസികാവസ്ഥയില്‍ അ ണികളെ എത്തിക്കുക. പിന്നെ ചെയ്യുന്നതെല്ലാം ശരിയാകും!

? ക്വോട്ടേഷന്‍ സംഘത്തിന്റെ പെര്‍ഫോമന്‍സ് ഈ രീതിയില്‍ പോയാല്‍ കേരളത്തിലെ എ യര്‍പോര്‍ട്ട് തന്നെ അടിച്ചോണ്ട് പോയികളയുമോ ഇവന്മാര്‍?

എ.പി ഷാഗേഷ്, കാടാച്ചിറ.

= അവര്‍ക്ക് കടുത്ത പരിശീലനമാണ് നല്‍കുന്നത്. ബംഗാളിലെ പോലെ കേന്ദ്രവിരുദ്ധ പോര് വേണ്ടിവന്നാല്‍ കേന്ദ്രത്തിനെതിരെ യുദ്ധം ചെയ്യേണ്ട പാര്‍ട്ടീ ജവാന്മാരാണവര്‍.....!

? തെരുവ് നായ്ക്കള്‍ക്കു ബഹുമാനവും അന്തസ്സും കൊ ടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു! എങ്ങനെയാണു അവയെ നമ്മള്‍ ബഹുമാനിക്കുക. ബഹുമാനിക്കാന്‍ ചെല്ലുമ്പം കടി കിട്ട്യാലോ?

ജോര്‍ജ് ജെ. കണ്ണനല്ലൂര്‍.

= ശ്വാനന്മാര്‍ക്ക് ദൂരെ......ദൂരെ നിന്നൊരു സല്യൂട്ട് അടിക്കാമല്ലോ! (തൃശൂര്‍ മേയര്‍ എരന്നിട്ടു പോലും കിട്ടാത്ത ഒരു ബഹുമതിയാണത്)

? ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ആണത്തമല്ല.. ഭാര്യ ഭര്‍ത്താവിനെ തല്ലുന്നതോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അത് അതിയാന്റെ കേമത്തം കൊണ്ടായാലും പോഴത്തമാണ്.....!

? സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാഹനം കയര്‍ ക്കെട്ടി വലിക്കുന്നത് എങ്ങനെ ആചാരപരമാവും?

വിനോദ്.വി.നറുകര.

= പോലീസ് തലപ്പത്തേക്ക് ആര്‍ ക്കും ചുമ്മാ വരാനാകില്ല ആരെങ്കിലുമൊക്കെ കെട്ടി വലിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനുള്ള ചടങ്ങാണത്....!

? മരണത്തിന്റെ കണക്ക് എവിടെ യും പിഴക്കാറില്ല ജീവിച്ചിരിക്കുന്ന വന്റെ കണക്ക് കൂട്ടലാണ് ഇവി ടെ തെറ്റികൊണ്ടിരിക്കുന്നത്?

എ.പി ഷാഗേഷ്, കാടാച്ചിറ.

= എന്നാലിവിടെ കോവിഡിന്റെ കാര്യത്തില്‍ മരണത്തിന്റെ കണക്കും തെറ്റിക്കൊണ്ടിരിക്കുന്നു!

? ഇലക്ഷന് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സ്വര്‍ണ കടത്ത്, ലൈഫ് മിഷന്‍, ഡോളര്‍ കടത്ത്, ഈന്ത പ്പഴം തുടങ്ങിയ അഴിമതി കേസുകളെ ക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാത്തത് എന്താണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അതെല്ലാം തെരഞ്ഞെടുപ്പില്‍ കോംപ്ലിമെന്റാക്കി മായ്ചു കളഞ്ഞു. പുതിയ ഭരണത്തില്‍ പുത്തന്‍ മെഗാ കടത്തുകള്‍ പ്രതീക്ഷിക്കാം...!

? കൊല്ലം എം എല്‍ എ മുകേഷിനെ ഫോണില്‍ വിളിക്കുമ്പോള്‍ എടു ക്കേണ്ട മുന്‍ കരുതല്‍ എന്തൊക്കെ യാണ്?

കെ.കെ. സുമേഷ് കൊക്കാലെ.

= അദ്ദേഹം മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്റെ ജനുസില്‍ പെ ട്ട സഖാവാണ്. ശകാരം കേള്‍ ക്കാന്‍ തയാറായി വിളിക്കാം. ഇല്ലെങ്കില്‍ അനുഭവിച്ചോ...!

politicalnaircartoons.blogspot.in


? സുധാകരന് തെരുവു ഗുണ്ടയുടെ ഭാഷ -വിജയരാഘൻ. കമന്‍റ്...?

രേഷ്മ രജിത്ത് പനയ്ക്കോട്.

= അതു കണ്ണൂർ രാഷ്ട്രീയത്തിന്‍റെ മാതൃഭാഷയാണെന്ന് കരുതി സുധാകരന് സമാധാനിക്കാം!!

? ആരാധനാലയങ്ങൾ തുറന്നാലാണോ, മദ്യ ക്യു വിലാണോ കൊറോണ വരുന്നത്? ഇളവുകൾ യഥാർത്ഥത്തിൽ കഞ്ഞി കുടിക്കാൻ വേണ്ടിയല്ലേ? അല്ലാതെ കള്ള് അടിക്കാൻ ആണോ ജി?

സതീഷ്കുമാർ. ടി. കെആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ഖജനാവ് നിറച്ച് സർക്കാരിനും കഞ്ഞി കുടിച്ച് പോകണമല്ലോ... അതിനാണ്!

? ബ്രണ്ണൻ വിവാദം അണ്ണൻമാരുടെ പാര തിളപ്പിലും ചോരത്തിളപ്പിലും നടന്ന ഫ്ളാഷ് ബാക്കല്ലേ! ഇനി ഒരു ക്ലൈമാക്സിന്‍റെ ആവശ്യ മുണ്ടോ?

വിനോദ്. വി. നറുകര.

= ക്ലൈമാക്സല്ല.. പ്രായമായി ഒന്നിനും ആവാതാകുന്പോൾ പഴയ വീരവാദം പറഞ്ഞുവേണം ആളാവാൻ... രണ്ടുപേരും ട്രൈ മാക്സിമം!

? സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നന്പർ പ്രകാ രം ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിലിറങ്ങാനുള്ള നിയമം നടപ്പിലാക്കിയാൽ ഗതാഗത ക്കുരുക്കും കൊറോണയും കുറയില്ലേ?

കെ.ഒ. ആന്‍റണി,ചൊവ്വൂർ.

= കുറയണം. മുഖ്യമന്ത്രി യും കോവിഡ് കേരളാഘടകം ചീഫുമായി ചർച്ച നടത്തി ധാരണയിലെത്തിയ പ്രകാരം ഒന്നാം നന്പർ കോവിഡിറങ്ങുന്പോൾ രണ്ടാം നന്പർ വണ്ടിയുമായി നമുക്കിറങ്ങാം!!

? രണ്ടു ബാർ ഉള്ളതിനാലാണോ ബാർ ബർ ഷാപ് തുറക്കാൻ ഇളവില്ലാത്തത്?

സതീഷ്കുമാർ. ടി.കെ,ആർപ്പൂക്കര ഈസ്റ്റ്

= ഒരു ബാറിൽ കിട്ടുന്ന വരുമാനം രണ്ടു ബാർ കൂടിയാൽ സർക്കാരിനു കിട്ടില്ല!

? കേരള സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച കോണ്‍ഗ്രസ് നേതാ ക്കൾ സ്വന്തം പ്രസിഡന്‍റിന്‍റെ സ്ഥാനാരോ ഹണ ചടങ്ങിന് നേതാക്കൾക്കൂട്ടവും. അവ ർക്കെന്താ നിയന്ത്രണം ബാധകമല്ലേ?

വിനോദ്. വി. നറുകര.

= കോണ്‍ഗ്രസ് എന്നാൽ തന്നെആൾക്കൂട്ടമാണ്! ഗ്രൂപ്പായി നിയന്ത്രിക്കാം.

? അതിർത്തിയിൽ മദ്യശാല കൾ അടച്ചിടാൻ തീരുമാനം ലഹരി വീര്യം അതിര് കടക്കാ തിരിക്കാനാവുമോ.?

എ.പി. ഷാഗേഷ്, കാടാച്ചിറ.

= ലഹരി അങ്ങോട്ടും കൊറോണ ഇങ്ങോട്ടും കടക്കരുത്!!

? ഇങ്ങനെ പോയാൽ കമ്മീഷൻ അധ്യ ക്ഷക്ക് എതിരെ വനി തകൾ തന്നെ വനി താ കമ്മീഷനിൽ പ രാതിക്ക് പോയാൽ?

സതീഷ്കുമാർ. ടി. കെ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അനുഭവിച്ചോളൂ..... എന്ന് മുഖ്യ നും പാർട്ടിയും പറഞ്ഞെന്നുവരും!

? കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ വിദ്യാലയം തുട ങ്ങുന്നൂ. ഇനിയും പഠിക്കാ ത്ത പാഠം ഭാഗം ബാക്കി കാണുമോ....?

എ.പി. ഷാഗേഷ്,കാടാച്ചിറ.

= തോൽവിയെക്കുയെക്കുറിച്ച് ഇവർക്ക് എത്ര പഠിച്ചാലും മതിയാകില്ലല്ലോ!

? ഏതാനും വർഷം മുന്പ് എൽഡിഎഫിന്‍റെ മുഖ്യ ശത്രുക്കളായിരുന്നു മാണിയും ബാല കൃഷ്ണപിള്ളയും..അവർക്ക് സർക്കാർ സ്മാരകം പണിയുന്ന നിലയ്ക്ക് ഭാവിയിൽ സരിതക്കും സ്വപ്നക്കും സ്മാരകം പണിയേണ്ടി വരില്ലേ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= അവർക്കിപ്പോൾ വരന്പത്തു കൂലിയാണ്! സ്റ്റാറ്റസ് മാറാൻ ഉത്സാഹിക്കണം.

? വനിതാ കമ്മീഷനാണ് സ്ത്രീകളുടെ അവസാനത്തെ അത്താണി- പി.കെ. ശ്രീമതി. കമന്‍റ്...?

രേഷ്മ രജിത്ത്,പനയ്ക്കോട്.

= കമ്മീഷൻ അവസാനത്തെ ആണിയുമടിച്ച് സ്ത്രീകളെ പെട്ടിയിലാക്കും!

? ഒടുവിൽ ജോസഫൈന് നാക്കിന് വരെ ഫൈൻ അട യ്ക്കേണ്ടി വന്നു.വിവാദ പരാ മർശത്തിന്‍റെ പേരിൽ ചുവട് പിഴച്ചിറക്കം. ആരും തുണയാ വാത്തതെന്താണ്?

വിനോദ്.വി.നറുകര.

= പരാജിതരുടെ കൂടെ ആളനക്കം കുറയും. പരാതിയുണ്ടെങ്കിൽ അവർക്ക് കേന്ദ്ര വനിതാക്കമ്മീഷനെ സമീപിക്കാവുന്നതാണ്!

? ഞാൻ പഠിക്കുന്ന കാലത്ത് പരസ്പരം നുള്ളിയതും മാന്തിയതുമായ ഒരുപാട് കഥകളുണ്ട് അതെല്ലാം കാർട്ടൂണ്‍ സ്കോപ്പിൽ പ്രസിദ്ധീകരിക്കുമോ?.?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= കഥ കേൾക്കാൻ ആളുണ്ടാവണേൽ നിങ്ങളൊരു വിഐപിയാവണം. ചൊ റിഞ്ഞും മാന്തിയും ഒരു സെലിബ്രിറ്റിയായി വരൂ. നമുക്ക് കഥപറയാം!

? എൽ.കെ. അദ്വാധിയുടെ മകൾ പ്രതിഭാ അദ്വാനി കോണ്‍ഗ്രസ്‌സിൽ ചേർന്നു (വാർത്ത) ബി.ജെ.പിക്ക് വേണ്ടി അധ്വാനിച്ചാൽ അച്ഛന്‍റെ ഗതിയാവും തനിക്കെന്ന തിരിച്ചറിവാണോ ചേട്ടാ പ്രതിഭയുടെ ചുവടുമാറ്റത്തിന് കാരണം?

രജിത് മുതുവിള ദേവഗംഗ.

= കോണ്‍ഗ്രസിൽ പേരിലെങ്കിലും പ്രതിഭയുള്ള വർ കുറവാണെന്നു കണ്ടു. എങ്കിൽ ഇനിയുള്ള അധ്വാനം അവിടെ ആകട്ടെയെന്നു വച്ചു!

? മരം മുറിയിൽ സർക്കാരിന് വീഴ്ച പറ്റിയെന്നു കേട്ടു. ഇനി അതിൽ വിട്ടുവീഴ്ചയുണ്ടാകുമോ, സർ..?

പി.ആർ. ജോസ്, ചൊവ്വൂർ.

= എല്ലാ വീഴ്ചയിലും സർക്കാർ ഒപ്പമുണ്ട്, കരുതലുണ്ട് വിട്ടുവീഴ്ചയില്ലാതെ എല്ലാം ശരിയാക്കും....ഉറപ്പ്!

politicalnaircartoons.blogspot.in


? പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റും പുതു മുഖങ്ങളായി.ഇനി കേരള ത്തില്‍ കോണ്‍ഗ്രസ് രക്ഷ പ്പെടുമോ?


ഹുസൈന്‍ പൂക്കാട്ടിരി മലപ്പുറം.

= തല്‍ക്കാലം അവരെങ്കിലും ഒന്നു രക്ഷപ്പെട്ടു കണ്ടാല്‍ മതി

? എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകും കെപിസിസി പ്രസിഡന്റെന്ന് പറയുന്നു. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകുന്ന കൊറോണയേക്കാള്‍ ഭയങ്കരനായിരിക്കുമോ?

ഷാഗേഷ.് എ.പി, കാടാച്ചിറ.

= ഭയങ്കരനാണ്... ഗ്രൂപ്പുകള്‍ മാസ്‌ക് വച്ച് അകലം പാലിക്കുക, ഗ്രൂപ്പു മുതലാളിമാര്‍ സോപ്പിടണം. ഹൈക്കമാന്‍ഡ് വാക്‌സിനേയുള്ളു തടയിടാന്‍!

? ഇപ്പോഴുള്ള ചാനല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കാണുമ്പോള്‍ ചെവി കൊട്ടി യടയുന്നു. കേവലം അധര വ്യായാമം മാത്രം. ഇതിലും ഭേദം സഫാരി ചാനല്‍ സഞ്ചാരമാണ് കാണാന്‍ തോന്നുന്നതും. ആ അവതരണ ഭംഗിയും ശൈലിയും കര്‍ണ്ണപുടങ്ങളെയും കണ്ണിനെയും ആനന്ദ നിര്‍വൃതിയിലും ആറാടിക്കുന്നുണ്ട്. അത് പോരേ?

വിനോദ്.വി.നറുകര.

= ഇപ്പോഴത്തെ കടിപിടി ചര്‍ച്ച തുടങ്ങുമ്പോഴെ... ജനം ടിവി പൂട്ടി സഞ്ചാരം തുടങ്ങുന്ന അവസ്ഥയായി...

? മുട്ടില്‍ വനം കൊള്ള :വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍:
ഭാഗ്യം ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല.....!

രജിത് മുതുവിള ദേവഗംഗ.

= എന്നാല്‍ കരുതലുണ്ടായി. മരമുറിയുടെ കേടു തീര്‍ക്കാന്‍ പരിസ്ഥിതി ദിനത്തില്‍ കോടിക്കണക്കിനു മരത്തൈകള്‍ നട്ടത് ആരും കാണാതെ പോകരുത്!

? വൃക്ഷത്തൈകളുടെ നടീല്‍ വലിയ പരസ്യമാക്കാമെങ്കില്‍ മരംമുറി രഹസ്യമാക്കുന്നതെന്താ?

പി.ആര്‍. ജോസ്,ചൊവ്വൂര്‍.

= ഒന്നു നന്മ യും മറ്റത് കൊ ള്ളയുമാണ്. എല്ലാവരും ആഘോഷമായി തൈകള്‍ നട്ടു കൊടുത്താലെ കൊള്ളക്കാര്‍ക്ക് വര്‍ഷംതോറും രഹസ്യമായി വെട്ടിവെളിപ്പിക്കാനാവൂ

? വീരപ്പന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. കമന്റ്?

രജിത് മുതുവിള ദേവഗംഗ.

= വീരപ്പനെ നാറ്റിക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു...!

? അവശ്യ-ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടുത്തി കള്ളുഷാപ്പുകള്‍ക്ക് ലോക്ഡൗണില്‍ ഇളവനുവദിക്കാമെങ്കില്‍ ബീവറേജിനെ ഉള്‍പ്പെടു ത്താത്തത് എന്താണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ബീവറേജിനെ വലിയ ആവശ്യമില്ലാത്ത വിനോദ-ടൂറിസ-സാമ്പത്തിക മേഖലയിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്!

? തടി സര്‍ക്കാരിന് തലവേദനയാകുമ്പോള്‍. തടി കേടാ ക്കാതെ തടി ഊരാനാകുമോ അതോ തടിതപ്പി തടി രക്ഷിക്കാന്‍ ആകുമോ നോക്കുക?
എ.പി.ഷാഗേഷ് കാടാച്ചിറ.

= കാട്ടിലെ തടി.., സില്‍ബന്ദികളുടെ ലോറി... വെട്ടെടാ വെട്ട്..... എന്നതാണ് സര്‍ക്കാര്‍ നയം. ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് സര്‍ക്കാര്‍ തടിയൂരും കട്ടായം

? സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍.... -പുതിയ പദ്ധതി വരുന്നു. ഇനി മുതല്‍ സാധനം വീട്ടില്‍ കിട്ടുമോ ചേട്ടാ....?

രജിത് മുതുവിള ദേവഗംഗ.

= സര്‍ക്കാരുദ്യോഗസ്ഥര്‍ കൊറോണക്കാലത്ത് അവരവരുടെ വീട്ടിലിരുന്നുറങ്ങുന്ന കാര്യമാണ് പറഞ്ഞത്...!

? ജി 7 ഉച്ചക്കോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡ ന്റും ബീച്ചില്‍ വച്ച് അവരുടെ ഭാര്യമാരോടൊപ്പം ചെലവഴിക്കു മ്പോള്‍ രണ്ട് രാഷ്ട്രത്തലവന്മാരും കൈമുട്ടുകള്‍ വച്ച് സൗ ഹൃദം പുതുക്കു ന്നത് എന്തിനായിരിക്കും?

വിനോദ്.വി.നറുകര.

= അവിടെ ഉച്ചകോടിക്കിടെ മുട്ടുകളുടെ സൗഹൃദം കൊ ണ്ടൊരു നയതന്ത്രം. ഇവിടെ മുട്ടില്‍ സൗ ഹൃദതന്ത്രം വഴി നട്ടുച്ചക്ക് കോടികളാണ് കൊള്ളയടിക്കുന്നത്!

?കാലവര്‍ഷം ശക്തിപ്പെട്ടു, കോവി ഡ് വ്യാപനം കൂടുന്നു. ജോലിയില്ല.... എങ്ങനെ ജീവിക്കും?

പി.പി അഷറഫ് ഇരിക്കൂര്‍.

= കള്ളക്കടത്ത്.. അഴിമതി..മരംവെട്ട്.... തുടങ്ങിയവ നടത്തുന്ന അതിതീവ്ര വൈറസായാലെ... ഇവിടെ ജീവിക്കാനാവൂ

? വാക്‌സിന്‍ എല്ലാവര്‍ക്കും കൊ ടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മദ്യം ആവശ്യമുള്ളവര്‍ക്കെല്ലാം കൊടു ക്കാന്‍ കഴിയുന്നത് സര്‍ക്കാരിന്റെ ഒരു നേട്ടമല്ലേ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= കിറ്റുകൊടുത്തും ധൂര്‍ത്തടിച്ചും ഖജനാവ് കാലിയാക്കിയ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ കേരളത്തിന്റെ സാമ്പത്തിക സൈന്യം രംഗത്തിറങ്ങി എന്നാണതിനെ കാണേണ്ടത്!

? യൂറോയിലെ ഔദ്യോഗിക സ്‌പോ ണ്‍സര്‍മാരാണല്ലോ കൊക്കക്കോള. പത്രസമ്മേളനത്തില്‍ കൊക്കോ ക്കോളക്ക് പകരം വെള്ളം കുടി ക്കാന്‍ ഉപദേശിച്ച റൊണാള്‍ഡോ യോട് യോജിപ്പല്ലേ??

വിനോദ്.വി.നറുകര.

= അതോടെ കൊക്കോകോളയുടെ വിപണിമൂല്യം ഇടിഞ്ഞ് അവരേയും വെള്ളംകുടിപ്പിച്ചതില്‍ സന്തോഷം!

politicalnaircartoons.blogspot.in


? നിയമസഭാ ബഹിഷ്കരണമാണ് യുഡിഎഫ് പരിപാടിയെങ്കിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ടോ?

പി.ആർ. ജോസ്,ചൊവ്വൂർ.= വേണം. ക്യാബിനറ്റ് റാങ്കും ആനുകൂല്യങ്ങ ളും ഒരിക്കലും ബഹിഷ്കരിക്കാൻ പാടില്ല!!


? പിണറായി കേരളം ഉ ള്ളം കൈയ്യിൽ അമ്മാനമാടുമോ?

പി.പി. അഷറഫ്, ഇരിക്കൂർ.

= ചോദിക്കാനാളില്ലെങ്കിൽ ആ ടാം. കൈ കഴയ്ക്കുന്പോൾ പോക്കറ്റിലുമിടാം!


? പരസ്പരം പണി കൊടുത്തു പണി കൊടുത്തു ഐക്യം നഷ്ടപ്പെട്ട ഐ

ക്യ മുന്നണിക്ക്, നേതാ വ് മാറിയാൽ ന്ധഐക്യംന്ധ തിരിച്ചുവരുമോ?

കെ. ഒ. ആന്‍റണി,ചൊവ്വൂർ.

= അധികാരം കാണിച്ച് ഒരുപക്ഷേ ഐക്യമുണ്ടാക്കാം. എന്നാൽ അഴിമതിക്കാരെ മു ന്നിൽ നിർത്തി അഴിമതിക്കെതിരേയും വർഗീയ കക്ഷികളെ ഒപ്പം നിർത്തി വർഗീയതക്കെതിരായും എങ്ങനെ പോരാടുമെന്ന് മനസിലാകുന്നില്ല!!


? മഹാമാരിക്കാലത്ത് സർക്കാരിനൊപ്പം നിൽക്കുമെന്ന് വി.ഡി. സതീശൻ. കമന്‍റ്?

