'കാലം'
കാലം
'എം.ടി. വാസുദേവൻനായർ
പേജ്: 320, വില: 400
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ നോവലിന്‍റെ പുതിയ പതിപ്പ്. 1969ൽ ഇറങ്ങിയ നോവലിന്‍റെ 34ാമത്തെ പതിപ്പാണ് സുവർണജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്.

മലയാളിയുടെ വായനസംസ്കാരത്തിന്‍റെമേൽ കാലം ചാർത്തിയ അലങ്കാരങ്ങൾ ഒരിക്കൽകൂടി വായനക്കാർക്കു മുന്നിലെത്തുകയാണ്. കഥ മാത്രമല്ല, 50 വർഷം മുന്പത്തെ ഗ്രാമീണജീവിതത്തെയും നഗരജീവിതത്തിന്‍റെ പ്രാഥമികാവസ്ഥകളെയും തിരിച്ചറിയാൻ സാധിക്കുന്ന ചരിത്രംകൂടിയാണ് ഇത്.'