മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 165 അപ്രന്റിസ് ഒഴിവ്. 1-2 വർഷ പരിശീലനം. ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു മുതലുള്ള യോഗ്യതക്കാർക്ക് അവസരമുണ്ട്.
പരിശീലനം നൽകുന്ന മേഖലകൾ: ഗ്രാജ്വേറ്റ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്), ടെക്നീഷൻ അപ്രന്റിസ് (ഡിപ്ലോമ ഇൻ കെമിക്കൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ), ട്രേഡ് അപ്രന്റിസ് (അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ഇലക്ട്രീഷൻ, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്).
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.rcfltd.com