പി.പി. അഷറഫ്, ഇരിക്കൂർ.

= ചതിക്കരുത്.... പിണറായി ഭരണം തന്നെ ഒരു മഹാമാരിയായി സർ ക്കാർ പ്രഖ്യാപിച്ചെന്നും വരും!


? ബ്ലാക്ക് ആൻഡ് വൈറ്റ് വൈറസിന് പിന്നാലെ രാജ്യ ത്ത് യെല്ലോ വൈറ്റ് ഫഗ്ഗസും പടരുന്നു ഇവർ നമ്മുടെ ജീവിതം കളർ ഫുൾ ആക്കി യേ അടങ്ങു എന്ന് തീരുമാ നിച്ചു കഴിഞ്ഞോ നായരേ?

എ.പി ഷാഗേഷ്, കാടാച്ചിറ.

= എല്ലാവരേയും വെള്ളപുതപ്പിക്കാനാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്!!


? കാലാവസ്ഥ നിരീക്ഷകരുടെ റെഡ്, ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പോലെയാണല്ലോ ഇപ്പോഴത്തെ രോഗങ്ങളും. ബ്ലാക്ക്,വൈറ്റ്, യെല്ലോ ഫംഗസുകൾ..?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= അവരുടെ പ്രവചനം പോലെ രോ ഗം വരാതിരിക്കാനാണ് സാധ്യത എന്നോർത്ത് സമാധാനിക്കാം.


? ഡൽഹിയിലേക്ക് ഇല്ല; ഹരിപ്പാട് എം.എൽ.എ ആയി പ്രവർത്തിക്കും -ചെന്നിത്തല.ഡൽഹിയിലെ പ്രധാന മന്ത്രിയാക്കാമെന്ന് പറഞ്ഞ് നോക്കട്ടെ നായർ സാബ് ....?

രജിത് മുതുവിള,ദേവഗംഗ.

= കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി ഡൽഹിയിലല്ലാ, വയനാട്ടിലാണെന്ന് ചെന്നിത്തലക്കറിയാം!!!


? ഇടതുപക്ഷ മുന്നണി യിൽ വിദ്യാഭ്യാസ മന്ത്രി യായി വി.ശിവൻകുട്ടി വന്നപ്പോൾ പലർക്കും അനിഷ്ടം. പണ്ട് ചാക്കീരി അഹമ്മദ്കുട്ടി വരെ വി ദ്യാഭ്യാസ മന്ത്രി ആയി ട്ടുണ്ട്.പിന്നാണോ ശിവ ൻകുട്ടി?

വിനോദ് വി.നറുകര.

= വിദ്യ കുറവുണ്ടെങ്കിൽ പകരം അഭ്യാ സം കൈയ്യിലുണ്ടായാൽ മതി വിദ്യാഭ്യാസ വകുപ്പ് പുല്ലുപോലെ ഭരിക്കാം!!


? പൃഥ്വിരാജിനൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ രാഷ്ട്രീയ ആവശ്യമെന്ന് - ചെന്നിത്തല. ഈ ആവശ്യം ആർക്കാണെന്നത് കൂടി അറിഞ്ഞാൽ കൊള്ളാം.....?

രജിത് മുതുവിള ദേവഗംഗ.

= പ്രതിപക്ഷ നേതാവിന്‍റെ ഒരു രാഷ്ട്രീയ ആവശ്യം വന്നപ്പോൾ ഒറ്റക്കെട്ടായി ഒപ്പം നിൽക്കേണ്ട ഒറ്റയൊരുത്തനേയും കണ്ടില്ല.. അതുകൊണ്ടു പറഞ്ഞതാ..!


? ഇന്ത്യയുടെ വികസനം ഇന്ധനത്തി ലൂടെയാണോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= വികസനത്തിനു പറ്റിയ വാക്സിനുമുണ്ട്!!

politicalnaircartoons.blogspot.in


? കൊറോണയുടെ രണ്ടാം തരംഗം, ടൗട്ടേ, ബ്ലാക്ക് ഫംഗസ്, യാസ് തുടങ്ങി കേരളത്തിൽ ദുരന്തങ്ങ ളുടെ ഘോഷയാത്ര ആ ണല്ലോ. എന്തായിരിക്കും കാരണം?

കെ.ഒ.ആന്‍റണി,ചൊവ്വൂർ.

= പിണറായി സർക്കാരിന് ഭരിക്കാൻ ദുരന്തമില്ലാതെ പറ്റില്ലെന്ന് മനസിലാക്കി ദേവഗണങ്ങൾ പറഞ്ഞുവിടുന്നതാണ്!!? സത്യപ്രതിജ്ഞാ ചടങ്ങിൽ യു.ഡി.എഫ് വെർച്വ ലായി മാത്രം പങ്കെടുക്കും -എം.എം ഹസൻ, കമന്‍റ്?

രേഷ്മ രജിത്ത് പനയ്ക്കോട്.

= അങ്ങനെ കാളകളിച്ചു ഉഴപ്പി നടന്നോ.. അവസാനം നിയമസഭയിലും വെർച്വലായിട്ട് പങ്കെടുക്കേണ്ടി വരും.


? വ്യക്തിയല്ല.സംവിധാനമാണ് മുഖ്യം- കെ.കെ. ശൈലജ. എങ്കിൽ ജോഷിയാ ബെസ്റ്റ്. ഇതെന്‍റെ കമന്‍റ്-ഇനി വേണ്ടത് ചേട്ടന്‍റെ കമാൻറാണ്....?

രജിത് മുതുവിള, ദേവഗംഗ ,തിരുവനന്തപുരം

= ഇവിടെ കഥാ. തിരക്കഥ, ഗാനങ്ങൾ, സംഗീതം, കാമറ, എഡിറ്റിംഗ്, വിതരണം, സംവിധാനം, നിർമ്മാണം എല്ലാം ഒരാളാണ്. അതിലേതാണ് മെച്ചമെന്ന് ഓരോരുത്തർക്കും വിലയിരുത്താം..


? ഇടതുവശം ചേർന്നുള്ള ഓവർ ടേക്കിംഗ് നിരോധി ക്കണം എന്നു പറയുന്നു. അപ്പോൾ തുടർ ഭരണവും ഒരു ഇടത് ഓവർ ടേക്കിംഗ് അല്ലേ?

വിനോദ്.വി.നറുകര.

= ദുരന്ത ഘട്ടത്തിൽ ജനം ഏതു വഴിയും ഓടി രക്ഷപ്പെടും. അതിൽ തെറ്റില്ല!!


? നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനു മുണ്ടെന്ന്- ബി.ജെ.പി. നേതാവ്. കമന്‍റ്: ?

രേഷ്മ രജിത്ത് പനയ്ക്കോട്.

= അങ്ങേരു മാത്രമല്ല നാട്ടിലെ പുരോഗമന മതേതര ബുദ്ധിജീവികളും ഒപ്പമുണ്ട്. തീവ്രവാദികളെ ഇത്തരക്കാർ പോരാളികളെന്നാണ് വിളിക്കാറ്.


? ഉച്ചക്കിത്തിരി മീനിന്‍റെ മണവും രാത്രിയിൽ ഒരു പെണ്ണിന്‍റെ മണവും ഇല്ലാത്ത ജീവിതം എന്തു ജീവിതം ഗുരുവേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ.

= മണം നഷ്ടപ്പെട്ടെങ്കിൽ ഗോവിന്ദേട്ടൻ ക്വാറന്ൈ‍റനിൽ പോവുക കൊ റോണയാണെന്നാണ് തോന്നുന്നത്....


? കോവിഡുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും മലയാള ത്തിലാക്കി. അപ്പോഴിനി മുതൽ കോറന്ൈ‍റയിൻ ഉണ്ടാവി ല്ലല്ലോ നായരേ.?

എ.പി. ഷാഗേഷ്, കാടാഞ്ചിറ.

= ഇല്ല. പകരമിനി ഒറ്റയ്ക്ക് ഒറ്റമുറിവാസം!!!


? ചൈനയും ക്യൂബയും മാത്രമല്ല ശ്രീലങ്കയിലെയും ജർമ്മ നിയിലേയും കമ്യൂണിസ്റ്റ് പാർട്ടികൾ പിണറായിയെ അഭിനന്ദി ച്ചുവെന്ന് - എം.എ. ബേബി. കമന്‍റ്?

രേഷ്മ രജിത്ത് പനയ്ക്കോട്.

= അഭിനന്ദനങ്ങൾ തീർന്നിട്ടില്ല. ഉത്തര കൊറിയ, ഹമാസ്, യുഎന്നുമൊക്കെ ഉടൻ വരും.


? ചെറു ഘടകകക്ഷികൾക്ക് രണ്ടര വർഷത്തേക്ക് മാത്രം മന്ത്രി സ്ഥാനം -(വാർത്ത) ടെന്പറ...റിയാണോ ചേട്ടാ.......?

രജിത് മുതുവിള ദേവഗംഗ.

= പിള്ളേർക്ക് ഇതുമതി... എന്നതാണ് ഈ പരിപാടിയുടെ ലോഗോ. എല്ലാവരും സന്തുഷ്ടരാണോ...അതാണ് നിങ്ങൾ കാണേണ്ട കാര്യം....

? തോൽവിയെപ്പറ്റി പഠിച്ചു തെറ്റ് തി രുത്തുമെന്നു ചെന്നിത്തലയും ഉമ്മ ൻചാണ്ടിയും കുഞ്ഞാലികുട്ടിയു മൊക്കെ പറഞ്ഞിരിക്കുന്നു. ഇവർ എവിടാ പഠിക്കാൻ പോകുന്നത്. ..പഠിച്ച് എന്നു വരും?

ജോർജ്. ജെ. കണ്ണനല്ലൂർ.

= തോൽവിയെപ്പറ്റി മറ്റു സസ്ഥാനങ്ങളിൽ പോയി പഠിച്ച് ഭൂലോക തോൽവിയാകാതിരിക്കട്ടെ..!


? സത്യം പറഞ്ഞാൽ യുഡിഎഫിന് ഭരണം കിട്ടാഞ്ഞത് ന്ധഉർവശി ശാപം ഉപകാരംന്ധ എന്ന് ആർക്കെങ്കിലും തോ ന്നുന്നുണ്ടോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= തീർച്ചയായും. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് അറിഞ്ഞുകൊണ്ട് ആരെങ്കിലും ചാടുമോ!!!

? കേരള ജനത തങ്ങളുടെ രാഷ്ട്രീയ പാരന്പര്യം തിരുത്തിയ ചരിത്ര പരമായ ഒരു വിധിയെഴുത്തായിരുന്നു ഇത്.. അതാവട്ടെ അർഹതക്കുളള അംഗികാരവുമായി... അങ്ങനെ കേരളത്തിലും തുടർഭരണം സാധ്യമായി..! കമെന്‍റ്പ്ലിസ്....

മുരുകൻ തരുർ.

= തമ്മിൽ ഭേദം തൊമ്മൻ തിയറിയിലാണത് ഒപ്പിച്ചത്്, ഒട്ടും അഹങ്കരിക്കാനില്ല.

? തുടർ ഭരണം ഉണ്ടായില്ലെ ങ്കിൽ നഷ്ടം കേരളത്തിനാ ണെന്ന് -കെ.കെ.ശൈലജ ഇപ്പോൾ എല്ലാം ലാഭത്തിലാ ണോ ചേട്ടാ...?

രജിത് മുതുവിള ദേവഗംഗ.

= സഖാക്കൾക്കും ബന്ധുക്കൾക്കും..ഓക്കെയാണ്.

politicalnaircartoons.blogspot.in


? ഇലക്ഷന് മുന്‍പ് കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മ്മി ക്കുമെന്ന് പറഞ്ഞിട്ടെന്തായി?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ബെവ്‌കോ, സിവില്‍സപ്ലൈസ്, കുടുംബശ്രീ എന്നീ കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാണത്തിന് അനുമതി കൊടുത്തിട്ടുണ്ട്. തുടര്‍ ഭരണം കിട്ടിയാല്‍ നമ്മളുണ്ടാക്കും...!

? മുന്നണികള്‍ പരസ്പരം കൊമ്പു കോര്‍ക്കുന്നു. ഇവരില്‍ ആരൊക്കെയാണ് അരക്കള്ളന്‍, മുക്കാല്‍ കള്ളന്‍, പുണ്യാളച്ചന്‍... എന്ന് എങ്ങനെയാണ് മനസിലാക്കുക?

കെ. ദിവാകരന്‍ പുഴാതി.

= എല്ലാം കള്ളന്മാരാണെ ന്ന് മനസിലാക്കി മുന്‍കരുതലോടെ ജീവിക്കുക!

? സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ പ്ര ധാന പ്രതിസന്ധി വര്‍ഗ്ഗീയ ലഹളയായിരുന്നു. ഇന്നോ?

വിനോദ്.വി.നറുകര.

= രാഷ്ട്രീയ പ്രവര്‍ത്തന മെന്ന അശ്ലീലമാണ് ജനത്തിനും രാഷ്ടത്തിനും ഇന്ന് പ്രതിസന്ധിയുണ്ടാക്കുന്നത്...!

? കേരളത്തിലിപ്പോള്‍ കൊറോണ അന്വേഷണം മാത്രമല്ലേയുള്ളൂ. മറ്റെല്ലാ അന്വേഷണ ഏജന്‍സികളും പണി നിര്‍ത്തി! കൊറോണ വൈറസിനേക്കാള്‍ ഭയാനകമല്ലേ ഇലക്ഷന്‍ വൈറസ്...?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= ഇപ്പോള്‍ നടക്കുന്നത് മനഷ്യരെ പാഠം പഠിപ്പിക്കുവാന്‍ കൊറോ ണ വഴി പ്രകൃതി ഒരുക്കിയ പ്രസിഡന്റു ഭരണമാണ്...!

? അഫ്ഗാനിസ്ഥാനില്‍ പര പുരുഷനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഒരു സ്ത്രീ 40 ചാട്ടവാറടി ഏറ്റുവാ ങ്ങിയത്രേ. ഈ നിയമം കേരള ത്തില്‍ വന്നാല്‍ എന്തായിരി ക്കും സംഭവിക്കുക?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അങ്ങനെയിപ്പോള്‍ വരുത്തണ്ട. ഇതു ഭാരതമാണ് ഇവിടെ പരപുരുഷനില്ല എല്ലാവ രും സഹോദരീസഹോദരന്മാരാണല്ലോ

? ലോക്കഡൗണ്‍, കടുത്ത നിയ ന്ത്രണം തമ്മിലുള്ള വിത്യാസം എന്താണ്?

കെ.കെ.സുമേഷ് കൊക്കാലെ.

= രണ്ടും ഒന്നു തന്നെ, പ്രളയഫണ്ട്, വാക് സിന്‍ഫണ്ട്... പോലെ പേരിലേയുള്ളു വ്യ ത്യാസം.

? സരിതയ്ക്ക് ആറ് വര്‍ ഷം കഠിന തടവും പിഴ യും. ആര് തടവും ....?

രജിത് മുതുവിള, ദേവഗംഗ.

= തടവു കഴിഞ്ഞ് ആ പിഴകളുടെ ലി സ്റ്റ് പുറത്തു വിടുന്നതാണ്....

? കേരളത്തിലെ മുഖ്യമന്ത്രിയെ 'ഇരട്ടചങ്കന്‍' എന്ന് വിളിക്കുന്നത് കൊണ്ടാണോ കേരളത്തില്‍ ഇരട്ട ജനിതക മാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷമാകുന്നത്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അതെന്തായാലും വൈറസിന് ഇരട്ടപ്രഹരം കൊടുക്കാന്‍ ഇരട്ട മാസ്‌കുമായി രംഗത്തിറങ്ങാന്‍ ഇരട്ടച്ചങ്കന്‍ പ്രജകളെ ആഹ്വാനം ചെ യ്തല്ലോ...!

? എന്താണ് യഥാര്‍ത്ഥത്തില്‍ കൊറോണ ആഗഹിക്കു ന്നത്: സമ്പൂര്‍ണ്ണ ലോക് ഡൗണോ, സെമി ലോക് ഡൗണോ, ലോക് ഡൗണ്‍ സമാന നിയന്ത്രണമോ?

ടി.എസ്. മധുസൂദനന്‍, കൊങ്ങണൂര്‍.

= കൊറോണ ഹാപ്പിയാണ്. എല്ലാം ഓരോ പ്ലേറ്റ് പോരട്ടെ.... എന്നാണ് അന്ന് കണ്ടപ്പോള്‍ പറഞ്ഞത്!


politicalnaircartoons.blogspot.in


? പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന വിവാദ പോസ്റ്റ് താനിട്ടതല്ലെന്ന് കായംകുളം എം.എല്‍.എ -പ്രതിഭ. നമ്മളെ പോസ്റ്റാക്കാനുള്ള ശ്രമമാണോ ചേട്ടാ....?

രജിത് മുതൂവിള ദേവഗംഗ, തിരുവനന്തപുരം.

= വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ പോസ്റ്റര്‍ വാഴത്തോട്ടത്തിലും ആക്രിക്കടയിലും ഇട്ടതുപോലെ പൊട്ടനും ചട്ടനും ചേര്‍ന്ന് സ്വന്തം പോസ്റ്റ് എവിടെയെങ്കിലും സ്ഥാപിച്ചതായിരിക്കാം! (അങ്ങനെയൊക്കെ ചിന്തിക്കാനും അല്പം പ്രതിഭ വേണം)

? മന്ത്രി സുധാകരനെ കൊറോണയെക്കാള്‍ മുന്തിയ ഇനം വൈറസാണല്ലോ പിടി കൂടിയിരിക്കുന്നത്. അതില്‍ നിന്നു മോചനം നേടുവാന്‍ എന്തു ചെയ്യണം?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= പാര്‍ട്ടി വൈറസുകള്‍ ക്കെതിരെയുള്ള ഏക പ്രതിരോധം ക്യാപ്റ്റന്‍ വാക്‌സീന്‍ മാത്രമാണ്.. (ക്യാപ്‌സൂളുകള്‍ ഫലപ്രദമല്ല.)

? താന്‍ കുറ്റക്കാരനാണെ ന്നു തെളിഞ്ഞാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കു മെന്നു മന്ത്രി ജലീല്‍ പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ വിലയേറിയ സേവനം കേരള ജനതയ്ക്ക് നഷ്ടപ്പെടില്ലെ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= പേടിക്കേണ്ട. അല്ലെങ്കിലും അദ്ദേഹത്തിന് പൊതുപ്രവര്‍ത്തനം തീരെയില്ല. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സമുദായത്തിനും വേണ്ടി മാത്രമുള്ള സ്വകാര്യപ്രവര്‍ത്തനമാണ് ശീലം!

? കണ്ണൂര്‍ സെന്‍ട്രല്‍ ജയി ലില്‍ 2 ലക്ഷം രൂപ കവര്‍ ന്നു എന്ന് വാര്‍ത്ത. ഇത് എന്താണ് തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നുവോ?

സുമേഷ്.കെ.കെ,കൊക്കാലെ.

= കള്ളന്മാരുടെ ആസ്ഥാ നമല്ലേ അവിടം. ജയില്‍ ഡേ പ്രമാണിച്ചുള്ള മോ ഷണോത്സവം വല്ലതു മായിരിക്കും...!

? ചട്ടനെ പൊട്ടന്‍ ചതിച്ചാ ലും. പൊട്ടനെ ദൈവം ചതി ച്ചാലും നാട്ടുകാരെ കൊറോ ണ ചതിക്കാതിരുന്നാല്‍ മതിയായിരുന്നൂ നായരേ ........?

എ.പി ഷാഗേഷ്, കാടാച്ചിറ.

= അതിനായി നാടുനീളെ കൊറോണ എന്ന വര്‍ഗ്ഗവഞ്ചകനെതിരെ പോസ്റ്ററുകള്‍ പതിപ്പിക്കു.... നല്ല ആശ്വാസം കിട്ടും!

? ഒരു പണിക്കും പോകാതെ വീട്ടില്‍ കുത്തിയിരിക്കുന്നവനെ പണ്ടൊക്കെ മടിയന്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്നാവട്ടെ ഉത്തരവാദിത്വമുള്ള പൗരന്‍ എന്നാണ് പറയുന്നത്. കമന്റ് പ്ലീസ്...

മുരുകന്‍ തരുര്‍.

= എല്ലാവര്‍ക്കും പണി ഇപ്പോള്‍ വീട്ടിലാണല്ലോ. പൗരന്‍ ചുമ്മ പുറത്തിറങ്ങിയാല്‍ പോലും പണി കിട്ടുന്ന കാലമാണിത്...!

? തെരുവുനായ്ക്കളെ കല്ലെറിയുന്നവനെ ജയിലില ടക്കാന്‍ ജാഗ്രത കാണിച്ചിരുന്ന മനേക ഗാന്ധി ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിച്ചുവീഴുന്നത് കാണുന്നില്ലേ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= മനേകഗാന്ധി മൃഗസംരക്ഷണത്തിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മറ്റു വിഷയങ്ങളില്‍ താല്പര്യമില്ല!

? കോഴി, മുട്ട ഇടുന്നില്ല; പോലീസില്‍ പരാതി നല്‍കി പൗള്‍ട്രി ഫാം ഉടമ. - അപ്പോള്‍ എന്റെ ചോദ്യം ഇതാണ്: കേസ് ആര്‍ക്കെതിരെ എടുക്കും.....?

രജിത് മുതുവിള ദേവഗംഗ.

= കേരളത്തിലാണെങ്കില്‍ ഇത്തരം കേ സുകളെല്ലാം പ്രധാനമന്ത്രി മോദിക്കെതിരെയാകും സര്‍ക്കാര്‍ എടുക്കുക.

politicalnaircartoons.blogspot.in


? കോവിഡിന്‍റെ രണ്ടാം വരവിന് ഒരു സുനാമിയുടെ ലുക്ക് ഉണ്ടല്ലോ നായർജി. ആശങ്കയ്ക്കപ്പുറം കാര്യങ്ങൾ കൈവിട്ടു പോകുകയാണോ?

മുരുകൻ തരൂർ.

= കൈവിട്ടു പോകാതെ ജാഗ്രതയാകാം. എന്നാലും തുടർഭരണം കോവിഡിനു തന്നെ...!

? പ്രശസ്തിക്ക് വേണ്ടിയാണ് മോദി കോവിഡ് മരുന്ന് കയറ്റി അയക്കുന്നത്.... എന്ന് കേന്ദ്രത്തിനെതിരെ മമത. -ഇത് പറഞ്ഞ മമതയും അതു പറഞ്ഞ് ചോദ്യം ചോദിച്ച രജിത്തും പ്രശസ്തിക്കു വേണ്ടിയാണ് അതു ചെ യ്തതെന്ന് ഞാൻ പറഞ്ഞാൽ?

രജിത് മുതൂവിള ദേവഗംഗ, തിരുവനന്തപുരം.

= പിന്നെ എന്‍റെ ഉത്തരത്തിനെന്തു പ്രസക്തി....!!!

? ബംഗാളിൽ 5 ഘട്ടത്തിലായി 80 ശതമാനത്തോളം പോളിംഗ് നടക്കുന്നത് കോവിഡിനെ തോല്പി ക്കാനാണോ?

അഷ്റഫ് പി.പി, ഇരിക്കൂർ.

= അവസാനം എല്ലാവരും ചേർന്ന് കോവിഡിനെ തന്നെ വിജയിപ്പിക്കും...!

? കോണ്‍ഗ്രസ് ആശയം ഉൾക്കൊള്ളുന്ന ആർക്കും വരാം -മുല്ലപ്പള്ളി. ആശയം വിശദികരിക്കുക ....?

രജിത് മുതൂവിള ദേവഗംഗ, തിരുവനന്തപുരം.

= ആശയത്തിൽ മുല്ലപ്പള്ളിയിലുള്ള മ ഒരു ദീർഘശ്വാസത്തോടെ ഉൾക്കൊണ്ടാൽ ആമാശയമാകും. അതായത്... കോണ്‍ഗ്രസുകാർ സ്വന്തം ആമാശയത്തിനായി പണിയെടുക്കുന്നവരാകണം...!!!

? സി.പി.എമ്മിൽ ജി.സുധാകരനെയും കോണ്‍ഗ്രസിൽ കെ.സുധാകരനെയും സ്വന്തം പാർട്ടി അണിയറയിൽ റണ്‍ ഒൗട്ടാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നില്ലേ?

വിനോദ്.വി.നറുകര.

= ഇപ്പോൾ പാർട്ടീ പ്രവർത്തനം അത്ര സുതാര്യകരമല്ലാത്തതിനാൽ സുധാകര·ാർക്ക് പ്രസക്തിയില്ലാ പോലും!!!

? കൊറോണ സ്വന്തം വാഹ നത്തിൽ മാത്രമേ സഞ്ചരിക്കൂ എന്നതു കൊണ്ടാണോ, രാത്രി കാല കർഫ്യുവിൽ നിന്ന് പൊതു ഗതാഗതത്തേ ഒഴിവാ ക്കിയത്.....?

മുരുകൻ തരൂർ.

= ജനിതകമാറ്റം വന്ന കൊറോണകൾ ലിഫ്റ്റ് കിട്ടിയാൽ ഏതു വണ്ടിയിലും കയറിവരും...!!!

? കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന് ഇത്രയേറെ പവറുണ്ടെങ്കിൽ മൂന്നിനും നാലിനുമൊക്കെ എന്തായിരിക്കും സ്ഥിതി?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= വണ്‍..ടൂ...ത്രീ... രണ്ടിലൊന്ന് തീരുമാനമുണ്ടാകും...!

? യുഡിഎഫ് പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കും -ചെന്നിത്തല. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ -കമന്‍റ്?

രജിത് മുതൂവിള ദേവഗംഗ, തിരുവനന്തപുരം.

= അതല്ല. വിജയിച്ചാൽ ഉത്തരവാദികളായി പല രും രംഗത്തു വരും. തോ ൽക്കുന്പോഴെങ്കിലും നേതാവായി തന്നെ അം ഗീകരിക്കുമല്ലോ...!!!

? കെ.എം ഷാജി അഴിമതിക്കേസിൽ അകത്തായാൽ ചെന്നിത്തല എന്തു പറ യും?

അഷ്റഫ് പി.പി, ഇരിക്കൂർ.

= അഴിമതിയേക്കാൾ വലുതാണല്ലോ മുന്നണി.. അതിനാൽ അഴിമതിയെ ചേർത്തു നിർത്തി ന്യായീകരിക്കും!!!

? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് ഇനി ബി.ജെ.പി. ഭരിക്കും. എന്തു പറയുന്നു?

രേഷ്മ രജിത്ത് പനയ്ക്കോട്.

= പഞ്ചായത്ത് വിട്ടു കൊടുത്ത് സംസ്ഥാനം പിടിക്കുന്ന ചാണക്യതന്ത്രമാണെന്നു പറഞ്ഞു നിക്കാം!!!

politicalnaircartoons.blogspot.in


? തൃശൂര്‍ പുരത്തിന് എഴുന്നുള്ളിക്കുന്ന ആനയ്ക്ക് സാമൂ ഹ്യ അകലവും പിന്നെ മാസ്‌കും ധരിക്കേണ്ടേ?പി.ആര്‍. ജോസ്,ചൊവ്വൂര്‍.

= വേണം. പി ന്നെ കുടമാ റ്റം പോലെ മാസ്‌ക്കിടലും നാളത്തെ ആചാരമായി മാറാം.

? തുടര്‍ ഭരണം സ്വയം ഉറപ്പിച്ച നിലവിലെ മുഖ്യ മന്ത്രിക്കും ഭരണമാറ്റം ഉണ്ടായാല്‍ മുഖ്യമന്ത്രി യാകാനുള്ള മുന്‍ മുഖ്യമന്ത്രിക്കും ഒരേ സമയം കോവിഡ് വന്നതിന്റെ രഹസ്യം എന്തായിരിക്കും?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= രണ്ടു മുന്നണികളും ഒരുപോലെ വര്‍ഗീയ കക്ഷികളുമായും വൈറസുകളുമായി കൂട്ടുകൂടി എന്നിപ്പോള്‍ തെളിഞ്ഞില്ലേ!

? തൂക്ക് മന്ത്രിസഭ വന്നാല്‍ ആരെ പിന്തുണക്കു മെന്ന് തീരുമാനിച്ചിട്ടില്ലെന്ന് -പി.സി.ജോര്‍ജ്ജ്: തൂക്കം നോക്കിയായിരിക്കുമോ ചേട്ടാ പിന്തുണ?

രജിത് മുതുവിള ദേവഗംഗ, തിരുവനന്തപുരം.

= ഓരോ മുന്നണിയും ജോര്‍ജിനു നല്‍കുന്ന ഓഫറിന്റെ തൂക്കം നോക്കി വേണം തീരുമാനമെടുക്കാന്‍.

? ഈ സര്‍ക്കാരിന്റെ മൂന്ന് ബോംബുകളില്‍ ഒന്ന്-കൊല പാതകം, രണ്ട്-ലോകായുക്ത ബോംബ്, പിന്നെ മൂന്നാമത്തെ എന്താണോ സാബ്?

സതീഷ്‌കുമാര്‍, തൃക്കോവില്‍ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= വരാനുള്ള യഥാര്‍ത്ഥ ബോം ബ് തെരഞ്ഞെടുപ്പു ഫലം തന്നെ ആയിരിക്കണം

? ജയരാജനെ കൈവിട്ട സി.പി. എം, ജലീലിനെ സംരക്ഷിക്കുന്ന ത് എന്തിനായിരിക്കും?

സുമേഷ്.കെ.കെ, കൊക്കാലെ.

= ജയരാജന്മാരുടെ പഴയ ഗുണ്ടായിസ കമ്യൂണിസത്തേക്കാള്‍ പുത്തന്‍ വര്‍ഗീയ പ്രീണന കമ്യൂണിസത്തിനാണ് ഇപ്പോള്‍ ഡിമാന്റ്.

? കൊലപാതകികളുടെ ആരാധാനാലയത്തിലെ ദൈവമാണ് പിണറായി വിജയന്‍ -ഷാഫി പറമ്പില്‍. ഈ പറയുന്നവരെ ആ ദൈവത്തിന്റെ മുമ്പില്‍ തൊഴുത് നില്‍ക്കുന്നത് കാണാറുണ്ട് -കമന്റ...?

രജിത് മുതുവിള ദേവഗംഗ.

= എല്ലാ 'ദൈവ'ങ്ങളുടെ മുന്നിലും തൊഴുതു നില്‍ക്കും... കാരണം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണല്ലോ!

? മുഖ്യമന്ത്രിക്ക് കോവിഡ്-19 ബാധിച്ച നിലക്ക് കേരളത്തില്‍ കോവിഡ്19ന് സ്റ്റേ പ്രതീക്ഷിക്കാമോ.....?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= സ്റ്റേ ഇല്ല. കോവിഡിന് ഒരു വിജിലന്‍സ് അന്വേഷണം പ്രതീക്ഷിക്കാം

? ഇ. ശ്രീധരന്‍ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നതായി വാര്‍ത്ത. അമിത ആത്മ വിശ്വാസം വിനയാകുമൊ നായര്‍ ജി?

മുരുകന്‍ തരുര്‍.

= ഇല്ല. എല്ലാം പെട്ടെന്ന് ചെയ്യു ന്ന ശ്രീധരന്‍ 5 കൊല്ലത്തെ എം.എല്‍.എപ്പണി 3 കൊല്ലം കൊ ണ്ടു തീര്‍ക്കാനാണ് പ്ലാന്‍ അത്യുത്സാഹി ആനയെ എടുക്കുമെന്ന് കേട്ടിട്ടില്ലേ...

? കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണം - കെ.സുധാകരന്‍:
അഴിച്ചാലല്ലെ ചേട്ടാ പണിയാവുന്നത്....?

രജിത് മുതുവിള ദേവഗംഗ.

= പണിതാലാണല്ലോ.. എന്തേലും അഴിച്ചെടുക്കാനാവൂ!

? 'നാറുന്നവനെ ചാരിയാല്‍ ചാരുന്നവനും നാറും'- എന്നുള്ളത് നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ അണികളും ഇനിയും മനസിലാക്കാത്തതെന്താണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അവര്‍ക്കറിയാം. എന്നാല്‍ 'മുഴുവന്‍ മുങ്ങി(നാറി) യാല്‍ പിന്നെ കുളിരില്ലല്ലോ' എന്നോര്‍ക്കുമ്പോള്‍ ഒരു റിലാക്‌സേഷനുണ്ട്!

? കവിഭാവനയില്‍ ചിത്ര വിളക്കാണ് ഭാര്യ. ഭര്‍ത്താവോ?

വിനോദ്.വി.നറുകര.

= കുത്തു വിളക്ക് ആയാലോ.....!

politicalnaircartoons.blogspot.in


? എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാരിനൊപ്പം -മുഖ്യ മന്ത്രി. തിരഞ്ഞെടുപ്പായതുകൊണ്ടാണോ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം.

= അല്ല. മുഖ്യന്റെ മനസില്‍ വലിയ പദ്ധതികളുണ്ട്. ഇടതു വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയാണല്ലോ ഇപ്പോള്‍ ക്യാപ്റ്റന്‍. തുടര്‍ഭരണം കിട്ടിയാല്‍ ക്യാപ്റ്റനെ ദേവഗണങ്ങളുടെ പദവിയിലേക്ക് ഉയര്‍ത്താനും തുടര്‍ന്ന് ആരാധനാമൂര്‍ത്തികളുടെ ആഗോളസമ്മേളനം വിളിക്കാനും മുഖ്യനു പരിപാടിയുണ്ട്....

? ഈ ഇലക്ഷനില്‍ പച്ച ഇല ചുമക്കുമോ, അതോ ചുവപ്പിക്കുമോ ഏട്ടാ...?

സതീഷ്‌കുമാര്‍, തൃക്കോവില്‍, ആര്‍പ്പൂക്കര. ഈസ്റ്റ് കോട്ടയം.

= അതിനേക്കാള്‍ മുന്തിയ ചുട്ട കോഴിയെ പറപ്പിക്കുന്ന തരം കൂടോത്ര വിദ്യകള്‍ ഇത്തവണ പ്രതീക്ഷിക്കാം!

? കുലുങ്ങിച്ചിരിക്കുന്നത് ദീര്‍ഘായുസിന് ഉത്തമമാണോ സര്‍?

എസ്.കെ മാസ്റ്റര്‍, കുറവിലങ്ങാട്.

= ചിരിക്കാന്‍ കഴിയുന്ന മനസിന് ദീര്‍ഘായുസിന് അര്‍ഹതയുണ്ട്. എന്നാല്‍ അസ്ഥാനത്തു ചെന്നു ചിരിച്ചാല്‍ പെടുമരണവും സംഭവിക്കാം.

? രാഷ്ട്രദീപിക ഞീഴൂരില്‍ കിട്ടാക്കനിയായതിനാല്‍ എഴുത്തു നില്‍ക്കുന്നു. ഇതിനൊരു പരിഹാരം കാണുമോ നായര്‍ജീ. ഞീഴൂരുള്ള പത്രത്തിന് ആളാക്കുമോ...?

പി.ഡി.എന്‍ നമ്പൂതിരിപ്പാട്, ഞീഴൂര്‍.

= രാഷ്ട്രദീപികയുടെ ഞീഴൂരിന്റെ ആളായി നമ്പൂതിരിപ്പാടു മാറുകയാണ് അതിനുള്ള പരിഹാരം.

? മാസ്‌ക് ഇട്ടാല്‍ ഒരു മാസ്‌കുലിന്‍ ലുക്ക് ഉണ്ടാകുമെന്ന് എന്റെ സുഹൃത്തു പറയുന്നു. സാറിന് എന്തു തോന്നുന്നു?

ആര്‍.എം. ഇബ്രാഹീം, വെളുത്തൂര്‍.

= മാസ്‌ക് കണ്ടാലറിയാം ആളുടെ സ്വഭാവം. ചിലര്‍ക്ക് ഒരു തസ്‌കര ലുക്കാണ്!

? വടക്കാഞ്ചേരിയില്‍ ഒരു വോട്ടിന് വിജയിക്കുമെന്ന്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഒരു വോട്ടില്‍ പിടിച്ച് തൂങ്ങുന്നത് റിസ്‌ക്കല്ലെ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ.

= അനില്‍ അക്കരക്ക് റിസ്‌കെടുക്കുന്നതാണ് ഹരം. എന്താണെന്നറിയില്ല... അനിലിന് അക്കര കടക്കണമെന്നാല്ലാതെ ഭൂരിപക്ഷം തീരെ ഇഷ്ടമല്ല!

? മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്നു ചെന്നിത്തല പറയുന്നു. അപ്പോള്‍ പി.റ്റി ജയനും നായര്‍ സബിനും ഇടയിലുള്ള പാലത്തിനു ആരുടെ പേരിടും.....?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= അതാണല്ലോ പാമ്പന്‍ പാലം പോലെയുള്ള നമ്മുടെ കാര്‍ട്ടൂണ്‍സ്‌കോപ്പ്

? കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യിലിരിപ്പു കാണുമ്പോള്‍ എല്‍ഡിഎഫിനു തുടര്‍ഭരണ സാധ്യത ഉറപ്പാണെന്ന് വോട്ടറന്മാര്‍ സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

കെ. ദിവാകരന്‍, കാക്കേന്‍, പുഴാതി.

= ഇല്ല. എന്നാല്‍ ഇടതു നേതാക്കളുടെ കൈയ്യിലിരിപ്പു കണ്ട് ഒരു ഭരണമാറ്റ സാധ്യതയ്ക്ക് വോട്ടറന്മാര്‍ കൊതി ച്ചു പോകുന്നതിലും തെറ്റില്ലല്ലോ

? കാര്‍ട്ടൂണ്‍സ്‌കോപ്പിന്റെ 'കിറ്റു വിതരണം' എന്നാണ് ആരംഭിക്കുന്നത്?

ആര്‍.എം. ഇബ്രാഹിം, വെളുത്തൂര്‍.

= എല്ലാ മാസവും ഉണ്ടാവും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കാത്തവരെ കിറ്റിനു പരിഗണിക്കില്ല.

? ഇലക്ഷനു പിന്നാലെ കേരളത്തില്‍ പലയിടത്തും സംഘര്‍ഷം. കണ്ണൂരില്‍ കൊലപാതകം. ഇതാണോ ഇലക്ഷന്‍ കഴിഞ്ഞാല്‍ കേര ളം ചുവക്കും എന്ന് പറ ഞ്ഞത്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= എല്ലാം 'ഉറപ്പ്' പറഞ്ഞാ ണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പതിവ് അക്രമവും കൊലയും ഉറപ്പില്‍ ഉള്‍പ്പെടും!

? തിരഞ്ഞെടുപ്പ് ചൂടിനു ശേഷം, കേരളം പരീക്ഷ ചൂടിലേക്കു കടക്കുകയാണ് .. നേരാം ആശംസകള്‍ ഭാവി വാഗ്ദാനങ്ങള്‍ക്ക്.....

മുരുകന്‍ തരുര്‍.

= ആവാം.കുട്ടികള്‍ക്കും വേണമല്ലോ ഒരു തുടര്‍ പഠനം


politicalnaircartoons.blogspot.in


? കേരളക്കര ഏപ്രില്‍-6-ന് വോട്ടു ചെയ്തു കഴിഞ്ഞ് ഒരു മാസത്തോളം ഫലം അറിയാന്‍ കാത്തിരിക്കണം ഇതൊരു ക്രൂരതയല്ലെ മാഷെ?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= എല്ലാ ദിവസവും ചാനലുകളുടെ വകയായി സര്‍വ്വേകള്‍ ഉണ്ടാവും, അതുപോരേ...!

? വരുമ്പോള്‍ കാലിയായ ഖജനാവ്;പോകു മ്പോള്‍ 5000 കോടി മിച്ചം-തോമസ് ഐസക്ക്. അത് കടം വാങ്ങിയതല്ലെ നായര്‍ ജി ....?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം.

= എന്തായാലും മിച്ചം പാര്‍ട്ടിയുടെ ഖജനാവിലാണെന്നു മാത്രം!

? കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കള്‍ അസം ബന്ധം പറയുന്നു എന്ന് വൃന്ദ കാരാട്ട്. അപ്പൊ സിപിഎം?

കെ.കെ സുമേഷ്,കൊക്കാലെ.#ോ

= അധികാരമുള്ളതുകൊണ്ട് അവര്‍ക്ക് അസംബന്ധം ചെയ്യാനും പറ്റും!

? ഉടുമ്പന്‍ചോലയില്‍ എം.എം.മണി ജയിച്ചാ ല്‍ തല മുണ്ഡനം ചെയ്യു മെന്ന്‌യു.ഡി.എഫ് സ്ഥാ നാര്‍ത്ഥി. -കമന്റ്...?

രേഷ്മ രജിത്ത്,പനയ്‌ക്കോട്.

= ആഗസ്തിയുടെ മൊട്ടത്തലയ്ക്ക് എ ല്ലാവിധ ആശംസകളും നേരുന്നു.

? നമ്മുടെ മുഖ്യന്‍ പറയുന്നു നുണ ബോംബു കള്‍ പൊട്ടുമെന്ന്.. ഇത് പൊട്ടുന്നത് 6-ആം തിയതി ആണോ ചേട്ടാ?

സതീഷ്‌കുമാര്‍ തൃക്കോവില്‍ ആര്‍പ്പൂക്കര.

= അന്നു പൊട്ടാത്ത് മെയ് രണ്ടിനു പൊട്ടും.

? അസാധ്യമായത് പലതും സാധ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്ന് പറയുന്നു. മുന്‍ സര്‍ക്കാരിന് ഉണ്ടായിരുന്ന 'അസാധ്യം' എന്താണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= പിണറായിയെ മുഖ്യമന്ത്രിയാക്കുക എന്നത് മുന്‍ സര്‍ക്കാരിന് അസാധ്യമായിരുന്നല്ലോ!

? രാഹുല്‍ഗാന്ധി പറയുന്നു, സിപിഎമ്മും കോണ്‍ഗ്രസ്‌കാരും സഹോദരന്മാരാണെന്ന്. അപ്പോള്‍ പെരിയ കൊലപാതകം സാഹോദര്യത്തിന്റെ ലക്ഷണമാണോ? കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന് വോട്ടുചെയ്യണമെന്നാണോ രാഹുല്‍ജി ഉദ്ദേശിക്കുന്നത്?

ഗോപകുമാര്‍ ഇ.ആര്‍, കോഴഞ്ചേരി.

= ഒരു പൊതുതത്വം പറഞ്ഞതാണ്. എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മാരായതു കൊണ്ടാണല്ലോ പിതാവ് രാജീവ് ഗാന്ധി വിദേശിയെ വിവാഹം ചെയ്തത്.

? വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളമാണ് അടുത്ത ലക്ഷ്യം -പിണറാ യി. കമന്റ് ?

രേഷ്മ രജിത്ത് പനയ്‌ക്കോട്.

= അതേത് രാജ്യമാണെന്നാണ് അറിയേണ്ട്ത്- ക്യുബയോ.. സോമാലിയയോ!
? പലരുടെയും തലവിധി നിര്‍ണ്ണയിക്കുന്ന ജനവിധി ഇന്നാണ്. അതുകൊണ്ടു തന്നെ കോവിഡ് ജാഗ്രതയോടപ്പം രാഷ്ട്രിയ ജാഗ്രത യും ജനം പുലര്‍ത്തേണ്ടതുണ്ട്. കമന്റ്പ്ലീസ്...?

മുരുകന്‍ തരുര്‍.

= സോപ്പിട്ടും മാസ്‌ക്കിട്ടും വരുന്ന സ്ഥാനാ ത്ഥികളുടെ അന്തര്‍ധാരയെക്കുറിച്ച് ബോധ്യം വേണം. രാഷ്ട്രീയ വൈറസുകളെ ഓടിക്കാനുള്ള വാക്‌സിനേഷനാണ് -വോട്ട്.
എല്ലാവരും വേണ്ടവിധം അതു വിനിയോഗിക്കുക....

? ഒരാളെപ്പോലെ ഏഴുപേര്‍ ഉണ്ടെന്നു കേട്ടി ട്ടുണ്ട്.. ചില ഭാഗത്ത് വോട്ടര്‍പട്ടികയില്‍ 'അതുക്കും മേലെ'- ആണെന്ന് കേള്‍ക്കുന്നു. എന്താണ് അതിന്റെ ഗുട്ടന്‍സ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= പ്രശ്‌നബാധിത ബൂത്തുകളിലെ സ്ഥിരം കലാപരിപാടിയാണത്. ശക്തമായ പോളിംഗ് വേണ്ടിവരുമ്പോള്‍ വോട്ടര്‍പട്ടികയില്‍ ഒരാള്‍ പലവട്ടം കയറി വോട്ടു ചെയ്താണ് അതു സാധ്യമാക്കുന്നത്!

? കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നെന്ന്.. ഒരു കോഴിയുടെ വിലപോലും സ്വന്തം ഭര്‍ത്താവിനില്ലെ..?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= ഭര്‍ത്താവൊരു 'കോഴി'യാണെന്ന് കരുതുക... ആ പ്രശ്‌നം അങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഭാര്യ തീരുമാനിച്ചതായിരിക്കും.

? എക്‌സിറ്റ് പോള്‍ ഫലപ്രഖ്യാപനം ഏപ്രില്‍ 29 നെ പാടുള്ളു എന്നിരിക്കേ കണിയാനെക്കൊണ്ട് ഫലപ്രഖ്യാപനത്തിന് നിയമ തടസമുണ്ടോ?

പി.ആര്‍. ജോസ് ചൊവ്വൂര്‍.

= കണിയാന്റെ പ്രവചനം പോരട്ടെ.. നിയമസഭാ മണ്ഡലത്തിന്റെ പേരുകള്‍ വ്യാഴം...ബുധന്‍... രാഹു.. ശനി എന്നൊക്കെ മാറ്റി തടസം മറികടക്കാം!

politicalnaircartoons.blogspot.in


? ഇ. ശ്രീധരന്‍ ഊതി വീര്‍പ്പിച്ച വ്യക്തിത്വം -ജോണ്‍ ബ്രിട്ടാസ്.
ഊതിയാലും വീര്‍ക്കാത്തവര്‍ക്ക് എന്തും പറയാം.....?

രജിത് മുതുവിള ദേവഗംഗ.

= എന്തും പറയുന്ന നില വന്നാ ല്‍ ബ്രിട്ടാസ് വെറും 'പൊട്ടാസ്' ആയി മാറുമെന്ന് ഓര്‍ക്കണം.

? നടി ഷക്കീല കോണ്‍ഗ്രസ്സില്‍ വന്നതുകൊണ്ട് കോണ്‍ഗ്രസ്സിനു പ്രത്യേകിച്ച് വല്ല ഗുണവും കാണു മോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= തീര്‍ച്ചയായും. രാജ്യത്തെ ഏറ്റവും 'സുതാര്യവും തുറന്ന സമീപനവുമുള്ള' പാര്‍ട്ടി കോണ്‍ ഗ്രസാണെന്ന് ഇതോടെ തെളിഞ്ഞല്ലോ!

? കമ്യൂണിസം കാലഹരണപ്പെട്ട സിദ്ധാന്തമെന്ന് രാഹുല്‍ ഗാന്ധി. എങ്കില്‍ കോണ്‍ഗ്രസിന്റെ സോഷ്യ ലിസമോ....?

വിനോദ് വി. നറുകര.

= ഒരു പാര്‍ട്ടിക്കും ഇപ്പോള്‍ സിദ്ധാന്തവും ആദര്‍ശവുമൊന്നുമില്ല. ഉള്ളത് അധികാരം കിട്ടാനുള്ള ആക്രാന്തം മാത്രം.

? അരക്കിലോ റേഷന്‍ പഞ്ചസാര വാങ്ങണമെങ്കില്‍ ആധാറുമായി ലിങ്ക് ചെയ്യണം. എങ്കില്‍പ്പിന്നെ സത്യ സന്ധമായ തിരഞ്ഞെടുപ്പ് നടക്കണ മെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ലിങ്ക് ചെയ്തുടെ നായര്‍ സാബ് ?

റഫീഖ്.കെ. മണക്കായി, പാറേക്കാട്, കണ്ണൂര്‍.

= സത്യസന്ധമായ തെരഞ്ഞെടുപ്പിന് രാജ്യം പ്രാപ്തമായിട്ടില്ല.പൊതുജനത്തിന് ഇത്തിരി കൂടി വകതിരിവ് വരാനുണ്ട്.

? മരിച്ചവര്‍ക്കും തപാല്‍ വോട്ട്.....!
അപ്പൊ ജീവിച്ചിരിക്കുന്നവര്‍ക്കോ??

കെ.കെ. സുമേഷ്, കൊക്കാലെ.

= മത്സരിക്കാം.. മന്ത്രിയാകാം. മരിച്ചവര്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമെ ഇപ്പോള്‍ അനുവാദമുള്ളൂ!

? ഏപ്രില്‍ ഒന്നിനു വിഡ്ഢി ആ യാല്‍ ആ ദിവസത്തേക്ക് മാത്രമേ ചമ്മല്‍ ഉള്ളു. ഏപ്രില്‍ ആറിന് വി ഡ്ഢി ആയാലോ നായര്‍ ഏട്ടാ?

സതീഷ്‌കുമാര്‍ തൃക്കോവില്‍ ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ പഠിക്കണം.

? കിറ്റിനോടൊപ്പം ഒരു പൈന്റ് കൂടി കൊടുത്താല്‍ ഉറപ്പായും എല്‍.ഡി.എഫ് തന്നെ വരില്ലെ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= കിറ്റില്‍ ഇത്തിരി ഈന്തപ്പഴം, ഇത്തിരി ഡോളര്‍, ഇത്തിരി സ്വര്‍ണം... ഇത്രേം കൂടിയായാ ല്‍ ഉറപ്പാക്കാം!

? കശ്മലനെ അനുഗ്രഹിച്ച് പന പോലെ വളര്‍ത്തി വലിയ ഒരു കുഴിയിലേക്ക് തള്ളിയിടുന്ന കലി യുടെ ഈ കര്‍മ്മത്തെ കലിയുഗ ത്തില്‍ സാബിന് എന്താണ് പറ യാനുള്ളത്?

മണി പ്രസാദ്, കൊളച്ചേരി.

= കര്‍മ്മം മുറപോലെ നടക്കട്ടെ. നാടു മുടിക്കാന്‍ കലി കേറിയ കശ്മലന്മാര്‍ ഉറപ്പായും എത്തും.

? ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളം ഡബിള്‍ എന്‍ ജിനില്‍ പായുമെന്നു പിയുഷ് ഗോയല്‍ അപ്പോള്‍ മറ്റുള്ളവര്‍ വന്നലോ?

റഫീഖ്.കെ. മണക്കായി പാറേക്കാട്, കണ്ണൂര്‍.

= ഇടതു വന്നാല്‍ ഡബിള്‍ ചങ്കന്‍ ഒറ്റയ്ക്ക് പൊളിക്കും. യുഡിഎഫ് വന്നാല്‍ ഡബിള്‍ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി തകര്‍ക്കും.

? മോദിയും പിണറായിയും ഏകാധിപതികള്‍ ആ ണെന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി. അപ്പൊ സോണിയ ഗാന്ധിയോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= പാവം ഒരു കുടുബാധിപതി....!

? യു.ഡി.എഫ് സൂര്യനെയും വിറ്റു, എല്‍.ഡി.എഫ് കേരളത്തെയും വിറ്റു:മോദി. വില്‍പ്പനയുടെ കാര്യ ത്തില്‍ ആരാ മുന്നില്‍.... അറിയാവുന്ന കാര്യമാണെ ങ്കിലും ചേട്ടന്‍ പറയുന്നതാ അതിന്റെ ശരി ....?

രജിത് മുതുവിള, ദേവഗംഗ.

= മൊത്ത കച്ചവടക്കാര്‍ക്ക് ചെറുകിട വ്യാപാരികളെ പുച്ഛമാണെന്ന് അറിയാമല്ലോ....!

? മരിച്ചയാളുടെ പെന്‍ഷന്‍ മുടങ്ങാതെ കൈപ്പറ്റുന്നു.. മരിച്ചയാളുടെ വോട്ട് ചെയ്യന്നു.... ഇതൊക്കെ ഇഷ്ടം പോലെ നടക്കുന്നു. ഇതാണോ നമ്പര്‍ വണ്‍ കേരളം..?

പി.റ്റി ജയന്‍, കടുത്തുരുത്തി.

= ഒരു സഖാവ് മരിക്കുമ്പോള്‍ 'മരിക്കുന്നില്ല... മരിക്കുന്നില്ല..., ജീവിക്കുന്നു ഞങ്ങളിലൂടെ'- എന്ന് മറ്റു സഖാക്കള്‍ പറയുന്നത് കേട്ടിട്ടില്ല.. എന്നു വച്ചാല്‍ മരിച്ചാലും അയാള്‍ക്കു വേണ്ടി ഈ പണിയൊക്കെയവര്‍ ചെയ്‌തോളാമെന്നാണ്. വാക്കു പാലിക്കുന്നത് ഒരു കുറ്റമാണോ!

? പറഞ്ഞു പറഞ്ഞ് തിരഞ്ഞെടുപ്പ് ഇങ്ങടുത്തു. ആരാണ് ഭരണത്തില്‍ വരേണ്ടത്. ആര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്...? ജനനായകന്‍ പ്രതികരിക്കു..?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= നാടു കൊള്ളടയിക്കാത്ത രാജ്യസ്‌നേഹമുള്ളവര്‍ വരണം. എളിമയും നന്മയുമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുക!


politicalnaircartoons.blogspot.in


? ഉജ്വല, അനുഗ്രഹ, ജ്വാലാമുഖി, മഞ്ജരി... ഇതൊ ക്കെ ഓരോ ഇനം പച്ചമുളകുകളുടെ പേരുകളാണ്. എന്താണ് എരിവുള്ള മുളകുകള്‍ക്ക് സ്ത്രീകളുടെ പേരുകള്‍ വന്നതിന്റെ രഹസ്യം?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= എരിവും മധുരവുമുള്ളവയ്ക്ക് സ്ത്രീകളുടെ പേരുകളിടുന്നത് പണ്ടേയുള്ളൊരു ശീലമാണ്. കിഴങ്ങു വര്‍ഗങ്ങള്‍ക്ക് പുരഷനാമങ്ങളിടാം!

? ഓരോ കേരളീയനും 56794 രൂപ കടക്കാരന്‍ എന്ന വാര്‍ത്ത കണ്ടു. ഈ കടം തീര്‍ക്കാന്‍ സര്‍ക്കാര്‍ ധനം സഹായം തരുമോ?

പി.പി മാധവന്‍ നായര്‍, തിരുനക്കര, കോട്ടയം.

= ഇല്ല.ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നാല്‍ ഭാര്യക്ക് കനത്തശമ്പളമുള്ള സര്‍ക്കാര്‍ ജോലി തരാം!

? എല്‍.ഡിഎഫിന്റെ ഇത്തവണത്തെ ഇലക്ഷന്‍ മുദ്രാവാക്യം 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്നു കേള്‍ക്കുമ്പോള്‍ ഏതോ സിമിന്റ് കമ്പനിയുടെ പരസ്യം പോലെ അല്ലേ നായരെ?

എന്‍. ഷാജു, കണ്ണൂര്‍.

= പാമ്പന്‍ പാലത്തിന്റെ ഉറപ്പ് സൂചിപ്പിക്കുന്ന സിമിന്റു പരസ്യമാണ് മാതൃകയാക്കിയത്. പക്ഷേ പലാരിവട്ടം പലത്തിന്റെ ഉറപ്പാണ് മനസില്‍ വരിക!

? തെരഞ്ഞെടുപ്പ് അടുത്തല്ലോ മെമ്പര്‍മാരുടെ ചോദ്യങ്ങളെല്ലാം പ്രസിദ്ധീകരിക്കാമെന്നും സമ്മാനം നല്‍കാമെന്നും താങ്കള്‍ക്ക് ഉറപ്പ് തരാമോ ?

ആര്‍.എം ഇബ്രാഹിം,വെളുത്തൂര്‍.

= ഉറപ്പു തരാം...
ആളുകളെ ചിരിപ്പിക്കാനായി ഏതറ്റം വരെയും പോകും!

? ഇരട്ട വോട്ട്, ഇരട്ട ചങ്ക്, ഇരട്ട പദവി, ഇര ട്ട താപ്പ്, ഇങ്ങനെ പോ കുന്നു ഇരട്ടകള്‍.. വേ റെ എന്തെങ്കിലും ഇനി കണ്ടുപിടിക്കാമോ ജി?

സതീഷ് കുമാര്‍ അര്‍പ്പൂക്കര.കോട്ടയം.

= സുരേന്ദ്രനു മത്സരിക്കാന്‍ ഇരട്ടസീറ്റ്!

? യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു കോടി രൂപ, ചന്ദ്രനിലേക്ക് അവധി യാത്ര.. മധുരയിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രിക യിലെ വാഗ്ദാനങ്ങളാണ് ഇവ.. ഇതു കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് എന്താണ് തോ ന്നുക?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അത് ഒരു തവണ ജയിക്കാനുള്ള പദ്ധതിയാണ്.. ആ മണ്ടന് നമ്മളെപ്പോലെ ജീവിതകാലം മുഴുവനും എന്ന ലക്ഷ്യമില്ല!

? സ്ഥാനാര്‍ത്ഥികള്‍ വോട്ടറന്മാരോട് അനുഗ്രഹിക്കുക.... ആശീര്‍വദിക്കുക എന്നു പറയുന്നുണ്ടല്ലോ. എന്താ വോട്ടറന്മാര്‍ ദൈവങ്ങളാണോ.?

പി.ആര്‍. ജോസ്,ചൊവ്വൂര്‍.

= ജയിച്ചു കഴിഞ്ഞാല്‍ അവരെ പിന്നെ ശപിക്കേണ്ടി വരുമല്ലോ. അനുഗ്രഹിച്ച നാവു കൊണ്ടുള്ള ശാപം ഫലിക്കില്ലെന്നാണ് സ്ഥാനാര്‍ത്ഥികളുടെ വിശ്വാസം!

? സോളാര്‍ പീഡനകേസില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളിവ് ഇല്ലെന്നു ക്രൈംബ്രാഞ്ച് കണ്ടെ ത്തിയിരിക്കുന്നു. പിന്നെ എന്താ ണ് ഉണ്ടായിരുന്നത്?

കെ.കെ സുമേഷ്, കൊക്കാലെ.

= സോളാര്‍ കാര്യത്തില്‍ ഈ സര്‍ക്കാരിന് തീരെ വെളിവില്ലെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്!

? കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വരണം- രാഹുല്‍ ഗാന്ധി. അതിനാദ്യം വനിതകളെ സ്ഥാ നാര്‍ത്ഥിയാക്കണ്ടേ ചേട്ടാ?

രേഷ്മ രജിത്, പനയ്‌ക്കോട്.

= വേണ്ടാ. ഹൈക്കമാന്റിന് നിയമിക്കാം. പണിയില്ലാതെ നാട്ടില്‍ നില്‍ക്കുന്ന പ്രിയങ്കയെ ഒരു നിമിഷം സഹോദരന്‍ ഓര്‍ത്തുപോയി...

? പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വലിയ പരിഗണന കൊടുത്തു എന്ന് ശൈലജ ടീച്ചര്‍ പറയുന്നു. ഏത് സ്ത്രീകളുടെ കാര്യമായിരിക്കും പറഞ്ഞത്...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= സരിതയ്ക്കു പരിഗണന കൊടുത്തു, സ്വപ്ന യ്ക്കു കൊടുത്തു. അന്നം മുടക്കി എന്നെല്ലാം പറഞ്ഞ് എതോ ഒരു 'അന്ന'യ്ക്കാണിപ്പോള്‍ മുന്തിയ പരിഗണന!

? പ്രകൃതിയുടെ മടിത്തട്ടില്‍ സുഖമായി തല ചായിച്ചുറങ്ങിയ നമ്മുടെ പൂര്‍വ്വികന്‍മാരുടെ പ്രകൃതി സ്‌നേഹം അപാരം തന്നെയായിരുന്നു എന്നാല്‍ ഇന്നത്തെ ന്യൂ ജനറേഷന്‍കാരുടെ പ്രകൃതി വിരോധം വളരെ അപകടമാക്കുന്നതിനെ പറ്റി എന്താണ് സാബ് പറയാനുള്ളത്?

മണി പ്രസാദ്, കൊളച്ചേരി.

= പുതു തലമുറ പ്രകൃതിയെ നേരിടുന്നത് ഒരു 'പ്രതികാരപക്ഷ' മായിട്ടാണ്്!

? നിയമസഭാ തെരഞ്ഞെടുപ്പില്‍ മാങ്ങയും പൈനാപ്പിളും ചിഹ്നമായി മാറിയല്ലോ. എങ്കില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചക്ക യും കശുവണ്ടിയും ചിഹ്നമാക്കുന്നതില്‍ തെറ്റുണ്ടോ?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= ഇടക്കിടയ്ക്ക് ചിഹ്നം മാറുന്ന കേ.കോണ്‍ ജോ സഫ് ഗ്രൂപ്പ് വിചാരിച്ചാല്‍ സഹായിക്കാന്‍ പറ്റും.


politicalnaircartoons.blogspot.in


? വ്യാജ വോട്ടര്‍മാര്‍ മൂന്നേ കാല്‍ ലക്ഷമെന്ന് പ്രതി പക്ഷ ലീഡര്‍ രമേശ് ചെന്നിത്തല. ഭരണ തുടര്‍ച്ച ഭീതി പരത്തുകയാണോ....?

വിനോദ് വി. നറുകര

= ആ മൂന്നേകാല്‍ ലക്ഷം വ്യാജന്മാരാണ് സകല സര്‍വ്വേകളിലും പങ്കെടുത്ത് തനിക്കും തന്റെ മുന്നണിക്കും മാനക്കേടുണ്ടാക്കുന്നതെന്നാണ് മൂപ്പരുടെ പരാതി.

? കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ചവര്‍ സിപിഎമ്മില്‍ എത്തപ്പെടുന്നു. ഇവ രുടെ ഉദ്ദേശ്യം എന്താണെ ന്ന് രാജു സാറിന് മനസ്സി ലാകുന്നുണ്ടൊ...?

മോഹന്‍ കുഞ്ഞൂഞ്ഞ്,ചെറുപുഴ.

= എന്തോ ഒരു 'ഉറപ്പ്' കിറ്റിലിട്ട് എല്ലാവര്‍ക്കും കിട്ടുന്നുണ്ടെന്നാണ് കേള്‍വി!

? കോണ്‍ഗ്രസിന്റെ പ്രസ ക്തി നഷ്ടപ്പെട്ടു; പി.എം. സുരേഷ് ബാബു പാര്‍ട്ടി വിടുന്നു. ഇതിലെന്താ ചേട്ടാ ഇത്ര പ്രസക്തി ...?

രേഷ്മ രജിത്ത്,പനയ്‌ക്കോട്.

= പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടിയില്‍ നിന്ന് പ്രസക്തി നഷ്ടപ്പെട്ട ഒരാള്‍ പുറത്തു ചാടുമ്പോള്‍ അല്പം പ്രശസ്തി ഉണ്ടാക്കാന്‍ നോക്കുന്നതിന്റെ ഒരു പ്രസക്തി മാത്രമെയുള്ളൂ!

? തെരഞ്ഞെടുപ്പു പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായിട്ടും ഭരണപക്ഷത്തിന് അങ്ങനെ ഒരു പരാതി ഇല്ലാത്തത് എന്ത് കൊണ്ട്?

സുമേഷ്. കെ.കെ, കൊക്കാലെ.

= അതൊന്നും തുടര്‍ഭരണ ശ്രമത്തെ ബാധിക്കില്ല... അതിനെ സഹായിക്കുകയേയുള്ളുവെന്ന് അവര്‍ക്ക് 'ഉറപ്പ്' കിട്ടിയിട്ടുണ്ട്!

? തുടര്‍ ഭരണം ലഭിച്ചാല്‍ കേരളത്തെ ലോകത്തിലെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കുമെന്ന് എല്‍.ഡി.എഫ്. തുടര്‍ഭരണം ലഭിച്ചിട്ടുള്ള അവരുടെ മറ്റു രണ്ടു സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ഇപ്പോള്‍ തരക്കേടില്ല.ആ സംസ്ഥാനങ്ങളെ ദുരിതത്തിലും പരാധീനതകളിലും ലോക 'നമ്പര്‍ വണ്‍' ആക്കിയശേഷമാണവര്‍ അവിടന്നു പിന്‍മാറിയത്!


? ഞാന്‍ ഏകച ത്രാധിപതിയല്ല, എന്നെ തിരുത്താ നും ആളുണ്ട്- പിണറായി.ആ തിരുത്തല്‍വാദിയായ ആള്‍ ചേട്ടനാണോ?

രജിത് മുതുവിള,ദേവഗംഗ.

= കഷ്ടകാലത്തിന് തിരുത്താന്‍ പണം കൊടുത്തു നിയോഗിച്ച ഉപദേശകരെല്ലാം കുഴലൂത്തുകാരായി മാറിയതുകൊണ്ട് ഇപ്പോള്‍ തിരുത്തൊന്നുമില്ല, തള്ളു മാത്രമേയുള്ളൂ...

? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതിനൊപ്പം-(വാര്‍ത്ത). അപ്പുറത്ത് താമരയുള്ള പ്പോള്‍ ഇപ്പുറത്ത് ഒരു 'റോസ' ഉള്ളത് നല്ലതല്ലെ ചേട്ടാ....?

= ചെന്നിത്തലയില്‍ ഇരിക്കാന്‍ റോസക്കൊരു ഉറപ്പ് ഇല്ലാതായാപ്പോള്‍ വീണത് ഇടത്തോട്ടാണ്!


? ആറ്റിങ്ങലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വികസന നേട്ടങ്ങള്‍ പറഞ്ഞു മുന്നോട്ട് നടക്കുന്നതിനിടയില്‍ സ്ലാബ് തകര്‍ന്നു ഓടയില്‍ വീണെന്ന്.... ഇതും ഭരണ നേട്ടമായി കാണാമോ...?


പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ആറ്റില്‍ വീഴേണ്ടയാള്‍ ഓടയില്‍ വീണതും അല്പം നേട്ടമാണെന്ന് പറഞ്ഞുനില്‍ക്കാം.

? തനിക്കെതിരെ പ്രചാരണവുമായി സ്ത്രീകള്‍ മുന്നി ട്ടിറങ്ങിയിരിക്കുകയാണന്ന് നടന്‍ മുകേഷ്. ശരിയാ ണോ...?

= സ്ത്രീ വിഷയങ്ങളില്‍ താല്പര്യമെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത്തരം വൈതരണികള്‍ നേരിടേണ്ടി വരാറുണ്ട്! പാവം!


politicalnaircartoons.blogspot.in


? എൽഡിഎഫ് വന്ന് എല്ലാം ശരിയാക്കി കഴിഞ്ഞ നിലക്ക് ഇ നി വീണ്ടും വരുന്നത് എന്തു ശരിയാക്കാ നാണ്?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

ൗഇനിയൊരു അവസരം കിട്ടിയാൽ നന്നായി ഉഴുതു മറിക്കാം....

? 5 മണ്ഡലത്തിൽ മാത്രം 14,000 ഇരട്ട വോട്ട്.... ഇരട്ടചങ്ക് ഉള്ള ആളുകൾ ഉള്ളത് കൊണ്ട് ആണോ ഇത്?

സുമേഷ് കെ.കെ, കൊക്കാലെ.

= എല്ലാ സ്ഥാനാർത്ഥികൾക്കും പിൻ വാതിൽ വിജയം ഉറപ്പാക്കണമല്ലോ!

? കേരള കോണ്‍ഗ്രസ് ഇനി ബ്രാക്കറ്റി ല്ലാത്ത യഥാർത്ഥ കേരള കോണ്‍ഗ്രസ് - മോൻസ് ജോസഫ്. കമൻറ്?

രേഷ്മ രജിത്ത് പനയ്ക്കോട്.

= തെരഞ്ഞെടുപ്പു കഴിഞ്ഞാൽ എല്ലാത്തിനേയും ചുരുട്ടികൂട്ടിയിടാൻ ഒരു ബാസ്ക്കറ്റ് വേണ്ടിവരുമോ!

? പണ്ട് പാർലമെന്‍റ് ഇലക്ഷനിൽ സുകുമാർ അഴീക്കോടിന്‍റെ അണികൾ എതിർ സ്ഥാനാർത്ഥി പൊറ്റക്കാടിന്‍റെ വണ്ടി തള്ളികൊടുത്തിട്ടുണ്ടത്രെ! ഇന്ന് എതിർ സ്ഥാനാർത്ഥിയുടെ വാഹനം തള്ളികൊടുക്കുമോ?

വിനോദ് കുമാർ വി. നറുകര.

= ചാനൽ മൈക്കിനു മുന്നിൽ നിന്ന് സ്ഥാനാർത്ഥികൾ സ്വയം തള്ളൂന്ന കലാപരിപാടികളാണ് ഇന്നുള്ളത്....

? പ്രമുഖസ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ കേട്ടാൽ പാവപ്പെട്ടവർക്ക് ഉള്ള സർക്കാർ സഹായം ആദ്യം അവർക്ക് ലഭിക്കേണ്ടതാണ് എന്ന് തോന്നി പോകുന്നു. അങ്ങയുടെ കമന്‍റ്?

സുമേഷ് കെ.കെ, കൊക്കാലെ.

= സ്വത്തെല്ലാം ഭാര്യ മക്കൾ ബിനാമികളുടെ പേരിലാക്കി മിസ്റ്റർ ക്ലീനായിട്ടാണ് പ്രമുഖർ എത്തുന്നത്!

? മദ്യം പോലെത്തന്നെ മതവും ഒരു ലഹരിവസ്തുവാണെന്ന് മതവിരോധി കൾ. മതം നിരോധിക്കണമെന്ന് പറ യുന്നവർ അത് ഉപജീവന മാർഗ്ഗമാ ക്കിയവരെ എങ്ങനെ പുനരധിവസി പ്പിക്കുമെന്ന് പറയുന്നില്ലല്ലൊ?

മധുസൂദനൻ ടി.എസ്, കൊങ്ങണൂർ.

= ആരും ഒന്നും പറയണ്ടാ..തെരഞ്ഞെടുപ്പു കഴിയും വരെ എല്ലാവരും വിശ്വാസികൾക്കൊപ്പമാണ്!

? മന്ത്രി ശശീന്ദ്രനെതിരെ ഏലത്തൂ രിൽ യു.ഡി.എഫിന് മൂന്ന് സ്ഥാനാ ർത്ഥികൾ -ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നതാണോ ചേട്ടാ. ഇനി പറ ആരാ ശശിയാവുക....?

രജിത് മുതുവിള ദേവഗംഗ.

= ശശീന്ദ്രനോടുള്ള കടുത്ത എതിർപ്പുപ്രകടിപ്പിക്കാനാണ് യുഡിഎഫിലെ എല്ലാ പാർട്ടികളും മത്സരിക്കുന്നത്... ശശീന്ദ്രൻ എല്ലാത്തിനേയും ശശിയാക്കും!

? യു.ഡി.എഫ് നൂറ് സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് മുല്ലപ്പള്ളി പറയുന്നു. ആ ബാക്കി 40 സീറ്റ് എന്താ ചേട്ടാ വിട്ടു കള ഞ്ഞത്....?

രജിത് മുതുവിള, ദേവഗംഗ.

= നിയമസഭയിൽ യുഡിഎഫ് തന്നെയിരുന്നാൽ എന്താ രസം. പിണറായി ഉൾപ്പടെ കുറച്ചു പ്രതിപക്ഷക്കാരെ കൈയ്യിൽ കിട്ടിയാലല്ലെ ഇന്നത്തെ അപമാനത്തിനെല്ലാം ഒന്നു പകരം ചോദിക്കാൻ പറ്റൂ...

? മാധ്യമങ്ങൾ യുഡിഎഫിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറയാൻ കാരണം?

പി.പി അഷറഫ്, ഇരിക്കൂർ.

= യുഡിഎഫ് ആക്രമിക്കാൻ പോന്ന ഭയങ്കര സംഭവമാണെന്ന് എല്ലാവരുമൊന്ന് അറിയാനായിരിക്കും!

രജിത് മുതുവിള ദേവഗംഗ.

? പിണറായിയുടെ കൈയ്യിൽ പതിനാ യിരം രൂപ; ഭാര്യയുടെ കൈവശം രണ്ടാ യിരം. കാർട്ടൂണ്‍ സ്ക്കോപ് സമ്മാന ലിസ്റ്റിൽ രണ്ടാളെയും ഉൾപ്പെടുത്താമോ നായർസാബ്?

= നമുക്ക് ആശയം തരുന്ന വകയിൽ സമ്മാനമായി രണ്ടാൾക്കും പതിവായി ഓരോ കിറ്റു കൊടുക്കാം.

? കെ.പി.സി.സി. ഓഫിസ് ബാർബർ ഷോപ്പായി കെ.സുധാകരൻ. അപ്പോൾ ചേട്ടന് കട്ടിംങ്ങോ, ഷേവിങ്ങോ..?

= രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ!

? തൃപ്പുണിത്തുറയിൽ ബി.ജെ.പിക്ക് കിട്ടിയ വോട്ട് ഇത്തവണ തനിക്ക് ലഭിക്കും-കെ.ബാബു. അപ്പോൾ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടോ?

= അതു ബിജെപി കൊണ്ടുപോകും

politicalnaircartoons.blogspot.in


? എംഎല്‍എയേക്കാള്‍ കൂടി യ പദവിയല്ലേ എംപി. പിന്നെന്താ കെ.മുരളീധരന്‍ എംഎല്‍എയാകുന്നത്...?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= പ്രധാനമന്ത്രിപദ മോ ഹമില്ലാത്തവര്‍ക്ക് മുഖ്യമന്ത്രി പദവിക്കൊരു ക്ലെയിം ഇടാമല്ലോ!

? കെ മുരളീധരന്‍ ശക്തനാ യ നേതാവ് ആണെന്ന് ഒ. രാജഗോപാല്‍. അപ്പോള്‍ കുമ്മനം രാജശേഖരനോ?
കെ.കെ. സുമേഷ്,കൊക്കാലെ.

= എനിക്കു ശേഷം പ്രളയമെന്ന് ചിന്തിക്കുന്നവ ര്‍ക്ക്-ദുര്‍ബലനായൊരു പിന്‍ഗാമിയാക്കാം!

? കേരളത്തില്‍ ബി.ജെ. പി-അസാധ്യമായ സാധ്യ തയെന്ന് നടന്‍ കൃഷ്ണ കുമാര്‍. അസാധ്യമായാ ല്‍ പിന്നതില്‍ എന്ത് സാ ധ്യതയാണുള്ളത്....?

രജിത് മുതുവിള ദേവഗംഗ.

= അസാധ്യമായതിനെ നോക്കി പുഞ്ചിരിക്കുക. അതൊരു സാധ്യതയാണല്ലോ!

? കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ പേര് വരണമെങ്കില്‍ തല്ലിയും കരഞ്ഞും, തല മൊട്ടയടിച്ചും പ്രതി ഷേധ പ്രകടനങ്ങള്‍ നടത്തണമെ ന്നായി. ഇനി ഇവര്‍ ഭരണത്തില്‍ വന്നാല്‍ മന്ത്രി സ്ഥാനങ്ങള്‍ കിട്ടാന്‍ എന്തൊക്കെ ചെയ്യേണ്ടി വരും സാര്‍ ...?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= പല പീഡന-ഭീഷണി കഥകളും അതുസംബന്ധിച്ച് പുറ കെ വരുമെന്ന് പ്രതീക്ഷിക്കാം!

? നായര്‍സാബ് സമ്മാന ലിസ്റ്റ് പ്ര സിദ്ധികരിക്കാത്തതില്‍ പ്രതിഷേ ധിച്ചു പി.റ്റി.ജയന്‍ കടുത്തുരുത്തി തല മുണ്ഡനം ചെയ്യാന്‍ തീരുമാ നിച്ചു... നായര്‍ സാബ് മറുപടി പറയുക....?

പി.റ്റി.ജയന്‍ കടുത്തുരുത്തി.

= എല്ലാവരുടെയും സങ്കടവും പരിഭവവും കേള്‍ക്കുന്ന പാര്‍ട്ടിയാണ് കാര്‍ട്ടൂണ്‍സ്‌കോപ്പ്. കോറണ മൂലം മുടങ്ങിപ്പോയ സമ്മാനം ചെറിയതോതില്‍ പുനഃരാരംഭിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചിട്ടുണ്ട്!

? കേരളാ കോണ്‍ഗ്രസ് ജോസഫിന്റെ ചിഹ്നം ചെണ്ട യ്ക്കു പകരം ഓലപീപ്പിയായാലെന്താ...?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= ഓലയും ഇല വര്‍ഗമായതിനാല്‍ എതിര്‍ ഗ്രൂപ്പുകാര്‍ സമ്മതിക്കില്ല!

? ധര്‍മടത്തു മുഖ്യമന്ത്രിക്ക് എതിരെ ഇത് വരെയും യുഡിഎഫ് സ്ഥാനര്‍ഥിയെ നിര്‍ത്താത്തതു നല്ല കരുത്തുള്ള നേതാവിനെ തിരയുന്നതാണോ അതോ നില്‍ക്കാന്‍ ആളെ കിട്ടാഞ്ഞിട്ടാണോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ഇരട്ടച്ചങ്കനെ നേരിടാന്‍ മൂന്നു കിഡ്‌നിയുള്ള ഒരാളെ തപ്പിക്കൊണ്ടിരിക്കുകയാണ്! ഉടനെ കിട്ടും...

? ഈ തെരഞ്ഞെ ടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ഥികള്‍ വരെ ഉണ്ട്. സ്‌കോ പ്പില്‍ നിന്നും ഞാ ന്‍ നാമ നിര്‍ദേശ പത്രിക കൊടുക്കു കയാണെങ്കില്‍ അങ്ങ് പിന്താങ്ങുമോ? ചിഹ്നം എന്തായിരിക്കും?

സതീഷ്‌കുമാര്‍ ടി.കെ, ആര്‍പ്പൂക്കര.

= സമയമാകുമ്പോള്‍ കൊതുകു ചിഹ്നത്തില്‍ കാര്‍ട്ടൂണ്‍സ്‌കോപ്പും ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയെന്നിരിക്കും. തല്‍ക്കാലം പിന്തുണയില്ല. (തല മുണ്ഡനം ചെയ്ത് പടം അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കാം.)


? കെ.മുരളീധരന്‍ നേമത്ത് മത്സരിച്ച സ്ഥിതിക്ക് ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിച്ചാല്‍ മത്സരം കൂടുതല്‍ ഉഷാറാവില്ലെ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ശരിക്കും ഉഷാറാവണേല്‍ ധര്‍മ്മടത്ത് ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയില്‍ പിണറായിയും കച്ചമുറക്കി എതിരിടാന്‍ ഇറങ്ങണം.

? സിപിഎമ്മിലെ ജയരാജന്മാര്‍ ഇല്ലാതെ ആദ്യ തെരഞ്ഞെടുപ്പു അല്ലേ! എന്തായിരിക്കും ഭാവി?

= ജയരാജന്മാര്‍ക്ക് പകരംവയ്ക്കാന്‍ വിജയനും ദാസന്മാരുമുണ്ടല്ലോ!

? തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പു വാഗ്ദാനം കേട്ടപ്പോള്‍ അവിടെ താമസം ആക്കിയാലോ എന്നൊരു ആലോചന. അങ്ങയുടെ കമെന്റ്?

= നാടു കൊള്ളയടിക്കുന്നവര്‍ എറിഞ്ഞുതരുന്ന പിച്ചകാശിനു പിന്നാലെ നടക്കാതെ പണിയെടുത്ത് അന്തസായി ജീവിക്കുമെന്ന് ശപഥമെടുക്കുക.


politicalnaircartoons.blogspot.in


? സീതയെ രക്ഷിക്കാന്‍ രാവണനുമായി യുദ്ധത്തി ലേര്‍പ്പെട്ട ജടായു വരെ രാമാ യണത്തിലുണ്ടായിട്ടുണ്ട്. മുഖ്യ മന്ത്രി സഖാവ് പിണ റായിയെ രക്ഷിക്കാന്‍ ഇതേ പോലെയുള്ള ജടായു ഉ ണ്ടോ രാഷ്ട്രീയത്തില്‍?

വിനോദ് കുമാര്‍ നറുകര.

= ജടായുവിനെ ഒന്നും കാണുന്നില്ല. അല്പം ജാടയും ബഡായിയുമായി പിടിച്ചു നില്‍ക്കുകയാണ്

? ഇടതുമുന്നണി പറയുന്നു ഉറപ്പാണ് എല്‍ഡിഎഫ് എന്ന്., ഐക്യമുന്നണി പറയുന്നു വെറുപ്പാണ് എല്‍ഡിഎഫ് എന്ന്., എങ്കില്‍ ബിജെപി പറയാന്‍ സാധ്യതയുള്ളത് എന്തായിരിക്കും?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= അവരാണ് ഏറ്റവും കടത്തി പറയുക.... അറപ്പാണ് എന്നായിരിക്കും!

? കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇല ക്ഷനില്‍ സ്ഥാനാര്‍ത്ഥിയായ കോ ണ്‍ഗ്രസ്സുകാര്‍ ബി.ജെ.പി പോ സ്റ്റുകള്‍ക്കും മോദിസ്തുതികള്‍ ക്കുമാണ് സാമൂഹിക മാധ്യമങ്ങളി ല്‍ പ്രാധാന്യം കൊടുത്തത്. കോട്ട യം പുതുപ്പള്ളിയില്‍ അവരുടെ പരാജയത്തിനത് ഇടനല്‍കി. ഇനി നിയമസഭാ തിരഞ്ഞെടുപ്പാണ്...?

മോഹന്‍ കുഞ്ഞുഞ്ഞ് ചെറുപുഴ.

= തദ്ദേശ സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഇത്തവണ സ്ഥാനാര്‍ ത്ഥി ലിസ്റ്റില്‍ ഇടം കിട്ടാത്ത കോണ്‍ഗ്രസുകാര്‍ മോദി സ്തു തികളുമായി ബിജെപിയില്‍ പോയെന്നിരിക്കും...!

? സിനിമാ താരങ്ങള്‍ വന്നെന്ന് കരുതി കോണ്‍ഗ്രസിനും ബിജെ പിക്കും കുടുതല്‍ സീറ്റ് കിട്ടുമോ?

വടക്കേതില്‍ വിനോദ് കുമാര്‍ നറുകര.

= സിനിമാതാരങ്ങള്‍ വരുന്ന സ മ്മേളനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ഇടേണ്ടി വരുമെന്നു മാത്രം

? ഇപ്പോള്‍ രാഷ്ട്രീയ ചൂടാണോ, കൊറോണയാണോ വലുത് നാ യര്‍ ജി?

സതീഷ്‌കുമാര്‍, തൃക്കോവില്‍ ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= കൊറോണ ഒന്നു പതുങ്ങുന്നത് രാഷ്ട്രീയ ചൂടു കുറയുമ്പോള്‍ കുതി ച്ചു ചാടാനാണ്!

? പച്ചില കാട്ടി ആടിനെ നടത്തുന്നതു പോലെയാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നടത്തുന്നത് - പിണറായി.
ഇങ്ങനെ നടത്തിയിട്ട് അവസാനം വല്ലതും നടക്കുമോ ചേട്ടാ...?

രജിത് മുതുവിള,ദേവഗംഗ.

= പച്ചില പാര്‍ട്ടി കിടന്നാടും. പഴുത്തില പാര്‍ട്ടികള്‍ കൊഴിഞ്ഞു വീണാലോ.!

? മുല്ലപ്പെരിയാര്‍ സുരക്ഷി തം എന്ന് കേന്ദ്ര ജല കമ്മീ ഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ എന്ന് കഴിഞ്ഞ വര്‍ഷം വരെ പറ ഞ്ഞതോ?

പി.റ്റി ജയന്‍, കടുത്തുരുത്തി.

= കഴിഞ്ഞ വര്‍ഷം ടെസ്റ്റു ചെയ്തപ്പോള്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ നെഗറ്റീവായിരുന്നു. ഇപ്പോള്‍ പോസിറ്റീവായെന്ന് പറയാന്‍ പറഞ്ഞു!

? ഈ കപ്പല്‍ ആടിയുലയുമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണെ ന്ന് വീണാ ജോര്‍ജ് എംഎല്‍എ.
സ്വപ്നമല്ല,സ്വപ്നയുള്ളത് കൊ ണ്ടാണ് ആടിയുലയുന്നത്. കമന്റ്?

രജിത് മുതുവിള, ദേവഗംഗ.

= ശരിയാക്കി ഉറപ്പെന്ന് കരുതിയ കപ്പല്‍ ആടിയുലയുമ്പോള്‍ ഭയം മാറാന്‍ അല്പം വീണ വായിക്കാം

? പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ബിജെപിലേക്കോ, എന്‍സി പിയിലേക്കോ പോകുന്നില്ല.... പിന്നെ എവിടേക്ക് ആയിരിക്കും?

സുമേഷ്.കെ.കെ, കൊക്കാലെ.

= ഇലക്ഷന്‍ ഫലം അറിയും വരെ ത്രിശങ്കു റിസോട്ടില്‍ വിശ്രമം!


? കോഴിയെ കഴുത്തറുത്ത് കഴിക്കുന്നത് ചിക്കന്‍ പാര്‍ട്ടി. ആടിനെ കഴുത്തറുത്ത് കഴി ക്കുന്നത് മട്ടന്‍ പാര്‍ട്ടി.

വിനോദ് കുമാര്‍.വി. നറുകര.

= കേക്ക് അറുത്ത് കഴിക്കുന്നത് ബര്‍ത്ത് ഡേ പാര്‍ട്ടി. നാടിനെ അറുത്ത് മുറിച്ച് തിന്നുന്നതേത് പാര്‍ട്ടി?
ൗറൂളിംഗ് പാര്‍ട്ടി!


? ആഴം അളക്കാനുള്ള ഉപ കരണം-എക്കോ സൗണ്ടര്‍. മനസ്സിന്റെ ആഴം അളക്കാനു ള്ള ഉപകരണമോ?

= കരുണയും സ്‌നേഹവും...

? കുളി കഴിയുമ്പോള്‍ ആദ്യം പുറം തുടച്ചാല്‍ പണം വരും. ഇത്തരം വിശ്വാസം താങ്കള്‍ക്ക് ഉണ്ടോ?

= കുളി കഴിഞ്ഞാദ്യം കക്ഷ ത്തിലുള്ളതു തുടച്ചാല്‍ ഉത്തരത്തിലുള്ളതെടുക്കാം... എ ന്നതാണെന്റെ വിശ്വാസം.

politicalnaircartoons.blogspot.in


? ആണും കാളയും തമ്മിലുള്ള പോരാട്ടം -ജെല്ലിക്കെട്ട്, ആണുംപെണ്ണും തമ്മിലുള്ള പോരാട്ടം -താലികെട്ട്, അപ്പോള്‍ വേഷം കെട്ടോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ആണും പെണ്ണും കെട്ടവന്‍ ആണാകാന്‍ നടത്തുന്ന പോരാട്ടം

? എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞാലും യുഡിഎഫ് സാരഥികളെ പ്രഖ്യാപിക്കുമോ?

അഷറഫ്.പി.പി,ഇരിക്കൂര്‍

= അവര്‍ പരസ്പരം ഇടിച്ച് ചതച്ച് ഒറ്റകെട്ട് ചമ്മന്തിയാകാന്‍ അല്പം കൂടി സമയം വേണ്ടിവരും!


? സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ വിവാദ കമ്പനിക്ക് 1.51 കോടിയുടെ കരാര്‍ - ഈ സര്‍ക്കാരിന് എന്തിന്റെ തകരാറാ.... ഒരു കോടി നമുക്ക് തന്നെങ്കില്‍ കാര്‍ട്ടൂണ്‍ സ്‌ക്കോപ്പിലൂടെ നമ്മള്‍ പ്രചരി പ്പിക്കില്ലായിരുന്നോ! സര്‍ക്കാരിന്റെ നേട്ടങ്ങള്‍.അങ്ങനെ യാണെങ്കില്‍ 51 ലക്ഷം ലാഭമായെനെ. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലെ നായര്‍ ജി ....?

രജിത് മുതുവിള ദേവഗംഗ

= ഈ ബുദ്ധി പറഞ്ഞു കൊടുക്കാന്‍ തലയ്ക്കു വെളിവുള്ള ഉപദേശകര്‍ മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി...!
ായുഡിഎഫ് നേതാക്കള്‍ സന്തോഷത്തോടെ ഇടതുമുന്നണിക്കു നല്‍കിയ ജൂണിയര്‍ മാന്‍ഡ്രേക്കാണ് ജോസ്.കെ.മാണിയെന്ന് മാണി.സി.കാപ്പന്‍. എങ്കില്‍ മാണി.സി. കാപ്പനെ എങ്ങനെ വിലയിരുത്താം മാഷേ?

റഹീം എ.എച്ച്, കങ്ങഴ.

= അതിനു പകരമായി എല്‍ഡിഎഫ് നേതാക്കള്‍ സന്തോഷത്തോടെ വലതുമുന്നണിക്കു നല്‍കിയ സീനിയര്‍ മാന്‍ഡ്രേക്കായിട്ടു വരും.

? മുടി ഡൈ ചെയ്തു ശുഭ്രവസ്ത്രം ധരിച്ച് നടന്നിട്ടും ഭരണകക്ഷിക്കെതിരെ കനത്ത അഴിമതി ആരോപണങ്ങള്‍ നടത്തിയിട്ടും പ്രതിപക്ഷ നേതാവിന്റെ ഇമേജ് വര്‍ധിക്കുന്നില്ലല്ലോ? ഇതിനു പരിഹാരമുണ്ടോ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= മുഖകാന്തിക്ക് കസ്തൂരിമഞ്ഞള്‍ ഒന്നു പരീക്ഷിക്കാവുന്നതാണ്

? വൃശ്ചികത്തിലും ധനുവിലും മഴ തന്ന് നമ്മളെ പരീക്ഷിച്ച ദൈവം തമ്പുരാന്‍ ഇടവത്തിലും മിഥുനത്തിലും വേനല്‍ തന്ന് നമ്മളെ സന്തോഷിപ്പിക്കാന്‍ സാധ്യതയുണ്ടോ നായരെ?

എന്‍. ഷാജു, കണ്ണൂര്‍.

= ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ കൈവിട്ടതുപോലെ കാലാവസ്ഥയുടെ കാര്യവും ദൈവം തമ്പുരാന്‍ കൈയൊഴിഞ്ഞൂന്നാ തോന്നുന്നത്. പ്രകൃതിചൂഷണമനുസരിച്ച് നമുക്കര്‍ഹതപ്പെട്ടതു കിട്ടും!

? ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും സ്പീക്കര്‍ ക്കും മുന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കെന്ന് - സ്വപ്നസുരേഷ്. കമെന്റ്...?

രേഷ്മ രജിത്ത് പനയ്‌ക്കോട്.

= ഇതിനെ പോസിറ്റീവായി കണ്ടാല്‍ മതി. മുഖ്യമന്ത്രിയും മന്ത്രിമാരുമറിയാതെ കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല..!

? ഈ തെരഞ്ഞെടു പ്പില്‍ സരിതയും, സ്വ പ്നയും ക്ലച്ച് പിടിക്കു മോ? ഇവരില്‍ ആരെ ങ്കിലും ഒരാള്‍ മുഖ്യമ ന്ത്രി ആയി എന്ന് വിചാ രിക്കുക.. കേരള ഭരണം വിവരിക്കാമോ?

സതീഷ്‌കുമാര്‍ തൃക്കോവില്‍ ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= രണ്ടുപേരും പേരെടുത്ത വികസന നായികമാരാണ്. ക്ലച്ചില്ലെന്നൊരു കുറവേയുള്ളു. ഡ്രൈവിംഗ് സീറ്റിലെത്തിയാല്‍ പറപ്പിക്കും. ജനസമ്പര്‍ക്കത്തിലൂടെ വികസനം താഴെത്തട്ടുവരെ എത്തിക്കും

? കണക്ക് കൂട്ടി നോക്കി.60 രൂപക്ക് പെട്രോള്‍ കൊടുക്കാം :കുമ്മനം. ആ കണക്ക് ഒന്ന് പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കാന്‍ പറയാമോ ചേട്ടാ..?

രജിത് മുതുവിള, ദേവഗംഗ മുതുവിള.

= സിമ്പിള്‍ മാത്തമാറ്റിക്‌സാണ്. നിങ്ങളുടെ കൈയില്‍ 60 രൂപയേയുള്ളുവെങ്കില്‍ അതു കൊടുത്താല്‍ മതി, അതിനുള്ള പെട്രോള്‍ കിട്ടുമെന്നാണ് കുമ്മനം കണ്ടെത്തിയത്!

? മമ്ത എന്ന ബംഗാള്‍ കടുവയ്ക്ക് ആര് മണികെട്ടും എന്ന് ചോദിച്ചിരിക്കുന്നു.. ഞാന്‍ പറഞ്ഞു നായര്‍ സാബ് മണി കെട്ടുമെന്ന്... ഇല്ലെന്ന് പറഞ്ഞെന്നെ നാറ്റിക്കരുത്.... പ്ലീസ്.

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= മണിക്കു പകരം ഒരു ജിമിക്കിക്കമ്മലായാല്‍ വിരോധമുണ്ടോ

politicalnaircartoons.blogspot.in


? പെട്രോളിനും ഡീസലിനും വില കയറുമ്പോള്‍ വാഹന പണിമുടക്ക് പ്രഖ്യാപിക്കുന്നവര്‍ പാചകവാതകത്തിനു വില ഉയരുമ്പോള്‍ അടുക്കള പണിമുടക്കണമെന്ന് പറയുമോ?

പി.ആര്‍. ജോസ് ചൊവ്വൂര്‍.

= പറഞ്ഞാലും തെറ്റില്ല. വേവിക്കാത്ത പച്ചക്കറിയും പഴങ്ങളും കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാം. എല്ലാം നല്ലതിനായിരിക്കും

? രാഹുല്‍ ഗാന്ധി ക്ക് കടലില്‍ ചാടാന്‍ അനുമതി നിഷേധിച്ചത് മുങ്ങിയാല്‍ സ്വര്‍ണം കിട്ടുമെന്ന് കരുതിയാണോജി?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അല്ല. മുങ്ങുന്നത് ചിലപ്പോള്‍ നേരെ തായ്‌ലന്‍ഡിലേക്കായിരിക്കും... പിന്നെ വെക്കേഷനടിച്ചുപൊളിച്ച് തെരഞ്ഞെടുപ്പും കഴിഞ്ഞേ ആളു പൊങ്ങൂ...!

? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ യാത്രക്ക് തടസ്സമുണ്ടാക്കുന്ന രാഷ്ട്രീയക്കാരുടെ യാത്രയെക്കുറിച്ച് എന്താണ് പറയാനുള്ളത്....?

സി.ഹരികുമാര്‍ തോട്ടപ്പള്ളി.

= ഭരണത്തിനായുള്ള ആക്രാന്തം മൂത്ത് നേതാക്കള്‍ നടത്തുന്ന ഒരു ഉത്രാടപ്പാച്ചിലാണ്... സഹിക്കുകതന്നെ.

? ഇന്ധന വില കൂടുന്നത് തണുപ്പ് കൂടുന്നത് കൊണ്ട്; ശൈത്യം കഴിയുമ്പോള്‍ കുറയും -കേന്ദ്ര മന്ത്രി. പകല്‍ ചൂടുള്ള സമയം മാത്രം ഇന്ധനവില കുറക്കാന്‍ പറ്റുമോ എന്ന് കേന്ദ്ര മന്ത്രിയോട് ചോദിച്ച് പറയാമോ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം.

= ചോദിച്ചു. ഇന്ധനമൊരു ആഗോള പ്രതിഭാസമായതിനാല്‍ ഇവിടെ ചൂടു വന്നാലും ആര്‍ട്ടിക്ക് മേഖലതണുത്തിരിക്കുന്നതിനാല്‍ കുറയില്ല.പോരാത്തതിന് വില കുറയ്‌ക്കേണ്ട ഇവിടത്തെ കേന്ദ്രസര്‍ക്കാരും അതിശൈത്യത്തിലാണ് എന്നു പറയാന്‍ പറഞ്ഞു.

? കേരളം തുടര്‍ന്നും ഭരിക്കാമെന്ന മോഹവു മായി നടക്കുന്ന നേതാ ക്കന്‍മാരുടെ ചിരി കാണുമ്പോള്‍ എന്തു തോന്നും....?

സി.ഹരികുമാര്‍ തോട്ടപ്പള്ളി.

= അതൊരു കൊലച്ചിരി പോലെ തോന്നും

? ''ഉറപ്പാണ് എല്‍.ഡി എഫ്'' ഇടത് തിരഞ്ഞെ ടുപ്പ് മുദ്രാവാക്യം പുറ ത്തിറക്കി. എല്ലാം ശരി യാക്കിക്കഴിഞ്ഞെന്ന ഉറപ്പാണോ.എന്താ അത് ഉറപ്പിക്കാമോ ചേട്ടാ....??

രജിത് മുതുവിള, ദേവഗംഗ.

= പകുതി ശരിയാക്കി വച്ച പല ഉടായിപ്പുകള്‍ അടുത്ത വരവില്‍ ഉറപ്പിക്കുമെന്നാവാം!

? പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയാകുമോ?

അഷറഫ് പി.പി. ഇരിക്കൂര്‍.

= ഒരു ഭാവി പ്രധാനമന്ത്രിയെ എല്ലാവരും ചേര്‍ന്ന് ഇങ്ങനെ കുളിപ്പിച്ച് (കടലില്‍) കുളിപ്പിച്ച് വെറും പഞ്ചായത്ത് പ്രസിഡാന്റാക്കി മാറ്റരുത്!

? വിനയവും സഹിഷ്ണു തയും അച്ചടക്കവും പഠിച്ചത് മാണി സാറില്‍ നിന്നാണെന്ന് സ്പീക്കര്‍.. താങ്കളുടെ കമന്റ്?

കെ. ഒ ആന്റണി, ചൊവ്വൂര്‍

= അതെല്ലാം ഒരിക്കല്‍ തകര്‍ന്ന് തരിപ്പണമായതും മാണിസാര്‍ കാരണമാണ്. അന്നത്തെ ബജറ്റ് സമ്മേളനം ഓര്‍ക്കുമ്പോള്‍ ഇ ന്നും കുളിരുകോരുന്നു

? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫ്. വരും എല്ലാം ശരിയാകും.. എന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍ ഇപ്പോള്‍ എല്‍.ഡി.ഫ് വരും എന്നെ പറയുന്നുള്ളു.. മുറിഞ്ഞു പോയതാണോ അതോ ശരിയാക്കാന്‍ ഉണ്ടോ.?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= പറയേണ്ട കാര്യമില്ല. എങ്ങനെയാണ് ശരിയാക്കുന്നതെന്ന് ജനത്തിനിപ്പോള്‍ നല്ലവണ്ണം മനസിലായി

? നാട് നന്നാവാന്‍ യു.ഡി.എഫ്. ഉറപ്പാണ് എല്‍ഡി.എഫ്. എന്നതാണ് മുന്നണികളുടെ മുദ്രാവാക്യം. കാര്‍ട്ടൂണ്‍ സ്‌കോപ്പിന്റെ മുദ്രവാക്യം എന്താണ്?

റഫീഖ് കെ. മണക്കായി, പാറേക്കാട് കണ്ണൂര്‍.

= എല്ലാം കണ്ടും കേട്ടും ചിരിച്ചോളൂ... ആരോഗ്യം നന്നാവും... ഉറപ്പ്!

രജിത് മുതുവിള, ദേവഗംഗ ,തിരുവനന്തപുരം

? കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ബി.ജെ.പി.യില്‍. ഇപ്പോള്‍ ബി.ജെ.പിയില്‍ പോകുന്നവരുടെ സീസണ്‍ ആണോ ജി ...?

= മോഹഭംഗക്കാരുടെ അഭയമാണ്...ബി.ജെ.പി.

? മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല :വിമര്‍ശനവുമായി സി.പി.എം. ബഡായി പറയാനുള്ള മിടുക്ക് എന്താ ചേട്ടാ പാര്‍ട്ടി കാണാത്തത്...?

= സുരേഷ്‌ഗോപിയുടെ ഷിറ്റനെ പ്രതിരോധിക്കാന്‍ വെറും ബഡായി പോരാതെ വരും!

? അസാമിലെ പത്രസമ്മേളനം കോണ്‍ഗ്രസ്-സി.പി.എം- സി.പിഐ ഒന്നിച്ച്. (വാര്‍ത്ത)എന്നിട്ടെന്താ ഇവിടെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാകാത്തത് ?

= ഇവിടെ അവരെല്ലാം മുറിപ്പത്തലാണെങ്കിലും അവിടെ അവര്‍ ഈര്‍ക്കിളികളാണ്, ഒന്നിച്ചു നിന്നാല്‍ ചൂലാകാം.


politicalnaircartoons.blogspot.in


? ബി.ജെ.പിക്ക് കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം വേണ്ട....


-കെ.സുരേന്ദ്രന്‍.

= കേവല ഭൂരിപക്ഷമില്ലാതെ എങ്ങനെ യാ ചേട്ടാ കേരളം ഭരിക്കുക....?

രജിത് മുതുവിള,ദേവഗംഗ മുതുവിള.

= സമയമാകുമ്പോള്‍ എം.എല്‍.എ മാരെ ചാക്കിട്ടു പിടിക്കുന്ന യന്ത്രവുമായി അമിത്ഷാ ഇങ്ങു വരും.. അത്രതന്നെ

? രാഹുല്‍ഗാന്ധിയുടേത് പല്ലുപോയ സിംഹഗര്‍ജനം എന്ന് എ.വിജയ രാഘവന്‍.
ഇത് അറിഞ്ഞിട്ടാണോ മറ്റു സംസ്ഥാ നങ്ങളില്‍ അവര്‍ സഖ്യം ചെയ്യന്നത്?

കെ.കെ. സുമേഷ്, കൊക്കാലെ.

= അതെ. പല്ലു കൊഴിഞ്ഞവരുടെ അഖിലേന്ത്യാ കൂട്ടായ്മയില്‍ ഉള്ളവരെല്ലാം പലവിധത്തില്‍ ശേഷി കുറ ഞ്ഞ തുല്യ ദുഃഖിതരാണ്.

? പെട്രോള്‍ ഡീസല്‍ ഗ്യാസ് മുതല്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ വസ്തു വകകള്‍ക്കും ദിവസം തോറും വില കൂടി കൂടി വരുന്നു. ഇങ്ങനെയൊക്കെ വില കൂട്ടാ നാണെങ്കില്‍ ഇവിടെ ഒരു സര്‍ക്കാരിന്റെ ആവശ്യം ഉണ്ടോ അംബാനിയെയോ ടാറ്റാ ബിര്‍ളമാരേയോ ഇന്ത്യ യുടെ ഭരണം ഏല്‍പ്പിച്ചാല്‍ പോരെ.. അഞ്ച് വര്‍ഷം കൂടു മ്പോഴുള്ള ഇലക്ഷന്‍ തുടങ്ങിയ ശത കോടികള്‍ ചിലവാകുന്നതും മന്ത്രിമാരുടെ ലക്ഷം കോടികള്‍ വരുന്ന ധൂര്‍ത്തും ഒഴിവാക്കാമല്ലോ.. എന്ത് പറയുന്നു....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= തെരഞ്ഞെടുപ്പും രാഷ്ട്രീയ ഭരണവും നിര്‍ത്തരുത്, അത് എല്ലാവര്‍ക്കും ഒരവസരമാണ്. ജനത്തിന് രാഷ്ട്രീയത്തിലിറങ്ങി അംബനിയും അദാനിയും പോലാകാനുള്ള സുവര്‍ണ്ണാവസരം... നശിപ്പിക്കരുത്.

ാഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ഭക്തര്‍ക്ക് നിയന്ത്രണങ്ങളുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കോ സമരങ്ങള്‍ക്കോ നിയന്ത്രണമില്ല. കൊറോണ വൈറസ് നിരീശ്വരനാണോ..?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= ചൈനയില്‍ നിന്നു വന്ന ഇടതു സഹയാത്രികനായതിനാല്‍ ആത്മീയത കുറവാണ്

? കോവിഡ് രോഗവ്യാപനത്തില്‍ കൃത്യമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച് മറ്റു സംസ്ഥാനങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രശംസ ഏറ്റു വാങ്ങിയ കേരളം ഇപ്പോള്‍ കോവിഡ്19 രോഗ വ്യാപനത്തില്‍ ഏറെ മുന്നോട്ട് പോയതിന് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

സതീശന്‍ മുമ്പള്ളി,കൊറ്റാളി, കണ്ണൂര്‍.

= സര്‍ക്കാരിന്റെ പത്ര-ടീവി പരസ്യങ്ങള്‍ ദോഷം ചെയ്‌തെന്നാണ് അനുമാനം. ഏതു നേരവും 'നാം മുന്നോട്ട്' എന്ന പല്ലവി കേട്ട് കോവിഡും ആവേശത്തിലായി.

? കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാന ങ്ങളിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂ റിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.. ഇതാ ണോ നമ്മുടെ സര്‍ക്കാരിന്റെ 'കരുതല്‍?'

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ഇതൊരു പോസിറ്റീവ് സര്‍ക്കാരാണ്. അതിനാല്‍ ആരും സം സ്ഥാനം വിട്ടു പോകരുത്. എല്ലാവര്‍ക്കും മുടങ്ങാതെ കിറ്റ് വീട്ടിലെത്തിക്കും.

? രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല ഇലക്ഷന്‍ റിസള്‍ട്ട് വരുമ്പോള്‍ സകലമാന യു.ഡി.എഫ് നേതാക്കള്‍ക്കും കടലില്‍ ചാടേണ്ടി വരും -കാനം.
അപ്പോള്‍ കടല്‍ കാണുമോ..... ചേട്ടന്റെ ധാരണ പത്രത്തില്‍ പറയാമോ....?

രജിത് മുതുവിള,ദേവഗംഗ മുതുവിള.

= ഈ സര്‍ക്കാരിനെ അറബിക്കടലില്‍ കൊണ്ടിടാനാണ് യുഡിഎഫിന്റെ പരിപാടിയെങ്കില്‍ അതിനായി ചിലപ്പോള്‍ ചാടേണ്ടി വരുമല്ലോ...

? മുന്‍ വാതില്‍ അടച്ച് പിന്‍വാ തില്‍ നിയമനവും അടുക്കള വാ തില്‍ നിയമനവുമൊക്കെ നട ത്താനാണെല്ലോ.. സര്‍ക്കാരിന് താല്പര്യം?

സി.ഹരികുമാര്‍ തോട്ടപ്പള്ളി.

= ശത്രുവിന്റെ വെറുപ്പിലല്ല മിത്രങ്ങള്‍ക്കുള്ള ഉറപ്പിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ

? രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര,വോട്ട് നാടകം -എ.വിജയ രാഘവന്‍.യാത്രകളുടെ ഈ കാലത്ത് രാഹുലിന്റെ കടല്‍ യാത്രയെ നായര്‍ജി എങ്ങനെ യാണ് നോക്കിക്കാണുന്നത്...?

രജിത് മുതുവിള, ദേവഗംഗ.

= വെറൈറ്റി ഐറ്റമായിരുന്നു. കടലിനും ചെകുത്താനും ഇടയില്‍ പെട്ടാല്‍ ആരും കടലില്‍ ചാടും!

? അങ്ങിനെ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു. തുടര്‍ഭരണ പ്രതീക്ഷ യില്‍ എല്‍ഡിഎഫ്.കേരള ജനത തങ്ങളുടെ പാരമ്പര്യം ഇക്കുറി തിരുത്തുമോ നായര്‍ജി?

മുരുകന്‍ തരൂര്‍.

= പറയാനാവില്ല. പാരമ്പര്യവും വിശ്വാസവും വിലമതിക്കാത്ത ഒരു കൂട്ടരിവിടെ ഉണരുന്നുണ്ട്.


politicalnaircartoons.blogspot.in


? സ്വർണവില താഴോട്ടു പോകുന്നതു തടയാൻ തറവില നിശ്ചയിക്കേണ്ടതല്ലേ ?

പി.ആർ. ജോസ്, ചൊവ്വൂർ.

= സ്വർണം പെട്രോളിൽ മുക്കിവച്ചാൽ അല്പം ആശ്വാസം കിട്ടും!!


? മോശം സാധനം വിൽക്കാനാണ് കൂടുതൽ പരസ്യം വേണ്ടിവരുകയെന്ന് ഞാൻ പറഞ്ഞാൽ...?

രജിത് മുതുവിള, ദേവഗംഗ, മുതുവിള.

= ആ ഉപദേശം സർക്കാർ സ്വീകരിക്കില്ല. സാധനം നന്നാക്കുകയല്ല എങ്ങനേയും വിൽക്കുകയാണ് ലക്ഷ്യം.


? കാപ്പൻ പോയാൽ ഞങ്ങൾക്ക് ഒരു കോപ്പുമില്ലെന്നു എൻ.സി.പി നേതാവ് പീതാബരൻ.. താങ്കളുടെ കമെന്‍റ്?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= പീതാംബരനൊപ്പം നിന്നാൽ കാപ്പനൊരു സ്കോപ്പുമില്ലെന്നും മനസിലായി!


? ഭക്ഷ്യക്കിറ്റിൽ മാസ്ക് ഉൾപ്പെടുത്തിയാൽ അതെങ്ങനെ ഭക്ഷ്യക്കിറ്റാവും. മാസ്ക്-കം-ഭക്ഷ്യക്കിറ്റെന്നല്ലേ പറയേണ്ടത്?

പി.ആർ. ജോസ്, ചൊവ്വൂർ.

= എന്തു വിളിച്ചാലും സർക്കാരിന്‍റെ അഴിമതിക്ക് മാസ്ക്കിടാനുള്ള ഇലക്ഷൻ കിറ്റായി കാണണം!!


? പുലി ആക്രമിക്കാൻ വന്നപ്പോൾ പതിനൊന്നു കാരൻ പുലിയുടെ കണ്ണിൽ കുത്തി രക്ഷപെട്ടെന്നു വാർത്ത. ഇനി പുലിയുടെ കണ്ണിൽ കുത്തിയെന്നു പറഞ്ഞ് പയ്യന്‍റെ പേരിൽ കേസ് വരുമോ....?

പി.റ്റി. ജയൻ കടുത്തുരുത്തി.

= മുഖ്യമന്ത്രിയുടെ തള്ളുകളെ കടത്തിവെട്ടി എന്ന കാരണത്താൽ ചിലപ്പോൾ കേസുവരാം.


? കാർട്ടൂണ്‍ സ്കോപ്പിലും പിൻവാതിൽ ചോദ്യങ്ങൾ ഉണ്ടെന്നു കേട്ടു ശരിയാണോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ചോദ്യങ്ങൾക്ക് ഏതു വഴിയും വരാം. എന്നാ ൽ ഉത്തരം മുൻവതിലിലൂടെ മാത്രം!


? രണ്ടു വോട്ടിനു വേണ്ടി നിലപാട് മാറ്റില്ല എന്ന് പറഞ്ഞവർ ഇലക്ഷന് അടുത്തതോടെ പല നിലപാടുകളും മാറ്റുന്നത് എന്ത് കൊണ്ടായിരിക്കും?

കെ.കെ. സുമേഷ്, കൊക്കാലെ.

= രണ്ടു വോട്ടല്ല... പത്തായിരം വോട്ടിന്‍റെ കുറവു വന്നാലോ എന്നു പേടിച്ചിട്ടാണ്!!


? കരയും വിറ്റു ...കടലും വിറ്റു. കടലമ്മ കരഞ്ഞു തുടങ്ങി..... ഈ കണ്ണുനീർ കൊണ്ട് നാടിന്ന് വല്ല ഗുണവും ഉണ്ടാകുമോ.... നായർ സാബ്.....?

അസ്കർ കളത്തിങ്ങൽ ചന്തക്കടവ്, ഫറോക്ക്.

= ഒന്നും വലുതായി പ്രതീക്ഷിക്കണ്ട. കടലമ്മയല്ലാ.. പെറ്റമ്മ കരഞ്ഞാലും കുലുങ്ങാത്ത ഇരട്ടച്ചങ്ക·ാർ ഭരിക്കുന്ന നാടല്ലേ ഇത്.


? രാഹുൽ ഗാന്ധി കർഷക സമര ത്തിൽ പിന്തുണ പ്രഖ്യപിച്ചു കേരളത്തിൽ സമരം നടത്താൻ കാരണം?

പി.പി. അഷ്റഫ്, ഇരിക്കൂർ.

= പാർട്ടിക്ക് കൃഷിയിറക്കി വിളവെടുക്കാൻ കഴിയുന്ന ചുരുക്കം ചില ഇടങ്ങളിലൊന്നാണല്ലോ കേരളം.


? ട്രാക്ടർ ഓടിച്ചും, കടലിൽ മീൻ പിടിച്ചും നടന്നാൽ (രാഹുൽ) ജന ങ്ങളുടെ കൈയിൽ നിന്ന് രക്ഷപെ ട്ടു എന്ന് വിചാരിച്ചാൽ...... ബാക്കി ഭാഗം അങ്ങ് പൂരിപ്പിക്കുക?

സതീഷ്കുമാർ,തൃക്കോവിൽ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ഭാവി പ്രധാനമന്ത്രിയുടെ കുട്ടിക്കളി ഇനിയും മാറിയിട്ടില്ല എന്നു കരുതി സമാധാനിക്കുക!


? മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിയിരിക്കുന്ന നമ്മുടെ പ്രിയ ങ്കരനായ ന്ധമെട്രോമാനെ’ ബിജെപി ക്ക് സ്വാധീനമുള്ള മറ്റേതെങ്കിലും സം സ്ഥാനത്ത് മുഖ്യമന്ത്രിയായി നിയ മിച്ചു കൂടെ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= തനിക്കുവേണ്ടിയല്ലാ, ബിജെപിക്ക് കേരളത്തിൽ സ്വാധീനമുണ്ടാക്കി മെട്രോ ഓടാനുള്ള ഒരു മേസ്തിരിപ്പണിയാണ് പാവം ഏറ്റെടുത്തത്!

politicalnaircartoons.blogspot.in


? ഇത്തവണ എവിടെയും മത്സരിക്കാന്‍ ഇല്ലെന്ന് -ശോഭാ സുരേന്ദ്രന്‍. പേരിലുള്ള ശോഭ കെടുത്തുമോ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ.

= പേരില്‍ ശോഭയില്ലാത്ത സുരേന്ദ്രന്‍ ശോഭ മുഴുവന്‍ കൊണ്ടു പോകുന്നതിന്റെ കെറുവായിരിക്കുമോ!
ാസിനിമാതാരങ്ങളും കോമഡി താരങ്ങളുമൊക്കെ കോണ്‍ഗ്രസില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്നതിന്റെ രഹസ്യം എന്തായിരിക്കും?

കെ. ഒ. ആന്റണി, ചൊവ്വൂര്‍

? തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു കോമഡി ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാവും!
ാകാര്‍ട്ടൂണ്‍സ്‌കോപ്പില്‍ സജീവമല്ലാത്ത എഴുത്തുകാരെ വിചാരണ കൂടാതെ പിരിച്ചുവിടുമെന്നു കേട്ടു. നേരാണോ?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= അക്ഷരപ്പിശകാവാം..കോവിഡ് മൂലം അകലം പാലിച്ചവരെ ചിരിച്ചുവിടുമെന്നാകും ഉദ്ദേശിച്ചത്....

? 'ലവ് മീ.. ബട്ട് കിസ്മീ നോട്ട്' എന്നു പറയാന്‍ കാരണം എയ്ഡ്‌സ് പേടിച്ചാണോ?

വടവതി രാജന്‍, കമലാലയം,കിരാച്ചി.

= കോവിഡ് മുതല്‍ വായ്‌നാറ്റം വരെ കാരണങ്ങള്‍ പലതാകാം

? പുള്ളിപ്പുലിയെ കൊന്നു കറിവച്ചതായി വാര്‍ ത്ത കണ്ടു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നമ്മുടെ കോഴി കര്‍ഷകരും അറവുമാട് കര്‍ഷകരും കഷ്ടത്തിലാകുമോ നായര്‍ജീ?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= ഇല്ല. പുലിയെ തിന്ന പുള്ളികള്‍ കൂടുതല്‍ നരഭോജികളാകും.പുലിയെ കിട്ടാ തെ മാടുകോഴിത്തീറ്റ ഇരട്ടിയാക്കും.

? സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം ദുഃഖ ഭാരങ്ങളും പങ്കുവെക്കാം ആശ തന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെക്കാം... എന്നു പറഞ്ഞിട്ടും അവള്‍ വരുന്നില്ല... ഇനി ഞാന്‍ എന്ത് ചെയ്യും...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= സര്‍ക്കാര്‍ വകുപ്പില്‍ 'പിന്‍വാതില്‍ നി യമനം' കൊതിക്കുന്ന അവളെ ഏ തെങ്കിലും ഡിവൈഎഫ്‌ഐക്കാരന്‍ കൊത്തിക്കൊണ്ടു പോകും!

? മാണി.സി.കാപ്പനെ യു.ഡി.എഫ് സ്വീകരിക്കുന്നത് പരിശോധിച്ച ശേഷം മാത്രമെന്ന്-മുല്ലപ്പള്ളി. ദേഹ പരിശോധ നയാണോ അതോ സ്‌കാനിംഗ് വേണ്ടി വരുമോ നായര്‍ ജി?

രജിത് മുതുവിള, ദേവഗംഗ.

= പാലായില്‍ കൈവിട്ടു പോയ നോട്ടെണ്ണല്‍ യന്ത്രം കാപ്പന്റെ കൈയ്യിലുണ്ടോന്ന് അറിയണം!

? ഒരാള്‍ കുടിച്ച ഗ്ലാസ് കഴുകാതെ മറ്റുളളവര്‍ ഒന്നും കുടിക്കില്ല. എന്നാല്‍ കുടിക്കുന്നത് മദ്യം ആണെങ്കില്‍ ഒരേ ഗ്ലാസില്‍ തന്നെ എത്ര പേര് കുടിക്കും എന്നതിന് ഒരു കണക്കും ഇല്ല അത് എന്ത് കൊണ്ടായിരിക്കും ?

കെ.കെ. സുമേഷ് കൊക്കാലെ.

= മദ്യം ജാതിമതവര്‍ഗവര്‍ണലിംഗ വ്യത്യാസം കാണി ക്കാത്ത സാഹോദര്യത്തിനും സഹകരണത്തിനും ഊര്‍ ജ്ജം തരുന്ന ഒരു സെക്കുലര്‍ സഖാവാണ്

? 2016ല്‍ ഗ്രൂപ്പു കളിച്ച് കോണ്‍ഗ്രസിനെ തോല്പിച്ച ഉമ്മന്‍ചാണ്ടി 2021ല്‍ ഗ്രൂപ്പില്ല, വിജയം മാനദണ്ഡം എന്നു പറയാന്‍ കാരണം?

പി.പി അഷറഫ്, ഇരിക്കൂര്‍.

= പാര്‍ട്ടി തന്നെ ന്യൂനപക്ഷഗ്രൂപ്പായി. പോരെങ്കില്‍ പേരില്‍ വിജയമുള്ള ഒരാള്‍ തുടര്‍വിജയത്തിനിറങ്ങുന്നു.

? ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്ന ഒറ്റ കാരണം കൊണ്ട് ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകും -ഇ.ശ്രീധരന്‍. അതെങ്ങനെയാ? മനസിലായില്ല....?

രജിത് മുതുവിള , ദേവഗംഗ.

= ആ ശ്രീധരന്റെ കൈയ്യില്‍ 'വോ ട്ടിരട്ടിക്കല്‍ യന്ത്ര' മുണ്ടാകും!

? ക്ലിഫ് ഹൗസ് വീണ്ടും ചീയാന്‍ തുടങ്ങി.. ജ്യോതിശാസ്ത്ര പരമാ യി എന്തേലും പരിഹാരം നിര്‍ദ്ദേ ശിക്കാന്‍ പറ്റുമോ ചേട്ടാ?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= പരിഹാരമായി ശൂദ്ധികലശമാണ് കാണുന്നത്. ചാണകമടിച്ച് വൃത്തിയാക്കുന്ന പണിക്കു തയാറായി മെട്രോമാനും രംഗത്തുണ്ട്!


politicalnaircartoons.blogspot.in


? തിരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ മുന്നണികള്‍ നടത്തുന്ന ഈ യാത്രകള്‍ കൊണ്ട് ഒരു കൂട്ടര്‍ക്കല്ലേ ജയിച്ച് ഭരണത്തില്‍ എത്താന്‍ കഴിയു.... മറ്റുള്ളവര്‍ എന്തു ചെയ്യും?

തട്ടാരമ്പലം ജയകുമാര്‍, മാവേലിക്കര.

= അവര്‍ക്കും പ്രയോജനപ്പെടും. പ്രതിപക്ഷത്തായാലും ജാഥയും പ്രകടവുമൊക്കെ വേണ്ടി വരുമല്ലോ

? കറുത്ത മാസ്‌ക് ധരിച്ചു കാര്‍ട്ടൂണ്‍ സ്‌കോപ്പിലേക്ക് ചോദ്യം ചോദിച്ചാല്‍ വല്ല കുഴപ്പം ഉണ്ടോ?

കെ.കെ സുമേഷ് കൊക്കാലെ.

= ഇല്ല. എന്നാല്‍ ഉത്തരവും കറുത്ത മഷിയലടിച്ചു തരുമെന്നു മാത്രം.

? കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍ ജനങ്ങള്‍ ഗോമൂത്രവും ചാണകവും മറ്റും ശീലിക്കണമെന്ന് പറയുന്നു. ഇതുമൂലം ആരെങ്കിലും വീരമൃത്യു വരിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്നത് എന്തായിരിക്കും?

റഹിം. എ. എച്ച്, കങ്ങഴ.

= മരണാനന്തര ബഹുമതിയായി കര്‍ണാടക സര്‍ക്കാര്‍ വക 'ചാണക ശ്രി' അവാര്‍ഡുകള്‍ കിട്ടുമായിരിക്കും!

? തന്നെക്കുറിച്ച് ജനത്തിന് തെറ്റിദ്ധാ രണയെന്ന് -പത്മജ വേണുഗോപാല്‍. ഒരു ധാരണ പോലുമില്ല...പിന്നെയാ തെറ്റിദ്ധാരണ. കമന്റ്....?

രജിത് മുതുവിള, ദേവഗംഗ.

= തെരഞ്ഞെടുപ്പു അടുക്കുമ്പോഴു ള്ള സ്ഥാനമോഹികളുടെ ഉണര്‍ ത്തു പാട്ടാണത്. ഒന്നുറക്കെ കര ഞ്ഞൂടായിരുന്നോ... എന്നു പിന്നീടാരും പറയരുത്!

ാചിലര്‍ക്ക് ഭാര്യ എന്നാല്‍ ഹൗസ് വൈഫ് ആണ് അതായത് വീടിനെ കല്യാണം കഴിച്ചവര്‍! ഇങ്ങനെ പറ യുന്നത് എന്ത് കൊണ്ടാണ് സാബ്?

റഫീഖ് കെ മണക്കായി പാറേക്കാട്.

= വീട്ടുജോലിക്കായി കല്യാണം കഴിച്ചവര്‍ എന്നര്‍ത്ഥത്തിലാണ്

? കാപ്പന്‍ വന്നാല്‍ കൈപ്പത്തി കൊടുക്കുമെന്ന് മുല്ല പ്പള്ളി പറയുന്നു. കൈപ്പത്തി കൊടുക്കുമെന്നോ അതോ കൈപ്പത്തി കൊണ്ട് കൊടുക്കുമെന്നോ, ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= കൈപ്പത്തി വാങ്ങിയില്ലെങ്കില്‍ കൈപ്പത്തി കൊണ്ട് ഒന്നു തരും എന്നായിട്ടുണ്ട് കാര്യങ്ങള്‍.

രജിത് മുതുവിള, ദേവഗംഗ.

= രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ യാത്രയില്‍ പങ്കെടുക്കും. -അപ്പോള്‍ രണ്ട് ര മേ ശോ....? ഐശ്വര്യം വണ്ടി പിടിച്ച് വരുകയാണോ ചേട്ടാ...?

= മുഖ്യമന്ത്രിയുടെ ബഡായി ബംഗ്ലാവിനെ പൊളിക്കാന്‍ ബഡായി ടീമിനെ ഇറക്കി ചെന്നിത്തലയുടെ നാം മുന്നോട്ടു പരിപാടിയാണ്.

? യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാവുന്നതെല്ലാം ചെയ്യും -മുല്ലപ്പള്ളി. -അപ്പോള്‍ പണ്ട് ഒരു കൂട്ടര്‍ പറഞ്ഞു 'ശര്യാക്കിത്തരാം'. ഇപ്പോള്‍ -മറ്റൊരു കൂട്ടര്‍ പറയുന്നു 'ചെയ്യാവുന്നതെല്ലാം ചെയ്യും'.... ഏത് വിശ്വസിക്കണം ചേട്ടാ...?

=രണ്ടും വിശ്വസിക്കാം. അധികാരം കിട്ടിയപ്പോള്‍ ബന്ധുക്കള്‍ക്കും സില്‍ബന്ധികള്‍ക്കും എല്ലാം ശരിയാക്കിയതുപോലെ ഇവരും ചെയ്യാവുന്നതിനുമപ്പുറം ചെയ്യും
= മൂന്നോ നാലോ ചാനലുകള്‍ ഓഫാക്കിയാല്‍ ശ്വാസം പോകുന്ന ഒന്നാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്നു സിപിഎമ്മിലെ എം.എന്‍. കൃഷ്ണദാസ്.

? ചാനലുകള്‍ ഓഫാക്കിയാല്‍ ആ.......ശ്വാസ-മല്ലെ ചേട്ടാ....?

= ജനത്തിന് ആശ്വാസമാണെങ്കിലും കൃഷ്ണദാസ് ഉള്‍പ്പടെയുള്ള ചാനല്‍ ജീവികളുടെ വെന്റിലേറ്ററാണ് ചാനലുകള്‍. അവരുടെ രാഷ്ട്രീയം ഓഫാക്കിയാല്‍ തീരും....

? യുവജനങ്ങള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമ്പോള്‍ സംസ്ഥാന യുവജന കമ്മീഷന്‍ മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട് ആയിരിക്കും?

കെ.കെ സുമേഷ്, കൊക്കാലെ.

= അതിനുള്ള കമ്മീഷന്‍ സര്‍ക്കാര്‍ അവര്‍ക്കനുവദിക്കുന്നുണ്ട്.

? പെട്രോള്‍ വില ദിനംപ്രതി വര്‍ധിക്കുന്നത് കേന്ദ്രം സംസ്ഥാനത്തേയും സംസ്ഥാനം കേന്ദ്രത്തെയും കുറ്റം പറയുന്നു സത്യത്തില്‍ ആരുടേതാണ് കുറ്റം?

= കാലാവസ്ഥാ വ്യതിയാനം പോലെ ഇതൊരു ആഗോള പ്രതിഭാസം എന്നു പറഞ്ഞ് കോംപ്ലിമെന്റാക്കാം!


? കര്‍ണാടകയില്‍ ടിവി, ഫ്രിഡ്ജ്, ടൂവീലര്‍, അഞ്ചേക്കര്‍ കൃഷിഭൂമി ഇവയിലേതെങ്കിലും ഒന്നുണ്ടെങ്കില്‍ അവര്‍ ബി.പി.ല്‍ ലിസ്റ്റില്‍ നിന്ന് പുറത്താകും.. കേരളത്തിലോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ഡി.വൈ.എഫ്.ഐ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് ഫ്‌ളാറ്റ്, ടൂ വീലര്‍, അഞ്ചേക്കര്‍ മിച്ചഭൂമി, സര്‍ക്കാര്‍ ജോലി.... ഇവയിലേതെങ്കി ലും സ്വന്തമാക്കാം.

? പ്രായക്കൂടുതല്‍ കാരണം കൊച്ചിയിലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കി. കാര്‍ട്ടൂണ്‍ സ്‌കോപ്പിലും പ്രായം പ്രശ്‌നമാകുമോ?

= കാര്‍ട്ടൂണ്‍സ്‌കോപ്പില്‍ പ്രായം നോക്കാറില്ല. അഭിപ്രായങ്ങളാണ് പരിഗണിക്കാറ്

? സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ നേരിടാന്‍ സര്‍ക്കാരിന് അറിയാമെന്ന് വണ്‍.. ടൂ... ത്രീ..... ഫെയിം മണിയാശാന്‍. താങ്കളുടെ കമന്റ്?

= സര്‍ക്കാരിനെ നേരിടാനും മണിയാണ് ആശ്രയം. ഒന്നുകില്‍ മണി കൊടുക്കണം അല്ലെങ്കില്‍ മണി അടിക്കണം....


politicalnaircartoons.blogspot.in


? ഇനിയും മുന്നോട്ട്’ എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ പബ്ലിസിറ്റിക് നൽ കി പാവപ്പെട്ടവന്‍റെ നികുതി പണം ചെല വഴിക്കുന്നത് അവസാനിപ്പിക്കുന്നതല്ലെ ....നായർസാബ് ....എന്‍റെ കേരളം എന്‍റെ അഭിമാനം...?

അസ്കർ കളത്തിങ്ങൽ ഫറോക്ക്.

= അതെ എങ്കിലും പൊതുമുതൽ ധൂർ ത്തടിക്കുന്ന രംഗത്തും നാം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടല്ലോ!!

? പി.എസ്.സി. റാങ്ക് ലിസ്റ്റിൽ പേര് വന്നു എന്നി ഇപ്പൊ എന്താണ് ചെയ്യാ?

സുമേഷ് കെ.കെ, കൊക്കാലെ.

= അതുകൊണ്ട് പ്രത്യേകിച്ചു കാര്യമില്ല. ജോലി കിട്ടാൻ ഡിവൈഎഫ്ഐ ലിസ്റ്റിൽ പേരു വരണം.

? മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒഴിഞ്ഞു കിടക്കുന്ന സ്വപ്നയുടെ തസ്തിക യിലേക്ക് സരിതയെ നിയമിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ.

= മാഡം ഇനി റിട്ടയർ ചെയ്യട്ടെ! അതേ യോഗ്യതയുള്ള, ന്ധസ’യിൽ തുടങ്ങുന്ന പേ രുള്ള ഒരു പുതുമുഖത്തേയാണ് ജനവും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നത്!

? ആഗ്രഹങ്ങൾ ഒരു വഴിക്ക്; ജീവി തം മറ്റൊരു വഴിക്ക്... ഞാൻ ഏത് വഴിയിലാണെന്ന് എനിക്ക് തന്നെ ഒരു എത്തും പിടിയില്ല സർ?

റഫീഖ്.കെ.മണക്കായി പാറേക്കാട്.

= സാരമില്ല.രക്ഷപ്പെടാൻ ഒരു വഴിപറയാം. ഇടത്തോട്ട് തിരി ഞ്ഞ് പിൻവാതിലിലൂടെ കയറി സർക്കാർ ജോലികൾ ......എല്ലാം ശരിയാക്കി....., നാം മുന്നോട്ട്....!!

? സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത് സമരമല്ല അഭിനയം ആണെന് മന്ത്രി ഇ.പി. ജയ രാജൻ... അങ്ങയുടെ കമന്‍റ്??

സുമേഷ് കെ.കെ, കൊക്കാലെ.

= ഉദ്യോർത്ഥികളുടെ അവസരം അത്യാർത്ഥിക്കാരായ ബന്ധുക്കൾക്ക് കൊടുത്തിട്ട് വന്ന് ഇരകളെ കളിയാക്കുന്ന ഈ വില്ലൻ ഭാവാഭിനയമാണ് സാറെ കിടൂ.

? മുഖ്യമന്ത്രിയുടെ രണ്ട് ഉപ ദേശകരുടെ സേവനം അവസാ നിപ്പിച്ചു. ഈ ഉപദേശം ആരാ ണ് ചേട്ടാ മുഖ്യന് കൊടുത്തിട്ടു ണ്ടാവുക....?

രജിത് മുതുവിള, ദേവഗംഗ.

= പലരു കൂടിയാൽ പാന്പു ചാവില്ലെന്ന് അനുഭവത്തിൽ നിന്നു പഠിച്ചതാവും!

? ജോസ് കെ മാണിക്ക് പാലാ ഹൃദയവികാരം.. മാണി സി കാപ്പന് ചങ്ക്.. വോട്ടർമാർക്കോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ്.

= ചങ്കു പറിച്ചു കാണിച്ചാലും രാഷ്ട്രീയക്കാർ ചെന്പരത്തിപ്പൂവെന്ന പറയുന്നതിൽ അല്പം നൊന്പരം!!

? കാർട്ടൂണ്‍ സ്കോപ്പിലെ പുതിയ അംഗമാണ്. 7000 ത്തിൽ പരം ലക്കങ്ങൾ കടന്ന ശേഷമേ സ്കോപ്പി ലേക്ക് എഴുതു എന്നു വാശിയിലായിരുന്നു ഞാൻ. എന്താണഭിപ്രായം?

തട്ടാരന്പലം ജയകുമാർ, മാവേലിക്കര.

= ലേറ്റായാൽ കഴപ്പമില്ല. എന്നാൽ സ്റ്റൈലായി വരാനും വാശി കാണിക്കണം.

? അന്ധമില്ലാതെ കുതിക്കുന്ന ഇന്ധന വില വർധനവിൽ അന്തംവിട്ടു നിൽക്കുന്ന ജനങ്ങളോട് ചേട്ടന് പറയാനുള്ള കമന്‍റ്?

റഹിം. എ. എച്ച്, കങ്ങഴ.

= നാളത്തെ ഇന്ധനവിലയേക്കാൾ ഇന്നു കുറവാണല്ലോ എന്ന ന്ധമുരളീധരൻ തീയറി’ ഓർത്താൽ മതി നല്ല ആശ്വാസം കിട്ടും!

? ആയിരം വർണങ്ങൾ വിട രും ആരാമമാണെൻ ഹൃദയം. ഈ ഹൃദയത്തിലേക്ക് ചേക്കേറാൻ പോരുന്നോ?

വടവതി രാജൻ, കിരാച്ചി.

= രാജൻ ആദ്യമൊരു ര ക്തപരിശോധന നടത്തുക.ആയിരം വർണത്തിന്‍റെ ആരാമം കൊളസ്ട്രോളാകാനും വഴിയുണ്ട്!

പി.റ്റി. ജയൻ കടുത്തുരുത്തി.

? പ്രേമത്തിന് കൈയും കാലുമില്ലെന്നു നായർസാബിനു മനസിലായത് എപ്പോഴാണ്..?

= പ്രേമിച്ചതിന്‍റെ പേരിൽ ചിലരുടെ കൈയ്യും കാലും വെട്ടുന്നതു കണ്ടപ്പോൾ...

? പ്രേമം ദിവ്യമാം ഒരനുഭൂതി എന്ന് തോന്നുന്നത് എപ്പോഴാണ്..?

= പ്രേമം അസ്ഥിക്കു പിടിക്കുന്പോൾ...

? നായർ സാബ് പ്രേമിച്ചിട്ടുണ്ടോ...?

= എന്നും പരമാവധി ശ്രമിക്കാറുണ്ട്!

? പ്രേമിക്കുന്നവർക്കു വേണ്ടിയുള്ള ദിവസമാണ് വാലൻന്ൈ‍റൻ ദിനമെങ്കിൽ...... പ്രേമിച്ചവർക്കു ഒരു ദിനം വേണ്ടേ...?

= പ്രേമം എന്നും മനസിൽ സൂക്ഷിക്കാൻ കഴിയുമെങ്കിൽ എല്ലാ ദിവസവും എല്ലാ നിമിഷവും അവർക്കുള്ളതാണ്.

? നായർസാബിനു പ്രേമവുമില്ല ഒരു മണ്ണാങ്കട്ടയുമില്ലന്നു പി.റ്റി ജയൻ പറഞ്ഞാൽ..?

= മണ്ണാങ്കട്ട അലിഞ്ഞുപോകും; ജയൻ പറന്നും പോകട്ടെ.

? പ്രേമിക്കുന്നവരുടെ ദേശീയ ഉത്സവമായ വാലന്ൈ‍റൻ ദിനത്തിൽ സാബിന് നൽകാനുള്ളത് എന്താണ്..?

= എളുപ്പമുള്ളത് ഉപദേശമാണല്ലോ. ദാ ഒരെണ്ണം പിടിച്ചോ. ഇഷ്ടമുള്ളവരോടുള്ള പ്രേമം തുറന്ന് പ്രകടിപ്പിക്കണം, അതിനായി നന്നായി നുണ പറയാൻ ശീലിക്കുക.....

politicalnaircartoons.blogspot.in


? കോവിഡ് നിയന്ത്രണത്തില്‍ വിവാഹത്തിനു 100, മരണത്തിന് 50, ബീവറേജിലും പൊതു യോഗത്തിലുമൊക്കെ എത്രയാണെന്നറിയാമോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= പ്രതിപക്ഷ പൊതുയോഗങ്ങള്‍ക്ക് 25. ഭരണപക്ഷ പൊതുയോഗങ്ങള്‍ക്കും ബിവറേജിനും കോവിഡ് വക പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്

? വൈരുദ്ധ്യാത്മക ഭൗതീക വാദം പ്രായോഗീകമല്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍. പ്രയോഗിച്ചപ്പോള്‍ തന്നെ വൈരുധ്യം. ഇനി വാദം പൊളിയുമോ ജി?

സതീഷ്‌കുമാര്‍ തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ്,കോട്ടയം.

= വാദങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായതല്ല. കാര്യങ്ങള്‍ ഭംഗിയായി കൊണ്ടുപോകാന്‍ തത്ക്കാലം അവസരവാദം മാത്രമെ ആവശ്യമുള്ളവെന്ന് പാര്‍ട്ടി കണ്ടെത്തിയതാണ്.

? ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവുമില്ല. അടുത്ത മുഖ്യ മന്ത്രി ആരാകണമെന്ന് ഹൈ കമാന്റ് തീരുമാനിക്കും.. എന്ന് രമേശ് ചെന്നിത്തല. അപ്പോള്‍ അടുത്ത മുഖ്യമന്ത്രിയും പിണ റായി വിജയന്‍ ആയാലോ?

സുധീര്‍ വല്യത്ത്, ഓച്ചിറ.

= വിരോധമില്ല. എന്നാല്‍ പ്രതിപക്ഷ നേതൃത്വം ഉറപ്പാക്കണം

? സീരിയല്‍ താരങ്ങള്‍ അടുക്കളപണി ചെയ്യുമ്പോഴും പട്ടുവസ്ത്രങ്ങളിഞ്ഞു നില്‍ക്കുന്നത് എന്തിനാണ്..?

മണി. പി. മുട്ടത്തറ, തിരുവനന്തപുരം.

= ക്യാമാറയ്ക്കു മുന്നിലല്ലേ പണി ഗ്ലാമറു വിട്ടൊരു കളിയില്ല

? കേരള രക്ഷപെടല്‍ യാത്ര എന്നപേരില്‍ പി.റ്റി. ജയന്‍ കടുത്തുരുത്തി ഒരു യാത്ര തുടങ്ങാന്‍ ആലോചിക്കുന്നു രക്ഷ പെടുമോ...?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= യാത്ര കേരളത്തിനു പുറത്തേക്കു വിട്ടോളൂ... രക്ഷാമാര്‍ഗ്ഗം അതേയുള്ളൂ

? വെള്ള കുതിര പുറത്തു വാളും പിടിച്ചു കങ്കണ വന്നത് വന്‍വാര്‍ത്ത.. അപ്പോള്‍ കാപ്പന്‍ കുതിര പുറത്തു എങ്ങനെ വരാനായിരിക്കും ഉദ്ദേശിക്കുന്നത്?

സതീഷ്‌കുമാര്‍തൃക്കോവില്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= ശത്രുപക്ഷം പ്രബലരാണ്. വാളുകള്‍ക്കു നടുവിലൂടെ വാളുവച്ച് വരേണ്ടി വരും.

? നമ്മുടെ ഒരു നേതാവ് ഈയി ടെ ഇന്ത്യക്ക് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് പറയുന്നു. അപ്പോള്‍ നാല് പ്രധാനമന്ത്രിമാര്‍ വേണമല്ലോ. അങ്ങനെയെങ്കിലും ഒരു പ്രധാനമന്ത്രിയാകാനുള്ള അവരുടെ ആഗ്രഹം നടക്കു മോ..?

പി.പി മാധവന്‍നായര്‍, തിരുനക്കര.

= അതുവേണ്ട. തലസ്ഥാനം വളഞ്ഞുള്ള കര്‍ഷക സമരം നാലും നാലുവഴിക്കാക്കാനുള്ള ഗുഢാ ലോചനയായിരിക്കണം


? ഇന്ത്യയില്‍ ഏത് സാധാരണക്കാരനും ജനിക്കുന്നത് ഹിന്ദുവായിട്ടാണ് -എം.വി. ഗോവിന്ദന്‍.നിയമസഭാ തിരഞ്ഞടുപ്പ് കഴിഞ്ഞാല്‍ പ്രസ്താവനയില്‍ മാറ്റം വരുമോ ചേട്ടാ ...?

രജിത് മുതുവിള, ദേവഗംഗ.

= അതു പാര്‍ട്ടിയുടെ 'വൈരുദ്ധ്യത്മക മതേതര വാദ' മാണ്. അവസരമനുസരിച്ച് മാറ്റാം!

? ചെന്നിത്തല, കോണ്‍ഗ്രസ് സംഘി ഗ്രൂപ്പിന്റെ തലൈവര്‍ -കെ.ടി.ജലീല്‍.
അപ്പോള്‍ ജലീലോ നായര്‍ ജി...?

= ഇടതു ഭാഗത്തെ കമ്മി-സുഡു ഗ്രൂപ്പിന്റെ ചാര്‍ജ്ജായിരിക്കണം.


? എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു പുതുക്കി വരുന്ന 50 നും 65 നും ഇടയ്ക്ക് പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ വക സ്വയംതൊഴില്‍ പദ്ധതി.. ഈ പ്രായത്തിലും പേരു പുതുക്കി കൊണ്ടിരിക്കുന്നവര്‍ ആരെങ്കിലും കാണുമോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= കാണും. എപ്പഴാ സര്‍ക്കാര്‍ ലോട്ടറി അടിക്കുന്നത് എന്നറിയില്ലല്ലോ!

? പി.എസ്.സിയെ 'പിന്‍വാതില്‍ സെറ്റപ്പ് കമ്മീഷന്‍' എന്നു വിളിക്കാമോ?

= പിന്‍വാതിലല്ല, ഒരു മറയുമില്ലാതെ നടക്കുമ്പോള്‍ പാര്‍ട്ടി വക സെറ്റപ്പ് കമ്മീഷനെന്നു തന്നെ വിളിക്കാം.

? സര്‍ക്കാരിന്റെ 'ഇനിയും മുന്നോട്ട്' എന്നുള്ളത് കോവിഡിന്റെ കാര്യത്തിലാണോ?

= കോവിഡ് മാത്രമല്ല സമ്പര്‍ക്ക നിയമനങ്ങളുമുണ്ട്.....

politicalnaircartoons.blogspot.in


? യുഡിഎഫിലെ ഐശ്വര്യ കേരളയാത്രയ്ക്ക് വീക്ഷണം പത്രത്തില്‍' ആദരാഞ്ജലി' എന്ന അച്ചടിച്ചത് അക്ഷര പ്പിശാച് ആണോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍്.

= ഏതോ ഗ്രൂപ്പു പിശാചുക്കളുടെ ദീര്‍ഘവീക്ഷണവുമാകാം!

? ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ച് കൊടുത്ത് ജേതാക്കളെ അപമാനിച്ചു -നിര്‍മ്മാതാവ് സുരേഷ് കുമാര്‍.
ഇതിപ്പോ ചന്തയില്‍ പോയി വാങ്ങു ന്നത് പോലെയായില്ലെ നായര്‍ ജി?

രജിത് മുതുവിള, ദേവഗംഗ.

= അല്ലെങ്കിലും ചലച്ചിത്ര അവര്‍ഡ് ദാനമെന്നാണ് പറയാറ്. ദാനം കിട്ടുന്നത് മിണ്ടാതെ വന്നു എടുത്തോണ്ടു പോകുന്നതില്‍ തെറ്റു പറയാനാവില്ല.

? യു.എ.യിയില്‍ ബലാ ത്സംഗത്തിന് ഇനി മുതല്‍ വധ ശിക്ഷ എന്ന് വാര്‍ത്ത. അപ്പൊ നമ്മുടെ നാട്ടി ലോ............?

സുമേഷ്. കെ.കെ.കൊക്കാലെ.

= ബലാത്സംഗം ഇന്നൊ രു വാര്‍ത്തയേ.. അല്ലാതായി

? ഞാന്‍ ദിവസവും ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറുണ്ട്. നാളിതുവരെ ഒന്നും കിട്ടിയിട്ടില്ല. ഒന്നാം സമ്മാനം കിട്ടാന്‍ ആരെ കാണണം...?

മണി. പി. മുട്ടത്തറ,തിരുവനന്തപുരം.

= ആരേയും കണ്ടിട്ടു വല്യ കാര്യമില്ല.സമ്മാനങ്ങളെ ല്ലാം ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാര്‍ ക്കാണ് റിസര്‍വ്വ് ചെയ്തിരിക്കുന്നത്

? ഒരു രാജ്യം ഒരു ചോദ്യം കാര്‍ട്ടൂണ്‍ സ്‌കോപ്പി ല്‍ എന്ന നിയമം വന്നാല്‍...?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= നിയമപരമായി മുന്നോട്ടു പോകും.

? കഥകളി നടന് മെയ് വഴങ്ങണം. ജാലവിദ്യക്കാരന് കൈ വഴങ്ങണം. രാഷ്ട്രിയക്കാരനോ..?

സി.ഹരികുമാര്‍ തോട്ടപ്പള്ളി.

= അവസരം വരുമ്പോള്‍ മൊത്തം വിഴുങ്ങണം എന്ന ഒറ്റ ചിന്ത

? കര്‍ഷക സമരത്തെക്കുറിച്ച് ചോദ്യത്തിന് അഭിപ്രായം പിന്നെ പറയാ മെന്ന് -മോഹന്‍ ലാല്‍. പ്രായമല്ല അഭിപ്രായമല്ലെ..... ചോദിച്ചത്.....
എന്തിനാ ചേട്ടാ പിന്നെ ആക്കുന്നത്...?

രജിത് മുതുവിള, ദേവഗംഗ..

= ആരേയും പിണക്കാതെ എല്ലാവരേയും സോപ്പിട്ടു വേണ്ടേ അഭിപ്രായം പറയാന്‍! വേട്ടക്കാരനോടൊപ്പം കളിച്ചു നടക്കുകയും ഇരയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ടീംസല്ലേ


? രാജ്യത്തിന് നേതൃത്വമില്ല -രാഹുല്‍ ഗാന്ധി. കുറച്ച് കടം കൊടുക്കാന്‍ കാണുമോ ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= പയ്യന്‍ ആദ്യം സ്വന്തം പാര്‍ട്ടിക്കൊരു നേതൃത്വമുണ്ടാക്കി കാണിക്കട്ടെ

? കേന്ദ്ര സര്‍ക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് -കുഞ്ഞാലിക്കുട്ടി :പോരാട്ട മാണോ തിരിഞ്ഞോട്ടമാണോ എന്ന കാര്യ ത്തില്‍ ഒരു വ്യക്തത വേണ്ടേ ചേട്ടാ?

= ഡല്‍ഹിയിലിരുന്നിട്ട് നടന്നില്ല. ഇനി സ്വന്തം കേന്ദ്രത്തിലിരുന്ന് ഒരാട്ട് ആട്ടി കുഞ്ഞാലിക്കുട്ടി തത്ക്കാലം സായൂജ്യമടയട്ടെ.


? ഇന്ധന വില പിടിച്ചു കെട്ടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ?

കെ.കെസുമേഷ്, കൊക്കാലെ.

= ഇല്ല. മദ്യവിലയെ നോക്കി എന്തും സഹിക്കാനുള്ള ക്ഷമയും സഹിഷ്ണതയും ആര്‍ജ്ജിക്കുക.

? പി.എസി.സിയെ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആക്കി എന്ന് കെ.സുരേന്ദ്രന്‍. അങ്ങയുടെ കമന്റ്?

= സര്‍ക്കാര്‍ മൊത്തത്തില്‍ പി.എസ്.സി ആയി എന്നു പറയാം. പിന്‍വാതില്‍ സര്‍വ്വീസും, കമ്മീഷനുമാണല്ലോ മുഖമുദ്ര.

?വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ക്ക് പകരം ഭഷ്യക്കൂപ്പണ്‍. റേഷന്‍ കടകളിലും ഈ ഭഷ്യകൂപ്പണ്‍ വരുമോ?

= ഇക്കണക്കിനു പോയാല്‍ വോട്ടുകിട്ടാന്‍ കിറ്റിനു പുറമെ ഭക്ഷ്യകൂപ്പണുമൊക്കെ തരേണ്ടിവരും

politicalnaircartoons.blogspot.in


? തെരഞ്ഞെടുപ്പു കാഹളത്തിന് മുന്നോ ടിയായി പാര്‍ട്ടികളുടെ തെക്ക്-വടക്ക് യാത്ര കള്‍ക്ക് തുടക്കമായി.. അര്‍ത്ഥം തേടിയുള്ള നേതാക്കളുടെ ഈ യാത്രക്ക് ജനം വല്ല അര്‍ത്ഥവും കല്‍പ്പിക്കുമോ നായര്‍ജി...?

മുരുകന്‍ തരൂര്‍.

= അത് ഇലക്ഷന്‍ കാലത്ത് വോട്ടും പിരിവും തെണ്ടിയുള്ള ഒരു വണ്ടിയാത്രയാണെന്ന് ജനത്തിനറിയാം

? ഐശ്വര്യ കേരള യാത്ര കഴിയുമ്പോള്‍ യു ഡി.എഫ് നൂറില്‍ നൂറു സീറ്റ് നേടുമെന്ന് മുല്ലപ്പള്ളി പറയുന്നു. നായര്‍ സാബ് എന്ത് പറയുന്നു...??

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= യാത്ര തെരഞ്ഞെടുപ്പിനു മു ന്‍പു കഴിയുമല്ലോ. കോണ്‍ഗ്രസിനു മത്സരിക്കാന്‍ യുഡിഎഫില്‍ നൂറു സിറ്റു കിട്ടുന്ന കാര്യമായിരിക്കും ഉദ്ദേശിച്ചത്.

? കുയിലിന്റെ 'മണി'നാദം കേട്ടു......?? ഈ കുയിലിനെങ്ങനാ മണിയുടെ ശബ്ദം ..? കുയില്‍നാദമല്ലേ ?

സുധീര്‍ വല്ല്യത്ത്, ഓച്ചിറ.

= കുയിലും വെറൈറ്റിക്ക് കലാഭവന്‍ മണിയുടെ നാടന്‍പാട്ട് ഇടയ്ക്ക് പാടാറുണ്ട്

? സ്വര്‍ണത്തിനു വില കുറയാന്‍ സാധ്യത.. ചെമ്പിനും കുറവ്.. ഇനി എങ്ങനെയാ സ്വര്‍ണം പൂശാനുണ്ടോ എന്നാണോ അന്വേഷിക്കുന്നത്?

സതീഷ്‌കുമാര്‍ തൃക്കോവില്‍ ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= സ്വര്‍ണവിലയും ഇന്ധനവില പോലെ... ഇന്നു കുറഞ്ഞാല്‍ നാളെ നാലിരിട്ടി കൂടും!
ാചെന്നിത്തലയുടെ ഐശ്വര്യ കേരളം പിണറായിക്ക് ഐശ്വര്യം കൊണ്ടുവരുമോ?

പി.പി. അഷറഫ്, ഇരിക്കൂര്‍.

= ചെന്നിത്തല യാത്രയില്‍ പിണറായിക്ക് സൈ്വര്യക്കേടാണ് വിതയ്ക്കുന്നത്... എന്നാല്‍ ഐശ്വര്യം കൊയ്യുന്നത് ആരാവുമെന്ന് കണ്ടറിയണം

? മഹാകവിയും മന്ത്രിയുമായ ശ്രീ ജി.സുധാകരന്‍ തല്ലിക്കൊന്നാലും കായംകുളത്തു നിന്നു മത്സരിക്കില്ലെന്ന് നിര്‍ണ്ണയിച്ചിരിക്കുകയാണ്.
അദ്ദേഹം കാവ്യരചനയില്‍ മുഴുകുവാനാണോ പ്ലാന്‍...?

ഗോപകുമാര്‍ ഇ.ആര്‍, കോഴഞ്ചേരി.

= കായംകുളം കൊച്ചുണ്ണിയാകാനില്ല. അമ്പലപ്പുഴ പാല്‍പ്പായസം കിട്ടിയാല്‍ രണ്ടുഗ്ലാസ് ആകാം എന്നതാണ് പ്ലാന്‍-എ. അതു നടന്നില്ലെങ്കില്‍ മാത്രമാണ് കാവ്യരചനയുമായി ഒതുങ്ങുന്ന പ്ലാന്‍-ബി.

? അടുത്ത നിയമസഭാ തിരഞ്ഞെടു പ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിത യാണോ മത്സരിക്കുക?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= ആ നീക്കത്തെ നേരിടാന്‍ പിണറായിക്കെതിരെ യുഡിഎഫിന് സ്വപ്നയെ മത്സരരംഗത്ത് ഇറക്കാമല്ലോ

? പലചരക്കിനും, പച്ചക്കറിക്കും വില കുതിക്കുന്നു. ഗ്യാസിനും കൂട്ടി. സ്വര്‍ ണം വെള്ളി എന്നിവയില്‍ കുറച്ചാല്‍ നില മെച്ചമാകുമോ ജി?

സതീഷ്‌കുമാര്‍ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= വിശന്ന് വലഞ്ഞാലും സ്വര്‍ണ വും വെള്ളിയുമിട്ട് ചമഞ്ഞു കിടക്കാമല്ലോ!

ാകേരള യാത്ര കഴിഞ്ഞാല്‍ അടിത്തട്ടില്‍ അഴിച്ചുപണി:
-അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടു ക്കണോ ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= വേണ്ട. മുകളില്‍ പിടിയുള്ളവരെല്ലാം ഇളകാതെ പിടിച്ചു നിന്നോളും

? മ്യാന്‍മറില്‍ സൂചിയെ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്രസമൂഹം ആവശ്യപ്പടുന്നു. സൂചിയെ നൂലില്‍നിന്നും മോചിപ്പിക്കുന്ന കാര്യമാണോ....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= അവിടെ സൂചികൊണ്ട് എടുക്കേണ്ടത് വെറുതെ തൂമ്പ കൊണ്ട് എടുത്ത് കുള മാക്കരുതെന്നാണ് ഉദ്ദേശിച്ചത്.

? സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈ ക്കോടതി. പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കരുത് എന്ന് ഹൈക്കോടതി. ഇത് പണിമുടക്ക് നടത്തിയാല്‍ ശമ്പളം കിട്ടും എന്ന് കരുതുന്ന എല്ലാവര്‍ക്കും ഒരു പാഠം ആവുമോ?

സുമേഷ്. കെ.കെ. കൊക്കാലെ.

= ഇല്ല. ഉത്തരവ് ശരിയാകും വരെ അപ്പീല്‍ പോവുക എന്നതാണ് സര്‍ക്കാരിന്റെ രണ്ടാം പാഠത്തിലുള്ളത്

? ഏതു പത്രം എടുത്തു നോക്കിയാലും വാര്‍ത്തകളെക്കാള്‍ കൂടുതല്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ പുകഴ്ത്തിയുള്ള പരസ്യ ങ്ങളാണല്ലോ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍.

= സര്‍ക്കാരിനേയും ഭരണത്തേ യും ഇകഴ്ത്തിയുള്ള വാര്‍ത്തകള്‍ പത്രത്തില്‍ നിറയുമ്പോള്‍ ബാ ലന്‍സു ചെയ്യാന്‍ പുകഴ്ത്തിയുള്ള പരസ്യം വേണം. അതാണതിന്റെ രഹസ്യം!


Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.